Author: news editor

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2026ലെ വേനല്‍ക്കാല ശൃംഖലയുടെ ഭാഗമായി മിലാനില്‍ സ്റ്റോപ്പോടെ സര്‍വീസ് നടത്തിയിരുന്ന ജനീവ, നൈസ് എന്നിവിടങ്ങളിലേക്കുള്ള സീസണല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുംു.മെയ് 24ന് നൈസിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് സെപ്റ്റംബര്‍ 27 വരെ പ്രവര്‍ത്തിക്കും. ജനീവ സര്‍വീസുകള്‍ ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 11 വരെ പ്രവര്‍ത്തിക്കും. രണ്ട് റൂട്ടുകളും ഗള്‍ഫ് എയറിന്റെ എയര്‍ബസ് എ321 നിയോ വിമാനം ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തും. ഇത് യൂറോപ്പില്‍ രാവിലെ എത്തിച്ചേരാന്‍ സൗകര്യപ്രദമാണ്.രണ്ട് റൂട്ടുകളിലും ഇപ്പോള്‍ ബുക്കിംഗിന് ലഭ്യമാണ്. ഇത് വിനോദ യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രധാന യൂറോപ്യന്‍ വേനല്‍ക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ സൗകര്യപ്രദമാണ്.gulfair.com, ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്പ്, ഗള്‍ഫ് എയര്‍ കോണ്‍ടാക്റ്റ് സെന്റര്‍ എന്നിവ വഴിയും ട്രാവല്‍ ഏജന്റുമാര്‍ വഴിയും ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Read More

മനാമ: ബഹ്‌റൈനില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാനുള്ള കരട് നിയമം പാര്‍ലമെന്റ് പാസാക്കി.ഈ നിയമത്തില്‍ പുനഃപരിശോധന നടത്താന്‍ എം.പിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുംതലക്കത്ത്, ബാപ്‌കോ എനര്‍ജീസ് എന്നിവയില്‍നിന്ന് സര്‍ക്കാരിലേക്ക് ലഭിക്കേണ്ട അറ്റാദായത്തിന്റെ പകുതിയെങ്കിലും ബജറ്റിലേക്ക് മാറ്റണമെന്ന ഭേദഗതിയോടെ നിയമം പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ലാഭം രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കാന്‍ അത് ബജറ്റിലേക്ക് ചേര്‍ക്കുന്നത് സഹായിക്കുമെന്ന് സൈനബ് അബ്ദുല്‍ അമീര്‍ എം.പി. പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് ചാര്‍ജ് ഇളവ് പ്രഖ്യാപിച്ചു.ഇതനുസരിച്ച് ബഹ്‌റൈനില്‍നിന്ന് ഇന്ത്യയിലേക്ക് അധിക ബാഗേജിന് കിലോയ്ക്ക് 200 ഫില്‍സ് ആണ് ചാര്‍ജ്. 10 കിലോഗ്രാം വരെ ഈ നിരക്കില്‍ അധിക ബാഗേജ് കൊണ്ടുപോകാം. ഈ ഓഫര്‍ ജനുവരി 31 വരെയാണ്.എല്ലാ ടിക്കറ്റ് നിരക്ക് വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്.

Read More

മനാമ: ബഹ്‌റൈനിലെ സല്ലാഖില്‍ പൊതുനിരത്തില്‍ കാറോട്ടമത്സരം നടത്തിയ രണ്ടു പേര്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചതായി ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.ഇതില്‍ ഒരു പ്രതിക്ക് ഒരു മാസം തടവും 1,000 ദിനാര്‍ പിഴയും മറ്റൊരു പ്രതിക്ക് ആറു മാസം തടവും 1,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. സല്ലാഖ് പ്രദേശത്തെ ബഹ്‌റൈന്‍ ബേ റോഡിലാണ് ഇവര്‍ മത്സരിച്ചോടിയത്. ഇതു സംബന്ധിച്ച് തെളിവ് സഹിതം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്.

Read More

മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ആസ്ഥാനത്ത് നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ സായുധ സേനകളുടെ സൈനിക സഹകരണ ഡയറക്ടര്‍മാരുടെ അഞ്ചാമത് യോഗം സമാപിച്ചു.സംയുക്ത ഗള്‍ഫ് സൈനിക നടപടികളുടെ പുരോഗതിയെ പിന്തുണയ്ക്കാനും ജി.സി.സി. അംഗരാജ്യങ്ങളുടെ സായുധ സേനകള്‍ക്കിടയില്‍ നിലവിലുള്ള സൈനിക സഹകരണത്തിന്റെയും ഏകോപനത്തിന്റെയും അടിത്തറ ശക്തിപ്പെടുത്താനുമുള്ള സംയോജിത തന്ത്രങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള അജണ്ടകളില്‍ ചര്‍ച്ച നടന്നു.

