- മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം
- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
Author: news editor
മനാമ: പൊതു, സ്വകാര്യ സ്കൂളുകളിലെ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര സംഗീതസാന്ദ്രമായി.ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പങ്കെടുത്തു. സംഗീതവിദ്വാന്‍ ഡോ. മുബാറക് നജെമിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.സൈദ്ധാന്തിക വിശദീകരണത്തിലൂടെയും തത്സമയ പ്രദര്‍ശനത്തിലൂടെയും ഓര്‍ക്കസ്ട്ര ഉപകരണങ്ങള്‍, അവയുടെ തരങ്ങള്‍, സംഗീത സവിശേഷതകള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന ഒരു വിദ്യാഭ്യാസ സെഷന് ഡോ. മുബാറക് നജെം അവതരിപ്പിച്ചു.
മനാമ: ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ബാസ്കറ്റ്ബോള്‍ അസോസിയേഷന് (ജി.ബി.എ) ഡ21 3×3 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് വിഭാഗങ്ങളിലും ബഹ്റൈന്‍ ടീമുകള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു.വനിതാ വിഭാഗത്തില്‍ ബഹ്റൈന്‍ ടീം ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. ഖത്തര്‍ രണ്ടാം സ്ഥാനത്തും ഒമാന്‍ മൂന്നാം സ്ഥാനത്തുമെത്തി. പുരുഷ വിഭാഗത്തില്‍ ബഹ്റൈന്‍ ബി ഒന്നാം സ്ഥാനവും ഖത്തര്‍ രണ്ടാം സ്ഥാനവും ബഹ്റൈന്‍ എ മൂന്നാം സ്ഥാനവും നേടി.സമാപന ചടങ്ങില്‍ ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ബഹ്റൈന്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, യു.എ.ഇ. ബാസ്കറ്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അല്‍ ഫര്‍ദാന്‍, കുവൈത്ത് ബാസ്കറ്റ്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ധാരി ബര്‍ഗസ്, ഗള്‍ഫ് ബാസ്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി ജനറല്‍ സാദൂന്‍ അല്‍ കുവാരി എന്നിവര്‍ പങ്കെടുത്തു.രണ്ടു മത്സരങ്ങളിലെയും മികച്ച മൂന്ന് ടീമുകളെ ഷെയ്ഖ് ഇസ ബിന്‍ അലി കിരീടമണിയിച്ചു.
മനാമ: ബഹ്റൈനിലെ ഭാരതി അസോസിയേഷന് ശിശുദിനം ആഘോഷിച്ചു.ആഘോഷത്തോടനുബന്ധിച്ച് ഉമ്മുല്‍ ഹസമിലെ അസോസിയേഷന് ആസ്ഥാനത്ത് കുട്ടികള്‍ക്കായി ചിത്രരചന, പ്രച്ഛന്നവേഷം, തമിഴ് പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹന്‍സുല്‍ ഗനിയുടെയും സാഹിത്യ സെക്രട്ടറി ഇളയരാജയുടെയും മേല്‍നോട്ടത്തിലാണ് മത്സരം സംഘടിപ്പിച്ചത്. അംഗങ്ങളും അതിഥികളും അഭ്യുദയകാംക്ഷികളുമായ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.മൂന്ന് പ്രായ വിഭാഗങ്ങളിലായായിരുന്നു മത്സരങ്ങള്‍. ആദ്യ ഗ്രൂപ്പ് 6 മുതല്‍ 8 വയസ് വരെയുള്ളവര്‍ക്കും രണ്ടാമത്തെ ഗ്രൂപ്പ് 9 മുതല്‍ 11 വയസ് വരെയുള്ളവര്‍ക്കും മൂന്നാമത്തെ ഗ്രൂപ്പ് 12 മുതല്‍ 15 വയസ് വരെയുള്ളവര്ക്കുമായിരുന്നു.മേനക മുകേഷും സൃഷ്ടി ജൈനുമായിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. യഥാക്രമം ശ്രീപ്രിയന്‍, ഹിമിനിത്ത്, ഹന്വിത്ത് എന്നിവര്‍ ഗ്രൂപ്പ് 1 വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും നുഹ അതിയ്യ, നരേന്ദ്രന്, മുഹമ്മദ് ഫാസിന് എന്നിവര്‍ ഗ്രൂപ്പ് 2 വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ആന്‍ഡ്രിയ ഷിര്വിന്, അക്ഷിത ബാലാജി, അക്ഷര സെന്തില്‍കുമാര്‍ എന്നിവര്‍ ഗ്രൂപ്പ് 3 വിഭാഗത്തില്‍ ഒന്നും…
