- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
പ്രവാസി മലയാളികൾക്ക് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം– കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല 2026-ൽ പ്രത്യേക ക്രമീകരണങ്ങൾ
(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ) ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), 2026 മാർച്ച് 3-ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ കെ.എച്ച്.എൻ.എ ജോയിന്റ് ട്രഷറർ ശ്രീ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 9:45-ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2:15-ന് നിവേദ്യം തളിക്കലും നടക്കും. ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും പൈതൃകബോധവും ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് ആത്മഹർഷം നൽകുന്ന അനുഭവമായിരിക്കും. രജിസ്ട്രേഷൻ – സൗജന്യം, ഫെബ്രുവരി 25…
കൊല്ലം പ്രവാസി അസോസിയേഷൻ കെ പി എ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സെഗയാ അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവയർനസ് ക്ലാസും ശ്രദ്ധേയമായി. 250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്‌റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു . കെ . പി . എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഡിനേറ്റർ ജിബി ജോൺ വർഗീസ് സ്വാഗതവും കെ പി എ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഡിനേറ്റർ രമ്യാ ഗിരീഷ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാലിനു കെ.പി.എ വൈസ് പ്രസിഡന്റ് മൊമെന്റോ നൽകി. മെഡിക്കൽ അവെർണസ് ക്ലാസ് എടുത്ത കൺസൾട്ടന്റ് യൂറോളജിസ്റ്റായ ഡോക്ടർ അരുൺ ആന്റണി ക്ക് ബി കെ എസ് ജനറൽ സെക്രട്ടറി മൊമെന്റോ കൈമാറി .…
മനാമ: പ്രവാസി വെൽഫെയർ മനാമ സോണിന്റെ 2026–27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു മനാമ സോണൽ പ്രസിഡൻ്റ് ആയി അബ്ദുൽ ലത്തീഫ് കടമേരിയെയും ജനറൽ സെക്രട്ടറിയായി ബഷീർ കെ.പിയെയുമാണ് പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തത്. മൊയ്തു തിരുവള്ളൂർ വൈസ് പ്രസിഡന്റായും ബെനി ഞെക്കാട് അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നിജും ഇദ്രിസ്, ബഷീർ നരങ്ങോളി, അസ്ലം കെ, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അമീൻ എഫ്, നിസാം ഹനീഫ, അബ്ദുൽ ഹകീം, അംജദ് എ വാഹിദ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പ്രവാസികളുടെ ക്ഷേമത്തിലൂന്നി സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു. പ്രവാസി സെന്ററിൽ സംഘടിപ്പിച്ച പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവർത്തന രേഖ അവതരിപ്പിച്ചു. പ്രവാസി വെൽഫയർ വൈസ് പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ തിരഞ്ഞടുപ്പിന് നേതൃത്വം…
കൊല്ലം പ്രവാസി അസോസിയേഷൻ (കെ. പി. എ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി , ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ വെച്ച് 6 ടീമുകൾ മാറ്റുരച്ചു ആവേശകരമായ ടൂര്ണമെൻറ്റിൽ കെ. പി. എ ഷൂട്ടിംഗ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിംഗ്സ് ഫൈനലിൽ പരാജയപ്പെടുത്തിയത് . ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡൽസ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസ്സോസിയേഷൻ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെ. പി. എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നു കൈമാറി. ചടങ്ങിൽ കെപിഎ ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ രജീഷ് പട്ടാഴി എന്നിവർ സന്നിഹിതരായിരുന്നു. കെ.പി.എ സ്പോർട്സ് വിങ്ങ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്ബോൾ വിങ്ങ് കോഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ്ങ് കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ടഗ് ഓഫ് വാർ വിങ്ങ് കോഓർഡിനേറ്റർ രതിൻ തിലക് എന്നിവർ ടൂർണമെന്റ്…
സിംസിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട രജതാരവം അധാരി ന്യൂ സീസൺസ് ഹാളിൽ അരങ്ങേറി. ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ Rev. Fr. ജോളി വടക്കൻ മുഖ്യതിഥി ആയിരുന്നു. മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസഫ്, ഖത്തർ സിറോ മലബാർ കൾചറൾ അസോസിയേഷൻ പ്രസിഡന്റ് ജോയ് ആന്റണി എന്നിവർ ആദരണീയ അതിഥികളായിരുന്നു. സിംസ് പ്രസിഡന്റ് പി റ്റി ജോസഫ് ആദ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക നേതൃനിരയിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷങ്ങളിൽ സിംസിനെ നയിച്ച മുഴുവൻ നേതൃത്വത്തേയും, വിവാഹ ജീവിതത്തിലും, പ്രവാസജീവിതത്തിലും 25 വർഷങ്ങൾ പിന്നിട്ട സിംസ് അംഗങ്ങളെയും ചടങ്ങിൽ ആധരിച്ചു. അഞ്ഞൂറോളം…
