Author: news editor

മനാമ: ബഹ്‌റൈനില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്‌ട്രേഷന്‍ ബ്യൂറോ (എസ്.എല്‍.ആര്‍.ബി) വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു.എസ്.എല്‍.ആര്‍.ബി. ഓഫീസുകളില്‍ പോകാതെ തന്നെ എല്ലാ ഇടപാടുകളും ഇലക്ട്രോണിക് ആയി പൂര്‍ത്തിയാക്കാനും ദേശീയ അപ്പോയിന്റ്‌മെന്റ് സിസ്റ്റം ‘മവീദ്’ വഴി വീഡിയോ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും ഇവിടെ സാധിക്കും.ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനും സേവന വിതരണം മെച്ചപ്പെടുത്താനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ഈ സംരംഭം സഹായിക്കുന്നുവെന്ന് റിസോഴ്സസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡയാന ഫൈസല്‍ സര്‍ഹാന്‍ പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുക, സിസ്റ്റം ഉപയോഗത്തെക്കുറിച്ചുള്ള സാങ്കേതിക മാര്‍ഗനിര്‍ദേശം നല്‍കുക, അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനമുണ്ടാക്കുക, വിവരങ്ങള്‍ സ്വീകരിക്കുക എന്നിവയുള്‍പ്പെടെ വേഗതയേറിയതും കാര്യക്ഷമവുമായ സഹായം നല്‍കാനാണ് വീഡിയോ സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ എസ്.എല്‍.ആര്‍.ബിയുടെ വെബ്സൈറ്റില്‍ സഹായ കേന്ദ്ര വിഭാഗത്തിന് കീഴില്‍ ലഭ്യമാണ്. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക്…

Read More

മനാമ: ബഹ്റൈന്റെ ദേശീയ ദിനവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സിംഹാസനാരോഹണ വാര്‍ഷികവും ആഘോഷിക്കുന്നതിനോടനുബന്ധിച്ച് റിഫയിലെ അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു. അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ സൈന്‍ ബിന്‍ത് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ എന്നിവര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ലയെ സ്വീകരിച്ചു.റിഫയുടെ ഹൃദയഭാഗത്ത് 2,700 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് പുതിയ ആസ്ഥാനം. 8,500 ചതുരശ്ര മീറ്ററിലധികം ബില്‍റ്റ്-അപ്പ് വിസ്തീര്‍ണ്ണമുണ്ട്. ഏറ്റവും പുതിയ വാസ്തുവിദ്യാ…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ (ഐ.എല്‍.എ) സ്‌നേഹ റിക്രിയേഷന്‍ സെന്റര്‍ സീഫിലെ റാമി ഗ്രാന്‍ഡ് ഹോട്ടല്‍ ആന്റ് സ്പായില്‍ വാര്‍ഷിക ദിനം ആഘോഷിച്ചു.ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍ നടന്നു. സ്‌നേഹയ്ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്ന അഭിഭാഷകന്‍ മാധവന്‍ കല്ലത്തിന്റെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.കുട്ടികളുടെ റാമ്പ് വാക്ക്, യോഗ പ്രകടനം, ബോളിവുഡ് നൃത്തം എന്നിവയായിരുന്നു പരിപാടിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബാലെ, സ്‌പെക്ട്ര എന്നിവയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. വളണ്ടിയര്‍മാരെയും അദ്ധ്യാപകരെയും സഹായികളെയും കോ- ഓര്‍ഡിനേറ്റര്‍മാരെയും ആദരിച്ചു.ആഘോഷത്തിന് ആനന്ദം പകരാന്‍ സാന്താക്ലോസുമുണ്ടായിരുന്നു. അദ്ദേഹം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നന്ദിപ്രകടനം, ഫോട്ടോ സെഷന്‍, അത്താഴം, മാതാപിതാക്കള്‍ക്കുള്ള റാഫിള്‍ നറുക്കെടുപ്പ് എന്നിവയോടെ പരിപാടി അവസാനിച്ചു.

Read More

മനാമ: മയക്കുമരുന്ന് കച്ചവടക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ വീണ്ടും കച്ചവടം നടത്തി പിടിയിലായ ബഹ്‌റൈനി വനിതയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.ഇതിനുപുറമെ 5,000 ദിനാര്‍ പിഴശിക്ഷയും ശരിവെച്ചിട്ടുണ്ട്. 30കാരിയായ ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു കച്ചവടം.നേരത്തെ ഇവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചത്.ഇതേ കേസില്‍ ഇവരുടെ കൂട്ടാളികളായ 9 പുരുഷന്മാര്‍ക്ക് നേരത്തെ ഒരു വര്‍ഷം വീതം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചിരുന്നു. ഇവരില്‍ ആറു പേരുടെ ശിക്ഷയും അപ്പീല്‍ കോടതി ശരിവെച്ചിട്ടുണ്ട്.