Read More

പുനെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ ഏറെ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച റിപ്പോര്‍ട്ട്, ചില മേഖലകളില്‍ ഖനനവും നിര്‍മ്മാണവും പാറപൊട്ടിക്കലും മണ്ണെടുക്കലും നിരോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ (യു.എന്‍) നല്‍കുന്ന പരമോന്നത ബഹുമതിയായ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം 2024ല്‍ ലഭിച്ചു. രാജ്യം പത്മശ്രീ (1981), പത്മഭൂഷന്‍ (2006)…

Read More

മനാമ: ബഹ്‌റൈനില്‍ ദേശീയ ഡാറ്റാ ചട്ടക്കൂട് ശക്തിപ്പെടുത്താനും തൊഴില്‍ വിപണി സൂചകങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐ.ജി.എ) ലേബര്‍ ഫോഴ്സ് സര്‍വേ (എല്‍.എഫ്.എസ്) 2026 ആരംഭിച്ചു. സര്‍വേ ജനുവരി മുതല്‍ ഡിസംബര്‍ വരെയുണ്ടാകും.ബഹ്റൈനിലുടനീളമുള്ള 8,000ത്തിലധികം കുടുംബങ്ങളുടെ ഒരു റാന്‍ഡം സാമ്പിള്‍ ലക്ഷ്യമിട്ടാണ് സര്‍വേ. തൊഴില്‍ ഘടനയെയും തൊഴില്‍ ചെയ്യുന്നവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ തൊഴില്‍ വിപണിയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) മാനദണ്ഡങ്ങളും ശുപാര്‍ശകളുമനുസരിച്ച് ഡാറ്റ സമാഹരിച്ച് പ്രാദേശികവും അന്തര്‍ദേശീയവുമായ താരതമ്യ പഠനം നടത്തും.ഈ പഠനങ്ങളും സര്‍വേകളും രാജ്യത്തിന്റെ വികസനം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള വിവരസംബന്ധമായ തീരുമാനമെടുക്കല്‍, നയ വികസനം, ദേശീയ പദ്ധതികളുടെയും തന്ത്രങ്ങളുടെയും രൂപീകരണം എന്നിവയെ പിന്തുണയ്ക്കുമെന്ന് ഐ.ജി.എയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പോപ്പുലേഷന്‍ രജിസ്ട്രി ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ദുആ സുല്‍ത്താന്‍ മുഹമ്മദ് പറഞ്ഞു.റാന്‍ഡം സര്‍വേ സാമ്പിളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വീടുകളെ സ്റ്റാറ്റിസ്റ്റിക്കല്‍…

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോലീസുകാരിയെയും പോലീസുകാരനെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത കേസില്‍ കുവൈത്തി വനിതയ്ക്ക് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.കൂടാതെ മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.വിമാനത്താവളത്തില്‍ വന്നിറങ്ങിയ 36കാരിയായ ഇവര്‍ സെക്കന്‍ഡറി പരിശോധനയ്ക്ക് നിന്നുകൊടുക്കാതെ പോലീസ് ഉദ്യോഗസ്ഥയുടെ നിര്‍ദേശം ലംഘിച്ച് ഡ്യൂട്ടി ഫ്രീ ഏരിയയിലേക്ക് പോയതോടെയാണ് സംഘര്‍ഷമുണ്ടായത്. തടയാന്‍ ശ്രമിച്ച പോലീസുകാരിയെ ഇവര്‍ ആക്രമിക്കുകയും തുടര്‍ന്ന് ഇടപെടാന്‍ ശ്രമിച്ച പോലീസുകാരനെ ആക്രമിക്കുകയുമായിരുന്നു.തുടര്‍ന്ന് ഇവര്‍ ജീവനക്കാരെ അസഭ്യം പറയുകയും തന്നെ കുവൈത്തിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ കൈവശം മയക്കുമരുന്ന് കണ്ടെത്തുകയുമുണ്ടായി.

Read More

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രം ചീഫ് ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു.ഇന്ന് രാവിലെ ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. കാരയ്ക്കാമണ്ഡപത്തിനു സമീപമാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരിക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. മകള്‍: ഗോപിക.

Read More

മനാമ: ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി സ്വര്‍ണ്ണം സമ്പാദിക്കാനും നിക്ഷേപിക്കാനും വ്യാപാരം ചെയ്യുന്നതിനുമുള്ള ഒരു ആധുനിക സംവിധാനം നല്‍കുന്നതിനായി ബഹ്റൈന്‍ രാജ്യത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ആപ്ലിക്കേഷനായ ഗോള്‍ഡ് സൂഖ് ഇലക്ട്രോണിക് പ്ലാറ്റ്ഫോം സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് സെക്രട്ടറി ജനറലും ബോര്‍ഡ് ഓഫ് ഹോപ്പ് ഫണ്ടിന്റെ ചെയര്‍മാനുമായ അയ്മന്‍ ബിന്‍ തൗഫീഖ് അല്‍മുഅയ്യിദ് ഉദ്ഘാടനം ചെയ്തു.ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനും സംരംഭകര്‍ക്കും ബഹ്റൈന്‍ പ്രതിഭകള്‍ക്കും വ്യവസായങ്ങളില്‍ അവസരങ്ങള്‍ വികസിപ്പിക്കാനുമായി നിക്ഷേപ മേഖലയില്‍ നൂതന ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിന്യസിക്കുന്നത് തുടരുമെന്ന് അല്‍മുഅയ്യിദ് പറഞ്ഞു.നാല് പ്രധാന കക്ഷികള്‍ക്കിടയിലുള്ള പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തന സംവിധാനത്തെക്കുറിച്ച് ഗോള്‍ഡ് സൂഖ് ആപ്ലിക്കേഷന്റെ സ്ഥാപകനായ നവാഫ് സയീദ് സെക്രട്ടറി ജനറലിന് വിശദീകരിച്ചുകൊടുത്തു.

Read More