
മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി. മനാമ ഗോൾഡ് സിറ്റിക്ക് മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ് ഗാഹ് നടക്കുന്നത്. രാവിലെ 05:05 നാണ് ഈദ് നമസ്കാരം. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു.
ചെയർമാൻ ഷറഫു ദ്ദീൻ അടൂർ, വൈസ് ചെയർ മാൻ: മനാഫ് കബീർ, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. കൺവീനർമാർ അബ്ദുല്ല പുതിയങ്ങാടി, മുജീബു റഹ് മാൻ എടച്ചേരി. പബ്ലിസിറ്റി: സഹീദ് പുതിയങ്ങാടി, റഫ്രഷ്മന്റ്: യൂസുഫ് കെപി, ഇല്യാസ് കക്കയം. വെന്യു: മുബാറക് വികെ, മുഹമ്മദ് ഷാനിദ് വയനാട്, ഫാറൂക്ക് മാട്ടൂൽ. ടെക്നികൾ സപ്പോർട്ട്: മായൻ കൊയ് ലാണ്ടി,ഹിഷാം കുഞ്ഞഹമ്മദ്,ആദിൽ അഹമ്മദ്.ട്രാഫിക്ക് ഇക്ബാൽ. ലേഡീസ് കോർ: സബീല യൂസുഫ്, ബിനൂഷ, സജ് ലാ മുബാറക് തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് സി കെ സ്വാഗതവും, അബ്ദുല്ല പുതിയങ്ങാടി നന്ദിയും പറഞ്ഞു.