മനാമ: ബഹ്റൈനിലെ മുഹറഖ് അല്‍കുബ്റ (ഗ്രാന്‍ഡ്) ഗാര്ഡന് വികസനത്തിനായി മുന്‍സിപ്പാലിറ്റിയും ഫൗലത്ത് ഹോള്‍ഡിംഗ് കമ്പനിയും പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു.അഞ്ചു വര്‍ഷത്തേക്കാണ് ഈ ലാഭരഹിത കരാര്‍. ഇതനുസരിച്ച് സ്ഥിരമായ സംരക്ഷണം, സുരക്ഷ, ചില വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കമുള്ള നടത്തിപ്പ് ചെലവ് കമ്പനി വഹിക്കും.പൊതുമേഖലാ- സ്വകാര്യ പങ്കാളിത്തത്തോടെ വികസനം സാധ്യമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കരാറുണ്ടാക്കിയതെന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിലെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി ചെയര്മാന് അബ്ദുല്‍ ഖാദര്‍ അല്‍ സയ്യിദ് പറഞ്ഞു. മുഹറഖിലെ ഹരിത ഇടങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പും ബി.ഡി.എയും സഹകരിച്ച് രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള പ്രമുഖ നഴ്സിംഗ്, ഹെല്‍ത്ത് കെയര്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ക്രിട്ടിക്കല്‍, എമര്‍ജന്‍സി, അഡ്വാന്‍സ് നഴ്സിംഗ് കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ക്രിട്ടിക്കല്‍, എമര്‍ജന്‍സി കെയര്‍, അഡ്വാന്‍സ് നഴ്സിംഗ് എന്നിവയിലെ ഏറ്റവും പുതിയ ശാസ്ത്രീയ വികസനങ്ങളും നൂതന രീതികളും അവതരിപ്പിക്കുക, മെഡിക്കല്‍- നഴ്സിംഗ് പ്രൊഫഷണലുകള്‍ക്കിടയില്‍ അറിവ് കൈമാറ്റം വര്‍ധിപ്പിക്കുക, ബഹ്റൈനിലെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയെ പിന്തുണയ്ക്കുക എന്നിവയാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ലക്ഷ്യമിടുന്നത്.രോഗീപരിചരണത്തിന്റെ ഗുണനിലവാരവുമായി അടുത്ത ബന്ധമുള്ള മേഖലകളിലെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രധാന ശാസ്ത്രീയ വേദിയാണ് സമ്മേളനമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെയും ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍, പ്രത്യേകിച്ച് തീവ്രപരിചരണ, അടിയന്തര വകുപ്പുകളില്‍ അവരുടെ സുപ്രധാന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.പ്രാദേശിക,…
മനാമ: ബഹ്റൈനിലെ ഏറ്റവും പുതിയ വിനോദ ആകര്‍ഷണങ്ങളിലൊന്നായ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ പുതിയ നൃത്ത ജലധാരാ പദ്ധതി ഉദ്ഘാടനം ചെയ്തു.ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി, കാപ്പിറ്റല്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രിഗേഡിയര്‍ അമ്മാര്‍ മുസ്തഫ അല്‍ സയീദ്, സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.ബഹ്റൈന്റെ വൈദഗ്ധ്യവും അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണവും ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ജലധാരയില്‍ സംവേദനാത്മക ജലം, വെളിച്ചം, സംഗീത പ്രദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് സമഗ്രമായ ഒരു വിനോദകേന്ദ്രമെന്ന നിലയില്‍ പ്രദേശത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുകയും ബഹ്റൈന്റെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയും തീരപ്രദേശങ്ങളെ സമ്പന്നമാക്കുകയും ചെയ്യുമെന്ന് മന്ത്രി അല്‍ സൈറാഫി പറഞ്ഞു.വാട്ടര്‍ ഗാര്ഡന് സിറ്റിയെ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഒരു വിനോദസഞ്ചാര, നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനം നിര്‍വഹിച്ച അല്‍ബിലാദ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റിന്റെ ജനറല്‍ മാനേജര്‍ സിയാദ് അബ്ദുല്‍ ലത്തീഫ് ജനാഹി പറഞ്ഞു.