- യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
- അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി
- നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
- 🚨 ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധം; ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ്
- 🚨 ‘രക്ഷാപ്രവർത്തന’ കേസ്; അംഗരക്ഷകരെ ന്യായീകരിച്ച് ഇ.പി. ജയരാജൻ
- 🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി
Author: News Desk
മനാമ, ബഹ്റൈൻ: എ. ലതീഫ് ഖാലിദ് അൽ ഔജാൻ & സൺസ് ഗ്രൂപ്പ് എറ്റിഹാദ് സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ആദ്യ ഇന്റേണൽ ഡിവിഷണൽ ക്രിക്കറ്റ് ടൂർണമെന്റ് 2026 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിച്ച സൗഹൃദപരവും ഉത്സാഹപൂർണ്ണവുമായ ഒരു കായികമേളയായി മാറി. 1972-ൽ ബഹ്റൈനിൽ സ്ഥാപിതമായ എ. ലതീഫ് ഖാലിദ് അൽ ഔജാൻ & സൺസ് ഗ്രൂപ്പ് ഭക്ഷ്യവിതരണം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഫാഷൻ (ഫുട്‌വെയർ), റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനമാണ്. ജീവനക്കാരുടെ പങ്കാളിത്തം, പങ്കാളിത്തബന്ധങ്ങൾ, സാമൂഹിക മൂല്യങ്ങൾ എന്നിവയ്ക്ക് ഗ്രൂപ്പ് വലിയ പ്രാധാന്യം നൽകുന്നു — ഈ കായികമേള അതിന്റെ പ്രതിഫലനമാണ്. ശീതകാല കാലാവസ്ഥയെയും അവഗണിച്ച് മിസ്റ്റർ അബ്ദുള്ള അൽ ഔജാനും മിസ്റ്റർ ഖാലിദ് എ. ഔജാനും ചടങ്ങിൽ മുഴുവൻ സമയം പങ്കെടുത്ത് ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു. AGMമാർ, സെയിൽസ് മാനേജ്മെന്റ് ടീം, ലോജിസ്റ്റിക്സ്, ഓപ്പറേഷൻസ്, അക്കൗണ്ട്സ് മാനേജർമാർ എന്നിവരും ഉദ്ഘാടന ചടങ്ങിലും ട്രോഫി അനാവരണത്തിലും പങ്കെടുത്തു.…
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
കോഴിക്കോട് : ഈ വർഷത്തെ ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം. 2026 വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും, മറ്റു അനുബന്ധ രേഖകളും പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ്…
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസിനോട് പൊരുതി തോറ്റ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൈനലില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാന്‍ ടീമിന് സാധിച്ചെന്നും ടൂര്‍ണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരള ടൂറിസം ഗൈഡ് സര്‍വീസസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോറ്റത്. അധിക സമയത്ത് അഭിഷേക് പാവറിന്റെ ഗോളിലാണ് പട്ടാളം എട്ടാം കിരീടം ചൂടിയത്. ഫെയ്‌സ്ബുക്ക് കുറിപ്പ് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ റണ്ണേഴ്‌സ് അപ്പായ കേരള ടീമിന് അഭിനന്ദനങ്ങള്‍. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലെ ഗോളിനാണ് കേരളത്തിനു സര്‍വ്വീസസിനെതിരെ തോല്‍വി വഴങ്ങേണ്ടി വന്നത്. ഫൈനലില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാന്‍ നമ്മുടെ ടീമിന് സാധിച്ചു. ടൂര്‍ണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.…
മനാമ: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നിറപ്പകിട്ടാർന്ന ഫെയർവെൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിലെ അവരുടെ ദീർഘവും അവിസ്മരണീയവുമായ യാത്രയുടെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഫെയർവെൽ. ആദരിക്കപ്പെടുന്ന വിദ്യാർത്ഥികളിൽ പലരും ഐഎസ്‌ബിയിൽ ഏകദേശം പതിനാല് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരായിരുന്നു. ‘ഓറിയ 2026’ എന്ന് ഉചിതമായി പേരിട്ട ഈ പരിപാടി സ്കൂളിലെ അവരുടെ സുവർണ്ണ വർഷങ്ങളുടെ ആഘോഷത്തെ പ്രതീകപ്പെടുത്തുന്നതായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സീനിയർ സെക്ഷൻ ഹെഡ് ടീച്ചർ റെജി വർഗീസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മറ്റ് ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയ ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് മുഹമ്മദ് അർഫാൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സ്കൂൾ പ്രാർത്ഥന ആലപിച്ചു. തന്റെ പ്രസംഗത്തിൽ, സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അവരുടെ ഭാവി പരിശ്രമങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ സ്കൂളിൽ പഠിച്ച ബാച്ചിൽ പെട്ടവരായിരുന്നു ഈ വിദ്യാർത്ഥികൾ എന്നും അതിനാൽ അവരെ ‘പ്ലാറ്റിനം ജൂബിലി ബാച്ച്’ എന്ന്…