Read More

മനാമ: ദി ബിസിനസ് ഇയര്‍ (ടി.ബി.വൈ) ഗ്രൂപ്പ് പുറത്തിറക്കിയ ‘ദി ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026’ ആദ്യ പതിപ്പിന്റെ പ്രകാശനം വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു നിര്‍വഹിച്ചു.മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍, നിക്ഷേപകര്‍ എന്നിവരുള്‍പ്പെടെ 150ലധികം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ആഗോള ബിസിനസിന്റെ തന്ത്രപ്രധാന കവാടമെന്ന നിലയില്‍ രാജ്യം അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നത് തുടരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ബഹ്റൈനില്‍ വഴക്കമുള്ളതും തുറന്നതും ആഗോളതലത്തില്‍ ബന്ധിപ്പിച്ചതുമായ സമ്പദ്വ്യവസ്ഥയും കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്ന മത്സരാധിഷ്ഠിത സാമ്പത്തിക, നിയമനിര്‍മ്മാണ ആവാസവ്യവസ്ഥയുമാണുള്ളത്. കാര്യക്ഷമത, സുതാര്യത, നിക്ഷേപക ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കുന്ന സമഗ്രമായ നിയന്ത്രണ വികസനങ്ങളുമായി രാജ്യം മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ അദ്ലിയയില്‍നിന്ന് കാണാതായ ഇന്ത്യക്കാരനായ ബാലനെ ഖമീസില്‍ കണ്ടെത്തിയതായി കുടുംബം അറിയിച്ചു.ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നാഥന്‍ ഡെറി(സച്ചു- 12)യെ അദ്‌ലിയയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച സന്ധ്യയോടെയാണ് കാണാതായത്. വീട്ടില്‍നിന്ന് 6 ദിനാറും കാണാതായിരുന്നു. മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെ ഖമീസിലെ ഒരു പെട്രോള്‍ പമ്പിനു സമീപമാണ് ബാലനെ കണ്ടെത്തിയത്.കുട്ടി സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരികെ കൊണ്ടുപോയെന്നും പിതാവ് അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ അഅ്‌ലിയില്‍ ഒരു വീട്ടില്‍ തീപിടിത്തമുണ്ടായി.ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീയണച്ചു.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Read More

മനാമ: വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പുറത്തിറക്കിയ 2025ലെ അറബ് ഭക്ഷ്യസുരക്ഷാ സൂചികയില്‍ ബഹ്‌റൈന് ഗള്‍ഫില്‍ നാലാം സ്ഥാനവും അറബ് ലോകത്ത് ആറാം സ്ഥാനവും.ഭക്ഷണം നല്‍കാനുള്ള ശേഷി, കരുതല്‍ ശേഖരത്തിലെ സുസ്ഥിരത, വിതരണ ശൃംഖലകളുടെ കാര്യക്ഷമത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സൂചികയില്‍ 12 അറബ് രാജ്യങ്ങളെ വിലയിരുത്തിയത്. ഇതില്‍ ബഹ്‌റൈന് 70.3 പോയിന്റുകളാണ് ലഭിച്ചത്.75.2 പോയിന്റുകളുമായി യു.എ.ഇയാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ഖത്തര്‍ രണ്ടാം സ്ഥാനത്തും (72.4) ഒമാന്‍ മൂന്നാം സ്ഥാനത്തുമാണ് (71.2).

Read More

മനാമ: ബഹ്‌റൈനിലെ എസ്‌കാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ 2025 (77) പുറപ്പെടുവിച്ചു.ഭവന, നഗരാസൂത്രണ മന്ത്രി സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് പുനഃസംഘടന.ഡയറക്ടര്‍ ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ ഭവന- നഗരാസൂത്രണ മന്ത്രിയാണ്. മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബുച്ചീരി, റീം അബ്ദുല്‍ഗാഫര്‍ അല്‍ അലവി, ഈസ അബ്ദുല്ല സൈനല്‍, നബീല്‍ സ്വാലിഹ് അബ്ദുല്ലാല്‍, നജ്ല മുഹമ്മദ് അല്‍ ഷിരാവി, മുബാറക് നബീല്‍ മതാര്‍, അബ്ദുല്‍ ലത്തീഫ് ഖാലിദ് അബ്ദുല്‍ ലത്തീഫ്, ബല്‍സം അലി അല്‍ സല്‍മാന്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.ബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷമാണ്. ഇത് പുതുക്കാവുന്നതാണ്. ഉത്തരവിലെ വ്യവസ്ഥകള്‍ ഭവന- നഗരാസൂത്രണ മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ ഉടനടി പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Read More

മനാമ: ബഹ്‌റൈനില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് രണ്ടു വ്യക്തികളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇതു കണ്ടെത്തിയത്. ഉടനടി അന്വേഷണവും തിരച്ചിലും നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ദേശീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി പറഞ്ഞു.

Read More