Author: News Desk

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഉത്സവം. ചൊവ്വാഴ്ച വൈകീട്ടാണ് കൊടിയേറ്റ്. ഉത്സവ ബലിദര്‍ശനം ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. പ്രശസ്തമായ ചോറ്റാനിക്കര മകം തൊഴല്‍ മാര്‍ച്ച് രണ്ട് തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും, മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ ‘ ചോറ്റാനിക്കര മകം ‘ തൊഴല്‍ പത്രിക പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ പി അജയനില്‍ നിന്നും മമ്മൂട്ടി പത്രിക സ്വീകരിച്ചായിരുന്നു പ്രകാശനം. ദേവസ്വം അസിസ്റ്റന്റ് കമ്മീഷര്‍ എം ജി യഹുല്‍ദാസ്, ക്ഷേത്രം മാനേജര്‍ കെ എസ് രാജീവ് എന്നിവരും…

Read More

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ജീവചരിത്രം എഴുതിയ കെ ഗോവിന്ദന്‍ കുട്ടി സാഹിത്യ ലോകത്തും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകന്‍ ആയിരുന്നു. പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോര്‍ട്ടിങ്ങും കെ ഗോവിന്ദന്‍ കുട്ടിയെ ശ്രദ്ധേയനാക്കി.

Read More

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി. തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം. സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട്…

Read More

കൊച്ചി: ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു പെട്ടിക്കട നടത്തുന്ന ആള്‍ പോലും ഇതിനേക്കാള്‍ മെച്ചമായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുതാര്യമായ സംവിധാനം നടപ്പാക്കുന്നതിനു സമയബന്ധിതമായ പദ്ധതി കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. പവിത്രമായ പ്രസാദങ്ങളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം അലക്ഷ്യമായാണ് അക്കൗണ്ട് ചെയ്യുന്നത് എന്നത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് ഒറ്റപ്പെട്ട ക്രമക്കേടല്ല. നടപടികളിലെയും മേല്‍നോട്ടം, സ്‌റ്റോക്ക് അക്കൗണ്ടിങ്, സാമ്പത്തിക നിയന്ത്രണം എന്നിവയിലെയും വീഴ്ചയാണ്. ഭക്തര്‍ നല്‍കുന്ന വഴിപാട് കൈകാര്യം ചെയ്യുന്ന രീതി കണ്ടു കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. നെയ്യ് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 31 വരെ 21,39,190 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. ആടിയശിഷ്ടം നെയ് വില്‍പന നടത്തുന്ന കൗണ്ടറുകളില്‍…

Read More

തിരുവനന്തപുരം: ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായ അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്. അഖില്‍ ഇന്ന് വൈകീട്ട് ട്വന്റി 20യില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ പ്രഖ്യാപനം ഉണ്ടായേക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ അഖില്‍ മാരാര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വത്തിനിടെ ബിജെപി ക്യാംപ് അഖില്‍ മാരാരെ സമീപിക്കുകയായിരുന്നു. ബിജെപി നടത്തിയ സര്‍വെയില്‍ കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്ന് ബിജെപി ക്യാംപ് അഖില്‍ മാരാരെ ബന്ധപ്പെട്ടെങ്കിലും ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് സഖ്യകക്ഷിയായ ട്വന്റി 20 യില്‍ ചേരുകയെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതിനോട് അഖില്‍ മാരാര്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍…

Read More

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് എതിരെ കേരളം സുപ്രീം കോടതിയില്‍. നവകേരള സര്‍വേ സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും, മന്ത്രി സഭയ്ക്ക് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരളം ഹര്‍ജി സമര്‍പ്പിച്ചു. രാഷ്ട്രീയ ക്യാംപെയ്നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നവ കേരള സര്‍വെ ഹൈക്കോടതി തടഞ്ഞത്. സര്‍വേയ്ക്ക് ധനകാര്യവകുപ്പിന്റെ അനുമതി ഇല്ലെന്നും അത്തരം പരിപാടികള്‍ക്ക് പണം വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സാമ്പത്തിക നയത്തിന്റെ വ്യതിചലനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെഉത്തരവ്. കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരാണ് സര്‍വേയ്ക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം.

