- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
Author: News Desk
ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ വിപണിയിൽ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ശക്തമായ നടപടികളുമായി യുഎഇ. പുണ്യമാസത്തിൽ വില സ്ഥിരത ഉറപ്പാക്കാൻ അധികൃതർ ചില്ലറ വിൽപ്പന ശാലകളെയും വിതരണക്കാരെയും സൂക്ഷ്മമായി നിരീക്ഷിക്കും. ഒമ്പത് വിഭാഗത്തിലുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവിനെതിരെ ചില്ലറ വ്യാപാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതർ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഫീൽഡ് സന്ദർശനങ്ങൾ ആരംഭിച്ചു. ലേബലുകളിലെ വിലയും ചെക്ക് ഔട്ട് ബില്ലുകളും വിതരണവും പൊരുത്തപ്പെടുന്നവയാണ് എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. ഫെഡറൽ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പ്രകാരം അവശ്യവസ്തുക്കളായി തരംതിരിച്ചിരിക്കുന്ന പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയ്ക്കാണ് ഈ നയം ബാധകമാകുന്നത്.ഇത് പ്രകാരം അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിലനിർണ്ണയ നയം സർക്കാർ അനുമതിയില്ലാതെ വില വർദ്ധിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങളുടെ ചെലവ് സാധാരണയായി എല്ലാ വീടുകളിലും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിന്ന്ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അന്യായമായ വിലവർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ന്യായമായ…
ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ആരൊക്കെയാണെന്നും വ്യക്തമായിട്ടുണ്ട്. കരുത്തന്മാരായ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾക്കൊപ്പം സിംബാബ്‌വേയുമാണ് ഇന്ത്യ അടുത്ത ഘട്ടത്തിൽ നേരിടേണ്ടി വരുക. അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വേ സൂപ്പർ 8ലേക്ക് എത്തിയത്. ഫെബ്രുവരി 22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വേയെ നേരിടും. മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേരിടുന്നതോടെ ഇന്ത്യയുടെ സൂപ്പർ 8 ഘട്ടം അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്. അതേ സമയം, ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയും നെതർലാൻഡ്സും ഇതുവരെ ഒരിക്കൽ മാത്രമാണ് ഏറ്റുമുട്ടിയത്. 2022ലെ ടി20 ലോകകപ്പിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ…
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം; ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
റിയാദ്: സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് നാളെ (ബുധനാഴ്ച) തുടക്കമാകും. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി. ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനിൽ മറ്റന്നാളാണ് (വ്യാഴാഴ്ച്ച) വൃതാരംഭം. അതേ സമയം, കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട്…
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. കേരളത്തില്‍ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം. ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും വിശ്വാസികള്‍ റംസാന്‍ വ്രതത്തിലേക്ക് പ്രവേശിക്കുക. റംസാന്‍ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.
കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. അൽപ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്. കെട്ടിടത്തിനുള്ളിൽ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. പാളയത്തെ തിരക്കേറിയ സ്ഥലത്തുണ്ടായ തീ പടര്‍ന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. സ്ഥാപനത്തിന് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതമടക്കം നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിരവധി…
തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്’ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘കെപിഎംഎസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അതെല്ലാം ശബരിമലയില്‍ ആചാരലംഘനം പാടില്ല എന്നുള്ളതാണ്. ആചാര ലംഘനം പാടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും’ മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇന്നലെ നിയമമന്ത്രി പി രാജീവ് സര്‍ക്കാര്‍…
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
ദില്ലി: കേരളമുൾപ്പെടെയുള്ള 4 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ മാസത്തിൽ വിവിധ തീയതികളിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന അഞ്ച് നിയമസഭകളുടെയും കാലാവധി മെയ്, ജൂൺ എന്നീ മാസങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ അവസാനിക്കും. കേരള നിയമസഭയുടെ കാലാവധി മെയ് 23നാണ് അവസാനിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ കാലാവധി ജൂൺ 15ന് അവസാനിക്കും. അസം നിയമസഭയുടെ കാലാവധി മെയ് 20ന് അവസാനിക്കും. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 10നും, പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7നും അവസാനിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം…
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ സംസ്ഥാനത്ത് ടൂറിസം മേഖലയിലെ അല്ലാത്ത മറ്റു ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതൽ രാത്രി 11വരെയാണ്. ഇതാണിപ്പോള്‍ രാവിലെ പത്തു മുതൽ അര്‍ധരാത്രി 12വരെയായി ദീര്‍ഘിപ്പിക്കുന്നത്. ബാറുടമകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യത്തിന് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടികാട്ടി പ്രവര്‍ത്തന സമയത്തിൽ രണ്ടു മണിക്കൂര്‍ കൂട്ടി നീട്ടണമെന്ന് ബാറുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രം രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ അനുമതി നൽകുമ്പോള്‍…
ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്, റിപ്പോർട്ട് അന്തിമമല്ല; പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോർട്ട് അതേപടി നൽകുയായിരുന്നു. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചു. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദൻ ഭജൻസിൻ്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിംസും അംഗീകരിക്കാൻ കഴിയില്ല. 4.99…
