Author: news editor

കെയ്റോ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വകാര്യ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തി.സന്ദര്‍ശന വേളയില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി രാജാവ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യും.

Read More

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സിംഹാസനാരോഹണത്തിന്റെ വാര്‍ഷികവും ആഘോഷിക്കുന്നതു പ്രമാണിച്ച് രാജ്യത്ത് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡിസംബര്‍ 16, 17 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read More

മനാമ: ബഹ്റൈനിന്റെ അവധിക്കാല സീസണിന്റെ ഭാഗമായി എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 ആരംഭിച്ചു.ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി, എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ ഡി.എക്‌സ്.ബി. ലൈവ് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 20ലധികം രാജ്യങ്ങളില്‍നിന്നുള്ള 100ലധികം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുണ്ട്.കാപ്പി പ്രേമികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മനോഹരമായ അനുഭവം നല്‍കുന്നതിന് മികച്ച വിദഗ്ധരെയും ആഗോള ബ്രാന്‍ഡുകളെയും അണിനിരത്തിക്കൊണ്ടുള്ള വൈവിധ്യമാര്‍ന്ന കാപ്പി ഇനങ്ങള്‍ ഇവിടെയുണ്ട്.ഡിസംബര്‍ 11, 12 തീയതികളില്‍ 54 പേര്‍ പങ്കെടുക്കുന്ന ‘ലാറ്റെ ആര്‍ട്ട്’ മത്സരം ഫെസ്റ്റിവല്‍ പരിപാടികളുടെ ഭാഗമായി നടക്കും. ഇതിന് ഒന്നാം സമ്മാനം 1,200 ബഹ്റൈന്‍ ദിനാറാണ്. ആഗോള വിദഗ്ധര്‍ നയിക്കുന്ന 25ലധികം പ്രൊഫഷണല്‍ ശില്‍പശാലകളുണ്ടാകും.സന്ദര്‍ശന സമയം ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ രാത്രി…

Read More

മനാമ: ബഹ്‌റൈനില്‍ ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് തുടരാനും മൂല്യവര്‍ധിത നികുതി (വാറ്റ്) സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കുന്ന പ്രായോഗിക മാര്‍ഗനിര്‍ശേങ്ങള്‍ നല്‍കിക്കൊണ്ട് അതു പാലിക്കല്‍ മെച്ചപ്പെടുത്താനുമായി ആരംഭിച്ച മുസാനദ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ (എന്‍.ബി.ആര്‍) അവബോധ ക്യാമ്പ് നടത്തി.വിവിധ മേഖലകളിലെ നിരവധി ബിസിനസ് ഉടമകള്‍ പങ്കെടുത്തു. ബ്യൂറോയിലെ വിദഗ്ദ്ധര്‍ അവരുടെ സംശയങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കി.വാറ്റ് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍, രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ, റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള ലളിതമായ ഘട്ടങ്ങള്‍, കണക്കാക്കിയ റിട്ടേണുകള്‍ ഭേദഗതി ചെയ്യല്‍, കുടിശ്ശിക തീര്‍ക്കല്‍, വ്യവസ്ഥകള്‍ പാലിച്ചുകഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള സംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ അവബോധം നല്‍കുന്നതായിരുന്നു ക്യാമ്പ്.

Read More

മനാമ: ബഹ്‌റൈന്‍ യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ഗള്‍ഫ് അവെയര്‍ ലീഡേഴ്‌സ് – വെല്‍ബീയിംഗ് ആന്റ് ലീഡര്‍ഷിപ്പ്’ എന്ന പേരിലുള്ള പരിശീലന പരിപാടിക്ക് തുടക്കമായി.പരിപാടി നാളെ അവസാനിക്കും. വിവിധ ജി.സി.സി. രാജ്യങ്ങളില്‍നിന്നുള്ള 46 യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.ഗള്‍ഫ് യുവജനങ്ങളുടെ സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നേതൃത്വപരമായ കഴിവുകളും മാനസികശേഷിയും മെച്ചപ്പെടുത്താനുമുള്ള ബഹ്‌റൈന്റെ പദ്ധതിയുടെ ഭാഗമാണിത്. ജി.സി.സി. സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിലും നേതൃത്വപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിലും ഈ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് യുവജനകാര്യ മന്ത്രി റാവാന്‍ ബിന്‍ത് നജീബ് തൗഫീഖി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ പോലീസ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ശൂറ കൗണ്‍സില്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു.ശൂറ കൗണ്‍സിലിന്റെ അംഗീകാരത്തെ തുടര്‍ന്ന് ബില്‍ രാജാവിന്റെ പരിഗണനയ്ക്കയച്ചു.1982ലെ പബ്ലിക് സെക്യൂരിറ്റി ഫോഴ്‌സ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണിത്. ഭേദഗതിയോടെ ഇതിന്റെ പേര് ബഹ്‌റൈന്‍ പോലീസ് നിയമം എന്നായി മാറും.പോലീസ് സഹായ ഫണ്ട്, ശമ്പളം, പെന്‍ഷന്‍ എന്നിവയിലടക്കം സമഗ്ര പരിഷ്‌കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള നിയമ ഭേദഗതിയാണിത്.

