Author: News Desk

ആശങ്കകളുടെ നടുവിലും നോമ്പ് അനുഷ്ഠിക്കുന്ന, സൽമാബാദിലേയും, ആലിയിലെയും,മാമീറിലേയും ലേബർ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ ബഹ്റൈൻ എ. കെ. സി. സി. വിതരണം ചെയ്തു. ഔദ്യോഗിക ഉദ്ഘാടനം യുണൈറ്റഡ് ഗൾഫ് അസ്വാൽടിന്റെ മാമീറിലുള്ള, ക്യാമ്പിൽ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ശ്രീ ബാബു തങ്ങളത്ത് നിർവഹിച്ചു. ആൾക്കൂട്ടത്തിൽ തനിയെയായിപോകുന്ന മനുഷ്യരേകൂടി ചേർത്തുപിടിക്കിലാണ് ഇഫ്താർ എന്ന് വിതരണോദ്ഘാടനത്തിൽ ശ്രീ. ബാബു തങ്ങളത്ത് പറഞ്ഞു. എ കെ സി സി ഭാരവാഹികളായ പോളി വിതയത്തിൽ, ജിബി അലക്സ്, മോൻസി മാത്യു, റോബിൻ സെബാസ്റ്റ്യൻ, ജോജി കുര്യൻ, ചാൾസ് ആലുക്ക എന്നിവർ നേതൃത്വം നൽകി.

Read More

ന്യൂയോര്‍ക്ക്: നിരവധി ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) അംഗരാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് ജി.സി.സി. അംഗരാജ്യങ്ങള്‍ക്കു വേണ്ടി ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം നയതന്ത്ര കാര്യാലയം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും കത്തുകളയച്ചു.ഒരു പത്രസമ്മേളനത്തിനിടെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി ഉന്നയിച്ച അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജി.സി.സി. രാജ്യങ്ങള്‍ നടത്തിയ ആശയവിനിമയത്തിന്റെ തുടര്‍ച്ചയായാണ് ഇത് സമര്‍പ്പിച്ചതെന്ന് കത്തില്‍ വിശദീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തടഞ്ഞതിന്റെ ഫലമായാണ് ചില ജി.സി.സി. സംസ്ഥാനങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നായിരുന്നു ഇറാന്‍ പ്രതിനിധിയുടെ ആരോപണം.ജി.സി.സി. അംഗരാജ്യങ്ങളിലെ പൊതുജന സംവിധാനങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവെച്ചുള്ള നിയമവിരുദ്ധ ആക്രമണങ്ങളുടെ നിയമപരമായ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ഇവയെന്ന് പറഞ്ഞുകൊണ്ട് കത്ത് ഈ ആരോപണങ്ങളെ ശക്തമായി തള്ളി.2026 ഫെബ്രുവരി 28 മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാനിയന്‍ ആക്രമണങ്ങള്‍ ജി.സി.സി. അംഗരാജ്യങ്ങളുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്നും കത്തില്‍ പറയുന്നു.

Read More

കണ്ണൂർ: ദില്ലിയിൽ നിന്ന് അതൃപ്തനായി നാട്ടിലേക്ക് തിരിച്ച കെ സുധാകരൻ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല എന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപംകണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതു പോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ…

Read More

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ. താമസവിസ കഴിഞ്ഞവർക്കും യുഎഇയിലേക്ക് തിരിച്ചുവരാം. ഫെബ്രുവരി 28 ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവർക്ക് മാർച്ച് 31 നകം തിരിച്ചുവരാം എന്നാണ് അറിയിപ്പ്. വിമാനത്താവളങ്ങൾ അടച്ചതിന്‍റെ പേരിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും എന്നാണ് അറിയിപ്പ്.ബഹ്റൈനും ചില സുപ്രധാന തീരുമാനങ്ങൾ എടുത്തു. വിസ കാലാവധി നീട്ടുകയും പിഴകൾ ഒഴിവാക്കുകയും ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്പോര്‍ട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾക്ക് പിഴ ഒഴിവാക്കി. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസ കൈവശമുള്ളവർക്ക്, രാജ്യം വിടാൻ വൈകിയതിലൂടെ ഉണ്ടായ പിഴകളിൽ നിന്ന് ഇളവ് അനുവദിച്ചു. വ്യോമപാതകൾ വീണ്ടും തുറന്നതിന് ശേഷമുള്ള ഒരു മാസക്കാലം കൂടി ഈ ഇളവ് ലഭ്യമാകും. നിലവിൽ ബഹ്‌റൈനിൽ ഉള്ളവരും ഫെബ്രുവരി 28-ന് വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാത്തരം വിസിറ്റ്…

