- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം: ‘കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചതായി സൂചന. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ സ്വയം തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലു പറയുന്നു. എന്‍ഡിഎ 14 സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിച്ചു. മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ അങ്ങനെയായിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്…
കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്‌റബ്’ തുടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ കടുത്ത ശൈത്യകാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. ഫെബ്രുവരി 10 മുതൽ ശൈത്യകാലത്തെ മൂന്നാമത്തെയും അവസാനത്തെയും സീസണായ ‘അൽ-അഖ്‌റബ്’ അഥവാ തേൾ സീസൺ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് ശൈത്യകാലത്ത് നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി 10-ന് ആരംഭിക്കുന്ന ഈ ആദ്യ ഘട്ടം തണുപ്പുള്ള കാലാവസ്ഥയാൽ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും ഈ സമയത്ത് തണുപ്പ് ശക്തമായിരിക്കും. അഖ്‌റബ് അൽ-ദം തണുപ്പ് കുറയാൻ തുടങ്ങുന്ന രണ്ടാമത്തെ ഘട്ടമാണ്. അഖ്‌റബ് അൽ-ദസ്മ് വസന്തകാലത്തിന്റെ വരവ് അറിയിക്കുന്ന അവസാന ഘട്ടമാണ്.ശൈത്യകാലം അവസാനിക്കാറായെങ്കിലും വരും ദിവസങ്ങളിൽ തണുപ്പ് തുടരുമെന്നും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ ഓർമ്മിപ്പിച്ചു. മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർക്കും മറ്റും ഈ ‘അൽ-അഖ്‌റബ്’ സീസണിലെ മാറ്റങ്ങൾ നിർണ്ണായകമാണ്.
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനതാവളത്തിൽ യാത്രക്കാർ പതിവായി നിയമലംഘനം നടത്തുന്നത് തടയാൻ എയർപ്പോട്ടിൽ കസ്റ്റംസിന്റെ പരിശോധന കർശമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു യുവാവ് കസ്റ്റംസുമായി തട്ടി കയറിയത് വിവാദമായിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്താണ് യുവാവിനെ നീക്കിയത്.ഇത്തരം സാഹചര്യങ്ങളിൽ പരിശോധനകളുമായി യാത്രക്കാർ സഹകരിക്കണമെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗ്ഗീസ് പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ലഗേജ് പരിശോധനകൾ എയർപ്പോട്ടുകളിലെല്ലാം സവർവ്വ സാധാരണമാണ്. നമ്മുടെ നിയമവ്യവസ്ഥകൾക്കനുസരിച്ച് ഓരോ ജനങ്ങൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് എത്തുമ്പോളും തിരികെ പോകുമ്പോഴും എയർപ്പോട്ട് റൂൾസ് എല്ലാവർക്കും ബാധകമാണ്. അതിന്റെ ഭാഗമായി കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകുന്നതാണ്. അങ്ങിനെ ഒരു സാഹചര്യത്തിൽ ഓരോരുത്തരും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ കസ്റ്റംസുമായി സഹകരിക്കുക. സ്വർണ്ണക്കടത്തും ലഹരിക്കടത്തും മറ്റുമൊക്കെയായി കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരികയാണല്ലോ. ആ ഒരു സാഹചര്യത്തിൽ കസ്റ്റംസ് തന്റെ ജോലികൾ കൃത്യമായിതന്നെ നടപ്പിലാക്കി വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസത്ഥർ പരിശോധനകൾ കൃത്യമായി നിർവഹിക്കുകയും നിലവിലെ നിയമ സംവിധാനങ്ങൾ സൂഗമമായ രീതിയിൽ ജനങ്ങൾക്ക് പ്രയോജനകരമാക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിയമ…
കൊച്ചി: സൂര്യചിത്ര ഫിലിം ഡയറക്ടറി വി പണിയിലെത്തി.25 വർഷത്തിലധികമായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന ഷാജി പട്ടിക്കര എഡിറ്ററായി പുറത്തിറക്കുന്ന ആധികാരിക ഡയറക്ടറിയുടെ പന്ത്രണ്ടാം ലക്കം വിപണിയിൽ ലഭ്യമാണ്. മലയാള സിനിമ–ടിവി രംഗത്തെ സൂപ്പർ താരങ്ങൾ, സൂപ്പർ സാങ്കേതിക വിദഗ്ധർ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ, ക്യാമറാമാൻ, മേക്ക്‌അപ്പ് മാൻ, ആർട്ട് ഡയറക്ടർ, കോസ്റ്റ്യൂമർ, പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ്, പ്രൊഡക്ഷൻ മാനേജേഴ്‌സ്, ലൊക്കേഷൻ മാനേജർ, ഫിനാൻസ് കൺട്രോളർ, തിരക്കഥാകൃത്തുകൾ, സ്റ്റിൽ ഫോട്ടോഗ്രാഫേഴ്‌സ്, മ്യൂസിക് ഡയറക്ടേഴ്‌സ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പി.