Author: news editor

മനാമ: പ്രമേഹരോഗികളുടെ മുറിവുണക്കാനായി ഡബ്ലിനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡ് (ആര്‍.സി.എസ്.ഐ), ആര്‍.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ബഹ്റൈന്‍, റോയല്‍ മെഡിക്കല്‍ സര്‍വീസസ് എന്നിവ ചേര്‍ന്ന് നൂതനമായ മരുന്നും പുതിയ മെഡിക്കല്‍ ഉപകരണവും വികസിപ്പിച്ചെടുത്തു.റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ (ഡോ.) ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, ബഹ്റൈനിലെ ആര്‍.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് മേധാവി പ്രൊഫ. സ്റ്റീഫന്‍ ആറ്റ്കിന്‍, ഡബ്ലിനിലെ ആര്‍.സി.എസ്.ഐ. റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലറും ടിഷ്യു എഞ്ചിനീയറിംഗ് റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവനുമായ പ്രൊഫ. ഫെര്‍ഗല്‍ ഒബ്രയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. മുറിവുണക്കുന്നതിനെ ത്വരിതപ്പെടുത്തുന്ന ഒരു പുതിയ ബയോമെറ്റീരിയല്‍ വികസിപ്പിക്കുന്നതില്‍ ഈ സഹകരണം പ്രീ-ക്ലിനിക്കല്‍ ഫലങ്ങള്‍ കൈവരിച്ചു.ബഹ്റൈനിലെ ആര്‍.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ബയോളജിയിലെ അസോസിയേറ്റ് പ്രൊഫസറും ടിഷ്യു എഞ്ചിനീയറിംഗ് റിസര്‍ച്ച് ഗ്രൂപ്പ് മേധാവിയുമായ പ്രൊഫസര്‍ മൈക്കല്‍ കിയോഗ്, ആര്‍.സി.എസ്.ഐ-…

Read More

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളില്‍ പിടികൂടിയ 113 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി.നവംബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ 2,446 പരിശോധനകളാണ് നടത്തിയതെന്ന് എല്‍.എം.ആര്‍.എ. അറിയിച്ചു. നിയമം ലംഘിച്ച് ജോലി ചെയ്ത 25 വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ സിത്ര മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി.പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താനും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇവിടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡിന്റെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ മുഹമ്മദ് തൗഫീക്ക് അല്‍ അബ്ബാസ് പറഞ്ഞു. നവീകരണത്തിന്റെ ഭാഗമായ നിരവധി പ്രധാന പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞെന്നുംഅദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള കുറഞ്ഞ നിക്ഷേപത്തുക 2,00,000 ദിനാറില്‍നിന്ന് 1,30,000 ദിനാറായി കുറച്ചു.റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമുള്ള ദേശീയ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതുവഴി ഈ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ.

Read More

മനാമ: സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന ജ്വല്ലറി അറേബ്യ 2025ഉം സെന്റ് അറേബ്യ 2025ഉം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ നൂതന അടിസ്ഥാന സൗകര്യങ്ങളുടെയും ശക്തമായ സംഘടനാ കഴിവുകളുടെയും പിന്തുണയോടെ എല്ലാ മേഖലകളിലുമുള്ള പ്രധാന പരിപാടികളും പ്രദര്‍ശനങ്ങളും വിജയകരമായി സംഘടിപ്പിക്കാനും നടത്താനുമുള്ള ബഹ്റൈന്‍ കഴിവ് തുടര്‍ന്നും പ്രദര്‍ശിപ്പിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. തുടര്‍ച്ചയായ വിജയത്തിനും മികവിനും മുന്‍ഗണന നല്‍കുന്ന ദേശീയ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ബഹ്റൈന് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read More

മനാമ: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷന്‍ 15ാം വാര്‍ഷികം ആഘോഷിച്ചു. ബഹ്റൈന്‍ രാജാവിന്റെ പത്‌നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ പ്രസിഡന്റുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു വാര്‍ഷികാഘോഷം.ചടങ്ങില്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പത്‌നിയും അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ (എം.കെ.എഫ്) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍പേഴ്സണും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈന്‍ (ആര്‍.എല്‍.എസ്.ബി) ചെയര്‍പേഴ്സണുമായ ഷെയ്ഖ നൈല ബിന്‍ത് ഹമദ് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, സാമൂഹിക വികസന മന്ത്രി ഉസാമ ബിന്‍ സാലിഹ് അല്‍ അലവി എന്നിവര്‍ പങ്കെടുത്തു.വികസനത്തിനും ജീവകാരുണ്യ സംരംഭങ്ങള്‍ക്കും സബീക ബിന്‍ത് ഇബ്രാഹിം രാജകുമാരി നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയെ ശൈഖ നൈല ബിന്‍ത് ഹമദ് അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് 15ാം വാര്‍ഷികാഘോഷമെന്നും അവര്‍ പറഞ്ഞു.സന്നദ്ധസേവനം വികസനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അതിനെ പിന്തുണയ്ക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍…