മനാമ: ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ചേർന്ന് 2024-26 വര്‍ഷങ്ങളിലെ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട്കൾ അവതരിപ്പിക്കുയും 2026-28 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽഫാറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും നൗഫൽ നന്തി ട്രെഷററായും അനസ് ഹബീബ് ഇന്റെർണൽ ഓഡിറ്ററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ് (വൈസ് ചെയർമാൻമാർ), ഇല്യാസ് കൈനോത്ത്, ഗിരീഷ് കാളിയത്ത്, ആബിദ് കുട്ടീസ് (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജമീല അബ്ദുൽറഹ്‌മാൻ, ആബിദ ഹനീഫ്, സാജിത കരീം…
എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇത് സംബന്ധിച്ച് അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും. പൊതുയോഗത്തിനായി പന്തൽ നിർമാണം തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കും. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. ശശികലയുടെ പാർട്ടി മത്സരിച്ചാൽ തെക്കൻ തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് തിരിച്ചടി നേരിടും. അതിനാൽ പാർട്ടി പ്രഖ്യാപന നീക്കം ശശികലയുടെ സമ്മർദ്ദതന്ത്രം എന്ന സംശയത്തിലാണ് ഇപിഎസ് പക്ഷം. ഐഎഡിഎംകെ നിലവിൽ എൻഡിഎ മുന്നണിയ്ക്ക് ഒപ്പമാണ്. പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ച് മത്സരത്തിനിറങ്ങിയാൽ ഐഎഡിഎംകെ വോട്ട് ബാങ്കിൽ വിള്ളലുണ്ടായേക്കും. ഇത് എൻഡിഎക്ക് തിരിച്ചടിയാകും. ശശികലയുടേത് സമ്മർദ്ദതന്ത്രമാണെന്നാണ് ഇപിഎസ് പക്ഷം സംശയിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് ശശികലയോട് നീരസമുണ്ടെന്നാണ് എൻഡിഎയിലെ സംസാരം
പി.ആർ. സുമേരൻ . മലയാള സിനിമാ രംഗത്ത് വർദ്ധിച്ചു വരുന്ന സ്വകാര്യ സിനിമാ അവാർഡുകൾക്ക് പിന്നിലെ കള്ള കളികൾ ഇനിയെങ്കിലും ചർച്ചയാവണം. ഓരോ ദിവസവും കൂണുകൾ കണക്കെ മുളച്ച് പൊന്തുന്ന സിനിമ അവാർഡുകൾ സമൂഹത്തിലെ മലിനമായ ഒരു കാഴ്ചയായി മാറുകയാണ്. ലോകപ്രശസ്ത ചലച്ചിത്ര പ്രതിഭകളുടെയും മലയാളത്തിലെ മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെയും പേരില്‍ ഏര്‍പ്പെടുത്തുന്ന സിനിമാ അവാര്‍ഡുകള്‍ വെറും തട്ടിപ്പ് പരിപാടിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വ്യാപകമായി ഇതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ചില സ്വാകാര്യ സംഘടനകളും വ്യക്തികളും തട്ടിക്കൂട്ടുന്ന ഇത്തരം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ സിനിമാലോകം തയ്യാറാകേണ്ടതാണ്. ഇത്തരം അവാര്‍ഡുകളുടെ പൊള്ളത്തരങ്ങളിലൂടെ അപകീര്‍ത്തിപ്പെടുന്നത് ലോകം മുഴുവന്‍ ആദരിക്കുന്ന മഹാന്മാരായ വിഖ്യാത ചലച്ചിത്ര പ്രതിഭകളാണ്. ഇവരുടെ പേരുകള്‍ ഉപയോഗിച്ചാണ് അവാര്‍ഡ് കമ്മറ്റികള്‍ രൂപീകരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടവും താല്പര്യവും ഉള്ളവര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും. ഇത്തരം തട്ടിക്കൂട്ട് അവാര്‍ഡ് കമ്മറ്റികള്‍ക്കൊന്നും കൃത്യമായ അവാര്‍ഡ് നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ഇല്ലയെന്നതാണ് മറ്റൊരു വസ്തുത. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുവാനും ചലച്ചിത്രരംഗത്ത്…
കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാൻഡിലായി കോഴിക്കോട് ജയിലിൽ കിടന്നത്. 9000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ മാസത്തിൽ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിർദേശിച്ചിട്ടുള്ളത്. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും, മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നിൽ ഹാജരാകേണ്ടത്. കേസിൽ കസ്റ്റഡിയിലെടുത്ത ലാപ്ടോപും മൊബൈൽഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വരുന്നതു വരെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പട്ടു. എന്നാൽ 21 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, ഇനിയും പ്രതി ജയിലിൽ കിടക്കേണ്ട സാഹചര്യമില്ലെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഷിംജിത ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു. ജനുവരി 16…
ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
പി ആർ സുമേരൻ കൊച്ചി:ജനശ്രദ്ധയാകർച്ച തിരക്കഥ ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമയായ ‘മണവാളൻ ജോസഫ്’അദ്ദേഹവുംക്രിസ്റ്റസ് സ്റ്റീഫനും ചേർന്ന് സംവിധാനം ചെയ്യും. ലയൺ ഹാർട്ട് പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കി വൻവിജയമായ മറാത്തി ചിത്രം “തൂ മാസാ കിനാര”ഒരുക്കിയ മലയാളി സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. നിരവധി ശ്രദ്ധേയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ച് ശ്രദ്ധ നേടിയ എൽദോ ഐസക് ചിത്രത്തിന് ക്യാമറ ഒരുക്കും. ‘മേൽപ്പാലം’ തിരക്കഥ കേരളത്തിൽ നിർമിക്കുന്ന മേൽപ്പാലങ്ങളെക്കുറിച്ചല്ല പരാമർശിക്കുന്നത്. ഒരു ഇമോഷണൽ ക്രൈം ഡ്രാമ എന്ന നിലയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, അതിന്റെ ശക്തമായ സിനിമാറ്റിക് വായനാനുഭവം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോടു ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ തിരക്കഥ, കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേർത്ത് മുന്നേറുന്നു. ഓരോ രംഗത്തിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന…
