- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
- ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
- ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സ്വർണ്ണ മെഡലുകൾ നേടി
- ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
Author: news editor
മനാമ: ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ അഴിച്ചുപണി. പ്രോസിക്യൂഷന് ഓഫീസുകളില്‍ പുതിയ തലവന്മാരെയും അവരുടെ ഡെപ്യൂട്ടികളെയും നിയമിച്ചുകൊണ്ടും ചില അംഗങ്ങളെ സ്ഥലംമാറ്റിക്കൊണ്ടും അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല് അല്‍ ബുഐനൈന്‍ ഉത്തരവ് പുറപ്പെടുവിച്ചു.മേജര്‍ പ്രോസിക്യൂഷന് അംഗമായി പ്രോസിക്യൂഷന് മേധാവി ഇബ്രാഹിം ഇസ അല്‍ ബിന്‍ ജാസിമിനെ നിയമിച്ചു. ജുഡീഷ്യല്‍ ഇന്സ്പെക്ഷന് അംഗമായി അബ്ദുല്ല സലാഹ് അല്‍ തവാദിയെ നിയമിച്ചു. പ്രോസിക്യൂഷന് മേധാവി നൂര്‍ അബ്ദുല്ല ഷെഹാബിനെ അപ്പീല്‍ പ്രോസിക്യൂഷന് അംഗമായി നയമിച്ചു. നാസര്‍ ഇബ്രാഹിം അല്‍ ഷൈബിനെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ യൂസിഫ് അലി അല്‍ മാല്‍ക്കിയെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. ഖാലിദ് അഹമ്മദ് അല്‍ തമീമിയെ മുഹറഖ് പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു.മറിയം ഇസ അല്‍ ഖൈസിനെ സതേണ്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. നൂറ ജമാല്‍ അല്‍ മാലയെ കുടുംബ, കുട്ടികളുടെ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. സഹ്റ ഹുസൈന് മുറാദിനെ സൈബര്‍…
മനാമ: ബുദയ്യ ബീച്ചില്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്‍ക്കരണ പരിപാടി നടത്തി.ബീച്ച് സന്ദര്‍ശകര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ വിവരങ്ങള്‍ നല്കി. സൗജന്യ ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്തു. സുരക്ഷിതമായ നീന്തലും ബോട്ടിംഗും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സമുദ്രവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് കുടുംബങ്ങളടക്കമുള്ള സന്ദര്‍ശകര്‍ക്ക് പറഞ്ഞുകൊടുത്തു.കുട്ടികള്‍ കടലിലിറങ്ങിക്കളിക്കുമ്പോള് അവരെ സൂക്ഷ്മമായിനിരീക്ഷിക്കാന് മാതാപിതാക്കളെ ഓര്‍മിപ്പിച്ചു. ബീച്ച് സന്ദര്‍ശകര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കണമെന്നും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കണമെന്നും ശക്തമായ തിരകളോ കാറ്റോ ഉള്ള സമയങ്ങളില്‍ നീന്തല്‍ ഒഴിവാക്കണമെന്നും അവരോട് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം, വാഹനാപകട മരണം; ബഹ്റൈന്‍ സ്വദേശിയുടെ അപ്പീലുകളില്‍ കോടതി 14ന് വിധി പറയും
മനാമ: മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ആറു പേര് മരിക്കാനിടയായ കേസിലും തടവുശിക്ഷ വിധിക്കപ്പെട്ട ബഹ്റൈന്‍ സ്വദേശിയുടെ അപ്പീലുകളില്‍ അപ്പീല്‍ കോടതി ഓഗസ്റ്റ് 14ന് വിധി പറയും.മയക്കുരുന്ന് ഉപയോഗിച്ച കേസില്‍ മൂന്നു വര്‍ഷം തടവും അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികളും അവരുടെ മകനും മൂന്നു ബന്ധുക്കളും മരിച്ച കേസില്‍ ആറു വര്‍ഷം തടവുമാണ് ഇയാള്‍ക്ക് വിധിച്ചത്.വിധി റദ്ദാക്കണമെന്നും തന്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്നും വാദം കേള്‍ക്കല്‍ വേളയില്‍ പ്രതിഭാഗം അഭിഭാഷകന് അഹമ്മദ് തൗഖ് ആവശ്യപ്പെട്ടു. പ്രാരംഭ വിധിക്ക് ശക്തമായ തെളിവിന്റെയും യുക്തിയുടെയും പിന്‍ബലമില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിയുടെ മൂത്ര സാമ്പിളില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടിലില്ല. ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും അന്വേഷണ പ്രക്രിയയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടായെന്നും അഭിഭാഷകന് വാദിച്ചു.കഞ്ചാവിന്റെ അംശമടങ്ങിയ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയതായി കേസ് ഫയലില്‍ പറയുന്നുണ്ടെങ്കിലും അത് പ്രതിയുടേതാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും തൗഖ് വാദിച്ചു.