Read More

മനാമ: ഗതാഗത നിയമലംഘനം നടത്തിയതിന് ബഹ്‌റൈനില്‍ രണ്ടു ദിവസത്തിനിടയില്‍ 169 വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ പിടിച്ചെടുത്തു.ബൈക്കുകളും ഡെലിവറി സര്‍വീസ് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായ പാര്‍ക്കിംഗ്, ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍, റോഡില്‍ അച്ചടക്കമില്ലായ്മ, അടിയന്തര പാതകളില്‍ വാഹനമോടിക്കല്‍, കാല്‍നട പാതകള്‍ മുറിച്ചുകടക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.ഇത്തരം നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖ് മുനിസിപ്പാലിറ്റിയില്‍ തെരുവിലേക്ക് ചാഞ്ഞുകിടന്ന മരങ്ങള്‍വെട്ടി മാറ്റാത്ത വീട്ടുടമസ്ഥര്‍ക്ക് 100 ദിനാര്‍ വീതം പിഴ ചുമത്തി.മുഹറഖ് ഗവര്‍ണറേറ്റ്, മുനിസിപ്പാലിറ്റി അധികൃതരുടെ യോഗത്തിലാണ് തീരുമാനം. വേണ്ടതരത്തില്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിട്ടും ചിലര്‍ക്ക് പിഴ ചുമത്തിയതില്‍ അഹമ്മദ് അല്‍ മഖാഫി എം.പി. ആശങ്ക പ്രകടിപ്പിച്ചു. മുനിസിപ്പാലിറ്റിയുടെ പാര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തൊഴിലാളികള്‍ക്ക് നല്‍കിയ കരാറിന്റെ പകര്‍പ്പ് അദ്ദേഹം യോഗത്തില്‍ കാണിച്ചു.എന്നാല്‍ പലരും യഥാസമയം മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിയൊതുക്കുന്നില്ലെന്നും തെരുവുകളിലേക്ക് മരങ്ങള്‍ കടപുഴകി വീഴുന്നത് പതിവായിട്ടുണ്ടെന്നും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സാലിഹ് ബൂ ഹസ്സ യോഗത്തില്‍ പറഞ്ഞു.

Read More

മനാമ: സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന സിറ്റിസ്‌കേപ്പ് ബഹ്റൈന്‍ 2025 കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയും പുരോഗതിയും രാജ്യത്തിന്റെ ആകര്‍ഷകമായ നിക്ഷേപ-ബിസിനസ് അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കിരീടാവകാശിപറഞ്ഞു. ഒരു പ്രമുഖ അന്താരാഷ്ട്ര നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഈ വളര്‍ച്ച അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ സംഘാടകരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും അവര്‍ക്ക് കൂടുതല്‍ വിജയം ആശംസിക്കുകയും ചെയ്തു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനില്‍ ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കായുള്ള ഓഫീസ് (യു.എന്‍.ഒ.ഡി.സി), ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ പബ്ലിക് പ്രോസിക്യൂഷന്‍ സംഘടിപ്പിക്കുന്ന സംഘടിത തട്ടിപ്പിനെതിരെ പോരാടാനുള്ള കഴിവുകള്‍ ശക്തിപ്പെടുത്താനുള്ള ദേശീയ ഫോറത്തിന് തുടക്കമായി.ഉദ്ഘാടന ചടങ്ങില്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും കോര്‍ട്ട് ഓഫ് കാസേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ, അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല്‍ അല്‍ ബുഐനൈന്‍ എന്നിവര്‍ പങ്കെടുത്തു.ജഡ്ജിമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് നാഷണല്‍ സെന്റര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി എന്നിവയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍, മറ്റ് ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ഫോറത്തില്‍ പങ്കെടുക്കുന്നു.വ്യക്തികളിലും സമ്പദ്വ്യവസ്ഥയിലും നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും വഞ്ചന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അല്‍ ബുഐനൈന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.തട്ടിപ്പുകളുടെ രീതികള്‍,…

Read More