- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
Author: News Desk
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൗരപ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി, മർഹൂം ആർ. യുസഫ് ഹാജിയുടെ പേരിൽ ഏർപ്പെടുത്തിയ സ്മാരക പുരസ്‌കാരത്തിന്റെ പ്രഥമ ജേതാവായി എം. എം. എസ്. ഇബ്രാഹീം സാഹിബിനെ തെരഞ്ഞെടുത്തു. മുസ്ലിം ജമാഅത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും ബഹ്‌റൈൻ പ്രവാസിയും മുൻ കെ.എം.സി.സി നേതാവുമായിരുന്ന ആർ. യുസഫ് ഹാജിയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും വിവിധ മേഖലകളിൽ മികവുറ്റ സേവനം നടത്തിയവരെ ആദരിക്കുന്നത്.ജീവകാരുണ്യ പ്രവർത്തന മേഖലയിലും മത-ഭൗതിക വിദ്യാഭ്യാസ മേഖലയിലും നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെ മാനിച്ചാണ് ബഹ്‌റൈൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഇബ്രാഹീം സാഹിബിന് പ്രഥമ പുരസ്‌കാരം നൽകുന്നതെന്ന് പ്രസിഡന്റ് ഷരീഫ് കൊറോത്ത്, ജനറൽ സെക്രട്ടറി എ. പി. ഫൈസൽ എന്നിവർ അറിയിച്ചു.ബഹ്‌റൈൻ ചാപ്റ്റർ ഭരണസമിതി യോഗത്തിലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഹാഷിം പി.പി., പി. കെ. ഇസ്ഹാഖ്, എൻ. കെ. മൂസഹാജി, മജീദ് കല്ലേരി, സഹീർ…
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ’ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല മൂന്ന് സെഷനുകളിലായാണ് നടന്നത്. ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ക്ഷോപ്പ് വിശദമാക്കി. കേൾവി പരിമിതി ഉള്ളവരും അല്ലാത്തവരുമായ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകി. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാവണം കല എന്നും, അതിനാണ് തങ്ങൾ ഇപ്പോൾ ഈ വർക്ക്ഷോപ്പ് അവസരമൊരുക്കിയിരിക്കുന്നത് എന്നും മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മാർക്കറ്റിംഗ് ആൻഡ്…
മനാമ : ബഹ്‌റൈൻ പ്രതിഭ ഗുദൈബിയ യൂണിറ്റും അർജുൻസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ചെസ്സ് പരിശീലന ക്യാമ്പിന് സൽമാനിയയിലെ പ്രതിഭ സെന്ററിൽ തുടക്കം കുറിച്ചു. രണ്ട് വിഭാഗങ്ങളിലായി 60 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പ് പ്രതിഭ മനാമ മേഖല കമ്മിറ്റി സെക്രട്ടറി രാജേഷ് അറ്റാച്ചേരി ഉദ്ഘാടനം ചെയ്തു.ചെസ്സ് കളിയുടെ അടിസ്ഥാന നിയമങ്ങളും തന്ത്രങ്ങളും ഉൾപ്പെടുത്തി, ഉയർന്ന തലത്തിലുള്ള മത്സരപരിചയത്തിലേക്ക് കുട്ടികളെ നയിക്കുന്ന രീതിയിലാണ് പരിശീലന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികളുടെ ബൗദ്ധിക ശേഷി, ഏകാഗ്രത, തീരുമാനക്ഷമത, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിൽ ചെസ്സ് പരിശീലനത്തിന്റെ പ്രാധാന്യം ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. പ്രതിഭ ജോയിന്റ് സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അർജുൻസ് അക്കാദമി ഡയറക്ടർ അർജുൻ പരിശീലന ക്യാമ്പിന്റെ പ്രവർത്തനരീതിയും ലക്ഷ്യങ്ങളും വിശദീകരിച്ചു. ഗുദൈബിയ യൂണിറ്റ് പ്രസിഡണ്ട് ഷനിൽ കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മനോജ് പോൾ സ്വാഗതം ആശംസിക്കുകയും മേഖല വൈസ് പ്രസിഡണ്ട് സരിത കുമാർ നന്ദി രേഖപ്പെടുത്തുകയും…
ബഹ്റൈനിൽ ഗ്യാസ് വിതരണ രംഗത്ത് ഇനി മുതൽ ഇന്ത്യൻ സാന്നിധ്യവും; ഫൈൻ ഗ്യാസ് ലോഞ്ചിംഗ് ഫെബ്രുവരി 25-ന് സൽമാനിയ കെ സിറ്റിയിൽ
മനാമ: ബഹ്റൈനിൽ ആദ്യമായി ഒരു ഇന്ത്യൻ കമ്പനി ഗ്യാസ് വിതരണം ആരംഭിക്കുന്നു. ഫൈൻ ഗ്യാസ് എന്ന പേരിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഫെബ്രുവരി 25-ന് സൽമാനിയ കെ സിറ്റിയിൽ നടക്കുന്ന ഇഫ്താർ മീറ്റിനോടനുബന്ധിച്ചാണ് നടക്കുക. ബഹ്റൈനിലെ ഗ്യഹോപയോഗവും വ്യാപാര ആവശ്യങ്ങളും ലക്ഷ്യമാക്കി പ്രവർത്തനം ആരംഭിക്കുന്ന ഫൈൻ ഗ്യാസ്, ഉപഭോക്താക്കൾക്ക് വേഗതയാർന്ന ഡെലിവറി സേവനവും സുരക്ഷിത വിതരണ സംവിധാനവും ഉറപ്പുനൽകുമെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ ബുക്കിംഗ്, 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട്, അടിയന്തര സേവന സൗകര്യം എന്നിവയും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. https://youtu.be/IWbA8XoeQJU s ലോഞ്ചിംഗ് ചടങ്ങിൽ ബഹ്റൈനിലെ വ്യാപാര വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.
ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ
തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. സംഭാവന നൽകിയ സ്വർണത്തിൻ്റെ അളവ് ഉൾപ്പെടെ സുരേഷ്ഗോപി മൊഴി നൽകിയിരുന്നു. 27 പേരാണ് സംഭാവന നൽകിയത്. ഇതിൽ കുറച്ചുപേർ മാത്രമാണ് ഇനി മൊഴി നൽകാനുഉളത്. അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ലാബിലേക്കക്കാൻ എസ്ഐടി ഇന്ന് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട്ടും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും. നേരത്തെ, തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പദ്മജയെ മത്സരിപ്പിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇവിടെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി കെ മുരളീധരനും രംഗത്തെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനുമാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയിൽ സി കൃഷ്ണകുമാറും മത്സരരംഗത്തുണ്ടാവും. പാലയിൽ ഷോൺ ജോർജും, തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ്…
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.പ്രതിഷേധം ഉയർത്തിയതോടെ ഭരണപക്ഷത്ത് നിന്ന് നിയമ മന്ത്രി പി രാജീവ് മറുപടി നൽകി. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി പറഞ്ഞു. പ്രസംഗിക്കാൻ അവസരം കിട്ടിയെന്ന് കണക്കാക്കിയാൽ മതിയെന്നായിരുന്നു കെ ബാബുന് പി രാജീവ് നൽകിയ മറുപടി. എസ്ഐടി അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ സർക്കാരിനെ ബാധിക്കുന്നതല്ല. സർക്കാരിന് മുന്നിൽ റിപ്പോർട്ട് വരുന്നില്ല. അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ്. സർക്കാരിന് ഒരു റോളും…
ബംഗ്ലാദേശി ഭീകരര്‍ ലക്ഷ്യമിട്ടത് സ്ഫോടനങ്ങള്‍, അറസ്റ്റിലായവര്‍ ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകള്‍, നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശി
ദില്ലി: ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഭീകരര്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താൻ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്ക്കര്‍ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരൻ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്‍റെ ദില്ലി യാത്രകള്‍ സ്പെഷ്യൽ സെൽ പരിശോധിക്കുകയാണ്. ഷബീര്‍ പലതവണ ഷെഹീൻ ബാഗിൽ എത്തിയതായുള്ള വിവരം ലഭിച്ചു. ബംഗ്ലാദേശിൽ നിന്ന് കൂടുതൽ ഭീകരരെ ഷബീർ ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.തമിഴ്നാട്ടിലെ തിരിപ്പൂരിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് എട്ടുരെ ഇന്നലെ ദില്ലി പൊലീസ് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവരാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ പത്ത് ഇടങ്ങളിൽ ഒരാഴ്ച്ച് മുൻപ് പ്രചരിച്ച…
കണ്ണുകൾ ദാനം ചെയ്ത് കുടുംബം; കൊച്ചിയിൽ 23കാരൻ അപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല
കൊച്ചി: ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകര വിവാന്ത ഹോട്ടലിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടക്കാട്ടുകര കുഴിനികത്തിൽ കെ.യു ആദിത്യൻ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് ആദിത്യൻ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യൻ്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ഇന്ന് രാത്രി 7.30ന് നടക്കും. സി.പി.ഐ.എം ആലുവ തോട്ടക്കാട്ടുകര ബ്രാഞ്ച് അംഗംങ്ങളായ ഉണ്ണി, ശുഭ എന്നിവരുടെ മകനാണ്. സഹോദരൻ: അനന്ത കൃഷ്ണൻ. കൊച്ചി: ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകര വിവാന്ത ഹോട്ടലിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടക്കാട്ടുകര കുഴിനികത്തിൽ കെ.യു ആദിത്യൻ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് ആദിത്യൻ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യൻ്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം…
ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് ,വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നിന്ന് മത്സരിച്ചേക്കും. മുതിർന്ന നേതാക്കൾ ആയ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത ടിവികെ യോഗം, വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കി. വടക്കൻ ചെന്നൈയിലെ ഒരു മണ്ഡലമാണ് വിജയ് യുടെ മനസ്സിലെന്ന് ആധവ് പറഞ്ഞപ്പോൾ, പെരമ്പൂരിൽ ടിവികെയ്ക്ക് 40,000 പ്രവർത്തകരുണ്ടെന്ന് ആനന്ദ് അവകാശപ്പെട്ടു. കഴിഞ്ഞ 2 തവണയും അരലക്ഷത്തിലേറെ വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂർ. ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് മത്സരിക്കാൻ സാധ്യതയുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം സീറ്റുകളും വിജയ്ക്കായി ടിവികെ പരിഗണിച്ചിരുന്നു.