ആർ.ഒ മാർ, സിനിമ–ടിവി പ്രൊഡ്യൂസേഴ്‌സ്, ഗാനരചയിതാക്കൾ, ടിവി ഡയറക്ടേഴ്‌സ്, ഗായകർ, ഡാൻസ് മാസ്റ്റർ, ഫൈറ്റ് മാസ്റ്റർ, പോസ്റ്റർ ഡിസൈനേഴ്‌സ്, എഡിറ്റേഴ്‌സ്, കേരളം മുഴുവൻ ചാനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകൾ, കേരളത്തിലെ മുഴുവൻ സിനിമാ തിയേറ്ററുകൾ (UFO, Qube, PXD, Sony, TSR, Producers Digital Cinema, Crobel), കേരളത്തിലെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ, പ്രധാനപ്പെട്ട ഷൂട്ടിംഗ് ക്യാമ്പ് ഹോട്ടലുകൾ,…
വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
മുംബൈ: അണ്ടർ-19 ലോകകപ്പിലെ വിരോചിത പ്രകടനത്തിന് പിന്നാലെ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ഏറ്റവും ഒടുവില്‍ വൈഭവിനെ ഇനിയും കാത്തു നിര്‍ത്തരുതെന്നും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 27ന് 15 വയസ്സ് തികയുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐ.സി.സി പ്രായപരിധി വൈഭവ് പിന്നിടും. ഇതോടെ എപ്പോള്‍ വേണമെങ്കിലും വൈഭവിനെ ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനാവും. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തെളിഞ്ഞതിനാല്‍ ആ കാരണം പറഞ്ഞ് വൈഭവിന്‍റെ സീനിയര്‍ ടീം അരങ്ങേറ്റം നീട്ടാന്‍ ബിസിസിഐക്ക് കഴിയില്ലെന്നാണ് കരുതുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത് ഐപിഎല്ലിന് ശേഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ആണ്. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവിനെ സെലക്ടര്‍മാര്‍ക്ക് പരിഗണിക്കേണ്ടിവരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ പോലും സെപ്റ്റംബര്‍ 24ന് ജപ്പാനില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും…
കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
കൊച്ചി: മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്‍റര്‍ ഒടുവിൽ യാഥാർഥ്യമായി. 449 കോടി രൂപ ചെലവിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്‍ററിന്‍റെറെ ഉദ്ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസം സാമ്പത്തിക പ്രശ്നമായിരുന്നുവെന്നും ബജറ്റിന് പുറത്ത് ധനസ്രോതസ് ഉണ്ടെങ്കിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുവെന്ന ചിന്തയിൽ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിലൂടെ കേരളത്തിന്‍റെ നിരവധി ആവശ്യങ്ങൾ നിറവേറ്റി. കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും അതിന്‍റെ സാക്ഷ്യപത്രം കാണാം. വിദ്യാഭ്യാസ രംഗത്തും കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടായി. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ വളരെ വലുതാണ്. തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. ഇതേ കിഫ്ബിയിൽ നിന്നു തന്നെയാണ് കൊച്ചിൻ ക്യാൻസർ സെന്‍ററിനും പണം നൽകിയത് .മധ്യ കേരളത്തിലെ മികച്ച ക്യാൻസർ…
എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരാഴ്ച കൂടി നിട്ടീ സുപ്രീം കോടതി. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി മുന്നറിയിപ്പ് നല്‍കി. ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. മമതാ ബാനര്‍ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി എസ്‌ഐആര്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടി നല്‍കിയത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം പതിനാലാം തീയതി എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി. നിലവില്‍ പല അപേക്ഷകളിലും തീരുമാനമെടുത്തിട്ടില്ലെന്ന് മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായാണ് സുപ്രീം കോടതി ഒരാഴ്ച കൂടി അനുവദിച്ചത്. ‘ആവശ്യമായ ഉത്തരവുകളോ വിശദീകരണങ്ങളോ ഞങ്ങള്‍ നല്‍കാം. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാന്‍ അനുവദിക്കില്ല. ഇത് എല്ലാ…
ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
മനാമ: പരിസ്ഥിതി അവബോധം വളർത്താനും സമൂഹത്തിലുടനീളം ശരിയായ മാലിന്യ സംസ്കരണ രീതികൾ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റും (എസ്.സി.ഇ) സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായി സാമൂഹ്യ സംഘടനകൾക്കായി ശിൽപശാല സംഘടിപ്പിച്ചു. കുടുംബങ്ങളെയും സമൂഹത്തെയും ഗുണകരമായ പാരിസ്ഥിതിക പെരുമാറ്റരീതികൾ ശീലിപ്പിക്കാനും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന രീതികൾ കുറയ്ക്കുന്നതിൽ വ്യക്തികളുടെ പങ്ക് വർധിപ്പിക്കാനുമുള്ള കൗൺസിലിന്റെ പ്രയത്നത്തിൻ്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചതെന്ന് എസ്.സി.ഇ. ചീഫ് എക്‌സിക്യൂട്ടീവ് അംന ഹമദ് അൽ റുമൈഹി പറഞ്ഞു. ഗാർഹിക മാലിന്യ സംസ്കരണം, സ്മാർട്ട് സബ്സ്റ്റിറ്റ്യൂഷൻ രീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ സെഷനുകൾ, ബഹ്‌റൈൻ സീറോ വേസ്റ്റ് ഇനിഷ്യേറ്റീവിന്റെ അവലോകനം, പൗര ഉത്തരവാദിത്തമായി വിഭവങ്ങൾ സംരക്ഷിക്കുക എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ശിൽപശാലയിലുണ്ടായിരുന്നു. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ പങ്കിനെക്കുറിച്ചും മലിനീകരണത്തിൽനിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ വ്യക്തിഗത ഉത്തരവാദിത്തത്തെക്കുറിച്ചും ക്ലാസുകൾ നടന്നു
മനാമ: ആറാമത് ലോക സംരംഭക നിക്ഷേപ ഫോറം ഫെബ്രുവരി 10, 11 തിയതികളിൽ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ രക്ഷാകർതൃത്വത്തിൽ എക്സിബിഷൻ വേൾഡ് ബഹ്റൈൻ്റെ അത്യാധുനിക ഗ്രാൻഡ് ഹാൾ, പ്രീ-ഫംഗ്ഷൻ ഏരിയ, ഒന്നിലധികം മീറ്റിംഗ് റൂമുകൾ എന്നിവിടങ്ങളിലായിരിക്കും ഫോറം സംഘടിപ്പിക്കുക. ബഹ്റൈനിലെ യൂനിഡോ ഇൻവെസ്റ്റ്‌മെന്റ് ആൻ്റ് ടെക്‌നോളജി പ്രമോഷൻ ഓഫീസിലെ ജനറൽ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ബഹ്‌റൈൻ വ്യവസായ- വാണിജ്യ മന്ത്രാലയം, യൂണിയൻ ഓഫ് അറബ് ചേംബേഴ്‌സ്, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. പ്രാദേശിക, അന്തർദേശീയ പങ്കാളികളുടെ വിപുലമായ ശൃംഖലയും ഇതിനുണ്ട്. നിക്ഷേപകർ, സംരംഭകർ, നയരൂപീകരണക്കാർ, ബിസിനസ് നേതാക്കൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 800ഓളം പേർ ഫോറത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുസ്ഥിര വികസനം, കൃത്രിമബുദ്ധി, ഹരിത വളർച്ച എന്നിവയ്ക്ക് പ്രാധ്യന്യം നൽകിക്കൊണ്ട് ‘സംരംഭകത്വം, നവീകരണം, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾക്കായി മൂലധനം, സമാഹരണം എന്നിവയിലൂടെ…
മനാമ: ബഹ്‌റൈൻ പോസ്റ്റ് പുതിയ കിംഗ്ഡം ഓഫ് ബഹ്‌റൈൻ സ്റ്റാമ്പ് ആൽബം വിൽപ്പനയ്‌ക്കായി പുറത്തിറക്കി. ദേശീയ തപാൽ വിഷയങ്ങൾ രേഖപ്പെടുത്തുന്ന വാർഷിക ആൽബ പരമ്പരയുടെ ഭാഗമായാണിത്. 2021നും 2025നുമിടയിൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെയും പോസ്റ്റൽ കാർഡുകളുടെയും സമഗ്രമായ ശേഖരം പുതിയ ആൽബത്തിൽ ഉൾപ്പെടുന്നു. ദേശീയവും സാംസ്കാരികവും ചരിത്രപരവുമായ നിരവധി സന്ദർഭങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ശേഖരം തപാൽ ലക്കങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന ബഹ്‌റൈന്റെ സമ്പന്നമായ പൈതൃകത്തെ അടയാളപ്പെടുത്തുന്നു. പോസ്റ്റൽ മ്യൂസിയത്തിലെ ഫിലാറ്റലിസ്റ്റ് ഓഫീസിൽ 26 ദിനാറിന് ആൽബം ലഭ്യമാണ്. താൽപ്പര്യമുള്ള വ്യക്തികൾക്ക് ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മ്യൂസിയത്തിന്റെ ഔദ്യോഗിക പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7നും ഉച്ചയ്ക്ക് 2.15നുമിടയിൽ ആൽബം വാങ്ങാവുന്നതാണ്.സ്റ്റാമ്പ് ശേഖരണക്കാരെ പിന്തുണയ്ക്കാനും ദേശീയ തപാൽ വിഷയങ്ങളുടെ ഡോക്യുമെന്ററി മൂല്യം വർധിപ്പിക്കാനുമുള്ള ബഹ്‌റൈൻ പോസ്റ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആൽബത്തിന്റെ പ്രകാശനം.
