Author: news editor

മനാമ: ബഹ്‌റൈനില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.1976ലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണിത്. മറിയം അല്‍ സയേഗ്, നജീബ് അല്‍ കൊവാരി, ഹസ്സന്‍ ഇബ്രാഹിം, ജമീല്‍ മുല്ല ഹസ്സന്‍, മുഹമ്മദ് മൂസ എന്നീ എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിച്ചത്.ചെറുകിട പദ്ധതി ഉടമകള്‍, കരകൗശല വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയ ഒരു വിഭാഗത്തിനു വേണ്ടിയാണ് ഈ ഭേദഗതിയെന്ന് മറിയം അല്‍ സയേഗ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ചൂടുവെള്ള ആക്രമണം നടത്തിയ കേസില്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവ് സമര്‍പ്പിച്ച അപ്പീലില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി മാര്‍ച്ച് 16ന് വിധി പറയും.നേരത്തെ ഹൈ ക്രിമിനല്‍ കോടതി യുവാവിനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി പരിഗണിച്ചത്.ഒരു കഫേയിലെ ജോലിക്കാരായിരുന്നു യുവാവും ആക്രമണത്തിനിരയായ യുവതിയും. ഒരു ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കയ്യാങ്കളിക്കിടെ നിലത്തു വീണ യുവതി എഴുന്നേറ്റ് യുവാവിനു നേരെ തിരിഞ്ഞപ്പോള്‍ യുവാവ് അവിടെ പാചകത്തിന് വെച്ചിരുന്ന ചൂടുവെള്ളമെടുത്ത് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിക്ക് 25% വൈകല്യം സംഭവിച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖിലെ പ്രധാന റോഡുകളുടെ നവീകരണത്തിന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ദൃശ്യപരത വര്‍ധിപ്പിക്കുക, കാല്‍നടക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. അല്‍ സയായിലെ റോഡ് 105ലെ കോണ്‍ക്രീറ്റ് തടസ്സങ്ങള്‍ ഒഴിവാക്കല്‍, സമാഹീജിലെ റോഡ് 24ന്റെ വികസനം, മുഹറഖിലെ റോഡ് 607ല്‍ കൂടുതല്‍ ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, ബ്ലോക്ക് 209ലെ ഷെയ്ഖ് സല്‍മാന്‍ അവന്യൂവിലെ സുരക്ഷ വര്‍ധിപ്പിക്കല്‍ എന്നിവ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു.

Read More

മനാമ: ബഹ്‌റൈനിലെ ഈസ്റ്റ് ഹിദ്ദില്‍ വാഹനങ്ങളുടെ ടയറുകളും മറ്റും നശിപ്പിച്ച ബഹ്‌റൈന്‍ പൗരനെ അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച് മുഹറഖ് പോലീസ് ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്യാനും വാഹനങ്ങള്‍ നശിപ്പിക്കാനുപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

Read More

മനാമ: ബഹ്റൈന്‍ ഇയര്‍, നോസ് ആന്‍ഡ് ത്രോട്ട് (ഇ.എന്‍.ടി) കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പ് ഏപ്രില്‍ 15 മുതല്‍ 16 വരെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേയില്‍ നടക്കും. ലോകമെമ്പാടുമുള്ള പ്രമുഖ ഭിഷഗ്വരര്‍, കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.പ്രൊഫഷണല്‍ വികസനത്തെ പിന്തുണയ്ക്കാനും പ്രത്യേക മെഡിക്കല്‍ വൈദഗ്ധ്യത്തിന്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മറിയം അത്ബി അല്‍ ജലാഹമ പറഞ്ഞു. പ്രത്യേക ശാസ്ത്ര സെഷനുകളും പരിശീലന ശില്‍പശാലകളും സമ്മേളനത്തിലുണ്ടാകും.

