- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
‘പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും’; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്
നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറാകാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സഞ്ജീവ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (IPL) രാജസ്ഥാൻ റോയൽസിന്റെ പ്രീസീസൺ ക്യാമ്പിൽ നാഗ്പൂരിൽ പരിശീലനം നടത്തുകയാണ് 14 കാരനായ താരം. അതുകൊണ്ടാണ് പരീക്ഷ എഴുതാത്തത് എന്നും പിതാവ് പറഞ്ഞു. “എന്റെ മകൻ ഇപ്പോൾ നാഗ്പൂരിൽ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം പരിശീലനത്തിലാണ്. ഈ വർഷം പരീക്ഷയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഒടുവിൽ ഇത്തവണ പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചു. എന്നാൽ അടുത്ത വർഷം പരീക്ഷ എഴുതും” സഞ്ജീവ് പറഞ്ഞു. പരീക്ഷ എഴുതാനുള്ള ശ്രമം നടത്തിയാൽ മകന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “വൈഭവ് പരീക്ഷ എഴുതിയിരുന്നെങ്കിൽ കളിയിൽ മുഴുവൻ ശ്രദ്ധ നൽകാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ അവന്റെ മുഴുവൻ ശ്രദ്ധയും ക്രിക്കറ്റിലാണ് ” സഞ്ജീവ് വ്യക്തമാക്കി. പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയാണ് വൈഭവ്. സ്കൂളിൽ സ്ഥിരമായി പോയിരുന്ന…
കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2025 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു. ജീവിതം കലാപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും പല കലാ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി.
ദുബൈ: യുഎഇയിൽ വിശുദ്ധമാസമായ റമദാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും പ്രവൃത്തി സമയത്തിൽ ഇളവ് നൽകാറുണ്ട്. എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജോലി സമയം ഒരു ദിവസം രണ്ട് മണിക്കൂർ വീതമാണ് കുറച്ചു നൽകുന്നത്. മതമോ ജോലിയോ ഒന്നും പരിഗണിക്കാതെ എല്ലാവർക്കും ഈ ഇളവ് ലഭ്യമാണ്. എന്നാൽ, ചില ജോലികളുടെ കാര്യത്തിൽ ജോലി സമയത്തിൽ ഇളവ് ലഭിക്കാറില്ല. സ്വകാര്യമേഖലയ്ക്ക് മുഴുവനും ഈ ഇളവ് ബാധകമാണെങ്കിലും ചില പ്രത്യേക ജോലിയുടെ കാര്യത്തിൽ ജോലി കുറച്ചു നൽകണമെന്ന നിയമത്തിന് ഇളവ് നൽകിയിട്ടുണ്ട്. ഷിഫ്റ്റിൽ ചെയ്യുന്ന ജോലികൾ, സെക്യൂരിറ്റി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, അല്ലെങ്കിൽ ബിസിനസ് തുടർച്ച അനിവാര്യമായ മറ്റ് ജോലികൾ തുടങ്ങിയ ചില ജോലികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇത് ബാധകമാകുന്നത്. അത്തരം സാഹചര്യങ്ങളിൽ പോലും, നിയമം അനുശാസിക്കുന്ന പരമാവധി ജോലി സമയം പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കുകയും ഓവർടൈം നിയമങ്ങൾക്കനുസൃതമായി അധിക സമയത്തിന് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് നാസർ യൂസഫ് അൽഖാമിസ് ലോയേഴ്‌സ് (എൻവൈകെ ലോയേഴ്‌സ്) ആൻഡ്…
ഗുരുവായൂര്‍: മലയാളത്തില്‍ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023, 2026 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പ്രൊഫ. വി മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താന ദിനമായ ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 10.30 ന് പൂന്താനം ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥന്‍, ഡോ. വി.ആര്‍.മുരളീധരന്‍, ഡോ. പി.നാരായണന്‍ നമ്പൂതിരി എന്നിവരായിരുന്നു പുരസ്‌കാര ജൂറി അംഗങ്ങള്‍ മലയാള കാവ്യപാരമ്പര്യ ശാഖയിലെ ക്ലാസിക് കവിതകളുടെ വക്താവ് ആണ് പ്രൊഫ. വി.മധുസൂദനന്‍ നായരെന്ന് ജൂറി വിലയിരുത്തി. ഭക്തിയും സംസ്‌കൃതിയും കാല്‍പ്പനികതയും ചേര്‍ന്ന മധുസൂദനന്‍ നായരുടെ കവിതാലാപന പാരമ്പര്യം മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്.…
മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എടപ്പാളില്‍ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.…
കൊച്ചി: ‘മലബാര്‍ മിസ്റ്ററി’…. വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിക്കും. എക്‌സൈസ് വകുപ്പാണ് പുതിയ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, പൊതു ജനങ്ങളില്‍ നിന്ന് മത്സര സ്വഭാവത്തോടെ മദ്യത്തിന് പേര് തേടിയ സംഭവം നിയമക്കുരുക്കില്‍ കുടങ്ങിയിരിക്കെയാണ് വകുപ്പ് തലത്തില്‍ ബ്രാന്‍ഡ് നെയിമില്‍ ധാരണയായത്. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍. പ്രതിദിനം 13,500 കെയ്സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്, ബവ്‌കോ…
കോളനിയിലെ വെള്ളക്കെട്ട് രൂക്ഷമാക്കുന്ന റോഡ് ടാറിംഗിന്എതിരെ എം. എൽ എക്കും കളക്ടർക്കും പരാതിനല്‍കി.
