- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
മനാമ : ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം ശ്രദ്ധേയമായി സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാ അംഗവുമായ ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് മേഖല സെക്രട്ടറി ബാബു വി ടി സ്വാഗതം ആശംസിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വി, ജനറൽ സെക്രട്ടറി സുലേഷ് വി കെ, രക്ഷാധികാരി സമിതി അംഗം ഷീബാ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ കൺവീനറും മേഖല കമ്മിറ്റി അംഗവുമായ ബാലകൃഷ്ണൻ വി പി നന്ദി രേഖപ്പെടുത്തി. മേഖല ലൈബ്രറി സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്വിസ് ക്ലബ് ലോഞ്ചിംഗ് പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി കെ യും,മേഖല ഹെൽപ് ലൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹെൽത്ത് ക്ലബ് ലോഞ്ചിംഗ് പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വിയും…
ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ മറുപടി. ചികിത്സ പിഴവ് പരാതികൾ കുമിഞ്ഞുകുടൂമ്പോഴും ലഭിച്ച ആകെ പരാതികളുടെ കണക്കും, സ്വീകരിച്ച നടപടികളും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. തുടർചികിത്സയിലും സഹായധനത്തിലും കണക്കില്ല. ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി റിപ്പോർട്ട് തേടൽ മാത്രമെന്നാണ് പ്രതിപക്ഷ വിമർശനം. എന്ത് പരാതി ഉയർന്നാലും വീണ ജോർജ്ജിനറെ ആദ്യ നടപടി റിപ്പോർട്ട് ആവശ്യപ്പെടൽ ഒരു സംഭവം ഉണ്ടായാൽ സ്വീകരിക്കുന്ന ആദ്യ നടപടിയാണെങ്കിലും റിപ്പോർട്ട് തേടലിനപ്പുറം സിസ്റ്റം നന്നാക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ചികിത്സ പിഴവ് പരാതികളുടെ മാത്രം കണക്ക് പരിശോധിക്കാം. 2021 ജൂൺ 1 2025 നവംബർ 30 വരെ വീണ ജോർജ്ജ് റിപ്പോർട്ട് തേടിയത് 43 തവണ. ഇക്കാലയളവിൽ ഡിഎച്ച്എസിൽ ലഭിച്ചത് 19 ചികിത്സാ പിഴവ് പരാതികൾ റിപ്പോർട്ട് കിട്ടിയത് 10 എണ്ണത്തില്‍…
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ റമ്ദാനിൽ നടന്ന രാത്രികാല രക്തദാനത്തിൽ 90 ഓളം പേര് രക്തം നൽകി. ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ. ജോയി ട്രഷറര്‍ സാബു അഗസ്റ്റിൻ അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ് വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുനിൽ മണവളപ്പിൽ, അശ്വിൻ രവീന്ദ്രൻ,സെൻതിൽ കുമാർ, രാജേഷ് പന്മന, മൊയ്തു തിരുവള്ളൂർ, അബ്ദുൽ നാഫി, സലീന റാഫി, വിനീത വിജയൻ, ഫാത്തിമ സഹ്‌ല എന്നിവരും ബജവ്വ സെവൻ സ്റ്റാർ ഭാരവാഹികളും നേതൃത്വം നൽകി.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 (ഐഎസ്എല്‍) സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ വാടക കൂട്ടി ചോദിച്ച് ജിസിഡിഎ. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎയും ആയി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കാഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിനുള്ള പ്രായോഗിക പ്രയാസം പരിഗണിച്ച് കൊച്ചിയില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അയേസമയം ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ കൊച്ചിയില്‍ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ നേരത്തെ അറിയിച്ചിരുന്നു.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ശേഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍…
കടവടിയാറില്‍ നിന്ന് തുടങ്ങിയ രാജകീയ യാത്ര; മലയാളിയുടെ സ്വന്തം ‘ആനവണ്ടി’ക്ക് 88-ാം പിറന്നാള്‍
കൊച്ചി: മലയാളിയുടെ ആനവണ്ടി ഇന്ന് 88 ാം പിറന്നാള്‍ ആഘോഷിച്ചു. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുടക്കമിട്ട ആ ഐതിഹാസിക യാത്ര ഇന്നും വിസ്മയമാണ്. ലോകത്തെ തന്നെ അപൂര്‍വ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെഎസ്ആര്‍ടിസിയുടേത്. ഒരു രാജാവ് ഇന്ത്യയില്‍ ആദ്യമായി സ്ഥാപിച്ച സര്‍ക്കാര്‍ ബസ് കമ്പനിയാണ് ഇന്ന് നമ്മള്‍ കാണുന്ന കെഎസ്ആര്‍ടിസി. ലണ്ടനില്‍ നിന്നെത്തിയ ഇ ജി സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യ യാത്രയുടെ ഡ്രൈവര്‍. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു കന്നി യാത്രയിലെ വിശിഷ്ടാതിഥികള്‍. ഉദ്ഘാടന ദിവസം കവടിയാര്‍ നഗരത്തിലൂടെ 34 ബസ്സുകള്‍ അണിനിരന്ന ആ ഘോഷയാത്ര ഇന്നും ചരിത്രത്തിലെ സുന്ദരമായ കാഴ്ചയാണ്.
