- ബലിപെരുന്നാൾ: ബഹ്റൈനിൽ നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ
- പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
- ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
- സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
Author: News Desk
‘ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു’; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം
കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയിൽ പറയുന്നു. വളരെ ദുഖകരമായ അവസ്ഥയിലൂടെയാണ് ജസീലയുടെ കുടുംബം കടന്നുപോകുന്നത്. ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഒൻപതര പവൻ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ജസീലയുെട പങ്ക് തെളിയിക്കാനായില്ല.സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കിയില്ലെന്ന് ആദൂർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് ജസീല അവരുടെ വീട്ടിൽ പോയതെന്ന് ഉമ്മ പറയുന്നു. അവരുടെ വീട്ടിൽ നിന്ന് സ്വർണം കാണാതായതിനെ തുടർന്ന് ജസീലയാണ് എടുത്തതെന്ന് ആരോപിച്ച് വീട്ടിലെത്തി ബഹളം…
ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും; ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. മറ്റന്നാൾ തിരുവനന്തപുരത്തും ഒപി ബഹിഷ്കരിക്കും. ഡോക്ടർ ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കുക, സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക തുടങ്ങിവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിദഗ്ധ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.
കേരളത്തിൽ ആദ്യം തുടങ്ങി ബിജെപി; നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ, മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്. എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ…
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വിശദ പരിശോധനയ്ക്ക് രാഷ്ട്രീയ പാർട്ടികൾ. അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലുള്ളവർ പല ഭാഗത്തായി എന്ന സ്ഥിതി ചില ബൂത്തുകളിൽ ഉണ്ട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നു കൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സി പി എം ഉന്നയിച്ചിരുന്നു. കരടിൽ ഒഴിവാക്കിയ പേരുകൾ സഹിതം അന്തിമ പട്ടികയിൽ ചേർക്കാനായെന്നാണ് പ്രാഥമിക പരിശോധനയിൽ കോൺഗ്രസ് വിലയിരുത്തൽ. അതേസമയം, ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്. ഒന്നാം അപ്പീൽ: ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീൽ നൽകാം. തീരുമാനം…
ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഏപ്രിലിൽ തന്നെ ! അമേരിക്കയിൽ നാളെ സുപ്രധാന യോഗം, ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും
ദില്ലി : ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഏപ്രിലിൽ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. മാർച്ചിൽ തന്നെ കരാറിൽ ഒപ്പ് വയ്ക്കുമെന്നും കേന്ദ്രം വിശദീകരിച്ചു. കരാറിന്റെ നിയമവശങ്ങൾ വിലയിരുത്താൻ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം നാളെ തുടങ്ങും. അമേരിക്കയിലാണ് 3 ദിവസത്തെ യോഗം ചേരുന്നത്. അമേരിക്കക്ക് പിന്നാലെ ബ്രിട്ടൻ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും ഏപ്രിലിൽ നിലവിൽ വരുമെന്ന് മന്ത്രാലയം വിശദീകരിച്ചു. അമേരിക്കയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ഡോണൾഡ് ട്രംപിന്റെ താരിഫ് നീക്കങ്ങൾ മന്ത്രാലയം നിരീക്ഷിച്ച് വിലയിരുത്തുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് പുതിയ പ്രതിസന്ധി. ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാണ്. അതിനിടെ, പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ…
‘യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി’; വെളിപ്പെടുത്തലുമായി ആര്‍ രശ്മി
