Author: News Desk

കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കടന്ന് സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 704 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ട് വ്യത്യസ്ത വാഹനങ്ങളിലായി നടന്ന കടത്തുശ്രമങ്ങളാണ് അതിർത്തിയിലെ പരിശോധന കർശനമാക്കിയതിനെ തുടർന്ന് പരാജയപ്പെടുത്തിയത്. ആദ്യത്തെ വാഹനത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ, വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 200 പാക്കറ്റ് സിഗരറ്റുകൾ കണ്ടെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ വേണ്ടിയായിരുന്നു ഈ വിദ്യ പ്രയോഗിച്ചത്. രണ്ടാമത്തെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 504 കാർട്ടൺ സിഗരറ്റുകൾ കണ്ടെത്തി. വാഹനത്തിന്റെ പിൻഭാഗത്തെ അലങ്കാര പാനലുകൾക്കും ഉൾഭാഗത്തെ കവറിംഗിനുമുള്ളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. കടത്തിന് വേണ്ടി മാത്രമായി വാഹനത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. പിടികൂടിയ വസ്തുക്കളും വാഹനത്തിന്റെ യാത്രാ രേഖകളും ഉൾപ്പെടുത്തി കേസ് ഫയൽ തയ്യാറാക്കി തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിർത്തികൾ വഴിയുള്ള കള്ളക്കടത്ത് തടയാൻ പരിശോധനകൾ ഇനിയും കർശനമായി തുടരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

Read More

കൊച്ചി: ശബരിമല ആടിയശിഷ്ടം നെയ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസില്‍ 29 ശാന്തിക്കാരും മൂന്ന് ഓഫീസര്‍മാര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ നിലപാട്. ആടിയശിഷ്ടം നെയ് വില്‍പനയിലൂടെ ഈ സീസണില്‍ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തല്‍. നാല് കൗണ്ടറുകളിലൂടെയാണ് നെയ് വില്‍പന നടന്നത്. ആടിയശിഷ്ടം നെയ് വില്‍പന നടത്തുന്ന കൗണ്ടറുകളില്‍ എത്തിച്ച ഏകദേശം 22000 പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ശബരിമലയില്‍ നെയ് വില്‍പന ഉള്‍പ്പെടെ വിഷയങ്ങള്‍ അനാസ്ഥയോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന സൂചനയാണ് വിജിലന്‍ മുന്നോട്ട് വയ്ക്കുന്നത്. ഒരു സാധാരണ നോട്ട് പുസ്തകത്തിലാണ് എല്ലാ കണക്കുകളും എഴുതുന്നത്. ഡ്യൂട്ടി മാറ്റം ഉള്‍പ്പെടെ ഇതിലാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.

Read More

കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. “മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ ആയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നേക്കാൾ പ്രായം കുറഞ്ഞ സുഹൃത്തുക്കളാണ് എനിക്കുള്ളത്,” രാജഗോപാൽ തന്റെ ഊർജ്ജത്തിന്റെ രഹസ്യം പങ്കുവെച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായരും ഒ.വി. വിജയനും പഠിച്ച പാലക്കാട് വിക്ടോറിയ കോളേജിലെ ഇവരുടെ ജൂനിയറായിരുന്നു രാജഗോപാൽ. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവെച്ചു. പിന്നീട് വെല്ലിങ്ടൺ ഐലൻഡിലെ ഒരു ബ്രിട്ടീഷ് കമ്പനിയിൽ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ…