Read More

മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് വില്ലേജില്‍ നടക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഷോയുടെ (മറാഈ 2025) എട്ടാമത് പതിപ്പിന്റെ ഉദ്ഘാടനം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍വഹിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനെ സ്വീകരിച്ചു.പ്രദര്‍ശനത്തിനായുള്ള രാജാവിന്റെ തുടര്‍ച്ചയായ പിന്തുണയും സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, ബഹ്റൈനിന്റെ കാര്‍ഷിക പൈതൃകം സംരക്ഷിക്കല്‍ എന്നിവയോടുള്ള പ്രതിബദ്ധതയും മന്ത്രി അല്‍ മുബാറക് പരാമര്‍ശിച്ചു.പരമ്പരാഗത കലാ അവതരണങ്ങള്‍, രാജ്യത്തുനിന്നും അസര്‍ബൈജാനില്‍നിന്നുമുള്ള കുതിരസവാരി പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ട്. പ്രദര്‍ശനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഗാര്‍ഡ്, പങ്കെടുക്കുന്ന കമ്പനികള്‍, പ്രാദേശിക പങ്കാളികള്‍ എന്നിവരുടെ സംഭാവനകളെ മാനിച്ചുകൊണ്ട് മത്സര വിജയികള്‍ക്കും പിന്തുണയ്ക്കുന്ന സംഘടനകള്‍ക്കും രാജാവ് അവാര്‍ഡുകള്‍ നല്‍കി.കാര്‍ഷിക, കന്നുകാലി മേഖലകള്‍ ദേശീയ വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന ചടങ്ങിന്റെ സമാപനവേളയില്‍ രാജാവ് പറഞ്ഞു. ഭക്ഷ്യസുരക്ഷയും ഭക്ഷ്യ വ്യവസായവും മെച്ചപ്പെടുത്താന്‍ കാര്‍ഷിക, കന്നുകാലി, സമുദ്ര വികസനത്തില്‍…

Read More

മനാമ: എല്ലാതരം കാന്‍സറും തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ ഡയറക്ടറേറ്റുമായും ആരോഗ്യ പ്രമോഷന്‍ ഡയറക്ടറേറ്റുമായും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കാനും പ്രതിരോധ സംസ്‌കാരം ശക്തിപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും പതിവായി പരിശോധനകള്‍ക്ക് വിധേയരാകാനും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രതിരോധ സ്‌ക്രീനിംഗുകളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.കാന്‍സര്‍ ബാധയും മരണനിരക്കും കുറയ്ക്കാന്‍ പ്രതിരോധവും നേരത്തെയുള്ള രോഗനിര്‍ണയവും പ്രധാനമാണെന്ന സന്ദേശം ആളുകള്‍ക്ക് നല്‍കി. കാന്‍സര്‍ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, അപകടസാധ്യതാ ഘടകങ്ങള്‍ കുറയ്ക്കുന്നതില്‍ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ പ്രമോഷന്‍ ഡയറക്ടറേറ്റും ക്രോണിക് ഡിസീസ് ക്ലിനിക്കുകളും സംയുക്തമായി നടത്തിയ ഒരു പ്രഭാഷണം പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 സമാപിച്ചു.ടൂര്‍ണമെന്റില്‍ 500ലധികം പേര്‍ മാറ്റുരച്ചു. ടൂര്‍ണമെന്റ് ഡയറക്ടര്‍ അനില്‍ കോളിയാടന്‍ ഏകോപനം നിര്‍വഹിച്ചു.ഇന്ത്യന്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടക ടീമിന്റെയും സാന്നിധ്യത്തിലായിരുന്നു സമ്മാന വിതരണ ചടങ്ങ്. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികള്‍ വിതരണം ചെയ്തു.ടൂര്‍ണമെന്റിന്റെ വിജയത്തിന് സഹായിച്ച എല്ലാ കളിക്കാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടക ടീമിനും പിന്തുണക്കാര്‍ക്കും ഇന്ത്യന്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ഫുര്‍ഖാന്‍ സെന്റിന്റെ ആഭിമുഖ്യത്തില്‍ ‘ഉത്തമ സമൂഹം അനുകരണീയ മാതൃക’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.ഐ.എസ്.എം. കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഅ നദ്വിയ അഡ്മിനിസ്‌ട്രേറ്ററുമായ ഷുക്കൂര്‍ സ്വലാഹി വിഷയമവതരിപ്പിച്ച് സംസാരിച്ചു. സമൂഹം മാതൃകയാക്കേണ്ട സഹാബികളുടെ ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് ആത്മവിചിന്തനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅ നദ്വിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ കോഴ്സുകളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.അല്‍ ഫുര്‍ഖാന്‍ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് സി.കെ. സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ അബ്ദുല്‍ മജീദ് തെരുവത്ത്, മൂസ സുല്ലമി, ട്രഷറര്‍ നൗഷാദ് സ്‌കൈ, സുഹൈല്‍ മേലടി, അബ്ദുള്‍ ബാസിത്ത്, അനൂപ്, അബ്ദുള്‍ ഹക്കീം, ഫാറൂക്ക് മാട്ടൂല്‍, യൂസുഫ് ഗജ എന്നിവരും വനിതാ വിംഗ് പ്രവര്‍ത്തകരായ സബീല യൂസുഫ്, ബിനു റഹ്‌മാന്‍, സമീറ അനൂപ്, സീനത്ത് സൈഫുല്ല എന്നിവരും പരിപാടി നിയന്ത്രിച്ചു.

Read More