മനാമ: പ്രമുഖ ബഹ്റൈന്‍ ഫുട്ബോള്‍ താരം ഹമദ് ശുറൈദ അന്തരിച്ചു. അല്‍ മുഹറഖ്, അല്‍ ഹല ക്ലബ്ബുകളുടെ മുന്‍ കളിക്കാരനായിരുന്നു.പ്രമുഖരടക്കം നിരവധി പേര് അനുശോചിക്കുകയും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരത്തിനു ശേഷം മുഹറഖ് ശ്മശാനത്തില്‍നടക്കും.
മനാമ: ബഹ്റൈനില്‍ പൊതുറോഡില്‍ അവശനിലയില്‍ കണ്ടെത്തിയ 42കാരന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചു.പോലീസ് പട്രോളിംഗ് സംഘമാണ് ഇയാളെ കണ്ടെത്തിയത്. നാഷണല്‍ ആംബുലന്‍സ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.ഇയാള്‍ ഏത് നാട്ടുകാരനാണെന്ന് വ്യക്തമായിട്ടില്ല. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍അറിയിച്ചു.
മനാമ: 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന് പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഓഗസ്റ്റ് 11 മുതല്‍ 14 വരെ രാവിലെ 7.30നും ഉച്ചയ്ക്ക് ഒന്നിനുമിടയില്‍ ഇസ ടൗണിലെ മന്ത്രാലയത്തിന്റെ ഹാളില്‍ വന്ന് മാതാപിതാക്കള്‍ക്ക് എന്റോള്‍മെന്റ് നടത്താന്‍ കഴിയും.2019 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ ജനിച്ച കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനാഗ്രഹിക്കുന്ന മാതാപിതാക്കള്‍ www.moe.gov.bh എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്ട്രേഷന് ആവശ്യകതകള്‍, ആവശ്യമായ രേഖകള്‍ എന്നിവ പരിശോധിക്കുകയും രജിസ്ട്രേഷന് ഫോം ഡൗണ്‍ലോഡ് ചെയ്യുകയും വേണം.ആവശ്യമായ എല്ലാ രേഖകളും കൊണ്ടുവരണം. രജിസ്ട്രേഷന് ഫോം പൂരിപ്പിക്കണം. നിശ്ചിത രജിസ്ട്രേഷന് കാലയളവില്‍ കുട്ടിയുടെ സാന്നിധ്യം ഉറപ്പാക്കമമെന്നും മന്ത്രാലയം അറിയിച്ചു.
ഫിഷ്ത് അല്‍ ജാരിമിന്റെ കിഴക്കന്‍ മേഖലയില്‍ ഞായറാഴ്ച കോസ്റ്റ് ഗാര്‍ഡ് വെടിവെപ്പ് അഭ്യാസം നടത്തും
മനാമ: ഓഗസ്റ്റ് 10ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഫിഷ്ത് അല്‍ ജാരിമിന്റെ കിഴക്കന്‍ മേഖലയില്‍ വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.നാവികര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്കായി ഡ്രില്‍ സമയത്ത് പ്രദേശത്തിന് സമീപം പോകുന്നത് ഒഴിവാക്കണമെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.
