Author: news editor

മധുര: സി.പി.എം. ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. പി.ബി. യോഗത്തില്‍ എം.എ. ബേബിയുടെ പേര് എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പില്ലാതെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.നേരത്തെ ബേബിയെ എതിര്‍ത്ത ബംഗാള്‍ ഘടകം പിന്നീട് പിന്മാറിയിരുന്നു. ഇ.എം.എസിനു ശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന കേരള ഘടകത്തില്‍നിന്നുള്ളയാളാണ് ബേബി.18 അംഗ പൊളിറ്റ് ബ്യൂറോയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. എം.എ. ബേബി, മുഹമ്മദ് സലിം, പിണറായി വിജയന്‍, ബി.വി. രാഘവലു, തപന്‍ സെന്‍, നീലോത്പല്‍ ബസു, രാമചന്ദ്ര ഡോം, എ. വിജയരാഘവന്‍, അശോക് ധാവ്ളെ, എം.വി. ഗോവിന്ദന്‍, യു. വാസുകി, വിജു കൃഷ്ണന്‍, ആര്‍. അരുണ്‍കുമാര്‍, മറിയം ധാവ്ളെ, ജിതേന്‍ ചൗധരി, ശ്രീദീപ് ഭട്ടാചാര്യ, അമ്രാ റാം, കെ. ബാലകൃഷ്ണന്‍ എന്നിവരാണ് പി.ബി. അംഗങ്ങള്‍.മഹാരാഷ്ട്ര, യു.പി. ഘടങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരം നടന്നു. കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരിച്ച സി.ഐ.ടി.യു. ദേശീയ വൈസ് പ്രസിഡന്റും പാര്‍ട്ടി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡി.എല്‍.…

Read More

മനാമ: ബഹ്റൈനില്‍ നാലു വില്ലകളിലെ എയര്‍ കണ്ടീഷനിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ നീണ്ട കാലതാമസം വരുത്തിയ കമ്പനി 37,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈ സിവില്‍ കോടതി വിധിച്ചു.രണ്ടു വര്‍ഷവും ഏഴു മാസവും കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാതിരുന്നതിനെ തുടര്‍ന്നാണ് വില്ല ഉടമ കോടതിയെ സമീപിച്ചത്. പ്രവൃത്തിയും ഉപകരണങ്ങളുമടക്കം 88,900 ദിനാറിന്റെ കരാറാണ് കമ്പനി എടുത്തിരുന്നത്. ഇതില്‍ 65,808 ദിനാര്‍ നല്‍കിക്കഴിഞ്ഞെന്ന് വാദിഭാഗം അഭിഭാഷക കല്‍തം അല്‍ കുഹേജി കോടതിയെ അറിയിച്ചു.കരാറില്‍ വ്യക്തമായി ഘട്ടം ഘട്ടമായുള്ള പ്രവൃത്തി ഷെഡ്യൂള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. പ്രവൃത്തി വൈകിയതിന് കമ്പനി മാത്രമാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

Read More

താജിക്- കിര്‍ഗിസ്- ഉസ്‌ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു മനാമ: താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ത്രിരാഷ്ട്ര അതിര്‍ത്തി കണക്ഷന്‍ പോയിന്റ് സ്ഥാപിക്കുന്നതിനും മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ നിത്യ സൗഹൃദത്തിന്റെ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതിനുമുള്ള കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.ഈ നീക്കം മൂന്ന് രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വര്‍ധിപ്പിക്കുമെന്നും പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുമെന്നും മന്ത്രാലയം പ്രത്യാശിച്ചു.

Read More

കല്‍പ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.സംഭവസമയത്ത് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ദീപ, സി.പി.ഒ. ശ്രീജിത്ത് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതില്‍ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്‌പെന്‍ഷന്‍.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അമ്പലവയല്‍ സ്വദേശിയായ ഗോകുലിനെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാണാതായ മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെയും ഗോകുലിനെയും തിങ്കളാഴ്ച വൈകീട്ടാണ് കോഴിക്കോട്ടുനിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സഖിയിലേക്ക് മാറ്റുകയും ഗോകുലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45ന് ശുചിമുറിയില്‍ പോയ ഗോകുല്‍ തിരികെ വരാതായതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

നിലമ്പൂര്‍: മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും ഈഴവര്‍ക്ക് മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാനാവില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി. യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം.ഈഴവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയര്‍സെക്കന്‍ഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തി യന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗക്കാര്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നോക്കക്കാരുടെ സ്വപ്നങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ഐ.സി.ആര്‍.എഫ്) ബ്ലഡ് ഡോണേഴ്‌സ് കേരളയും (ബി.ഡി.കെ) സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ (എസ്.എം.സി) നടന്ന ക്യാമ്പില്‍ 55 പേര്‍ രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു.

