Author: news editor

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ് ഡിസംബര്‍ 19, 20 തീയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ ക്ലബ്ബ് പരിസരത്ത് ബഹ്റൈന്‍ ദേശീയ ദിനാഘോഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കും.അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അതിഥികള്‍ക്കുമായി ക്രിസ്മസ് ട്രീ അലങ്കാര മത്സരവും ക്രിസ്മസ് കേക്ക് ബേക്കിംഗ് മത്സരവുമുണ്ടാകും. 14 വയസ് വരെയുള്ള 100ലധികം കുട്ടികള്‍ക്ക് സാന്താക്ലോസില്‍നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. കുട്ടികളുടെ കരോള്‍ ഗാന ഗായകസംഘം 110 കുട്ടികളോടൊപ്പം തത്സമയ കരോള്‍ ഗാനം അവതരിപ്പിക്കും. ഇന്ത്യന്‍ ക്ലബ്ബിന്റെ 110ാം വാര്‍ഷികാഘോഷങ്ങളുടെ സ്മരണയ്ക്കായാണിത്.19ന് സോണി ടി.വി. സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ജേതാവ് മാസ്റ്റര്‍ അവിര്‍ഭാവ്, പിന്നണി ഗായകരായ ലിബിന്‍ സഖാരിയ, മെറിന്‍ ഗ്രിഗറി എന്നിവര്‍ നയിക്കുന്ന മെഗാ സംഗീത പരിപാടിയുണ്ടാകും. ക്രിസ്മസ് ട്രീ ഡെക്കറേഷന്‍, കേക്ക് ബേക്കിംഗ് മത്സരങ്ങള്‍ 20ന് നടക്കും.ക്രിസ്മസ് ട്രീ ഡെക്കറേഷന്‍ മത്സരം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെയാണ്. മികച്ച ഡെക്കറേറ്റര്‍മാര്‍ക്ക് 200 അമേരിക്കന്‍ ഡോളര്‍ ഒന്നാം സമ്മാനം ലഭിക്കും. കേക്ക് ബേക്കിംഗ് മത്സരം രാത്രി…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 (ജൂനിയര്‍ ആന്റ് സീനിയര്‍) നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ ഗുദൈബിയയിലെ ഇന്ത്യന്‍ ക്ലബ്ബ് പരിസരത്ത് നടക്കും.ജി.സി.സി. രാജ്യങ്ങളില്‍നിന്നുള്ള 500ലധികം കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ടൂര്‍ണമെന്റില്‍ വിവിധ വിഭാഗങ്ങള്‍:ജൂനിയേഴ്സ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും (സിംഗിള്‍സ് മാത്രം)യു9, യു11, യു13, യു15, യു17, യു19.സീനിയേഴ്സ്: പുരുഷ ഡബിള്‍സ് (എലൈറ്റ്, ചാമ്പ്യന്‍ഷിപ്പ്, ലെവല്‍ 1, 2, 3, 4, 5), വനിതാ ഡബിള്‍സ് (ലെവല്‍ 1, 2, 3), മിക്‌സഡ് ഡബിള്‍സ് (എലൈറ്റ്, ചാമ്പ്യന്‍ഷിപ്പ്, മാസ്റ്റേഴ്സ് ലെവല്‍ 1, 2, 3), മാസ്റ്റേഴ്സ് ഡബിള്‍സ് 45+, 50+ (ലെവല്‍ 1, 2), ജംബിള്‍ഡ് ഡബിള്‍സ് (പ്രായ വിഭാഗം: 85+, 100+), പുരുഷ ഡബിള്‍സ് പ്രചോദനാത്മകം (ആകെ ഭാരം- രണ്ട് കളിക്കാരും: 165 കിലോഗ്രാം)എല്ലാ വിജയികള്‍ക്കും റണ്ണേഴ്സ് അപ്പുകള്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലബ്ബ് ജനറല്‍…

