- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
Author: News Desk
അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്
ടെഹ്‌റാന്‍: രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഘ്ചി. അമേരിക്കയെ ഇറാന് വിശ്വാസമില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളില്‍ ഗൗരവപൂര്‍ണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി പറഞ്ഞു. മാത്രമല്ല തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ”യുദ്ധം അടിച്ചേല്‍പ്പിക്കപ്പെട്ടാലും സമ്പുഷ്ടീകരണത്തില്‍ നിന്ന് പിന്‍മാറാതെ അതിനുവേണ്ടി നാം നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണ്? കാരണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം നമുക്കാണുള്ളത്, അത് മറ്റാര്‍ക്കുമല്ല”, അരാഘ്ചി പറഞ്ഞു. യുഎസിന്റെ സൈനിക വിന്യാസം ഇറാനെ ഭയപ്പെടുത്തുന്നില്ലെന്നും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണിന്റെ വരവിനെ പരാമര്‍ശിച്ച് മന്ത്രി വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ 12 ദിവസം നീണ്ടു നിന്ന ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ കൈക്കൊള്ളുന്നതിന് പകരമായി യുഎസ് തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോഘം പിന്‍വലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ചര്‍ച്ച നടന്ന് രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ്…
‘സത്യം ആളുകള്‍ അറിയണം’; കമ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാന്‍ അവര്‍ക്കായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സത്യം ആളുകള്‍ മനസിലാക്കണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും രാജ്യത്തിന് എത്രയും വേഗം അതില്‍ നിന്ന് മോചനം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തില്‍ നിന്ന് കമ്യൂണിസം വലിയ തോതില്‍ അപ്രത്യക്ഷമായെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായി. അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് മാറ്റത്തിന്റെ തുടക്കം കുറിച്ചെന്നും തിരുവനന്തപുരം നഗരസഭയിലെ ബിജെപി മുന്നേറ്റം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങള്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തോടെ, കമ്മ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായിരിക്കുകയാണ്. രാജ്യത്ത് നക്‌സലിസം അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. മാര്‍ച്ച് 31നകം രാജ്യത്ത് നിന്ന് നക്‌സല്‍ ഭീഷണി പൂര്‍ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി 500ലധികം…
‘ഏഴരക്കോടിയല്ല, അതിൽ കൂടുതൽ ചെലവ് വന്നാലും താൻ ഏറ്റെടുക്കും’, സമസ്തക്ക് യൂസഫലിയുടെ വമ്പൻ വാഗ്ദാനം; മനോഹരമായ പള്ളി നിർമിക്കും
കാസർകോട്: സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി. 7.5 കോടി രൂപ ചെലവ് വരുന്ന പള്ളി സമസ്തയുടെ പ്രൊജക്ടിൽ പറയുന്നുണ്ട്. ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും ആ പള്ളി താൻ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു. തനിക്ക് മുമ്പില്‍ സമസ്തയുടെ പ്രൊജക്ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകുമെന്നും പള്ളിയുടെ നിർമാണം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വലിയ പ്രൊജക്ട് കൂടി പറയുന്നുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച് അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു. സമസ്തയ്ക്ക് കൂടെ എപ്പോഴുമുണ്ടാകുമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും കൂടെ നിൽക്കുമെന്നും യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡെപ്യൂട്ടി സ്പീക്കര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന: സാംപിളുകള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയയ്ക്കും, ഹൈക്കോടതിയുടെ അനുമതി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ സാംപിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധനക്ക് അയക്കും. ഇതിനായി 12-ാം തീയ്യതി സാംപിളുകള്‍ ശേഖരിക്കും. ശബരിമല കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. സ്വര്‍ണപ്പാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നാഷണല്‍ ലാബില്‍ പരിശോധിക്കാനുള്ള സാഹചര്യം പരിശോധിക്കണം. 19ാം തീയ്യതി കേസ് വീണ്ടും പരിഗണിക്കും, അന്ന് സാംപിള്‍ പരിശോധന സംബന്ധിച്ച സാധ്യതയുള്‍പ്പെടെ അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് എസ്‌ഐടി അന്വേഷണം ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഏത് തരത്തില്‍ ആണ് നടന്നതെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള പരിശോധനകളുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദേശം. 2025 ലെ സ്വര്‍ണം പൂശലില്‍ ശാസ്ത്രീയവശം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.…
മനാമ: ബഹ്റൈനിൽ സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) ഇലക്ട്രോണിക് പട്ടയ വിതരണ സേവനം ആരംഭിച്ചു.പട്ടയങ്ങൾ ലഭിക്കുന്നത് സുഗമമാക്കുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, സമഗ്രമായ ഡിജിറ്റൽ പരിവർത്തന പാതയെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഈ സേവനത്തിനു കീഴിൽ ഭൂമി രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാകുകയും നിയമപരമായി നിർദേശിച്ച ഫീസ് അടയ്ക്കുകയും ചെയ്താൽ ഉപഭോക്താവിന് ഉടൻ തന്നെ ടെക്സ്റ്റ് സന്ദേശം വഴി ഒരു സുരക്ഷിത ഇലക്ട്രോണിക് ലിങ്ക് ലഭിക്കും. ഈ ലിങ്ക് ഉപയോഗിച്ച് ഉടമസ്ഥാവകാശ രേഖ ഇലക്ട്രോണിക് ഫോർമാറ്റിൽ എളുപ്പത്തിൽ കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. നേരിട്ട് ഹാജരാകുകയോ ബന്ധപ്പെട്ട അധികാരിയെ സന്ദർശിക്കുകയോ ചെയ്യാതെ തന്നെ ഏത് സമയത്തും ഏത് സ്ഥലത്തുനിന്നും പ്രമാണം ലഭിക്കാൻ ഈ സേവനം വഴി സാധിക്കും. മുമ്പ് ഈ പ്രക്രിയയ്ക്ക് ഒരു പ്രവൃത്തിദിവസം ആവശ്യമായിരുന്നു. ഇപ്പോൾ ഇത് തൽക്ഷണ നടപടിക്രമമായി മാറി. ഇത് സമയവും പരിശ്രമവും ലാഭിക്കാനും നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഉപകരിക്കും.
