Author: news editor

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്ഥാപന മാനേജര്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസ് അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി.ഇയാള്‍ അനുമതിയില്ലാതെ ഏതാണ്ട് 90,000 ദിനാര്‍ പൊതു ഫ്രണ്ട് സ്വീകരിച്ചതായും പദവി ദുരുപയോഗം ചെയ്ത് ഏകദേശം 1,92,000 ദിനാര്‍ പിടിച്ചെടുത്തതായും ജോലിസ്ഥലത്തെ സമ്പത്ത് കൈക്കിലാക്കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. കൂടാതെ ഇയാള്‍ അധികാരം ദുരുപയോഗം ചെയ്ത് മറ്റൊരാളുമായി ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ചതായും 97,000 ദിനാറിന്റെ കള്ളപ്പണം വെളുപ്പിച്ചതായും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി.രണ്ടു പ്രതികളും കുറ്റം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് കോടതിക്ക് കൈമാറിയത്. ഇവരുടെ വിചാരണ ഓഗസ്റ്റ് 31ന് ആരംഭിക്കും.

Read More

മനാമ: ബഹ്‌റൈനില്‍ ഭേദഗതി ചെയ്ത ഗതാഗത നിയമം ഓഗസ്റ്റ് 22ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.പുതിയ നിയമമനുസരിച്ച് സുരക്ഷിതമല്ലാത്തതോ അശ്രദ്ധമോ ആയ ഡ്രൈവിംഗ്, തെറ്റായ ദിശയിലുള്ള ഡ്രൈവിംഗ്, പൊതു റോഡില്‍ ഓട്ടമത്സരം, വാഹനങ്ങള്‍കൊണ്ടുള്ള അഭ്യാസപ്രകടനം, പരിക്കിനോ മരണത്തിനോ കാരണമാകുന്ന അപകടങ്ങള്‍, ലൈസന്‍സില്ലാതെ ഡ്രൈവിംഗ് തുടങ്ങിയ കേസുകളില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതിക്ക് ഉത്തരവിടാം.മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ അമിതവേഗത, തുടര്‍ച്ചയായി മഞ്ഞ വരകള്‍ ലംഘിച്ചു വാഹനമോടിക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മദ്യപിച്ചു വാഹനമോടിക്കല്‍ ചുവന്ന സിഗ്നല്‍ മറികടക്കല്‍ എന്നിവ കാരണം ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്തതും ഏഴു വര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കും. ഇത്തരം ഡ്രൈവിംഗ് ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്തതും പത്തു വര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കും. ഇത്തരം കേസുകളില്‍ യാതൊരു ഒത്തുതീര്‍പ്പും അനുവദിക്കില്ല.മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലല്ലാതെ അമിത വേഗത, മഞ്ഞ വര മറികടക്കല്‍, തെറ്റായ വഴിയിലൂടെ വാഹനമോടിക്കല്‍,…

Read More

മനാമ: ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ), നിക്കോണ്‍ യൂത്ത് ഗ്ലോബല്‍ പ്രോഗ്രാം മെന, അഷ്റഫ്‌സ് ഡബ്ല്യു.എല്‍.എല്‍. എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന മന്ത്രാലയം ജൂലൈ 21ന് ആരംഭിച്ച ‘യുവജനങ്ങളുടെ കണ്ണുകളിലൂടെ ബഹ്റൈനിലെ സുസ്ഥിര ടൂറിസം’ എന്ന വിഷയത്തിലുള്ള ദേശീയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സമാപിച്ചു.15നും 35നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ ബഹ്റൈനിലെ സുസ്ഥിര ടൂറിസം ആശയങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും സാംസ്‌കാരിക വിനിമയവും ടൂറിസം മേഖലയിലെ സുസ്ഥിരതയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും വളര്‍ത്തുന്ന സൃഷ്ടിപരമായ ഉപകരണങ്ങളായി പ്രോത്സാഹിപ്പിക്കാനും ഈ മേഖലയിലെ ബഹ്റൈന്റെ ദേശീയ ശ്രമങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു മത്സരം.യൂത്ത് സിറ്റി 2030ല്‍ നടന്ന സമാപന പരിപാടിയില്‍ ബി.ടി.ഇ.എ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാറ അഹമ്മദ് ബുഹിജി, സുസ്ഥിര വികസന മന്ത്രാലയത്തിലെ സുസ്ഥിര വികസനത്തിനായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ദാന ഇമാദ് ഹംസ, യുവജനകാര്യ മന്ത്രാലയത്തിലെ പിന്തുണയും സംരംഭങ്ങളും സംബന്ധിച്ച അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി നാനി മുഹമ്മദ്…