Read More

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പാളയം ജയലക്ഷ്മി സില്‍ക്‌സില്‍ ഉണ്ടായ തീപിടിത്തത്തില്‍ കേസെടുത്ത് പൊലീസ്. ടെക്‌സ്റ്റൈല്‍സ് മാനേജരുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. തീപിടിത്തത്തില്‍ അന്‍പ് കോടി രൂപയോളം നഷ്ടമുണ്ടായെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. തീപിടിത്തം സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് മാനേജരുടെ പരാതി. വന്‍തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോഴിക്കോട് കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഗ്‌നിശമന സേനയുടെ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. വസ്ത്രങ്ങള്‍ കൂടുതല്‍ സംഭരിച്ചിരുന്നത് തീ പിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകള്‍ ഉള്‍പ്പെടെ കെട്ടിടത്തിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ടിലുണ്ട്. 135 ഓളം ജീവനക്കാരാണ് തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ വസ്ത്രം വാങ്ങാനെത്തിയവരും ഷോപ്പിലുണ്ടായിരുന്നു.…

Read More

കൊളംബോ: ടി20 ലോകകപ്പില്‍ നമീബിയയെ 102 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. കൊളംബോ, സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. 58 പന്തില്‍ 100 റണ്‍സുമായി പുറത്താവാതെ സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ നമീബിയ 17.3 ഓവറില്‍ 97ന് എല്ലാവരും പുറത്താവുകയായിരുന്നു. ഉസ്മാന്‍ താരിഖ് നാലും ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്‍ കളിക്കേണ്ടത്. മറുപടി ബാറ്റിംഗില്‍ നമീബിയ നിരയില്‍ ലോറന്‍ സ്റ്റീന്‍കാംപ് (23), അലക്‌സാണ്ടര്‍ വോള്‍ഷെങ്ക് (20) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ജാന്‍ ഫ്രിലിങ്ക് (9), ജാന്‍ നിക്കോള്‍ ലോഫ്റ്റി (5), ജെര്‍ഹാര്‍ഡ് ഇറാസ്മസ് (7), ജെജെ സ്മിത്ത് (9), സെയ്ന്‍ ഗ്രീന്‍…

Read More

അബുദാബി: റമദാൻ വിശുദ്ധ മാസം തുടങ്ങിയതിന്‍റെ സന്തോഷ സൂചകമായി 1440 തടവുകാർക്ക് യു എ ഇ മോചനം പ്രഖ്യാപിച്ചു. യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മോചന ഉത്തരവ് നൽകിയത്. ശിക്ഷയുടെ ഭാഗമായ ഇവരുടെ സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ജീവിതത്തിന് പുതിയ തുടക്കം നൽകാനും വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ വീണ്ടും അവസരമൊരുക്കുന്നതാണ് മോചനം. വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും. എല്ലാ വർഷങ്ങളിലും റമദാൻ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ ഇത്തരത്തിൽ തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരല്ലാത്തവരെയാണ് സാധാരണഗതിയിൽ മോചനത്തിനായി പരിഗണിക്കുക. ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് റമദാൻ ഒന്നിലേക്ക് കടന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തിൽ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒമാനിൽ നാളെയാണ് റമദാൻ…

Read More

തൃശൂര്‍: ഗജരത്‌നമായിരുന്ന ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് നാളെ ആറു വര്‍ഷം. ആറാം അനുസ്മരണ ദിനമായ (ഫെബ്രുവരി 19) വ്യാഴാഴ്ച ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിക്കും. രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ദേവസ്വം ആനത്താവളത്തിലെ ഗജവീരന്‍മാരായ ദാമോദര്‍ ദാസ്, ബല്‍റാം, ദേവദാസ് എന്നിവര്‍ പത്മനാഭന് സ്മരണാഞ്ജലി അര്‍പ്പിക്കും. 2020 ഫെബ്രുവരിയിലാണ് ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞത്. ക്ഷേത്രചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള പത്മനാഭന്റെ സേവനങ്ങള്‍ ഈ അവസരത്തില്‍ അനുസ്മരിക്കും.

Read More