‘ഭരണം മാറണം; അധികാരത്തില്‍ വന്നത് പിണറായി അല്ല, ഇടതുപക്ഷമാണ്; എല്‍ഡിഎഫ് ഇല്ലാതായി ബിജെപി വരും’
തൃശൂര്‍: കവി സച്ചിദാനന്ദന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ വായ് അടപ്പിക്കുന്ന സമീപനമാണ് നിലവില്‍ ഭരണവര്‍ഗം ചെയ്യുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. തുടര്‍ഭരണം കിട്ടിയപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകും ഇടതുപക്ഷമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. എല്ലാ ഭരണവര്‍ഗങ്ങള്‍ക്കും ആവശ്യം വര്‍ഗീയ ശക്തികളെയാണ്. മത ശക്തികളെയാണ്. അവരെ കൂട്ടുപിടിച്ചാണ് ജനാധിപത്യ, മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ഈ ഭരണവര്‍ഗങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. നിശ്ചയമായും സംസ്ഥാനത്ത് ഒരു ഭരണമാറ്റം ആവശ്യമാണ്. അധികാരം നിലനിര്‍ത്താന്‍ ഏത് പിശാചുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ ഒരു പാരമ്പര്യം ഇടതുപക്ഷത്തിന് ഉണ്ടെന്നും അങ്ങനെയാണ് ലീഗിനെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചിരുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ മതങ്ങളെയും വര്‍ഗീയ ശക്തികളെയും കൂട്ടുപിടിക്കുകയെന്നുള്ളതാണ് സിപിഎം ലക്ഷ്യം. അധികാരമാണ് അവര്‍ക്ക് മുഖ്യം. അല്ലാതെ ജനാധിപത്യമല്ല. ഒന്നുമാറി നിന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവര്‍ഗത്തിന്…
ഓവർസീസ് എക്‌സ്‌പോഷർ പ്രോഗ്രാം: തമിഴ്‌നാട്ടിലെ 20 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ബഹ്‌റൈനിലെത്തി
മനാമ: ബഹ്‌റൈനിലെ അൽ അഹ്ലിയ സർവകലാശാലയുമായി ഏകോപനത്തോടെയുള്ള ഓവർസീസ് എക്‌സ്‌പോഷർ പ്രോഗ്രാമിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ കോളേജുകളിലുള്ള 20 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ബഹ്‌റൈനിലെത്തി. തമിഴ്‌നാട് സർക്കാരിന്റെ ‘നാൻ മുതൽവൻ’ പദ്ധതിയുടെ കീഴിലാണ് ഈ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായ പ്രസക്തമായ കഴിവുകൾ വർധിപ്പിച്ച് ഘടനാപരമായ കരിയർ മാർഗ്ഗനിർദ്ദേശം നൽകുന്നതിലൂടെ സംസ്ഥാനത്തെ യുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പ്രത്യേക പരിശീലനത്തിലൂടെയും ചലനാത്മകമായ പഠന അവസരങ്ങളിലൂടെയും ശക്തമായ കരിയർ പാതകൾ കെട്ടിപ്പടുക്കുന്നതിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും ഈ പദ്ധതി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നു. 7,000ത്തിലധികം അപേക്ഷകരിൽനിന്ന് കർശനമായ ഒരു സ്കൗട്ടിംഗ് പ്രക്രിയയിലൂടെയാണ് ഗ്രാമീണ പശ്ചാത്തലങ്ങളിൽനിന്നുള്ള ഈ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. ബഹ്‌റൈനിലെ ഭാരതി അസോസിയേഷൻ അൽ അഹ്ലിയ സർവകലാശാലാ വളപ്പിൽ ഈ വിദ്യാർത്ഥികൾക്കായി ഒരു സംവേദന ഒത്തുചേരൽ സംഘടിപ്പിച്ചു. ഭാരതി അസോസിയേഷൻ ഭാരവാഹികളും അൽ അഹ്ലിയ സർവകലാശാല പ്രതിനിധികളും വിദ്യാർത്ഥികളുമായി പാനൽ ചർച്ചയിൽ പങ്കെടുത്തു.ഭാരതി അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ ഖയ്യൂം, വിനോദ സെക്രട്ടറി…