മനാമ: ഓണ്‍ലൈനില്‍ പൊതു മാന്യതയ്ക്കും മനുഷ്യത്വത്തിനുമെതിരായ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കുറ്റത്തിന് ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍.അഴിമതി, സാമ്പത്തിക- ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടുന്നതിന് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തന്റെ ഫോളോവര്മാരില്നിന്ന് പണം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്കി. പ്രതി ഇപ്പോള്‍ ജയിലിലാണ്. അന്വേഷണംതുടരുകയാണ്.
മനാമ: ലോകപ്രശസ്തമായ ഷോ ഡിസ്നി ഓണ്‍ ഐസ് ബഹ്റൈന്‍ സമ്മര്‍ ഫെസ്റ്റിവല്‍ 2025ന്റെ പ്രധാന വേദിയിലെത്തുമെമെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു. ഓഗസ്റ്റ് 12 മുതല്‍ 17 വരെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ (ഇ.ഡബ്ല്യു.ബി) കുടുംബങ്ങള്‍ക്ക് മനോഹരമായ ഒരു തത്സമയ അനുഭവം ഇതുവഴി ലഭിക്കും.ബിയോണ് അല്‍ ദാന ആംഫി തിയേറ്ററുമായുള്ള പങ്കാളിത്തത്തോടെയാണ് ബി.ടി.ഇ.എ. ഈ പരിപാടി സംഘടിപ്പിക്കുന്നത്. മിക്കി മൗസ്, മിന്നി മൗസ്, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി തുടങ്ങിയ പ്രിയപ്പെട്ട ഡിസ്നി കഥാപാത്രങ്ങളുടെ ഒരു കൂട്ടം, മോന, ഫ്രോസണ്‍, സിന്‍ഡ്രെല്ല, ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്, എന്‍കാന്റോ, കൊക്കോ എന്നിവരുള്‍പ്പെടെയുള്ളവരുടെ ആരാധകരുടെ പ്രിയപ്പെട്ടവരുടെ ഒരു കൂട്ടംഎന്നിവ തത്സമയ ഐസ് സ്കേറ്റിംഗ് പ്രകടനത്തിലുണ്ടാകും. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ ആകര്‍ഷകമായ കായികക്ഷമത, മിന്നുന്ന ദൃശ്യങ്ങള്‍, മാന്ത്രിക കഥപറച്ചില്‍ എന്നിവയുടെ ആകര്‍ഷകമായ സംയോജനം ഇതിലുണ്ടാകും.പരിപാടിയുടെ ടിക്കറ്റുകള്‍ ബഹ്റൈന്‍ ഹാള്‍ 8 മുതല്‍ ആരംഭിക്കും. ടിക്കറ്റുകള്‍ www.platinumlist.net വഴി ലഭ്യമാണ്.
മനാമ: 2025ലെ ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ബഹ്റൈന്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി സൊസൈറ്റിയുമായി സഹകരിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.മാതൃ-ശിശു ആരോഗ്യം പ്രോത്സാഹിപ്പിക്കാനും മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും മുലയൂട്ടലിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ച് ഗര്‍ഭിണികളെയും പുതിയ അമ്മമാരെയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെ സുസ്ഥിര ആരോഗ്യ വികസനത്തെ പിന്തുണയ്ക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണിത്.’മുലയൂട്ടലിന് മുന്‍ഗണന നല്‍കുക: സുസ്ഥിര പിന്തുണാ സംവിധാനങ്ങള്‍ സൃഷ്ടിക്കുക’ എന്ന ഈ വര്‍ഷത്തെ ആഗോള പ്രമേയത്തിന് കീഴില്‍ നടന്ന പരിപാടിയില്‍ ശരിയായ മുലയൂട്ടല്‍ രീതികളെയും പാല് സംഭരണ രീതികളെയും കുറിച്ചുള്ള സംവേദനാത്മക ശില്‍പ്പശാലകളും കൂടിയാലോചനകളുമുണ്ടായിരുന്നു.
