- മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം
- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
Author: news editor
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചരിത്ര ഫോട്ടോ പ്രദര്‍ശനം മുഹറഖ് ഗവര്‍ണറേറ്റിലെ ബുസൈത്തീന്‍ കമ്മ്യൂണിറ്റി ഇവന്റ്സ് ഹാളില്‍ തുടങ്ങി.ഉദ്ഘാടന ചടങ്ങില്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം, മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഈസാ ബിന്‍ ഹിന്ദി അല്‍ മന്നായ്, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന് എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.മുഹറഖിന്റെ സമ്പന്നമായ പൈതൃകം, കരകൗശല വസ്തുക്കള്‍, ചരിത്ര സംഭവവികാസങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന 300ലധികം ഫോട്ടോകള്‍ ഇവിടെയുണ്ട്.പ്രദര്‍ശനം ഡിസംബര്‍ 9 വരെ നീണ്ടുനില്‍ക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രദര്‍ശനം.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്നു കണ്ടെത്തിയ 57 വിദേശ തൊഴിലാളികളെ നാടുകടത്തി.1,352 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. നിയമലംഘകരും ക്രമരഹിതരുമായ 25 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്.എ. അറിയിച്ചു.
മനാമ: ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരാധനാലയങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മുഹറഖ് ഗവര്‍ണറേറ്റിലെ അല്‍ സായ പ്രദേശത്ത് പള്ളി നിര്‍മ്മാണ പദ്ധതിക്കായി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.ബഹ്റൈന്‍ വാസ്തുവിദ്യാ ശൈലിക്കനുസൃതമായി ആരാധനാലയങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൗണ്‍സില്‍ തുടരുകയാണെന്ന് ഡോ. അല്‍ ഹജ്രി പറഞ്ഞു.
മനാമ: അടുത്ത വെള്ളിയാഴ്ചയും ശനിയാഴ്ചയും ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് അറിയിച്ചു.വാരാന്ത്യത്തില്‍ താപനില 18നും 27നുമിടയില്‍ സെല്‍ഷ്യസ് ആയിരിക്കുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു. നേരത്തെ സൗദി അറേബ്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി പുറത്തുവിട്ട കാലാവസ്ഥാ മാപ്പിലും ബഹ്റൈനില്‍ മഴ പ്രവചിച്ചിരുന്നു.
മനാമ: ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലുള്ള കൗമാരക്കാരിയായ മകളെ നാട്ടില്‍നിന്ന് ബഹ്റൈനില്‍ കൊണ്ടുവന്ന് ലൈംഗിക തൊഴില്‍ ചെയ്യിച്ച കേസിലെ പ്രതിയായ യുവതിയുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.38കാരിയായ പാക്കിസ്ഥാനി വനിതയാണ് പ്രതി. ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുവന്ന് രണ്ടു ഫ്ളാറ്റുകളിലായി മാറിമാറി താമസിപ്പിച്ചു പണം വാങ്ങി പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു.ഈ വിവരം പുറത്തിറഞ്ഞതിനെ തുടര്‍ന്ന് പോലീസ് അധികൃതര്‍ ഫ്ളാറ്റ് റെയ്ഡ് ചെയ്ത് ഇരുവരെയും പിടികൂടി കേസെടുക്കുകയായിരുന്നു. രണ്ടാനമ്മ തന്നെ കൊണ്ടുവന്നു ലൈംഗിക തൊഴില്‍ ചെയ്യിച്ചതായി ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
മനാമ: ബഹ്റൈനില്‍ വ്യാജരേഖകളുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടു സഹോദരന്മാര്ക്കും അതിലൊരാളുടെ ഭാര്യയ്ക്കും കീഴ്ക്കോടതി വിധിച്ച ശിക്ഷ ഫസ്റ്റ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.സഹോദരന്മാരിലൊരാള് 2023ല്‍ തന്റെ ഭാര്യയെ നോമിനിയാക്കിക്കൊണ്ട് 5 ലക്ഷം ദിനാറിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. പിന്നീട് ഇയാള്‍ വിദേശത്തുവെച്ച് മരിച്ചതായി വ്യാജരേഖകളുണ്ടാക്കി ഇയാളുടെ ഭാര്യയും സഹോദരനും ചേര്‍ന്ന് ഇന്‍ഷുറന്‍സ് തുകയ്ക്കായി അപേക്ഷ നല്കി.എന്നാല്‍ ഇയാള്‍ മരിച്ചിട്ടില്ലെന്നും വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളും ഭാര്യയും സഹോദരനും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.നേരത്തെ കീഴ്ക്കോടതി രണ്ടു സഹോദരന്മാര്ക്കും പത്തു വര്‍ഷം വീതം തടവും ഭാര്യയ്ക്ക് ഒരു വര്‍ഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് ഹൈ ക്രിമിനലില് അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ശരിവെക്കുകയായിരുന്നു.
അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പും ലുലു ബഹ്റൈനും ചേര്‍ന്ന് മദേഴ്സ് കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു
മനാമ: ലുലു ബഹ്റൈനുമായി ചേര്‍ന്ന് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ബഹ്റൈനിലെ ഏറ്റവും വലിയ മദേഴ്സ് കേക്ക് മിക്സിംഗ് ചടങ്ങ്- സീസണ് 3 റാംലി മാള്‍ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ചു.ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലം കൂടുതല്‍ മധുരമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 200ലധികം ഗര്‍ഭിണികള്‍ പങ്കെടുത്തു.വൈകുന്നേരം 4 മണിക്ക് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് യോഗ ചര്‍ച്ച നടന്നു. ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് തസ്മ യോഗയിലെ ഇന്‍സ്ട്രക്ടര്‍ ഗര്‍ഭിണികളുമായി സംസാരിക്കുകയും അവര്‍ക്ക് പ്രത്യേകമായി പ്രയോജനകരമായ പോസുകള്‍ കാണിക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ അല്‍ ഹിലാല്‍ ഹെല്ത്ത്കെയറില്നിന്നുള്ള വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകള്‍ പങ്കെടുത്തു. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റ് (മുഹറഖ്) ഡോ. മൈമൂന ലിയാഖത്ത്, സ്പെഷ്യലിസ്റ്റുകളായ ഡോ. ആയിഷ സയ്യിദ് കാസി (അദ്ലിയ), ഡോ. സഫ ദാബ് (ഹമദ് ടൗണ്‍), ഡോ. നിഷ പരമേശ്വരന് നായര്‍ (ഹിദ്ദ്), ഡോ. ആയിഷ അഞ്ജുന (റിഫ), ഡോ. രാധിക തെലുങ്ക് (റിഫ), ഡോ. ജാസ്മിന് ശങ്കരനാരായണന്…
ഫോര്‍മുല 1 ഇത്തിഹാദ് എയര്‍വേയ്സ് അബുദാബി ഗ്രാന്‍ഡ് പ്രീ 2025: മക്ലാരന് വേള്‍ഡ് ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ്
അബുദാബി: യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഫോര്‍മുല 1 ഇത്തിഹാദ് എയര്‍വേയ്സ് അബുദാബി ഗ്രാന്‍ഡ് പ്രീ 2025ല്‍ മക്ലാരന് ഡ്രൈവര്‍ ലാന്‍ഡോ നോറിസ് ഫോര്‍മുല 1 വേള്‍ഡ് ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടി.ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് മത്സരം കാണാനെത്തിയിരുന്നു.സിംഗപ്പൂരില്‍ നടന്ന കണ്‍സ്ട്രക്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പിലെ വിജയത്തിനു പിന്നാലെ അബുദാബിയില്‍ നേടിയ വിജയത്തോടെ 27 വര്‍ഷത്തിനിടെ മക്ലാരന് ആദ്യത്തെ ഇരട്ട ചാമ്പ്യന്‍ഷിപ്പാണ് നേടിയത്.ഈ വിജയത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ കിരീടാവകാശി അഭിനന്ദിച്ചു. ആഗോള മോട്ടോര്‍സ്പോര്‍ട്ട്സില്‍ മക്ലാരന് നേടിയ മികച്ച നേട്ടങ്ങള്‍ ബഹ്റൈനിന്റെ സ്ഥാനം ഉയര്‍ത്തുന്നത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലെ മഖബാഹ് ഖബര്‍സ്ഥാനില്‍നിന്ന് രണ്ട് എയര്‍ കണ്ടീഷണറുകളും രണ്ടു വാട്ടര്‍ പമ്പുകളും മോഷണം പോയി.ഇന്നലെ അര്‍ദ്ധരാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഖബറടക്കത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പ്രാര്‍ത്ഥനയും നടക്കുന്ന സ്ഥത്തുനിന്നാണ് ഇവ നഷ്ടമായത്. രാവിലെ ഖബര്സ്ഥാന് സൂക്ഷിപ്പുകാരന് വന്ന് വാതില്‍ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.വിശുദ്ധമായ ഈ സ്ഥലത്ത് മോഷണം നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലര്‍ താരിഖ് അല്ഫര്സാനി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ പലയിടങ്ങളിലും നേരിയ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായി മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് അറിയിച്ചു.ഇതിനു സാവധാനം കട്ടി കൂടിയേക്കാന്‍ സാധ്യതയുണ്ട്. തുറന്ന ഇടങ്ങളില്‍ കാഴ്ച കുറയാനുമിടയുണ്ട്. ഇത് എല്ലാവരും ശ്രദ്ധിക്കണമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്കി.