ദ ഈഡിയറ്റ്സ് ആർ കമിംഗ്..; അവസാന വരവിന് ഷാജി പാപ്പനും പിള്ളേരും; മാർച്ച് 19ന് ആട് 3 പൊടിപാറിക്കും
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ആദ്യ രണ്ട് സിനിമകൾക്കും ലഭിച്ച വൻ സ്വീകാര്യത തന്നെയാണ് അതിന് കാരണം. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്ന തലവാചകത്തോടെ എത്തുന്ന ചിത്രം മാർച്ച് 19ന് തിയറ്ററിൽ എത്തും. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. പടത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടുകയാണിപ്പോൾ. ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാഗം വരുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ്…
ആ അപേക്ഷ അനീഷ് രാജ് തന്നെയങ്ങ് പരിഹരിച്ചു; സ്വന്തം ഭൂമി നിര്‍ധന കുടുംബത്തിന് എഴുതി നല്‍കി പഞ്ചായത്ത് ഉദ്യോഗസ്ഥന്
പുല്‍പ്പള്ളി: ഒരു തുണ്ട് ഭൂമിയും കൊച്ചുവീടും ആശിച്ച് ലൈഫ് ഭവന പദ്ധതിക്ക് കീഴില്‍ അപേക്ഷകള്‍ കുമിഞ്ഞ് കൂടുന്നത് മറ്റാരേക്കാളും അറിയും അനീഷ് രാജിന്. അത്തരത്തില്‍ എത്തിയ ഒരു അപേക്ഷകക്ക് സ്വന്തം ഭൂമിയില്‍ നിന്ന് തന്നെ ഒരു ഭാഗം സൗജന്യമായി നല്‍കി മാതൃകയായിരിക്കുകയാണ് മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ അക്കൗണ്ടന്റ് ആയ ദേവര്‍ഗദ്ദ കയ്യാലക്കകത്ത് അനീഷ് രാജ്. വീടും ഭൂമിയും ലഭിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കി കാത്തിരുന്ന നിര്‍ധന കുടുംബത്തിന് പുതുജീവിതമാണ് അനീഷ് രാജും ഭാര്യയും അധ്യാപികയുമായ ഹരിതയും ചേര്‍ന്ന് നല്‍കിയത്. പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തിലെ മണ്ഡപമൂലയില്‍ നാലുസെന്റ് സ്ഥലമാണ് കുടുംബത്തിന് വീട് നിര്‍മിക്കുന്നതിനായി ദാനം ചെയ്തത്. റോഡ് സൗകര്യമുള്ള സ്ഥലം ഗുണഭോക്താക്കളായ കുടുംബം വന്ന് നേരിട്ടുകണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമാണ് ഭൂമിയുടെ രജിസ്ട്രേഷനടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കണമെന്നത് ഏറെക്കാലമായി മനസ്സില്‍ കരുതിയിരുന്നതാണെന്നും അര്‍ഹരായവരെ കണ്ടെത്തിയാല്‍ വിവരമറിയിക്കാന്‍ സഹപ്രവര്‍ത്തകരായ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായും അനീഷ് പറഞ്ഞു. അങ്ങനെയാണ് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഏറ്റവും അര്‍ഹരായ കുടുംബത്തെ ഭൂമി…
ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സജീവമാക്കി എം കെ സ്റ്റാലിന്‍ – ഒ പനീര്‍സെല്‍വം കൂടിക്കാഴ്ച. നിയമസഭ മന്ദിരത്തില്‍ വച്ചായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീര്‍സെല്‍വവും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു. നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ നടന്ന കൂടിക്കാഴ്ച തമിഴകത്ത് പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഒ പനീര്‍സെല്‍വത്തെയും മുന്നണിയില്‍ എത്തിക്കാന്‍ ഡിഎംകെ നീക്കം നടത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്ന് പനീര്‍സെല്‍വത്തിനോട് സ്റ്റാലിന്‍ ആരാഞ്ഞതായാണ് വിവരം. സ്റ്റാലിനുമായി അകല്‍ച്ചയില്ലെന്ന നിലയിലാണ് പനീര്‍സെല്‍വത്തിന്റെയും പ്രതികരണം. ഡിഎംകെയെയും സ്റ്റാലിന്റെ ഭരണത്തെയും പുകഴ്ത്തുന്ന നിലപാട് ആയിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പനീര്‍സെല്‍വം സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണം തുടരും. സ്റ്റാലിനെ കണ്ടത് അഭിനന്ദിക്കാന്‍ ആണെന്നുമാണ് പനീര്‍സെല്‍വം…
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അതിരൂക്ഷ വിമർശനവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങി ദുരിതത്തിലായ കെകെ ഹര്‍ഷിന. ഇപ്പോഴും നീതിക്കായുള്ള പോരാട്ടവുമായി തെരുവിലാണ് ഇവർ. നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ച ഹര്‍ഷിന, കുറ്റക്കാരായ ഡോക്ടര്‍മാർക്കെതിരെ അടക്കം നടപടിയാവശ്യപ്പെട്ടാണ് സമര രംഗത്ത് തുടരുന്നത്. ചികിത്സാ പിഴവുകള്‍ സംഭവിക്കുമ്പോള്‍ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി വെറും തള്ള് മാത്രം നടത്തുന്നയാളായി മാറിയെന്നാണ് ഹര്‍ഷിന വിമർശനം. നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഹര്‍ഷിനയെ ചേര്‍ത്തു നിര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പല വട്ടം പറഞ്ഞിരുന്നു. നടപടിയെന്തായെന്ന് ചോദിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന ശരീരവുമായി തെരുവില്‍ സമര രംത്ത് തന്നെ തുടരേണ്ടി വരുന്ന ഗതികേടിലാണെന്ന് ഹര്‍ഷിന പറയും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ദുരിതത്തിലായ ഉഷാ ജോസഫിന് ഐക്യദാർഢ്യവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ഹർഷിനയുടെ നേതൃത്വത്തിലാണ് ധര്‍ണാ സമരം നടന്നത്. 2017 നവംബര്‍ 30…