മസ്‌കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് സർജറി രംഗത്തെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രമുഖ മലയാളി ഡോക്ടർമാരിൽ ഒരാളായ ഡോ. സി. തോമസ് അന്തരിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രതിഭയായിരുന്ന ഡോ. സി. തോമസ് മസ്കറ്റിലുള്ള വീട്ടിലാണ് നിര്യാതനായത്. കഴിഞ്ഞ ആറു മാസം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .84 വയസ്സായിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഖൗല ആശുപത്രിയിൽ ദീർഘകാലം സീനിയർ കൺസൾട്ടന്റും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1981-ൽ ഖൗല ആശുപത്രിയിൽ വെറും 10 കിടക്കകളും ഒരു അസിസ്റ്റന്റ് ഡോക്ടറും ഉൾപ്പെട്ട ചെറിയ യൂണിറ്റായി ആരംഭിച്ച പ്ലാസ്റ്റിക് സർജറി വിഭാഗം, ഇന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റായി വളർന്നത് ഡോ. സി. തോമസിന്റെ നേതൃത്വത്തിലൂടെയാണ്. നിലവിൽ ഏകദേശം 80 കിടക്കകളും 23 വിദഗ്ധ ഡോക്ടർമാരുമുള്ള ഈ വിഭാഗം, ഒമാനിലെ ആരോഗ്യ രംഗത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്. ഈ വിഭാഗം സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ചിട്ടുള്ളതും,…
‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം’; സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു സ്കുളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ലോറെറ്റോ കോണ്‍വെന്റ് സ്‌കൂള്‍, ഡല്‍ഹി കന്റോണ്‍മെന്റ് കേംബ്രിഡ്ജി സ്‌കൂള്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സിഎം സ്‌കൂള്‍, രോഹിണി ബാല്‍ ഭാരതി സ്‌കൂള്‍, രോഹണി കേംബ്രിഡ്ജ് സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി ദി ഇന്ത്യന്‍ സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ സാദിഖ് നഗര്‍ ഡിടിഎ സ്‌കൂള്‍, ഐഎന്‍എ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഡല്‍ഹി ഖലിസ്ഥാന്‍ ആയി മാറുമെന്നാണ് ഭീഷണി സന്ദേശം ഉള്‍പ്പെട്ട മെയിലിലുള്ളത്. ഫെബുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാര്‍ലമെന്റില്‍ സ്‌ഫോടനം നടക്കുമെന്നാണ് മെയിലില്‍ പറയുന്നത്.
കുമ്പളയിലെ വേദി വിട്ട ശേഷമുള്ള അസാന്നിധ്യം ചർച്ചയായി, ഒടുവിൽ സതീശന്‍റെ പുതുയുഗയാത്രയിലേക്ക് സുധാകരനും; ഇരിട്ടിയിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനും പങ്കെടുക്കുന്നു. കണ്ണൂർ ഇരിട്ടിയിലെ പൊതുസമ്മേളനത്തിലാകും സുധാകരൻ എത്തുക. ഇരിട്ടിയിലെ പുതുയുഗ യാത്രയുടെ പൊതുസമ്മേളനം സുധാകരനാകും ഉദ്ഘാടനം ചെയ്യുകയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ, ഏഴാം തിയതി സതീശന്‍റെ യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും ഒരു വേദിയിൽ പോലും ഇതുവരെ എത്തിയിരുന്നില്ല. സ്വന്തം തട്ടകമായ കണ്ണൂരിൽ യാത്ര 2 ദിവസം പിന്നിടുമ്പോഴും ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിൽ പോലും സുധാകരൻ എത്താതിരുന്നതോടെ, പാർട്ടിയിൽ ഭിന്നതയുണ്ടെന്ന സൂചനകൾ ശക്തമായി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ അസാന്നിധ്യം വലിയ തോതിൽ ചർച്ചയായതോടെയാണ് കെ പി സി സി മുൻ അധ്യക്ഷൻ യാത്രയുടെ ഭാഗമാകുന്നത്. സതീശന്‍റെ യാത്ര…
