- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
- വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
- ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാന് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍
Author: news editor
മനാമ: സാങ്കേതികവും നിയമപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് അപേക്ഷിക്കുകയാണെങ്കില്‍ ബഹ്റൈനില്‍ പരസ്യ ലൈസന്‍സുകള്‍ ഇനി അഞ്ചു ദിവസത്തിനകം ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് അറിയിച്ചു.ശൂറ കൗണ്‍സിലില്‍ ഡോ. ഇബ്തിസാം അല്‍ ദല്ലാലിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും ദേശീയ ഇ-ഗവണ്മെന്റ് പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം.മേല്‍നോട്ട സംവിധാനത്തില്‍ 18 ജീവനക്കാരും 15 സ്പെഷ്യലൈസ്ഡ് ഇന്‍സ്പെക്ടര്‍മാരുമുണ്ട്. അവര്‍ ഓരോ അപേക്ഷയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. പരസ്യങ്ങളുടെ വലുപ്പം, സ്ഥാനം, സുരക്ഷ എന്നിവ പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
മനാമ: ബാപ്കോ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കായി ബഹ്റൈനിലെ ഡ്രൈ ഡോക്ക് സ്ട്രീറ്റില്‍നിന്ന് ഖലീഫ ബിന്‍ സല്മാന് തുറമുഖത്തേക്ക് പോകുന്ന സ്ട്രീറ്റ് 13 വരെയുള്ള പാത ജനുവരി 10 മുതല്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.ഇടത്തോട്ടുള്ള വേറൊരു പാത പകരം ഗതാഗതത്തിനായി തുറന്നിടും. ജനുവരി 10ന് പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും. എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ഒരു വിദേശരാജ്യത്തെ അപമാനിക്കുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് യുവാവിന് ബഹ്റൈനിലെ നാലാം മൈനര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവും 200 ദിനാര്‍ പിഴയും വിധിച്ചു.ഒരു ടെലിവിഷന്‍ ചാനല്‍ വഴി ഒരു വിദേശ രാജ്യത്തെ അപമാനിക്കുകയും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.യുവാവിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു.
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായിഅധികൃതരുടെ മുന്നറിയിപ്പ്.സംശയാസ്പദമായ ലിങ്കുകള്‍ വഴി പിഴയടയ്ക്കാനും പണം നല്‍കിയില്ലെങ്കില്‍ ഉടനടി അധികപിഴ ചുമത്തുമെന്നും ഇത്തരം സന്ദേശങ്ങളില്‍ പറയാറുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും പണം തട്ടിയെടുക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത തട്ടിപ്പുകളാണ് ഇത്തരം സന്ദേശങ്ങള്‍.ഔദ്യോഗിക അധികൃതര്‍ ഒരിക്കലും അനൗദ്യോഗിക ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടില്ല. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ വരുന്ന സന്ദേശങ്ങളോട് മാത്രമേ പ്രതികരിക്കാവൂ എന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനിലെ തമിഴ്നാട്ടുകാരുടെ സംഘടനയായ ഭാരതി അസോസിയേഷന് സ്റ്റാര്‍ വിഷന്‍ ഇവന്റ്സുമായി സഹകരിച്ച് 2026 ജനുവരി 16ന് ഇന്ത്യന്‍ ക്ലബ്ബില്‍ പൊങ്കല്‍ ആഘോഷ പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 7.30ന് കോലം മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വടംവലി, ‘ഉരി അടിത്തല്‍’ എന്നിവയുള്‍പ്പെടെ നിരവധി കായിക മത്സരങ്ങളുണ്ടാകും. നൂറുകണക്കിന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പുതിയ കളിമണ്‍ കലങ്ങളില്‍ മധുരമുള്ള അരി പാകം ചെയ്യുന്നതുള്‍പ്പെടെയുള്ള പരമ്പരാഗത പൊങ്കല്‍ ചടങ്ങുകളുണ്ടാകും. ‘പൊങ്കലോ പൊങ്കല്‍’ എന്ന് സന്തോഷത്തോടെ വിളിച്ചുകൊണ്ട് പുതിയ മാമ്പഴം, കരിമ്പ്, പൂക്കള്‍, വാഴമരങ്ങള് എന്നിവയാല്‍ വേദി അലങ്കരിക്കും.രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് തമിഴ് സമൂഹാംഗങ്ങളും അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി തമിഴ് വ്യക്തികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.പരിപാടികള്‍ രാവിലെയും വൈകുന്നേരവുമായി രണ്ടു വിഭാഗങ്ങളിലായായിരിക്കും നടക്കുക. രാവിലെ മത്സരങ്ങളും കായിക പരിപാടികളും തുടര്‍ന്ന് രുചികരമായ പൊങ്കല്‍ വിരുന്നുമുണ്ടാകും. പരമ്പരാഗത രീതിയില്‍ വാഴയിലയില്‍ വിവിധതരം തമിഴ് വിഭവങ്ങള്‍ വിളമ്പും. ഓയില്‍ ആട്ടം, പാറൈ ആട്ടം,…