Read More

മനാമ: അര്‍ബൈന്‍ അനുസ്മരണത്തോടനുബന്ധിച്ച് (ആശുറയ്ക്ക് ശേഷമുള്ള നാല്‍പ്പതാം ദിവസം) കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫ നിരവധി മത്താമുകളിലും (കമ്മ്യൂണിറ്റി സെന്ററുകള്‍) ഹുസൈനി ഘോഷയാത്രാ റൂട്ടുകളിലും പരിശോധന നടത്തി.പൊതുജന സുരക്ഷയും പങ്കെടുക്കുന്നവരുടെ സുരക്ഷയും നിലനിര്‍ത്തുന്നതിനാവശ്യമായ എല്ലാ ആവശ്യകതകളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംഘാടന നടപടികളും സേവനങ്ങളും ഗവര്‍ണര്‍ അവലോകനം ചെയ്തു.ആവശ്യകതകള്‍ നിറവേറ്റുന്നതിനും താമസക്കാരുടെയും ഘോഷയാത്രകളില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മത്താം മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും വിശിഷ്ട പങ്കിനെയും ബന്ധപ്പെട്ട അധികാരികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കാളികള്‍ പാലിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ റിഫയിലെ അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ പുതിയ കെട്ടിടം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിയോഗിച്ചതനുസരിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ റോയല്‍ കോര്‍ട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.4,177 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് നിര്‍മിച്ച പുതിയ കെട്ടിടം 3,567 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ്. മൂന്ന് നിലകള്‍, 300 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പൂര്‍ണ്ണമായും സജ്ജീകരിച്ച ഏഴ് ഇലക്ട്രോണിക് പഠന ക്ലാസ് മുറികള്‍, ഒരു സ്വീകരണ ഹാള്‍, രജിസ്‌ട്രേഷന്‍- സുരക്ഷാ ഓഫീസുകള്‍,…

Read More

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ അകലാപ്പുഴയ്ക്ക് കുറുകെ നിര്‍മാണത്തിലിരുന്ന തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.സംഭവത്തെ മുന്‍വിധിയോടെ സമീപിക്കുന്നില്ല. പാലം നിര്‍മാണം വൈകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേല്‍നോട്ടം നടത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപക്കുന്നു. നിര്‍മാണ പ്രവൃത്തിക്ക് വേഗതയുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.ഇന്നലെ നടന്ന അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പ്രൊജക്ട് ഡയറക്ടറോടാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.23.82 കോടി രൂപ ചെലവിട്ട് കിഫ്ബി സഹായത്തോടെ നിര്‍മിക്കുന്ന പാലമാണിത്. മഞ്ചേരി ആസ്ഥാനമായ പി.എം.ആര്‍. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡ് പി.എം.യു. യൂണിറ്റിനാണ് മേല്‍നോട്ട ചുമതല.2023 ജൂലൈയില്‍ മന്ത്രി റിയാസാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 265 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുളള പാലമാണിത്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാല്‍ പാലത്തിന്റെ…

Read More

ചെന്നൈ: ക്വാലാലംപൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.ഇന്നലെ രാത്രി 11.25നായിരുന്നു സംഭവം. വിമാനത്തില്‍ സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനം ഉടന്‍ ലാന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.അഗ്നിരക്ഷാ സേനയും ആംബുലന്‍സുകളും ഉള്‍പ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാന്‍ഡിംഗിന് നിര്‍ദേശം നല്‍കിയത്. 147 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നിലവില്‍ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലാണ് യാത്രക്കാരുള്ളത്. ഇന്നു വൈകുന്നേരം 5 മണിക്ക് വിമാനം കോഴിക്കോട്ടേക്ക്പുറപ്പെടും.

Read More

മനാമ: റഷ്യയും ഉക്രെയ്നും 168 തടവുകാരെ കൈമാറാനുള്ള കരാറിലെത്തിയതില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളെ ബഹ്റൈന്‍ അഭിനന്ദിച്ചു.ഇരുവശത്തുമുള്ള തടവുകാരുടെ മോചനം സാധ്യമാക്കാന്‍ യു.എ.ഇ. നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. യു.എ.ഇ. മദ്ധ്യസ്ഥതയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആകെ തടവുകാരുടെ എണ്ണം 4,349 ആയി.

Read More

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണ കേസുകളില്‍ രണ്ട് വിദേശികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ഇരയായ വിദേശി യുവതിയെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇവരില്‍നിന്ന് ഈടാക്കും. കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.വ്യാജ ജോലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ യുവതിയെ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു.ഇതു സംബന്ധിച്ച് ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഉടന്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയും ഇരയെ നാഷണല്‍ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗിന് കീഴിലുള്ള ഷെല്‍ട്ടറിലേക്ക് മാറ്റുകയും ചെയ്തു.അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തി. പിന്നീട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷവിധിച്ചത്.

Read More

മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ നടത്തിപ്പിനുള്ള കരാറില്‍ എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനും (ഇ.ഡബ്ല്യു.ബി) മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒപ്പുവെച്ചു. രാജ്യത്ത് ആദ്യമായാണ് ഏഷ്യന്‍ യൂത്ത് ഗെയിംസ് നടക്കുന്നത്.ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍പേഴ്സണും സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവുമായ സാറ അഹമ്മദ് ബുഹിജി, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറലും സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവുമായ ഫാരിസ് മുസ്തഫ അല്‍ കൂഹെജി എന്നിവരുടെ സാന്നിധ്യത്തില്‍ സാഖിറിലെ ഇ.ഡബ്ല്യു.ബി. ആസ്ഥാനത്താണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ദുഐജും ഇ.ഡബ്ല്യു.ബി. ജനറല്‍ മാനേജര്‍ അലന്‍ പ്രയറുമാണ് കരാറില്‍ ഒപ്പുവെച്ചത്.

Read More