- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: രണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തപാല്‍ പാര്‍സല്‍ വഴി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികളായ ഏഷ്യന്‍ ദമ്പതികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മയക്കുമരുന്ന് കടത്തി എന്ന കുറ്റം ഇരുവരും നിഷേധിച്ചു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചു. തങ്ങള്‍ക്ക് ഒരു പിഞ്ചുകുഞ്ഞുണ്ടെന്നും അതിനെ സംരക്ഷിക്കുന്നതിനായി വിട്ടയയ്ക്കണമെന്നും ഭാര്യ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഭര്‍ത്താവ് ഇതിനെ പിന്തുണച്ച് സംസാരിച്ചു.തങ്ങളുടെ പേരിലെത്തിയ പാര്‍സലുകളില്‍ മയക്കുമരുന്നുള്ള കാര്യം അറിയില്ലായിരുന്നെന്നും ഇരുവരും പറഞ്ഞു. കേസില്‍ പ്രതിയായ സ്ത്രീ ഒരു വനിതാ സലൂണിലെ ജീവനക്കാരിയും ഭര്‍ത്താവ് മറ്റൊരു സ്ഥാപനത്തില്‍ സെയില്‍സ്മാനുമാണ്.
മുഹറഖില്‍ പള്ളി നിര്‍മ്മാണത്തിനായി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ധാരണാപത്രം ഒപ്പുവെച്ചു
മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ആയിഷ അഹമ്മദ് സഖര്‍ അല്‍ മാരി പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ (എം.ഒ.യു) സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ഒപ്പുവച്ചു.വിദ്യാഭ്യാസ, സാമൂഹിക സംഭാവനകളിലൂടെ സന്തുലിതരും ഉത്തരവാദിത്തമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ പള്ളികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അല്‍ ഹജ്രി പറഞ്ഞു. പള്ളി നിര്‍മ്മാണം സുഗമമാക്കുന്നതിലും ജീവകാരുണ്യ പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നല്കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.1,729.8 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പദ്ധതി സ്ഥലത്ത് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രാര്‍ത്ഥനാ ഹാളുകളും ആരോഗ്യ സൗകര്യങ്ങളും വിശ്രമമുറികളും ഇമാമിനും മുഅതിനും താമസ സൗകര്യങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി വഖഫ് വാണിജ്യ കടകളുമുണ്ടാകും.
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ വ്യാജ കാലാവധിയുള്ള സ്റ്റിക്കറൊട്ടിച്ച് വില്പന നടത്തിയ അഞ്ചു കച്ചവടക്കാരെ അറസ്റ്റ് ചെയ്തു.ഒരു ബഹ്റൈന്‍ പൗരനില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. കടകള്‍ പരിശോധിച്ചപ്പോള്‍ വ്യാജ കാലാവധി സ്റ്റിക്കറുകളുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ കടകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.
മനാമ: ബഹ്റൈനില്‍ റോഡില്‍ കാറോടിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.ഇയാളുടെ അഭ്യാസപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നു.
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാഷണല്‍ ഗാര്‍ഡിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ‘നാഷണല്‍ ഷീല്‍ഡ് 2026’ ഡ്രില്‍ ആരംഭിച്ചു. ഇത് ജനുവരി 28 വരെ നീണ്ടുനില്‍ക്കും.യുദ്ധ, ഭരണ സന്നദ്ധത വര്‍ധിപ്പിക്കുക, നേതൃത്വ, കമാന്‍ഡ്-ആന്റ്-കണ്ട്രോള് കഴിവുകള്‍ വികസിപ്പിക്കുക, പ്രതിരോധ പദ്ധതികള്‍ പരിഷ്കരിക്കുക, നാഷണല്‍ ഗാര്‍ഡുമായും ആഭ്യന്തര മന്ത്രാലയവുമായും ഏകോപനവും സംയോജനവും ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ബി.ഡി.എഫിന്റെ തുടര്‍ച്ചയായ പരിശീലന പരിപാടിയുടെ ഭാഗമാണ് ഈ അഭ്യാസം.
