Author: news editor

മനാമ: ബഹ്‌റൈനിലെ നാഷണല്‍ ആംബുലന്‍സ് സെന്റര്‍ രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ആരംഭിച്ച ഗവണ്‍മെന്റ് ഇന്നൊവേഷന്‍ മത്സരത്തില്‍ (ഫിക്ര) ഉയര്‍ന്ന ഈ നിര്‍ദേശത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. എല്ലാ ഗവര്‍ണറേറ്റുകളിലും ഈ സേവനം ലഭ്യമാകും. ഗതാഗതക്കുരുക്കുകളും ഇടുങ്ങിയ റോഡുകളുമുള്ള പ്രദേശങ്ങളില്‍ അത്യാഹിതങ്ങളുണ്ടായാല്‍ വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ഇത് ഉപകരിക്കും.അപകടസ്ഥലത്തെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്. എമര്‍ജന്‍സി ഹോട്ട്ലൈനില്‍ (999) വിളിക്കുമ്പോള്‍ നാഷണല്‍ ആംബുലന്‍സ് ഓപ്പറേഷന്‍സ് റൂം വഴി ആംബുലന്‍സ് മോട്ടോര്‍ സൈക്കിളുകള്‍ വഴി ഫസ്റ്റ് റെസ്പോണ്ടര്‍ യൂണിറ്റുകളെ വിന്യസിക്കുന്നത് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇടുങ്ങിയ നിരത്തുകളും ഗതാഗതക്കുരുക്കും കാരണം ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലെ അപകടങ്ങള്‍ക്കാണ് മുന്‍ഗണന.രണ്ടാം ഘട്ടമായ ‘പ്രതികരണ ഘട്ട’ത്തില്‍ അടിയന്തിര അടിയന്തര സേവനങ്ങള്‍ നല്‍കുന്നു. ഹൃദയ, ശ്വസന സ്തംഭനം, അപകടങ്ങളും പരിക്കുകളും, എല്ലാത്തരം രക്തസ്രാവം, ഹൃദയാഘാതം, മുങ്ങിമരണം, കഠിനമായ ശ്വാസംമുട്ടല്‍,…

Read More

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗത്വ കാമ്പയിന്റെയും കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നടന്നു.തിരുവനന്തപുരം റെയില്‍ കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.സി. സജീവ് തൈക്കാട് അദ്ധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡംഗം ബാദുഷ കടലുണ്ടി, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, രശ്മി എന്നിവര്‍ സംസാരിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോസ് വി.എം. വിഷയാവതരണം നടത്തി. ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗീതാലക്ഷ്മി എം.ബി. സ്വാഗതവും ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍ ടി. നന്ദിയും പറഞ്ഞു.ക്ഷേമനിധിയില്‍ അംഗത്വമെടുത്തതിനു ശേഷം അംശദായം കൃത്യമായി അടയ്ക്കാതെ അംഗത്വം നഷ്ടപ്പെടുകയും തുടര്‍ന്ന് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാകാത്തതുമായ നിരവധി സാഹചര്യമുണ്ടായതിനാലാണ് കുടിശ്ശിക നിവാരണം സംസ്ഥാനത്തുടനീളം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനും കുടിശ്ശിക നിവാരണത്തിനുമായി…

Read More

തിരുവനന്തപുരം: പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സൈ്വരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പെട്രോളിംഗും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കാന്‍ സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലുമെത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.…

Read More

കണ്ണൂര്‍: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതി കൊടി സുനിക്ക് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. പരോള്‍ നല്‍കരുതെന്ന പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചാണ് നടപടി.അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷനാണ് അമ്മ അപേക്ഷ നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയില്‍ ഡി.ജി.പി. പരോള്‍ അനുവദിക്കുകയായിരുന്നു.പരോള്‍ ലഭിച്ചതോടെ 28ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. ജയിലില്‍നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അസാധാരണ സംഭവമാണിതെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എല്‍.എ. പറഞ്ഞു. സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോള്‍ കൊടുക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് രമ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ 30ഓളം പരാതികളെത്തി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള പരാതികള്‍ എംബസി സ്വീകരിച്ചു.ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീമും കോണ്‍സുലര്‍ ടീമും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് ഓപ്പണ്‍ ഹൗസ് ആരംഭിച്ചത്.ഡിസംബര്‍ 16ന് 30ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് രാജകീയ മാപ്പ് നല്‍കിയതിന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി. ഇതോടെ 2024ല്‍ രാജകീയ മാപ്പിന് കീഴില്‍ മോചിതരായ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 160 ആയതായി അംബാസഡര്‍ അറിയിച്ചു.ബഹ്‌റൈനില്‍ തടവിലായിരുന്ന 28 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ശിക്ഷ 6 മാസത്തില്‍ നിന്ന് 3 മാസമായി കുറച്ചതിനെ…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും കൂടിക്കാഴ്ച നടത്തി.ചരിത്രപരമായ ബഹ്റൈന്‍-ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു. പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.

