Author: News Desk

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി . ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകൾ ആർക്കൊക്കെയെന്ന് കണ്ടെത്താനാണ് നറുക്കെടുപ്പ്. ലഭിച്ച വീടുകളുടെ അടിസ്ഥാനത്തിൽ പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഇന്നു തന്നെ കുടുംബഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകും. ആദ്യഘട്ടത്തിലെ 178 വീടുകളുടെ താക്കോൽദാനം ഈ മാസം 25ന് മുഖ്യമന്ത്രി ആണ് നിർവഹിക്കുന്നത് . വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട് . ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം വേദിയിൽ മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു. പൂർണമായും വീട് നഷ്ട്ടപ്പെട്ടവരുടെ ലിസ്റ്റിലുള്ള 178 പേരിൽ നിന്നാണ് ഗുണഭോക്താക്കളുടെ ക്രമം നിശ്ചയിക്കുന്നത്. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമ്പോള്‍ ഒപ്പം ആരുമില്ലെന്ന വേദനയെ മായക്കാൻ ഒന്നിനുമാകില്ലെന്ന് ചൂരൽല സ്വദേശി വല്‍സല പറയുന്നു.മൂന്ന് സോണുകളിലെ പണി പൂർത്തിയായ വീടുകളുടെ നമ്പറുകൾ എഴുതിയ പേപ്പറുകൾ നറുക്കിട്ടാണ് ആർക്കൊക്കെയെന്നത് തീരുമാനിച്ചത്. വീടും…

Read More

മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം സര്‍വകാല റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ടി20 ലോകകപ്പ് പോരാട്ടമെന്ന റെക്കോര്‍ഡ് കൊളംബോയില്‍ അരങ്ങേറിയ മത്സരം സ്വന്തമാക്കി. ഏതാണ്ട് 16.30 കോടി (163 മില്ല്യണ്‍) ആരാധകരാണ് മത്സരം തത്സമയം കണ്ടത്. 2024ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഫൈനല്‍ പോരാട്ടമായിരുന്നു ഇതുവരെ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പില്‍ മുന്നില്‍. ആ റെക്കോര്‍ഡാണ് ഇത്തവണത്തെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ മറികടന്നത്. ലോകകപ്പിന്റെ ഔദ്യോഗിക മീഡിയ അവകാശം സ്വന്തമാക്കിയ ജിയോസ്റ്റാറാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2024ല്‍ അരങ്ങേറിയ ഇന്ത്യ- പാക് പോരാട്ടത്തേക്കാള്‍ കാഴ്ച്ചക്കാര്‍ ഇത്തവണത്തെ പോരാട്ടത്തിനുണ്ട്. 56 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ വന്നത്.മത്സരത്തില്‍ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. 61 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന നിലപാടിലായിരുന്നു അവസാനം വരെ പാകിസ്ഥാന്‍. എന്നാല്‍ ശ്രീലങ്ക, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുകളുടേയും…

Read More

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തിൽ പങ്കെടുക്കും.

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും താമസം മാറിയവരെയുമാണ് ഒഴിവാക്കിയത്. എസ്ഐആര്‍ കാലയളവിൽ പേരുചേര്‍ക്കാൻ കിട്ടിയ അപേക്ഷയിൽ 13.51 ലക്ഷം അംഗീകരിച്ചു. 2.23 ലക്ഷം പ്രവാസി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവര്‍ക്ക് അപ്പീൽ നൽകാമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെര‍ഞ്ഞെടുപ്പ് ഒാഫീസര്‍ ഡോ.രത്തൻ കേൽക്കര്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുന്പോള്‍ 30 ലക്ഷത്തോളം പേര്‍ പുറത്തായെന്നും അനര്‍ഹര്‍ പട്ടികയിലുണ്ടെന്നുമാണ് സിപിഎം വാദം. അപേക്ഷ നിരസിച്ച പ്രവാസി വോട്ടര്‍മാരുടെ വിവരം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടക്കത്തിൽ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ നിലപാട് മാറിയയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം.

Read More

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിനുള്ള വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ (സ്പേസ് ലോഞ്ച് സിസ്റ്റം) അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ പൂര്‍ത്തിയായി. ഇത്തവണത്തെ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പരിശോധനയില്‍, കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങളൊന്നും ആവർത്തിച്ചില്ലായെന്നത് വരാനിരിക്കുന്ന ആര്‍ട്ടിമിസ് 2 ദൗത്യത്തിന് ശുഭ പ്രതീക്ഷയാണ്. രണ്ട് റൗണ്ട് ടെർമിനൽ കൗണ്ട് ഡൗണും പൂർത്തിയാക്കി. വെറ്റ് ഡ്രെസ് റിഹേഴ്‌സലില്‍ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്‌ത ശേഷം ആർട്ടിമിസ് 2 വിക്ഷേപണ തീയതി നാസ പ്രഖ്യാപിക്കും. ചരിത്രമെഴുതാന്‍ ആർട്ടിമിസ് 2 ദൗത്യം കഴിഞ്ഞ തവണ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ നടത്തിയപ്പോൾ ഹൈഡ്രജൻ ചോർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങൾ എസ്എൽഎസ് റോക്കറ്റിൽ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് പുതിയ പരിശോധനയ്ക്ക് നാസ മുതിര്‍ന്നത്. വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പൂര്‍ത്തിയായതോടെ…