Read More

മനാമ: ബഹ്‌റൈനില്‍ റമദാന്‍ മാസത്തില്‍ ഉപഭോക്തൃ വസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കാനും വില സ്ഥിരത ഉറപ്പാക്കാനുമായി വ്യവസായ- വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റു നിരവധി വിപണികള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയില്‍ സന്ദര്‍ശനം നടത്തി.സുല്‍ത്താന്‍ മാള്‍, അല്‍ ഹെല്ലി സൂപ്പര്‍മാര്‍ക്കറ്റ്, ഡാന്യൂബ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാക്‌സ്, അല്‍ ഒസ്ര സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ സാറ്റര്‍ മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലായിരുന്നു സന്ദര്‍ശനം. വിതരണ നിലവാരം അവലോകനം ചെയ്ത മന്ത്രി, വരും കാലയളവില്‍ സ്റ്റോക്ക് ചലനവും പ്രതീക്ഷിക്കുന്ന ഡിമാന്‍ഡും ചര്‍ച്ച ചെയ്യാന്‍ മാര്‍ക്കറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.പീക്ക് സീസണുകളില്‍ വിപണി സ്ഥിരതയും തയ്യാറെടുപ്പും നിലനിര്‍ത്തുന്നതിനാണ് വ്യവസായ- വാണിജ്യ മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

Read More

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണ്‍ ഡിസിയിലെത്തി.അമേരിക്കയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ ഖലീഫയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു.സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് ട്രംപ് നല്‍കിയ ക്ഷണത്തിന് രാജാവ് നന്ദി പറഞ്ഞു. മദ്ധ്യപൂര്‍വദേശത്തും അതിനപ്പുറത്തും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കാനും പ്രാദേശിക അന്തര്‍ദേശീയ വെല്ലുവിളികളെ നേരിടാനുള്ള സംഭാഷണവും സഹകരണവും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണ രാജാവ് പ്രഖ്യാപിച്ചു.ഗാസ മുനമ്പില്‍ സുസ്ഥിര സമാധാനമുണ്ടാക്കാനും അതിന്റെ പുനര്‍നിര്‍മ്മാണത്തെ പിന്തുണയ്ക്കാനും ഗാസയ്ക്കായി നിര്‍ദേശിച്ചിരിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനും പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥിരത വര്‍ധിപ്പിക്കാനുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമങ്ങളെ രാജാവ് സ്വാഗതം ചെയ്തു. അതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.രാജാവിന്റെ…

Read More

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിലെ അബ്ദുല്ല ബെഹ്സാദ് പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുതൈസ് അല്‍ ഹജ്രി ഉദ്ഘാടനം ചെയ്തു.സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡോ. അല്‍ ഹജ്രി പറഞ്ഞു.1,101 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വളപ്പില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിക്ക് 698 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 265 പേര്‍ക്ക് നമസ്‌കരിക്കാവുന്ന പുരുഷ പ്രാര്‍ത്ഥനാ ഹാള്‍, 20 പേര്‍ക്ക് നമസ്‌കരിക്കാവുന്ന സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇതിലുണ്ട്.

Read More

മനാമ: റമദാനില്‍ ബഹ്‌റൈനില്‍ പ്രധാന ഭക്ഷണസാധനങ്ങളുടെ വില 38% കുറയ്ക്കുമെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റു പാര്‍ലമെന്റില്‍ പറഞ്ഞു.രാജ്യത്തെ എല്ലാ വിപണികളിലും ഈ ഇളവ് ലഭ്യമാകും. വിലസ്ഥിരത നിലനിര്‍ത്താന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ഉദ്ദേശിക്കുന്നു. കച്ചവടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളുണ്ടാകും.രാജ്യത്ത് ഇപ്പോള്‍ ആവശ്യത്തിന് അവശ്യവസ്തുക്കളുടെ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ നിലവില്‍ വെള്ളിയാഴ്ച ജുമുഅ നടക്കുന്ന പള്ളികള്‍ക്കു പുറമെ റമദാനില്‍ മാത്രമായി ജുമുഅയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 പള്ളികള്‍ കൂടി അനുവദിച്ചതായി സുന്നി എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ടറേറ്റ് അറിയിച്ചു.റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈ പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥന നടത്താമെന്ന് സുന്നി എന്‍ഡോവ്‌മെന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഷെയ്ഖ് റാഷിദ് അല്‍ ഹജിരി പറഞ്ഞു. എല്ലാവര്‍ക്കും ബുദ്ധിമുട്ടില്ലാതെ ജുമുഅയില്‍ പങ്കാളികളാവാനുള്ള എല്ലാ സംവിധാനങ്ങളും കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More