വേനല്‍ക്കാലത്ത് ജനീവയിലേക്കും നൈസിലേക്കും ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2026ലെ വേനല്‍ക്കാല ശൃംഖലയുടെ ഭാഗമായി മിലാനില്‍ സ്റ്റോപ്പോടെ സര്‍വീസ് നടത്തിയിരുന്ന ജനീവ, നൈസ് എന്നിവിടങ്ങളിലേക്കുള്ള സീസണല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുംു.മെയ് 24ന് നൈസിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് സെപ്റ്റംബര്‍ 27 വരെ പ്രവര്‍ത്തിക്കും. ജനീവ സര്‍വീസുകള്‍ ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 11 വരെ പ്രവര്‍ത്തിക്കും. രണ്ട് റൂട്ടുകളും ഗള്‍ഫ് എയറിന്റെ എയര്‍ബസ് എ321 നിയോ വിമാനം ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തും. ഇത് യൂറോപ്പില്‍ രാവിലെ എത്തിച്ചേരാന്‍ സൗകര്യപ്രദമാണ്.രണ്ട് റൂട്ടുകളിലും ഇപ്പോള്‍ ബുക്കിംഗിന് ലഭ്യമാണ്. ഇത് വിനോദ യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രധാന യൂറോപ്യന്‍ വേനല്‍ക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ സൗകര്യപ്രദമാണ്.gulfair.com, ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്പ്, ഗള്‍ഫ് എയര്‍ കോണ്ടാക്റ്റ് സെന്റര്‍ എന്നിവ വഴിയും ട്രാവല്‍ ഏജന്റുമാര്‍ വഴിയും ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കി
മനാമ: ബഹ്റൈനില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാനുള്ള കരട് നിയമം പാര്‍ലമെന്റ് പാസാക്കി.ഈ നിയമത്തില്‍ പുനഃപരിശോധന നടത്താന്‍ എം.പിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുംതലക്കത്ത്, ബാപ്കോ എനര്‍ജീസ് എന്നിവയില്‍നിന്ന് സര്‍ക്കാരിലേക്ക് ലഭിക്കേണ്ട അറ്റാദായത്തിന്റെ പകുതിയെങ്കിലും ബജറ്റിലേക്ക് മാറ്റണമെന്ന ഭേദഗതിയോടെ നിയമം പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ലാഭം രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കാന്‍ അത് ബജറ്റിലേക്ക് ചേര്‍ക്കുന്നത് സഹായിക്കുമെന്ന് സൈനബ് അബ്ദുല്‍ അമീര്‍ എം.പി. പറഞ്ഞു.
മനാമ: ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് ചാര്‍ജ് ഇളവ് പ്രഖ്യാപിച്ചു.ഇതനുസരിച്ച് ബഹ്റൈനില്‍നിന്ന് ഇന്ത്യയിലേക്ക് അധിക ബാഗേജിന് കിലോയ്ക്ക് 200 ഫില്‍സ് ആണ് ചാര്‍ജ്. 10 കിലോഗ്രാം വരെ ഈ നിരക്കില്‍ അധിക ബാഗേജ് കൊണ്ടുപോകാം. ഈ ഓഫര്‍ ജനുവരി 31 വരെയാണ്.എല്ലാ ടിക്കറ്റ് നിരക്ക് വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്.
മനാമ: ബഹ്റൈനിലെ സല്ലാഖില്‍ പൊതുനിരത്തില്‍ കാറോട്ടമത്സരം നടത്തിയ രണ്ടു പേര്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചതായി ട്രാഫിക് പ്രോസിക്യൂഷന് മേധാവി അറിയിച്ചു.ഇതില്‍ ഒരു പ്രതിക്ക് ഒരു മാസം തടവും 1,000 ദിനാര്‍ പിഴയും മറ്റൊരു പ്രതിക്ക് ആറു മാസം തടവും 1,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. സല്ലാഖ് പ്രദേശത്തെ ബഹ്റൈന്‍ ബേ റോഡിലാണ് ഇവര്‍ മത്സരിച്ചോടിയത്. ഇതു സംബന്ധിച്ച് തെളിവ് സഹിതം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്.
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ആസ്ഥാനത്ത് നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ സായുധ സേനകളുടെ സൈനിക സഹകരണ ഡയറക്ടര്‍മാരുടെ അഞ്ചാമത് യോഗം സമാപിച്ചു.സംയുക്ത ഗള്‍ഫ് സൈനിക നടപടികളുടെ പുരോഗതിയെ പിന്തുണയ്ക്കാനും ജി.സി.സി. അംഗരാജ്യങ്ങളുടെ സായുധ സേനകള്‍ക്കിടയില്‍ നിലവിലുള്ള സൈനിക സഹകരണത്തിന്റെയും ഏകോപനത്തിന്റെയും അടിത്തറ ശക്തിപ്പെടുത്താനുമുള്ള സംയോജിത തന്ത്രങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള അജണ്ടകളില്‍ ചര്‍ച്ച നടന്നു.