Read More

ശ്രീനഗർ: ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകാനിരിക്കെ, പാകിസ്ഥാന് വീണ്ടും പ്രതിസന്ധി. സിന്ധി നദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ശേഷം രാവി നദിയിലെ അധിക ജലവും പാകിസ്ഥാനിലേക്ക് ഒഴുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. വേനൽ അടുക്കുന്നതോടെ രാവി നദിയിലെ വെള്ളവും ലഭ്യമല്ലാതാകുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്. രാവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അധിക ജലം നിർത്തലാക്കുമെന്ന് ജമ്മു കശ്മീർ ജലവിഭവ മന്ത്രി ജാവേദ് അഹമ്മദ് റാണ വ്യക്തമാക്കി. വരൾച്ച ബാധിതമായ കത്‍വ, സാംബ ജില്ലകളെ സംബന്ധിച്ച് ഷാപൂർ കണ്ടി പദ്ധതി നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സംഭരണ സൌകര്യം ഇല്ലാത്തതിനാൽ രാവിയിൽ നിന്ന് പാകിസ്ഥാനിലേക്കാണ് വെള്ളം ഒഴുകിയിരുന്നത്. എന്നാൽ ഇനി അണക്കെട്ടിൽ ശേഖരിക്കുന്ന വെള്ളം ഈ ജില്ലകൾക്കായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ വെള്ളം പഞ്ചാബിലേയും ജമ്മു കശ്മീരിലെയും ജില്ലകളിലേക്ക് കനാൽ വഴി തിരിച്ചുവിടും. പഞ്ചാബിലെ 5000 ഹെക്ടറിലേറെയും ജമ്മു…

Read More

അബുദാബി: വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. വ്യാഴാഴ്ചയാണ് വ്രതാനുഷ്ഠാനത്തിന് തുടക്കമാകുന്നത്. പ്രാർത്ഥനയുടെയും ആത്മപരിശോധനയുടെയും ഒത്തുചേരലിന്റെയും മാസമാണ് റമദാനെന്ന് നേതാക്കൾ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിലൂടെ ആശംസകൾ പങ്കുവെച്ചു. “വിശുദ്ധ റമദാൻ മാസത്തിന്റെ വരവോടെ, യുഎഇയിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ളവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. റമദാൻ ആത്മപരിശോധനയുടെയും ഉദാരതയുടെയും സമയമാണ്. കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണിത്-‘ അദ്ദേഹം കുറിച്ചു. “വിശുദ്ധ റമദാൻ പ്രമാണിച്ച് യുഎഇയിലെ ജനങ്ങൾക്കും എല്ലാ അറബ്-മുസ്ലിം സമൂഹങ്ങൾക്കും ഞങ്ങൾ ഊഷ്മളമായ ആശംസകൾ നേരുന്നു. ഉദാരതയുടെയും കരുണയുടെയും കുടുംബബന്ധങ്ങളുടെയും ആത്മീയമായ ചിന്തകളുടെയും അനുഗൃഹീത കാലമാണിത്. അള്ളാഹു ഈ മാസത്തെ സമാധാനവും സുരക്ഷയും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, നമ്മുടെ സൽകർമ്മങ്ങൾ സ്വീകരിക്കട്ടെ’- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…

Read More

കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മോഹൻലാൽ. മറ്റാരാലും പകർന്നാടാൻ കഴിയാത്തത്ര കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ‘ലാലേട്ടന്’ ഒടുവിൽ രാജ്യം പത്മഭൂഷൺ നൽകി ആധരിച്ചു. നിലവിൽ പുതിയ പടങ്ങളുടെ ഷൂട്ടിങ്ങിലാണ് താരം. ഇതിനിടെ മോഹൻലാൽ ആരാധകർക്ക് ആവേശം സമ്മാനിച്ചിരിക്കുകയാണ് ഹയർ സെക്കൻ്ററി ചോദ്യപേപ്പറില്‍. ഈ വർഷത്തെ ഹയർ സെക്കൻ്ററി ഒന്നാം വർഷ ഇംഗ്ലീഷ് മോഡല്‍ പരീക്ഷയിൽ മോഹൻലാലിനെ കുറിച്ചൊരു ചോദ്യം വന്നിരിക്കുകയാണ്. മോഹൻലാലിന്റെ പ്രൊഫൈൽ എഴുതുക എന്നതാണ് ചോദ്യം. ഒപ്പം പത്ത് പോയിന്റുകളും കൊടുത്തിട്ടുണ്ട്. ആറ് മാർക്കിനുള്ള ചോദ്യമാണിത്. ചോദ്യപേപ്പറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ആറ് മാർക്ക് പിള്ളേര് തൂക്കി എന്നാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്. ചോദ്യപ്പേപ്പറിലെ പോയിന്റുകൾ ഇങ്ങനെ ജനനം- 1960 മെയ് 21 ജനന സ്ഥലം- എലന്തൂര്‍ പത്തനംതിട്ട, കേരള മാതാപിതാക്കള്‍- ശാന്തകുമാരി നായര്‍, വിശ്വനാഥന്‍ നായര്‍ ജോലി- ലീഡിംഗ് സൂപ്പര്‍ സ്റ്റാര്‍ ഇന്‍ മലയാളം ഫിലിം ഇന്‍റസ്ട്രി അവാര്‍ഡുകള്‍- 150ലധികം…

