
മനാമ: ബഹ്റൈനിൽ 2023 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള മൂന്ന് വർഷത്തെ കാലയളവിൽ 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതിൽ 22,568 എണ്ണവും ബഹ്റൈൻ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതും, 19,057 എണ്ണം പൂർണ്ണമായും പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതുമാണ്. 26,227 ലൈസൻസുകൾ ഈ കാലയളവിൽ റദ്ദാക്കുകയും ചെയ്തു.
മാനേജ്മെന്റ് കൺസൾട്ടൻസി, ജനറൽ ട്രേഡിങ്, അഡ്വർടൈസിങ്, ഫുഡ് ആൻഡ് ബിവറേജ്, ഇന്റീരിയർ ഡെക്കറേഷൻ, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, കാർഗോ, തുടങ്ങിയവയിൽ ആണ് കൂടുതൽ പുതിയ ലൈസൻസുകൾ നൽകിയത്.