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സഞ്ചാര സൗകര്യ വികസനത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖലീഫ അല്‍ കബീര്‍ ഹൈവേയില്‍നിന്ന് വിമാനത്താവളത്തിലേക്കും (വടക്ക്) ഖലീഫ അല്‍ കബീര്‍ ഹൈവേയില്‍നിന്ന് അറാദ് ഹൈവേയിലേക്ക് ഇടത്തേക്കും തിരിയുന്ന റോഡുകളും അറാദ് ഹൈവേയില്‍നിന്ന് ഖലീഫ അല്‍ കബീര്‍ ഹൈവേയിലൂടെ വിമാനത്താവളത്തിലേക്ക് (വടക്ക്) പോകുന്ന സ്ലിപ്പ് ലെയ്നും നവംബര്‍ 21 (വെള്ളിയാഴ്ച) മുതല്‍ മൂന്നു മാസത്തേക്ക് അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഗതാഗതത്തിന് ബദല്‍ വഴികള്‍ ഏര്‍പ്പെടുത്തും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ബഹ്റൈനില്‍ ഹെല്‍ത്ത് ക്ലബ്ബുകളും സ്പാകളും 4, 5 സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ ഹെല്‍ത്ത് ക്ലബ്ബുകളും സ്പാകളും 4, 5 സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.പാര്‍ലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് അഫയേഴ്സ് കമ്മിറ്റി വൈസ് ചെയര്മാന് മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തില്‍ സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമടക്കം 5 എം.പിമാര്‍ ചേര്‍ന്നാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്.കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലടക്കം പലയിടങ്ങളിലും ഹെല്‍ത്ത് ക്ലബ്ബുകളും സ്പാകളും പെരുകുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്കും നഗരജീവിതത്തിനും മോശപ്പെട്ട പ്രതിച്ഛായ ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം കൊണ്ടുവന്നത്.ഇത്തരം സ്ഥാപനങ്ങള്‍ വല്ലാതെ പെരുകിയിട്ടുണ്ടെന്നും ഇത് ഗതാഗതക്കുരുക്കും വാഹന പാര്‍ക്കിംഗിനുള്ള തടസ്സവും അതുവഴി പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് അഹമ്മദ് അല്‍മുസല്ലം പറഞ്ഞു.
ബഹ്റൈനില്‍ സ്കൂള്‍ ബസ്സുകള്‍ക്ക് കര്‍ശന നിരീക്ഷണം: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
മനാമ: ബഹ്റൈനില്‍ സ്കൂള്‍ ബസ്സുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് അംഗം ഡോ. മറിയം അല്‍ ദഈന്റെ നേതൃത്വത്തില്‍ 5 അംഗങ്ങളാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. എല്ലാ സ്കൂള്‍ ബസ്സുകളിലും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുക, കുട്ടികളുടെ സുരക്ഷിതത്തിനായി ബസ്സില്‍ ഒരു അറ്റന്‍ഡറെ നിയമിക്കുക തുടങ്ങിയ നടപടികള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദേശം. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം തുടര്‍നടപടികള്‍ക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു.അടുത്തകാലത്തായി സ്കൂള്‍ ബസ്സുകളുമായി ബന്ധപ്പെട്ടുണ്ടായ ചില അപകടങ്ങള്‍ രക്ഷിതാക്കളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം കൊണ്ടുവന്നതെന്ന് ഡോ.മറിയം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ തവാസുല്‍ ആപ്പ് വഴി ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ലഭിച്ച 2,415 പരാതികളില്‍ ഏറ്റവുമധികം മാലിന്യം സംബന്ധിച്ച്.825 പരാതികളാണ് മാലിന്യം സംബന്ധിച്ച് ലഭിച്ചതെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ഇത് മൊത്തം പരാതികളുടെ 24.5% വരും. തലസ്ഥാനത്തെ മോശപ്പെട്ട ശുചിത്വാവസ്ഥയാണ് ഇതിന് കാരണമെന്നും ബോര്‍ഡ് പറഞ്ഞു.നിരീക്ഷണവും പരിശോധനയും സംബന്ധിച്ച് 325 പരാതികളും മുനിസിപ്പല്‍ ഫീസുമായി ബന്ധപ്പെട്ട് 320 പരാതികളും ലഭിച്ചു. പാര്‍ക്കുകളും പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട 183 പരാതികളുമുണ്ട്.