മനാമ: ബഹ്റൈനിൽ റോയൽ മെഡിക്കൽ സർവീസസ് (ആർ.എം.എസ്) ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയെയും പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ നുഐമിയെയും രാജാവ് നിയോഗിച്ചിരുന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ബി.ഡി.എഫിന്റെ ജനറൽ കമാൻഡിലെ സാമ്പത്തിക, സാങ്കേതിക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 58ാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി.അടിയന്തര ഘട്ടങ്ങളിലെ…
മനാമ: ബഹ്റൈന്റെ നിരവധി സമുദ്ര മേഖലകളിൽ നടപ്പിലാക്കിവരുന്ന ത്രിമാന സമുദ്ര സർവേ പദ്ധതിയോടനുബന്ധിച്ച് സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കടൽ യാത്രക്കാരിൽ അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബാപ്‌കോ എനർജീസുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് സമുദ്ര അവബോധ കാമ്പയിൻ നടത്തി. മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, നാവികർ എന്നിവർക്കിടയിൽ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ മേഖലകളിലെ നാവിഗേഷനെ നിയന്ത്രിക്കുന്ന ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, അതുവഴി അവരുടെ സുരക്ഷ ഉറപ്പാക്കുകയും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. ദേശീയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. എല്ലാ നാവികരും ജാഗ്രത പാലിക്കാനും പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി നിയുക്ത സർവേ മേഖലകളിലേക്ക് അടുക്കുന്നത് ഒഴിവാക്കാനും കോസ്റ്റ് ഗാർഡ് ആഹ്വാനം ചെയ്തു.
ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; ‘ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം’
ഇന്ത്യ – ആസിയാൻ കരാറിന്‍റെ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാൻ പത്ത് നിർണായകത കരാറുകൾ സന്ദർശനവേളയിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേൽപ്പ്. ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ – യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചു. ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു. വിശദവിവരങ്ങൾ യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ കേരളത്തിലടക്കം വലിയ എതിർപ്പിന്…
മനാമ: അന്തർദേശീയ ക്രിസ്ത്യൻ സംഘടനയായ മദേഴ്സ് യൂണിയൻ ബഹ്റൈൻ ഘടകം ബഹ്റൈനിൽ സംഘടനയുടെ 150ാം വാർഷികം ആഘോഷിക്കും.ആഘോഷത്തിന്റെ ഭാഗമായി സംഘടനയുടെ പ്രവർത്തനം ഗൾഫ് മേഖലയിൽ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ബഹ്റൈനിൽ ഓഫീസ് തുറക്കുമെന്ന് ആഗോള പ്രസിഡൻ്റ് കാതലിൻ സ്നോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി ‘ദിസ് ബഹ്റൈനു’മായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മരണംവരെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു സംഘടനയുടെ രക്ഷാധികാരി. ബ്രിട്ടനും ബഹ്‌റൈനും തമ്മിൽ എല്ലാകാലത്തും ശക്തമായ ബന്ധങ്ങൾ നിലനിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും കാതലിൻ സ്നോ പറഞ്ഞു.
മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അൽ ഫത്തേ കെട്ടിടത്തിൽ നേരിയ തോതിൽ തീപിടിത്തമുണ്ടായി.ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയതായും അവരുമായി സഹകരിച്ച് തീ നിയന്ത്രണവിധേയമാക്കിയതായും സർക്കാര്‍ ആശുപത്രി വകുപ്പ് വ്യക്തമാക്കി. ആർക്കും പരിക്കില്ല. ഉടൻ നിയന്ത്രണ നടപടി സ്വീകരിച്ചതിനാൽ തീ വ്യാപിക്കുന്നത് തടയാനായി. പരിശോധനകൾ പൂർത്തിയാക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനമൊരുക്കാനുമായി കെട്ടിടം മൂന്നു ദിവസത്തേക്ക് അടച്ചിടും. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെന്റുകളുള്ള രോഗികൾക്ക് പിന്നീടുള്ള തീയതികളിൽ സമയം നൽകും. രോഗീപരിചരണത്തിൽ തടസ്സങ്ങളൊഴിവാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് അടിയന്തര കേസുകൾ മറ്റു ക്ലിനിക്കുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. എടച്ചേരി പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് (51) ആണ് മരിച്ചത്. ഹവല്ലിയിലെ റെസ്റ്റോറന്റ് ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
