Author: news editor

മനാമ: ബഹ്‌റൈനിലെ ജ്വല്ലറികളില്‍ സംസ്‌കരിച്ച മുത്ത് വില്‍ക്കുന്നത് നിരോധിച്ചു.പോളിഷ് ചെയ്ത പ്രകൃതിദത്ത മുത്തുകളുടെ വ്യാപാരത്തിന് മാത്രമാണ് ഇനി അനുമതിയുള്ളതെന്ന് വ്യവസായ- വാണിജ്യ മന്ത്രാലയം ശൂറ കൗണ്‍സിലിനെ അറിയിച്ചു. മുത്തുകളുടെ വ്യാപാരം സംബന്ധിച്ച 2014ലെ നിയമം (65) ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്. ഇത് ഉറപ്പാക്കാന്‍ മന്ത്രാലയ അധികൃതര്‍ ആഭരണക്കടകളില്‍ പരിശോധന നടത്തുന്നുണ്ടെന്ന് കൗണ്‍സില്‍ അംഗം തലാല്‍ അല്‍ മന്നായിയുടെ ചോദ്യത്തിന് മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.പുതിയ നിയമമനുസരിച്ച് പ്രകൃതിദത്ത മുത്തുകഷണങ്ങള്‍ മാത്രമേ വില്‍പനയ്ക്കും പ്രദര്‍ശനത്തിനും വെക്കാന്‍ അനുമതിയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെയും സംയുക്ത അദ്ധ്യക്ഷതയില്‍ നടന്ന ബഹ്റൈന്‍-സൗദി ഏകോപന കൗണ്‍സിലിന്റെ നാലാമത് യോഗത്തില്‍ പരസ്പരം ഇരട്ടനികുതി ഒഴിവാക്കാന്‍ ബഹ്റൈനും സൗദി അറേബ്യയും കരാര്‍ ഒപ്പുവച്ചു.ബഹ്റൈനെ പ്രതിനിധീകരിച്ച് ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയും സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നിക്ഷേപ മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹുമാണ് കരാറില്‍ ഒപ്പുവെച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ ഈസ്റ്റ് ഹിദ്ദ് സിറ്റിയിലെ മസാക്കിന്‍ 2 ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു.സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രസിഡന്റും രാജാവിന്റെ പത്‌നിയുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലും എസ്.സി.ഡബ്ല്യു. അംഗം ഹിസ്സ ബിന്‍ത് ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലും നടന്ന ഉദ്ഘാടന ചടങ്ങില്‍ ഭവന- നഗരാസൂത്രണ മന്ത്രി അംന ബിന്‍ത് അഹമ്മദ് അല്‍ റുമൈഹി, എസ്.സി.ഡബ്ല്യു. സെക്രട്ടറി ജനറല്‍ ലുല്‍വ ബിന്‍ത് സാലിഹ് അല്‍ അവാദി, കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്റൈന്‍ ആതിഥേയത്വം വഹിച്ച 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയുടെ സ്മരണയ്ക്കായി ബഹ്റൈന്‍ പോസ്റ്റ് സ്റ്റാമ്പുകള്‍ പുറത്തിറക്കി.ഗള്‍ഫ് രാജ്യങ്ങളുടെ പൊതു പാതയെ പ്രതിഫലിപ്പിക്കുന്നതും അംഗരാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളും സഹകരണവും ചിത്രീകരിക്കുന്നതുമായ ഡിസൈനുകളാണ് സ്റ്റാമ്പുകളിലുള്ളത്. പ്രധാന ദേശീയ, പ്രാദേശിക പരിപാടികള്‍ രേഖപ്പെടുത്തുന്നതിനും ഭാവി തലമുറകള്‍ക്കായി പ്രധാനപ്പെട്ട അവസരങ്ങള്‍ സംരക്ഷിക്കുന്ന ഒരു ദൃശ്യരേഖ എന്ന നിലയില്‍ സ്റ്റാമ്പുകളുടെ സാംസ്‌കാരിക പങ്കിനെ പിന്തുണയ്ക്കുന്നതിനുമാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയതെന്ന് ബഹ്റൈന്‍ പോസ്റ്റ് അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ സല്‍മാബാദില്‍ വിദേശികളായ രണ്ടു മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ച് അവരുടെ പണവും മറ്റു വസ്തുവകകളും കവര്‍ച്ച ചെയ്ത കേസിലെ അഞ്ചു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി അടുത്ത മാസം ശിക്ഷ വിധിക്കും.സിത്ര, സല്‍മാന്‍ ടൗണ്‍, ഈസ്റ്റ് റിഫ, ബുദയ്യ എന്നിവിടങ്ങളിലുള്ള 5 യുവാക്കളാണ് പ്രതികള്‍. കേസില്‍ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ശിക്ഷാവിധി കോടതി അടുത്ത മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ ഇപ്പോള്‍ വിവാഹമോചനങ്ങള്‍ വളരെ കുറവാണെന്ന് നീതി- ഇസ്ലാമിക കാര്യ- എന്‍ഡോവ്‌മെന്റ്‌സ് മന്ത്രി നൗഫല്‍ അല്‍ മാവ്ദ.പാര്‍ലമെന്റില്‍ ജലാല്‍ കദീം അല്‍ മഹ്ഫൂദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് കുടുംബബന്ധങ്ങള്‍ വളരെ ശക്തമാണ്. മൊത്തം 1,533 വിവാഹമോചന കേസുകള്‍ മാത്രമാണ് ശരീഅത്ത് കോടതി മുമ്പാകെയുള്ളത്.രാജ്യത്ത് ഇപ്പോള്‍ വിവാഹിതരാകുന്നവരില്‍ ഭൂരിപക്ഷവും 25നും 35നുമിടയില്‍ പ്രായമുള്ളവരാണ്. ആവശ്യത്തിന് മാനസിക പക്വത കൈവരിച്ച ശേഷമാണ് യുവാക്കള്‍ വിവാഹിതരാകുന്നത് എന്നതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ചികിത്സാ കേന്ദ്രങ്ങളില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ്.പാര്‍ലമെന്റില്‍ ജമീല്‍ ഹസ്സന്‍, അലി അല്‍ ദോസരി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഒറ്റപ്പെട്ട കോണുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈസന്‍സില്ലാത്ത ചില ആരോഗ്യ കേന്ദ്രങ്ങള്‍ പോലും കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ മന്ത്രാലയ അധികൃതര്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത 8 ആരോഗ്യസേവന കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടിയതായും മന്ത്രി പറഞ്ഞു.