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പനിയാത്ത് കോളനിയില്‍ ദലീമ ജോജോ എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗ് ചെയ്യാനൊരുങ്ങുന്നതിന് എതിരെ പരാതി. ഗുരുതരമായ വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കാതെ റോഡ് ടാറിംഗ് ചെയ്താൽ വെള്ളക്കൊട്ട് അതീവ രൂക്ഷമാകുമെന്ന് എം എൽ എ ക്കും, ജില്ലാ കളക്ടർക്കും നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പനിയാത്ത് കോളനി താഴ്ന്ന പ്രദേശം ആയതിനാല്‍ വര്‍ഷങ്ങളായി കാലവര്‍ഷങ്ങളിലും വേനല്‍ മഴയിലും ഗുരുതരമായ വെള്ളക്കെട്ട്അനുഭവിക്കുന്ന പ്രദേശമാണ്. ഏതാണ്ട് മുപ്പതോളം സ്ഥിരതാമസക്കാരുള്ള വീടുകളില്‍ വെള്ളം കയറുകയും ഇടവഴിയിലൂടെ നടക്കാന്‍ കഴിയാത്ത വിധം ജലനിരപ്പ് ഉയരാറുമുണ്ട്. ഇത് മൂലം പ്രദേശവാസികള്‍ വളരെയേറെ ദുരിതത്തിലാണ് കഴിയുന്നത്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ശക്തമായ വെള്ളക്കെട്ട് മൂലം വീടുകളിലും വെള്ളം കയറാറുണ്ട്. കൂടാതെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞ് എല്ലാ വീട്ടുകാരും വളരെയേറെ പ്രയാസത്തോടെയാണ് കഴിഞ്ഞുവരുന്നത്. നവജാത ശിശുക്കളും പ്രായം ചെന്നവരും രോഗികളുമായ നിരവധി പേരാണ് ടി കോളനിയിലെ നാല്…
വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ഗുണഭോക്താക്കളെ കണ്ടെത്താൻ നാളെ നറുക്കെടുപ്പ്, വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ…
റിയാദ്: റംസാനിലെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളുമാണ് വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായ ആസൂത്രണവുമാണ് അധികൃതർ ഒരുക്കിയിരുന്നത്. ജനപ്രവാഹം കണക്കിലെടുത്ത് കവാടങ്ങളിലും ഇടനാഴികളിലും ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പാതകളും ഇലക്ട്രിക് വാഹനങ്ങളും സജ്ജമാക്കിയതിനൊപ്പം പള്ളിയും പരിസരവും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. മതിയായ വെളിച്ചം, ശബ്ദം, എയർകണ്ടീഷനിങ് എന്നിവ ഉറപ്പാക്കിയതിനൊപ്പം വിവിധ മാർഗങ്ങളിലൂടെ സംസം വെള്ളം ലഭ്യമാക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. സൗദി ഭരണകൂടത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ റംസാൻ മാസത്തിലുടനീളം തീർത്ഥാടകർക്ക് ഏറ്റവും മികച്ച ആരാധനാ അനുഭവം നൽകുകയാണ് ഈ ക്രമീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്ഐക്കും എഎസ്ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി. വയര്‍ലെസിലൂടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു എന്നിവരെയാണ് സ്ഥലംമാറ്റിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല നല്‍കിയിരുന്നത്. രാവിലെ പൊലീസിന്റെ വയര്‍ലെസിലൂടെയുള്ള മീറ്റിങ്ങിനിടെയാണ് എസ് പി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് പൊലീസുകാരുടെ അടിയന്തര സ്ഥലംമാറ്റമെന്നാണ് വിവരം. മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് എസ്‌ഐ ജോസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് വിവരം. പൂവാര്‍ സ്റ്റേഷന്‍ ചുമതല ഒഴിയാനും, കിളിമാനൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് എസ്പി നിര്‍ദേശം നല്‍കിയത്.