Read More

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ന്യൂസിലന്‍ഡ് വൈകിട്ട് ഏഴിന് പാകിസ്ഥാനെ നേരിടും. ഞായറാഴ്ച വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശ്രീലങ്ക, ഇംഗ്ലണ്ടിനേയും നേരിടും. തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌ക്കെതിരെ കളിക്കും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഈമാസം 26ന് സിംബാബ്‌വേയ്ക്ക് എതിരെയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ രണ്ടാം മത്സരം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. അവസാന മത്സരം മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക. അതേസമയം, ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഓസ്‌ട്രേലിയ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെ നേരിടും. കൊളംബോയില്‍…

Read More

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്ന് ഉദ്ഘാടനം ചെയ്യും. ‘ഹൈ സ്പിരിറ്റ്– എ ബവ്കോ ബ്യുട്ടീക്’ എന്നു പേരിട്ടിരിക്കുന്ന പ്രീമിയം ഔട്ട്ലെറ്റ് മെട്രോ വൈറ്റില സ്റ്റേഷനിലാണ് പ്രവർത്തനം തുടങ്ങുന്നത്. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ, ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കൊച്ചി നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളെയും വില കൂടിയ മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് പുതിയ ഔട്ട്‍ലെറ്റ്. കോഴിക്കോടിനും തൃശൂരിനും പിന്നാലെ ബെവ്കോയുടെ ഇത്തരത്തിലുള്ള മൂന്നാമത്തെ ഔട്ട്‍‍ലെറ്റാണ് വൈറ്റിലയിൽ തുടങ്ങുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളിൽ പ്രീമിയം ഔട്ട്‍ലെറ്റുകൾ ആരംഭിക്കാനുള്ള കരാറിൽ ബെവ്കോയും കെഎംആർഎല്ലും എത്തിച്ചേർന്നിരുന്നു. പിന്നാലെയാണ് പ്രീമിയം ഔട്ട്‍ലെറ്റ് തുറക്കാനുള്ള അനുമതി എക്സൈസ് വകുപ്പ് ബെവ്കോയ്ക്ക് നൽകിയത്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾക്കു പുറമേ വിവിധ…

Read More

കൊച്ചി: ഗോവയുടെ സൗന്ദര്യം എത്രയാസ്വദിച്ചാലും മതിവരുകയില്ല. അത്രമേല്‍ ആകര്‍ഷണീയമാണ് സഞ്ചാരികള്‍ക്ക് ഗോവ. കുറഞ്ഞ ചെലവില്‍ ഗോവയിലേക്ക് യാത്ര പോകാന്‍ പദ്ധതിയുണ്ടോ?. എങ്കില്‍ ഒരിത്തിരം നേരം കൂടി കാത്തിരിക്കൂ. വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി എത്തുന്നു. വിനോദസഞ്ചാര വികസന സാധ്യതകള്‍ കണക്കിലെടുത്ത് നടപ്പാക്കുന്ന കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ടൂര്‍ പാക്കേജ്. പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട്ടിലെ രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആരംഭിച്ച പാക്കേജുകളുടെ മാതൃകയിലായിരിക്കും ഗോവ യാത്രയും. ‘കേരളത്തിനുള്ളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇതിനോടകം പാക്കേജുകളില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അന്തര്‍സംസ്ഥാന യാത്രകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 2024-ലാണ് തമിഴ്നാട് പാക്കേജുകളെക്കുറിച്ച് ആദ്യമായി ആലോചിച്ചത്. നിലവിലെ ട്രിപ്പുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രിയപ്പെട്ട ഇടമാണ് ഗോവ. അതിനാല്‍ തന്നെ ഈ പാക്കേജിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ്…

Read More

കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് എ പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പത്മകുമാറിന് ജയിൽ നിന്ന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

Read More

ബഹറിൻ നവ കേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. നവ കേരള യുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതും സൗഹൃദം പങ്കുവെക്കാൻ കഴിഞ്ഞതിലും അതിയായി സന്തോഷിക്കുന്നു എന്നും ഇന്ത്യൻ ക്ലബ് യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും നവകേരളയുമായി സഹകരിക്കാമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ ജോസഫ് ജോയി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മാറ്റാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ആശംസ പ്രസംഗത്തിൽ ടെന്നീസ് സെക്രട്ടറി ബിനു പാപ്പച്ചൻ പറഞ്ഞു . ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ കേക്ക് മുറിച്ച് നവ കേരളയുടെ ഭാരവാഹികൾക്ക് നൽകിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബീറ്റ്സ് ഓഫ് അൽജസീറ മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റ് പരിപാടിയുടെ മാറ്റ് കൂട്ടി.പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ ,ജോ. കൺവീനർ ബിജു കൂരോപ്പട എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.…

Read More