Author: news editor

റിയാദ്: ഇന്ത്യയടക്കം 40 രാജ്യങ്ങളില്‍നിന്നുള്ള കോഴിയിറച്ചിയും മുട്ടയും ഉള്‍പ്പെടെയുള്ള പൗള്‍ട്രി ഉല്‍പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ച് സൗദി അറേബ്യ.മറ്റു 16 രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ നടപടി.അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാല്‍ ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിന്‍ പുനഃപരിശോധനയുണ്ടാകും.

Read More

മനാമ: ബഹ്‌റൈനിലെ ഗുദൈബിയയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ 53കാരി മരിച്ചു.രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മലപ്പുറം പി. മൂസയുടെ സ്മരണ നിലനിര്‍ത്താന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്ത്രീ വിമോചനത്തിനും സ്ത്രീകളുടെ ശാക്തീകരണത്തിനും വേണ്ടി നാലു പതിറ്റാണ്ടിലധികമായി അവിശ്രമം പോരാടുന്ന കെ. അജിതയ്ക്ക് സമ്മാനിക്കാന്‍ തീരുമാനിച്ചതായി സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സാമൂഹികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാനാണ് മലപ്പുറം പി. മൂസ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് നിര്‍ണയിക്കുന്നതിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എന്‍.പി. രാജേന്ദ്രന്‍, എന്‍.പി. ചെക്കുട്ടി, പി. ദാമോദരന്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ ഏകകണ്ഠമായ ശുപാര്‍ശയനുസരിച്ചാണ് അജിതയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. സ്ത്രീവിമോചനം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീപുരുഷ സമത്വം, സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അജിത നടത്തിയ പോരാട്ടങ്ങളും ഇന്നും തുടരുന്ന പ്രവര്‍ത്തനവും പരിഗണിച്ചാണ് അവരെ കമ്മിറ്റി അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്. മലപ്പുറം പി. മൂസയുടെ പേരിലുള്ള ആദ്യ അവാര്‍ഡിനര്‍ഹനായത് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകന്‍…

Read More

മനാമ: സമഗ്രമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ബഹ്‌റൈനിലെ ഇസ സിറ്റിയിലെ സൗത്ത് ഇസ ടൗണ്‍ പള്ളി നീതി, ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഉദ്ഘാടനം ചെയ്തു.ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് ഈ പള്ളിയുടെ അറ്റകുറ്റപ്പണി നടത്തിയത്.പള്ളികളുടെ അറ്റകുറ്റപ്പണികളും നവീകരണ പദ്ധതികളും നടപ്പിലാക്കുന്നത് ആരാധനയ്ക്കനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിക്കൊണ്ട് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നടത്തുന്ന അള്‍ട്രാ-ലാര്‍ജ് കണ്ടെയ്നര്‍ കപ്പല്‍ എം.എസ്.സി. മരിയല്ല ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തെത്തി.ബഹ്‌റൈന്റെ സമുദ്ര, ലോജിസ്റ്റിക് മേഖലയുടെ തുടര്‍ച്ചയായ വികസനത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കപ്പലിന്റെ വരവെന്ന് തുറമുഖ, സമുദ്രകാര്യ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ബദര്‍ ഹുദ് അല്‍ മഹമൂദ് പറഞ്ഞു.ബഹ്‌റൈനും പ്രധാന ആഗോള വിപണികള്‍ക്കുമിടയില്‍ നേരിട്ടുള്ള ബന്ധം സാധ്യമാക്കുന്ന ‘ക്ലാന്‍ഗ’ സേവനത്തിന്റെ ഭാഗമാണ് ഈ കപ്പലിന്റെ വരവ്. ഈ സേവനം വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഗതാഗത സമയം കുറയ്ക്കുകയും ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും മേഖലയിലുടനീളമുള്ള വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും ഒരു അധിക മത്സരസാധ്യത തുറക്കുകയും ചെയ്യും.

Read More

മനാമ: സമഗ്രമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് മുഹറഖിലെ ഹെസ്സ അല്‍ ബക്കര്‍ പള്ളി നീതി, ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഉദ്ഘാടനം ചെയ്തു.ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് ഈ പള്ളിയുടെ അറ്റകുറ്റപ്പണി നടത്തിയത്.

Read More

കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി സമരത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്ക്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിനടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. മന്ത്രി യാത്ര റദ്ദാക്കി.കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പിന്നാലെ പൊലീസിന്റെ വലയം ഭേദിച്ച് മന്ത്രിക്കു നേരെയെത്തി. മന്ത്രിക്കൊപ്പം സ്പീക്കര്‍ എ.എന്‍. ഷംസീറുമുണ്ടായിരുന്നു.സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധിക്കാം, പക്ഷേ കയ്യേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അപലപിച്ചു. വീണയെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശമനുസരിച്ചാണ് ആക്രമണം നടന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. പകരത്തിന് പകരം ആലോചിക്കുന്നില്ല. ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.ആക്രമണത്തിനെതിരെ വലിയ രീതിയിലുള്ള…

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍നിന്ന് മൂന്നു കിലോഗ്രാം കഞ്ചാവ് പിടികൂടി.യാത്രക്കാരന്റെ കൈവശമുള്ള ബാഗ് എക്‌സ്-റേ മെഷീനില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഒരു കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി യാത്രക്കാരനെ റെഡ് ലൈനിലേക്ക് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് പിടിച്ചെടുത്ത കഞ്ചാവും യാത്രക്കാരനെയും ആന്റി നാര്‍കോട്ടിക്ക് ഡയറക്ടറേറ്റ് അധികൃതര്‍ക്ക് കൈമാറി.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഫെബ്രുവരി 26 മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും.വില്‍പ്പന രാവിലെ 8.30ന് ആരംഭിക്കും. മാര്‍ച്ച് 4 വരെ വില്‍പ്പനയുണ്ടാകും. ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ പ്രമോഷന്‍ ‘ടേക്ക് ഓഫ് സെയില്‍’ ആണിത്.ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും നവംബര്‍ 30നുമിടയിലുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍. ബഹ്‌റൈനില്‍നിന്ന് അബുദാബിയിലേക്ക് 15 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് കെയ്‌റോയിലേക്ക് 44 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് ഇസ്താംബൂളിലേക്ക് 41 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് ബാങ്കോക്കിലേക്ക് 66 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് 35 ദിനാര്‍ മുതല്‍ എന്നിങ്ങനെയാണ് ഓഫര്‍.gulfair.com ലും ബഹ്‌റൈനിലെ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയും ബുക്കിംഗ് ലഭ്യമാണ്.

Read More

മനാമ: ബഹ്‌റൈനിലെ ഉമ്മുല്‍ ഹസമിലെ പുതിയ പോലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തുപോലീസ് സ്റ്റേഷനുകളെ സംയോജിത സേവന കേന്ദ്രങ്ങളാക്കി മാറ്റാനും സാമൂഹ്യ പങ്കാളിത്തം വര്‍ധിപ്പിക്കാനും സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ സാങ്കേതിക വികസനങ്ങള്‍ക്കൊപ്പം മുന്നേറാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷന്‍ പുതുക്കിപ്പണിതത്.ഉദ്ഘാടനച്ചടങ്ങില്‍ ആഭ്യന്തര ഉപമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദില്‍, പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന്‍ അല്‍ ഹസ്സന്‍, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.കാര്യക്ഷമമായ ഇടപാടുകളും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും ഉറപ്പാക്കുന്നതിന് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും സഹിതം ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സമഗ്ര സേവന കേന്ദ്രമായിട്ടാണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്.

Read More