Read More

റിഫ : ബഹ്‌റൈൻ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “പ്രവാസവും പ്രമേഹവും” എന്ന പേരിൽ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ശ്രീമതി അഭിഗൈൽ കരോലിൻ ഡേവിഡ് നയിച്ചു.പ്രവാസജീവിതത്തിൽ പ്രമേഹ നിയന്ത്രണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. പങ്കെടുത്ത നിരവധി പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിഷയവതാരക സദസ്സുമായി സംവദിക്കുകയും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയും ചെയ്തു. ഹാജിയത് യൂണിറ്റ് സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രൻ പിണറായി എന്നിവർ ചേർന്ന് വിഷയവതാരകയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കൺവീനറുമായസജീവ് നന്ദി രേഖപ്പെടുത്തി. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. നിരവധി…

Read More

മനാമ : കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷൻ മുൻ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മുൻ വൈസ് ചെയർമാനുമായ വിനോദ് വൈശാഖി. ബഹ്‌റൈൻ പ്രതിഭയുടെ 2026-27 പ്രവർത്തനവർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം അദിലിയയിലെ ബാംഗ് സാങ് തായ് ഹാളിൽ വെച്ച് നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹ്‌റൈൻ പ്രതിഭ പോലെയുള്ള സാംസ്ക്കാരിക സംഘടനകൾക്ക് നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ കലാ കായിക സാഹിത്യ സാംസ്ക്കാരിക ജീവകാരുണ്യ വീഥികളിലൂടെ ഒരു പാട് കാര്യങ്ങൾ ഈ സമൂഹത്തോട് പറയാനുണ്ട് .പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് കേരളം ഭ്രാന്താലയമാണ് അതിനെ ചിന്താലയമാക്കിയെടുക്കാൻ ഞാൻ തുടക്കമിടുകയാണ് എന്ന്. എന്നാൽ ഇപ്പോൾ ആ ചിന്താലയത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റിയെടുക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമത്തെ സാംസ്ക്കാരിക സംഘടനകൾ തിരിച്ചറിഞ്ഞു കൊണ്ട് അതിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. അന്നവും വസ്ത്രവും ഒരു മുട്ടില്ലാതെ തരുന്നത് ഒരു സർക്കാരാണെങ്കിൽ ആ സർക്കാരാണ്…

Read More

തിരുവനന്തപുരം: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാര്‍ഡ് നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. നടപ്പു സമ്മേളനത്തിൽ തന്നെ ബിൽ നിയമസഭയിൽ കൊണ്ടുവരാനാണ് നീക്കം. എസ്ഐആര്‍ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാര്‍ഡെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാര്‍ഡ് ഫലപ്രദമായ രേഖയാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പൗരത്വവും പൗരത്വ കാര്‍ഡും നൽകാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഈ സാഹചര്യത്തിൽ ബിൽ പാസ്സാക്കിയാലും അതിന് ഗവര്‍ണര്‍ അംഗീകാരം നൽകുമോയെന്നത് നിര്‍ണായകമാണ്.

Read More

ന്യൂഡല്‍ഹി: ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതിയില്‍ വന്‍ഇടിവ്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 40.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങല്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ചരക്കു ഇറക്കുമതിയില്‍ കുറവുണ്ടായത്. ജനുവരിയില്‍ റഷ്യയില്‍ നിന്ന് 286 കോടി ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 481 കോടി ഡോളറിന്റെ സാധനസാമഗ്രികള്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഈ ഇടിവ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ 80 ശതമാനവും അസംസ്‌കൃത എണ്ണയാണ്. എണ്ണയുടെ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറച്ചതാണ് ഈ ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവായി ഊര്‍ജ്ജ വ്യാപാരം തുടരുന്നതിനാലാണ് ഈ ഇടിവ്.2023-2025 കാലഘട്ടത്തില്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി…

Read More