കൊല്ലം: തന്നെ അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടറി ഒ രാജനാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുൻ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ആര്‍ രശ്മി ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചത്. പരാതി നൽകിയിട്ടും നേതാക്കള്‍ നടപടിയെടുത്തില്ല. ഒരു യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു. കൊടിക്കുന്നിൽ സുരേഷ് അനുനയ ചർച്ച നടത്തിയിരുന്നു. പാർട്ടി വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ അയിഷ പോറ്റി മത്സരിക്കട്ടെയെന്നും രശ്മിക്ക് ഇനിയും അവസരം ഉണ്ടെന്നായിരുന്നു കൊടിക്കുന്നിലിന്‍റെ മറുപടി. തനിക്കെതിരെ പല പ്രചരണങ്ങൾ നടക്കുന്നുണ്ട്. സാമ്പത്തിക തിരിമറി ഉന്നയിക്കുന്നു. അത്തരത്തിൽ തിരിമറി ഉണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നൽകട്ടെ. തെരുവ് പട്ടികൾ കുരയ്ക്കട്ടെയെന്നും അതിനെല്ലാം മറുപടി കൊടുക്കാനില്ലെന്നും രശ്മി പറഞ്ഞു. കൊട്ടാരക്കരയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രശ്മിയുടെ പ്രതികരണം. ഇന്ന് ഉച്ചയോടെയാണ് ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് ആർ രശ്മി ബിജെപിയിൽ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ…
കോഴിക്കോട്ടെ ബസ് ഡ്രൈവർ, രാത്രി താഴത്ത് റോഡിൽ നിർത്തിയിട്ട ടാക്സി കാറിൽ അജ്മലിനെ കണ്ട് സംശയം, എംഡിഎംഎയുമായി അറസ്റ്റിൽ
കോഴിക്കോട്: എംഡിഎംഎയുമായി ബസ് ഡ്രൈവർ കോഴിക്കോട് പിടിയിൽ. വെങ്ങളം സ്വദേശി അജ്മൽ റഫീഖ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും നിരോധിക രാസലഹരിയായ 7 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് അന്നശ്ശേരി റൂട്ടിൽ ഓടുന്ന ബസുകളിലെ ഡ്രൈവർ ആണ് അജ്മൽ റഫീഖ്. ലഹരിക്കടിമയായ റഫീഖ് ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വേങ്ങേരി റോഡ് സൈഡിൽ നിർത്തിയിട്ട കാർ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്.വേങ്ങേരി ചോറൂണി പൊയിൽ താഴത്ത് റോഡിനോട് ചേർന്നുള്ള വയലിൽ നിർത്തിയിട്ട വെള്ള ടാക്സി കാറിലാണ് അജ്മലിനെ കണ്ടത്. പരിശോധനയിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന അജ്മലിന്‍റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടുകയായിരുന്നു. എംഡിഎംഎ വിൽക്കുന്നതിനായാണ് പ്രതി രാത്രി സ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളിൽ നിന്നും 2500 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, അബ്ദു റഹ്മാൻ എന്നിവരുടെ…
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു
കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഷയുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണമാണ് പുറത്തെടുത്തത്. വയറ്റിൽ ഉപകരണം കുടുങ്ങിയതിനെ തുടര്‍ന്ന് 5 വര്‍ഷമായി ഉഷ വേദന സഹിച്ച് കഴിയുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരാണ് നേതൃത്വം നൽകിയത്.കേരള സർക്കാർ നിർദ്ദേശിച്ച എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയിൽ ഉടനീളം സന്നിഹിതരായിരുന്നു
കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്, എസ്ഐആർ അന്തിമ വോട്ടർ പട്ടിക; പേരുണ്ടോ എന്ന് പരിശോധിക്കാം
തിരുവനന്തപുരം: കേരളത്തിലെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്റെ പേര് ,മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/…
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോണ്‍ഗ്രസ് റീത്ത് വച്ചതിനെതിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് പൊലീസിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ ഉള്‍പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം. പ്രതിപക്ഷ നേതാവിന്‍റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണമെന്നും പൊലീസിന് നിര്‍ദ്ദേശം നൽകി. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച സംഭവത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. പ്രതിഷേധങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ആവശ്യത്തിന് പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചില്ല. സമരം തുടങ്ങി പതിനഞ്ച് മിനിറ്റിന് ശേഷമാണ് കന്‍റോൺമെന്‍റ് പൊലീസ് സ്ഥലത്തെത്തിയത്. സുരക്ഷാവീഴ്ചയിൽ കന്‍റോൺമെന്‍റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടി. മുപ്പതോളം വരുന്ന യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കാനും വിരലിലെണ്ണാവുന്ന പൊലീസുകാരെയാണ് ആദ്യം…