Read More

മനാമ: ബഹ്റൈനില്‍ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് എത്തിക്കുന്ന പുതിയ സേവനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്പോര്‍ട്ട്, റസിഡന്‍സി കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഖലീഫ അറിയിച്ചു.ദേശീയ പോര്‍ട്ടല്‍ Bahrain.bh വഴി ഇഷ്യൂ ചെയ്യാനും മാറ്റാനുമുള്ള അപേക്ഷ അംഗീകരിച്ചതിന് ശേഷം ഉടന്‍ തന്നെ ഡെലിവറി നടക്കും. അപേക്ഷകര്‍ ബഹ്റൈനിലുള്ളവരായിരിക്കണം.ബഹ്റൈനില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഓഗസ്റ്റില്‍ പുതിയ അപേക്ഷാ സംവിധാനം ആരംഭിച്ചതിന് ശേഷം 7,500ലധികം അപേക്ഷകള്‍ എത്തിയിട്ടുണ്ട്.ഗുണഭോക്താക്കള്‍ക്ക് Bahrain.bh വഴി അപേക്ഷിക്കാമെന്നതിനാല്‍ പുതിയ സംവിധാനം സമയവും പരിശ്രമവും ലാഭിക്കാന്‍ സഹായിക്കും. കോണ്‍ടാക്റ്റ് സെന്റര്‍ വഴിയോ എന്‍.പി.ആര്‍.എ. വെബ്‌സൈറ്റ് വഴിയോ വിവരങ്ങള്‍ അന്വേഷിച്ചറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

കോട്ടയം: കഞ്ചാവ് കേസില്‍ തന്റെ മകന്‍ നിഷ്‌കളങ്കനാണെന്നും തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും യു. പ്രതിഭ എം.എല്‍.എ.മകനെതിരെ കെട്ടിച്ചമച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിഭ പറഞ്ഞു. പാര്‍ട്ടിയില്‍ മുഴുവന്‍ ഇത്തരക്കാരാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് സൈബര്‍ മേഖലയിലെ ആക്ഷേപങ്ങള്‍. പാര്‍ട്ടിക്കകത്തുനിന്ന് തനിക്കെതിരെ യാതൊരു ഗൂഢാലോചനയും ഇല്ലെന്നും അവര്‍ പറഞ്ഞു.മകന്റെ കയ്യില്‍നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല. അറസ്റ്റ് വാര്‍ത്ത തെറ്റാണ്. മകന്‍ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ ഇന്നലെ വിശദീകരിച്ചിരുന്നു. പ്രതിഭയയുടെ മകനടക്കം 9 പേരെ 3ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്‌തെന്നാണ് എക്‌സൈസ് പറയുന്നത്.തന്റെ മകനടക്കം 9 കുട്ടികള്‍ ഒരുമിച്ചു കൂടിയിരുന്നെന്ന് പ്രതിഭ പറഞ്ഞു. ആരോ തെറ്റായ വിവരം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അവരെ പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടു വിളിച്ചിരുന്നു. പാവം കുട്ടികളാണെന്ന് അവര്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി. അവനൊരു നിഷ്‌കളങ്കനാണെന്നും എം.എല്‍.എ. അവനെ ഇവിടെ വന്ന് കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താന്‍ ഒരു…

Read More

തിരുവനന്തപുരം: 92ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് നാളെ തുടക്കമാകും.30ന് രാവിലെ 7.30ന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പതാകയുയര്‍ത്തും. പത്തിന് സംസ്ഥാന തദ്ദേശസ്വയംഭരണ പാര്‍ലമെന്ററി കാര്യ മന്ത്രി എം ബി. രാജേഷ് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എം. പി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.അഡ്വ. വി. ജോയ് എം.എല്‍.എ, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, മുന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരന്‍, ധര്‍മ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.ജി. ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറയും. ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗുരുസ്മരണ നടത്തും.11:30ന് വിദ്യാഭ്യാസ…

Read More

പാലക്കാട്: ആലത്തൂര്‍ വെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18), കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയ സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരമറിഞ്ഞത്.പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പോലീസ് പറഞ്ഞു.

Read More