മനാമ: യു.എ.ഇയുടെ ആതിഥേയത്വത്തില്‍ അമേരിക്ക, റഷ്യ, ഉക്രെയ്ന് എന്നീ രാജ്യങ്ങള്‍ തമ്മില്‍ അബുദാബിയില്‍ ചര്‍ച്ചകള്‍ നടത്തിയതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അനുസൃതമായി ഉക്രേനിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കാനുള്ള നിരന്തരമായ നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങളിലെ ഒരു നിര്‍ണായക ചുവടുവെപ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സംഘര്‍ഷം അവസാനിപ്പിക്കാനും അതിന്റെ മാനുഷികാഘാതം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ പിന്തുണയും അഭിനന്ദനവും പ്രസ്താവനയില്‍ അറിയിച്ചു. അത്തരം ശ്രമങ്ങള്‍ യൂറോപ്പില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനും നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുസ്ഥിരമായ അഭിവൃദ്ധി കൈവരിക്കാനും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ദുബായ് ഒ പ്ലേറ്റ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: ബഹ്റൈന്‍ താരം സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫയ്ക്ക് മൂന്നാം സ്ഥാനം
ദുബായ്: ദുബായ് കാര്ട്ട്ഡ്രോമില് നടന്ന പ്രശസ്തമായ ദുബായ് ഒ പ്ലേറ്റ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ ബാല കാര്‍ട്ടിംഗ് പ്രതിഭയായ സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫ മൂന്നാം സ്ഥാനം നേടി.9 വയസ്സുള്ള ഈ ഡ്രൈവിംഗ് താരം ശക്തമായ മത്സരം കാഴ്ചവെച്ചാണ് വിജയം നേടിയത്. ദുബായില്‍ താമസിക്കുന്ന സൈഫ് എക്സല്‍ മോട്ടോര്സ്പോര്ട്ടിനായി മത്സരിക്കുകയും യു.എ.ഇയില്‍ നടക്കുന്ന റോട്ടാക്സ്, ഐ.എ.എം.ഇ. ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. തന്റെ അന്താരാഷ്ട്ര റേസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഈ വേനല്‍ക്കാലത്തിന്റെ അവസാനം യൂറോപ്പില്‍ മത്സരിക്കാനും സൈഫ് ഒരുങ്ങുകയാണ്.
മനാമ: ബഹ്റൈനില്‍ വിദേശ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്ന ലൈസന്‍സില്ലാത്ത ഒരു സ്ഥാപനം അടച്ചുപൂട്ടിയതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.ഈ സ്ഥാപനം നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് പലര്‍ക്കും നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ഇത് വ്യക്തമായതിനെ തുടര്‍ന്ന് ഏഷ്യന്‍ പൗരനായ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റിമാന്‍ഡ് ചെയ്തു.ലൈസന്‍സില്ലാത്ത ക്ലാസ് മുറികളായിട്ടാണ് സ്ഥാപനം ക്രമീകരിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഉപകരണങ്ങളും പരസ്യ അടയാളങ്ങളും പിടിച്ചെടുത്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി സ്ഥാപന ഉടമ വന്‍ തുക സമ്പാദിച്ചതായും കണ്ടെത്തി.
2025ല്‍ ബഹ്റൈന്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്; 15 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരെത്തി
മനാമ: 2025ല്‍ ബഹ്റൈന്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പുണ്ടായതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.2025ല്‍ 15 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്. ഈ കാലയളവില്‍ രാജ്യത്തുടനീളം നടന്ന വിവിധ പരിപാടികളാണ് വന്‍തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്.ഏഷ്യന്‍ യൂത്ത് ഗെയിംസ്, എ.വി.സി. പുരുഷ വോളിബോള്‍ നാഷന്‍സ് കപ്പ്, ലോക ടൂറിസം ദിനാഘോഷം, ശരത്കാല മേള തുടങ്ങിയ പരിപാടികളാണ് ഇതില്‍ മുഖ്യ പങ്കു വഹിച്ചത്.കഴിഞ്ഞ വര്‍ഷം ലോകോത്തര സംഗീതക്കച്ചേരികളുടെ കേന്ദ്രമായി ബഹ്റൈന്‍ മാറി. കൂടാതെ വിവിധ പ്രാദേശിക ഉത്സവങ്ങളും വിദേശികളെ ആകര്‍ഷിച്ചു.
മനാമ: പന്ത്രണ്ടാമത് യൂസഫ് ബിന്‍ അഹമ്മദ് കാനൂ അവാര്‍ഡുകള്‍ വിതരണം ചെയ്തു.അവാര്‍ഡ് ദാന ചടങ്ങില്‍ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.ബഹ്റൈനകത്തും പുറത്തുംനിന്നുള്ള ദൃശ്യകലകള്‍ക്കും ശാസ്ത്ര-സാമ്പത്തിക ഗവേഷണങ്ങള്‍ക്കും മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. ജഡ്ജിംഗ് പാനലിനെയും വിജയികളെയും ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആദരിച്ചു.ചടങ്ങില്‍ പങ്കെടുത്തതിനും വിജയികളെ ആദരിച്ചതിനും ഉപപ്രധാനമന്ത്രിയോട് യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പ് ചെയര്മാന് ഫൗസി അഹമ്മദ് കാനൂ നന്ദി പറഞ്ഞു.
