- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
ബഹ്റൈനിൽ സംഘടിപ്പിക്കുന്ന എ കെ സി സി മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസിന് (ccmelcon) വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡന്റുമായ ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനറായി കേരള സമാജം സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വർഗീസ് കാരക്കലിനെ ചെയർമാനായും, ശ്രീ. എബ്രഹാം ജോൺ, ശ്രീ. ബാബു തകളത്ത്, ശ്രീ. റിജു മൂഞ്ഞേലി,ശ്രീ. പ്രിൻസ് ജേക്കബ് എന്നിവരെ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുത്തു. തുടർന്ന് സംസാരിച്ച വർഗീസ് കാരക്കൽ എല്ലാവരുടെയും നിസ്സീമമായ സഹകരണം പരിപാടിയുടെ വിജയത്തിന് അനിവാര്യമാണെന്ന് ഓർമിപ്പിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ശ്രീ. എബ്രഹാം ജോൺ, സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ.പി.ടി.ജോസഫ് സെക്രട്ടറി നെൽസൺ മുൻപ്രസിഡന്റ് ശ്രീ. പോൾ ഉറുവത്ത്, ശ്രീ ബാബു തകളത്ത്, ഭാരവാഹികളായ ജിബി അലക്സ്, രതീഷ് സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.ജീവൻ ചാക്കോ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യായന വര്‍ഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ലെന്നും എങ്കിലും സംസ്ഥാന സര്‍ക്കാര്‍ യൂണിഫോം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വര്‍ഷത്തിനുശേഷമാണ് ഹയര്‍ സെക്രട്ടറി തലത്തില്‍ പാഠപുസ്തകം പരിഷ്‌കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. NCERT യുടെ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച്…
ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും, തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടേയും നിക്ഷേപമുണ്ട്. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. ഈ വലിയ സാമ്പത്തിക സ്രോതസ്സ് വന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള കേസില്‍ വളരെ വലിയ ബന്ധമുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുത്. ബംഗലൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തില്‍ വെച്ചാണ്ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി പരിചയപ്പെടുന്നത്. താന്ത്രിക വിധി പ്രകാരം മാത്രമല്ല തന്ത്രി ശബരിമലയില്‍ ഇടപെടുന്നത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ള തടയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. താന്ത്രിക വിധി പ്രകാരമുള്ള…
ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ Rev. Fr. ജോളി വടക്കന് സിംസ് ഭാരവാഹികൾ, മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസേഫിൻറ്റെയും, അവാലി “അവർ ലേഡി ഓഫ് അറേബ്യ” കത്തീഡ്രൽ വികാരിയും റെക്ടറുമായ ഫാ . സജി തോമസിൻറ്റെയും സാന്നിദ്ധ്യത്തിൽ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. ബഹ്‌റിനിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ കാണുന്നതിനായി എത്തിച്ചേർന്ന ഫാ . ജോളി വടക്കൻ സിംസ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടക്കുന്ന “രജതാരവം ” പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുക്കുമെന്ന് സിംസ് പ്രസിഡന്റ് പി റ്റി ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ അറിയിച്ചു. കൂടാതെ, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക നേതൃനിരയിലെ…
ബിഗ് ടിക്കറ്റ് സീരീസ് 283-ൽ ബിഗ് വിൻ മത്സരത്തിൽ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നാല് പ്രവാസികൾ 540,000 ദിർഹം പങ്കിട്ടു. ഗുജറാത്തിൽ നിന്നുള്ള കൗഷിക് ഉദേഷി, മുംബൈയിൽ നിന്നുള്ള ഡയാന പ്രിൻസി ജോർജ് എന്നിവരാണ് ഇന്ത്യക്കാരായ വിജയികൾ. ഓൺലൈനായി എടുത്ത 113592 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് കൗഷിക്കിന് ഭാഗ്യം വന്നത്. സുഹൃത്തുക്കളായ 12 പേർക്കൊപ്പം കൗഷിക് സമ്മാനത്തുകയായ 150,000 ദിർഹം പങ്കിടും. ദുബായിൽ 19 വർഷമായി ജീവിക്കുന്ന ഡയാന അക്കൗണ്ടന്റാണ്. ഭർത്താവും ഒരു മകനും ഒപ്പമാണ് അവർ താമസിക്കുന്നത്. ബിഗ് വിൻ മത്സരത്തിലേക്കുള്ള ക്ഷണം തീരെ പ്രതീക്ഷിച്ചില്ലെന്ന് ഡയാന പറയുന്നു. വളരെ സന്തോഷകരമായ ഒരു നിമിഷംകൂടെയായിരുന്നു അതെന്ന് ഡയാന പറയുന്നു. 150,000 ദിർഹമാണ് സമ്മാനത്തുക. ബംഗ്ലാദേശിൽ നിന്നുള്ള ഒരു വിജയി 27 വയസ്സുകാരനായ മുഹമ്മദ് തുഹൈദുൽ ആണ്. ഷാർജയിൽ ജീവിക്കുന്ന മുഹമ്മദ് ഒരു എ.സി കമ്പനിയിൽ ജോലി ചെയ്യുകയാണ്. 20 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ബംഗ്ലാദേശിൽ നിന്നുള്ള രണ്ടാമത്ത…
വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും…
ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു
ദില്ലി: ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിന് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറി. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടില്‍ ഓപ്പിട്ടില്ല. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’
കല്‍പ്പറ്റ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫിനൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍ നാലുദിവസം കഴിഞ്ഞാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുത്തപ്പോള്‍ അപ്പോള്‍ തന്നെ വിവരം ചോര്‍ത്തി നല്‍കി. എസ്‌ഐടിയില്‍ ആരാ ഉള്ളത്?. എസ്‌ഐടിയില്‍ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏജന്റുമാരുണ്ടെന്നും സതീശന്‍ പറഞ്ഞു. ടീം യുഡിഎഫ് ആണ് തങ്ങളുടേതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലെന്നും സതീശന്‍ പറഞ്ഞു. സിപിഐയും സിപിഎമ്മും തമ്മില്‍…
താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ക്രെയിൻ എത്തിച്ച് ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റിയത്.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി കഴിഞ്ഞദിവസം ട്രീ ഓഫ് ലൈഫ് ടെണ്ടില്‍ വച്ച് ഡെസേർട്ട് ക്യാമ്പ് എന്ന പേരിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, സമ്മാനങ്ങൾ, ക്യാമ്പ് ഫയർ, സഹൃദയ നാടൻപാട്ട് സംഘത്തിൻറെ നാടൻപാട്ട് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യഥാർത്ഥ അറേബ്യൻ ശൈത്യ രാവ് സമ്മാനിക്കുകയുണ്ടായി. പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും അത് വരും തലമുറകൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും, ജനറൽ സെക്രട്ടറി ബിനുരാജ് രാജനും അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെമ്പേഴ്സ് നൈറ്റിന് സബ് കമ്മിറ്റി കൺവീനർമാരായ രാജ് കൃഷ്ണൻ, ബിനോ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