Read More

മനാമ: സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉറച്ച പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ട് ബഹ്‌റൈനില്‍ നടന്ന 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടി സമാപിച്ചു.സാഖിര്‍ കൊട്ടാരത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിന്റെ തുടക്കത്തില്‍ ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി സാഖിര്‍ പ്രഖ്യാപനം നടത്തി.ജി.സി.സി. രാജ്യങ്ങളുടെയും മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കണമെന്നും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റാരും ഇടപെടാതിരിക്കണമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കുന്നത് ഉറപ്പാക്കാനും മാനുഷിക സഹായം വിതരണം ചെയ്യാനും പുനര്‍നിര്‍മ്മാണം നടത്താനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി അതിര്‍ത്തി പങ്കിടുന്ന സ്വതന്ത്ര, പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്ക് പ്രഖാപനത്തില്‍ പിന്തുണ പ്രഖ്യാപിച്ചു.എല്ലാ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക മേഖലകളിലും ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ ഏകോപനവും സഹകരണവും മുന്നോട്ട് കൊണ്ടുപോകും.മദ്ധ്യപൂര്‍വദേശത്ത് നീതിയുക്തവും…

Read More

മനാമ: മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ടെക്നോളജി ഇന്‍കുബേറ്റര്‍ സ്‌കൂളുകള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട 130 സ്‌കൂളുകളെ അവരുടെ നേട്ടം അംഗീകരിച്ചുകൊണ്ട് പയനിയേഴ്സ് ഓഫ് ഡിജിറ്റല്‍ എക്സലന്‍സ് എന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു.വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ, മൈക്രോസോഫ്റ്റ് ബഹ്റൈന്‍- ഒമാന്‍ ജനറല്‍ മാനേജര്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ ഹിലാല്‍ അല്‍ ഹൊസാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.125 സര്‍ക്കാര്‍ സ്‌കൂളുകളെയും അഞ്ച് സ്വകാര്യ സ്‌കൂളുകളെയുമാണ് ആദരിച്ചത്. 2025ല്‍ ഏറ്റവും കൂടുതല്‍ ടെക്‌നോളജി ഇന്‍കുബേറ്റര്‍ സ്‌കൂളുകളുള്ള രാജ്യമെന്ന നിലയില്‍ ആഗോളതലത്തില്‍ ഒരു നാഴികക്കല്ല് നേടാന്‍ ഈ സ്‌കൂളുകളുടെ പ്രയത്‌നങ്ങള്‍ ബഹ്‌റൈനെ സഹായിച്ചതായി മന്ത്രി പറഞ്ഞു.ബഹ്റൈനിലെ സ്‌കൂളുകള്‍ നേടിയ പുരോഗതി വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനുള്ള നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ഷെയ്ഖ് സെയ്ഫ് ബിന്‍ ഹിലാല്‍ പറഞ്ഞു.

Read More

മനാമ: നാട്ടില്‍നിന്ന് പെണ്‍കുട്ടിയെ ബഹ്‌റൈനില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയും ലൈംഗിക തൊഴിലിനു നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ഒരു ഏഷ്യന്‍ രാജ്യക്കാരിയായ യുവതിയുടെ വിചാരണ ആരംഭിച്ചു.മനുഷ്യക്കടത്ത്, ബലാല്‍ക്കാരം, ചൂഷണം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Read More