Read More

മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്ത കുറ്റത്തിന് ഒരു കടയുടമയ്ക്കും രണ്ടു ജീവനക്കാര്‍ക്കുമെതിരെ എടുത്ത കേസ് ആറാം മൈനര്‍ ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.നവംബര്‍ 25ന് കേസിന്റെ വിചാരണ ആരംഭിക്കും. വ്യവസായ- വാണിജ്യ മന്ത്രാലയ അധികൃതര്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. 600ലധികം വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. മന്ത്രാലയ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്.കാലാവധി കഴിഞ്ഞ ചില ഭക്ഷ്യവസ്തുക്കള്‍ ഇവര്‍ വ്യാജ കാലാവധി തീയതികളുള്ള ലേബല്‍ പതിച്ച് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. മന്ത്രാലയ അധികൃതര്‍ കട അടച്ചുപൂട്ടി മുദ്രവെച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ ഫഷ്ത് അല്‍ ജാരിം പ്രദേശത്ത് നവംബര്‍ 23ന് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.ജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്നും സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ആ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം ഷെയ്ഖ് ഇബ്രാഹിം ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം ബിന്‍ ഖാലിദ് അല്‍ ഖലീഫ അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു.ഷെയ്ഖ് ഇബ്രാഹിം ഷെയ്ഖ് അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ്, ഷെയ്ഖ് ഖാലിദ്, ഷെയ്ഖ് ഖലീഫ എന്നിവര്‍ സഹോദരന്മാരാണ്. ഷെയ്ഖ് സല്‍മാന്‍, ഷെയ്ഖ് ഖാലിദ് എന്നിവര്‍ പുത്രന്മാരാണ്.ഖബറടക്കം നവംബര്‍ 22ന് ഉച്ചകഴിഞ്ഞ് 3.15ന് ഹുനൈന്യ ഖബര്‍സ്ഥാനില്‍.

Read More

മനാമ: ബഹ്‌റൈനില്‍ വിദേശികളുടെ സന്ദര്‍ശന വിസ വര്‍ക്ക് പെര്‍മിറ്റാക്കിമാറ്റുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള നിയമ ഭേദഗതി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടും.1965ലെ വിദേശി (ഇമിഗ്രേഷന്‍ ആന്റ് റസിഡന്‍സ്) നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണ് പാര്‍ലമെന്റ് പരിഗണിക്കുന്നത്. നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയ ഈ ഭേദഗതി പിന്നീട് ശൂറ കൗണ്‍സില്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരുന്നത്.പാര്‍ലമെന്റും ശൂറ കൗണ്‍സിലും പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പിന്നീട് ബില്‍ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ പരിഗണിക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാനും സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് കുറച്ചുകൊണ്ടുവരാനും ഈ ഭേദഗതി ആവശ്യമാണെന്നാണ് ഭൂരിപക്ഷം എം.പിമാരുടെയും വാദം.

Read More

റിയാദ്: റിയാദില്‍ നടന്ന ആറാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസില്‍ ബഹ്റൈന്‍ 34 മെഡലുകള്‍ നേടി. ബഹ്‌റൈന്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.കടുത്ത പോരാട്ടം നടന്ന ഫൈനലില്‍ ദേശീയ ഹാന്‍ഡ്ബോള്‍ ടീം സൗദി അറേബ്യയെ 33- 31ന് പരാജയപ്പെടുത്തി സ്വര്‍ണ്ണ മെഡലോടെയാണ് ബഹ്റൈന്‍ മെഡല്‍ കൊയ്ത്ത് അവസാനിപ്പിച്ചത്. മുഹമ്മദ് ഹബീബിന്റെ ഒമ്പത് ഗോളുകളുടെയും ഹസ്സന്‍ അല്‍ സമഹിജിയുടെയും ഹുസൈന്‍ അല്‍ സയ്യാദിന്റെയും പ്രധാന സംഭാവനകളുടെയും പിന്തുണയോടെ ടീം സംയമനവും അച്ചടക്കമുള്ളതുമായ പ്രകടനം കാഴ്ചവെച്ചു.ഗുസ്തിയില്‍ ബഹ്റൈന്‍ മൂന്ന് മെഡലുകള്‍ കൂടി നേടി. അസര്‍ബൈജാന്റെ ആര്‍സെനി ഡിഷിയോവിനെതിരായ മത്സര ഫൈനലിന് ശേഷം 86 കിലോഗ്രാം വിഭാഗത്തില്‍ ഖിദിര്‍ സൈപുഡിനോവ് വെള്ളി നേടി. ഇറാന്റെ അമീര്‍ സരെയിയെ നേരിട്ട് ഫൈനലില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷം 125 കിലോഗ്രാം വിഭാഗത്തില്‍ ഷാമില്‍ ഷാരിപോവ് വെള്ളി നേടി. 74 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയിലെ ഫസ്ലി എറില്‍മാസിനെ പരാജയപ്പെടുത്തിയാണ് മഗോമെദ്രസുള്‍ അസ്ലുവേവ് വെങ്കലം നേടിയത്.പ്രിന്‍സസ്…