Read More

കല്‍പ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആദിവാസി സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരമാരംഭിക്കാനാണ് തീരുമാനം.ഗോകുലിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഗോകുലിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലാക്കിയിട്ടും പോക്‌സോ കേസടക്കം ചുമത്താനാണ് പോലീസ് നീക്കം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. പോക്‌സോ കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പനമരത്തും ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഗോകുലിനെ കാണാതായതിന് പിന്നാലെ പോലീസ് അമ്പലവയലിലെ ഊരിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.അതേസമയം ഗോകുലിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയെടുത്തു. ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയിലും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സംഘം…

Read More

തളിപ്പറമ്പ്: ലോഡ്ജുകളില്‍ മുറിയെടുത്ത് ദിവസങ്ങളോളം ലഹരി ഉപയോഗിച്ച രണ്ടു യുവാക്കളെയും രണ്ടു യുവതികളെയും പറശ്ശിനിക്കടവില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി.മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37), ഇരിക്കൂര്‍ സ്വദേശി റഫീന (24), കണ്ണൂര്‍ സ്വദേശി ജസീന (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 490 മില്ലിഗ്രാം എം.ഡി.എം.എയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടി.സുഹൃത്തിന്റെ വീട്ടിലാണെന്നാണ് യുവതികള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറിയെടുത്ത് ദിവസങ്ങളോളം തുടര്‍ച്ചയായി ലഹരി ഉപയോഗിച്ചുവരികയായിരുന്നെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വീട്ടില്‍നിന്ന് വിളിക്കുമ്പോള്‍ പരസ്പരം ഫോണ്‍ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴാണ് ഇവര്‍ ലോഡ്ജിലായിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞത്.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്.യുവതിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്. കുറ്റിപ്പുറം സ്വദേശിയായ നാല്‍പതുകാരിയെ വെള്ളിയാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആദ്യം ചികിത്സ തേടിയത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്.

Read More

താഷ്‌കന്റ്: ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ പാര്‍ലമെന്റുകളും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളും തമ്മിലുള്ള ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്റെ (ഐ.പി.യു) 150ാമത് ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന ചേരിചേരാ പ്രസ്ഥാന പാര്‍ലമെന്ററി നെറ്റ്വര്‍ക്കിന്റെ (നാം പി.എന്‍) നാലാമത് സമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് യോഗം നടന്നത്.സഹകരണവും സംയുക്ത പാര്‍ലമെന്ററി പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള ജി.സി.സി. പാര്‍ലമെന്റുകളുടെയും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളുടെയും ശ്രമങ്ങളെയും പ്രാദേശിക, അന്തര്‍ദേശീയ വേദികളില്‍ ജി.സി.സി. പാര്‍ലമെന്റുകളുടെ സജീവ സാന്നിധ്യത്തെ പിന്തുണയ്ക്കുന്ന കാഴ്ചപ്പാടുകളുടെ കൈമാറ്റത്തെയും ബഹ്റൈന്‍ പ്രതിനിധി സംഘം പ്രശംസിച്ചു. ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ ശക്തിയും ആഴവും പ്രതിനിധി സംഘം പരാമര്‍ശിച്ചു.യോഗം നാം പി.എന്നിന്റെ 4ാമത് സമ്മേളനം പുറപ്പെടുവിക്കുന്ന കരട് പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അസര്‍ബൈജാന്‍ റിപ്പബ്ലിക്കിന്റെ ദേശീയ അസംബ്ലി സ്പീക്കര്‍ സാഹിബ ഗഫറോവ നാം പി.എന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു.

Read More