Read More

മനാമ: അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അപൊസ്റ്റോലിക് വിസിറ്റേറ്ററായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നിയമിച്ച മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ ബഹ്റൈന്‍ സിറോ മലബാര്‍ സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളുമായി സൂം മീറ്റിംഗിലൂടെ സംവദിച്ചു.കൂട്ടായതും ഐക്യത്തോടുകൂടിയുമുള്ള സഭാ വിശ്വാസ പ്രവര്‍ത്തനങ്ങളായിരിക്കും മേഖലയില്‍ നടപ്പിലാക്കുകയെന്നും അതിനായി സഭാ മക്കളുടെ പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സഭയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന സിറോ മലബാര്‍ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തിലൂടെ കടന്നുപോകുന്ന സിറോ മലബാര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് പി.ടി. ജോസഫ് അച്ചനോട് വിശദീകരിച്ചു.21ന് നടന്ന പ്രത്യേക യോഗത്തിലേക്ക് സിറോ മലബാര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് ജോളി വടക്കനച്ചനെ സ്വാഗതം ചെയ്തു. ഗള്‍ഫ് മേഖലയിലെ എസ്.എം.സി.എയുടെ ഭാഗമായി ബഹ്‌റൈനില്‍ രൂപംകൊണ്ട സിറോ മലബാര്‍ സൊസൈറ്റിയുടെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളെയും സൊസൈറ്റിയുടെ വളര്‍ച്ചെയയും കുറിച്ച് ആദ്യകാല പ്രവര്‍ത്തകനായ ജേക്കബ് വാഴപ്പിള്ളി വിശദീകരിച്ചു.ബഹ്‌റൈന്‍ സിറോ മലബാര്‍ സൊസൈറ്റിയിലെ ഭരണസമിതിയോട് അറേബ്യന്‍ മേഖലയിലേക്കുള്ള തന്റെ നിയമനത്തിന്റെ…

Read More

മനാമ: ബഹ്‌റൈനില്‍ 2026 ഏപ്രില്‍ 13 മുതല്‍ 15 വരെ ലോക എണ്ണ ശുദ്ധീകരണ ഉച്ചകോടി നടക്കും. ബാപ്‌കോ റിഫൈനിംഗുമായി സഹകരിച്ച് ബഹ്‌റൈന്‍ എണ്ണ- പരിസ്ഥിതി മന്ത്രാലയമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.വേള്‍ഡ് റിഫൈനിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച യൂറോപ്യന്‍ റിഫൈനിംഗ് ടെക്‌നോളജി കോണ്‍ഫറന്‍സില്‍ സംസാരിക്കവെ, ബഹ്‌റൈന്‍ എണ്ണ- പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍സ് വ്യവസായത്തിലെ ഒരു മുന്‍നിര പരിപാടിയായിരിക്കുമിത്. ലോകമെമ്പാടുമുള്ള വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും.

Read More

മനാമ: ബഹ്‌റൈനില്‍ സ്വദേശി പുരുഷന്മാരുടെ വിദേശികളായ വിധവകള്‍ക്കും നിര്‍ബന്ധ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ് അറിയിച്ചു.ആരോഗ്യ മന്ത്രാലയം ഇക്കാര്യം പരിശോധിച്ചിട്ടുണ്ട്. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ഇതിനായി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇത് നടപ്പാക്കാന്‍ 2018ലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More