Read More

അമേരിക്കയുടെ ഭീമൻ പടക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തം. അപടകടത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. നിലവിൽ പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടയിലെ തീപിടിത്തത്തിന്‍റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇറാനുമായുള്ള യുദ്ധത്തിന്‍റെ ഭാഗമായുള്ള ആക്രമണത്തിൽ അല്ല യു എസ് എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തമുണ്ടായതെന്നാണ് അമേരിക്കൻ സേനയുടെ വിശദീകരണം. എന്താണ് അപകടത്തിന് കാരണമായതെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യു എസ് എസ് ജെറാൾഡ് ഫോർഡിലെ തീപിടിത്തം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാൻ യുദ്ധത്തിന്‍റെ ഭാഗമാകാനെത്തിയ ഈ ഭീമൻ പടക്കപ്പൽ നിലവിൽ ഇസ്രയേൽ തീരത്താണ് നങ്കൂരമിട്ടിരിക്കുന്നത്. ഫെബ്രുവരി 14 നാണ് ഇറാനുമേലുള്ള സമ്മർദം ശക്തമാക്കാനായി ഡോണൾഡ് ട്രംപ്, പശ്ചിമേഷ്യ ലക്ഷ്യമാക്കി രണ്ടാമത്തെ പടക്കപ്പൽ അയച്ചത്. ഇറാനുമായി ആണവ വിഷയത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ ആവശ്യം വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്‍റെ…

Read More

തൃശൂർ: സിപിഐ പുറത്താക്കിയ സി സി മുകുന്ദൻ എംഎൽഎയെ കോൺഗ്രസ് നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നെടുമ്പാശേരിയിൽ നിന്ന് മുകുന്ദൻ വിമാന മാർഗം ദില്ലിക്ക് പുറപ്പെട്ടു. അർധരാത്രിയോടെ ദില്ലിയിൽ എത്തും. നാളെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തും. അമ്പലപ്പുഴ മോഡൽ നാട്ടികയിലും വരാൻ സാധ്യത. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ വികാരം മറികടന്ന് സീറ്റ് നൽകാനാണ് നീക്കം. സി സി മുകുന്ദനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോണ്‍ഗ്രസ് ചർച്ച നടത്തും. കെ സി വേണുഗോപാൽ, സി സി മുകുന്ദനുമായി ചർച്ച നടത്തും. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആ​ഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുകുന്ദനെതിരെ പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം രം​ഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. പ്രാദേശിക നേതാക്കളുടെ സ്ക്രാപ്പ് പരാമർശത്തിനും മുകുന്ദൻ മറുപടി പറഞ്ഞു.  താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്നാണ് സി സി മുകുന്ദൻ…

Read More

കൊച്ചി: ​ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാർട്ടേഡ് കാർ​ഗോ സർവീസുകൾ. ഇന്നലെ രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കാർ​ഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് ഇന്ന് രാവിലെ 10: 45ന് മടങ്ങി. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർ​ഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോൽപ്പന്നങ്ങൾ ​ യു.എ.ഇയിൽ എത്തിച്ചതിന് പുറമേയാണ് മറ്റൊരു വിമാനം പുറപ്പെട്ടത്. ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കാനാണ് കയറ്റുമതി.അബുദാബി ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർറ്റേർഡ് വിമാന സർവീസ് പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി- 5 മുതൽ 6 ടൺ വരെ ഭക്ഷ്യോത്പ്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാ​ഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലേക്കായി ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ…

Read More

ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ആം ആദ്മി പാർട്ടിയും. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് സെലീന ഫിലിപ്പ് കോട്ടയത്ത് സ്ഥാനാർത്ഥിയാകും. കോഴിക്കോട് ഡോക്ടർ അൽഫോൻസാ മാത്യുവും, നേമത്ത് വിനു കെയും, കൊട്ടാരക്കര മാമച്ചൻ ഡിയും, തൊടുപുഴയിൽ അഡ്വ. ബേസിലും അടക്കമുള്ളവർ ജനവിധി തേടും. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ വിനോദ് വിത്സൻ മാത്യുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാന പ്രതിനിധി സംഘം കെജ്രിവാളിനെ കണ്ടിരുന്നു. ഇതോടെയാണ് ദേശീയ നേതൃത്വം മത്സരിക്കാൻ പച്ചക്കൊടി കാട്ടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ കേരളത്തിൽ എത്തുമെന്നാണ് വിവരം.

Read More

തൃശൂർ എരുമപ്പെട്ടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി (84) ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണ്. കാർത്ത്യായനിയുടെ ജീവനെടുത്ത തെരുവുനായ, ഇവരുടെ മാനസിക പ്രശ്നങ്ങളുള്ള മകൻ ദേവദാസനെയും (60) ക്രൂരമായി ആക്രമിച്ചു.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവദാസന്‍റെ ശരീരമാകെ നായ കടിച്ച് മുറിച്ചിട്ടുള്ള അവസ്ഥയിലാണ്. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാർത്ത്യായനി മരണപ്പെട്ടിരുന്നു. വയോധികയെയും മകനെയും ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ജനവാസ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.

Read More

ടെഹ്റാൻ: ഇറാൻ ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്തബ ഖമേനിയുടെ ആദ്യ ഔദ്യോഗിക സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ച രാജ്യത്തിന്‍റെ അത്യുന്നത പദവിയിലേക്ക് നിയമിതനായതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമേനിയിൽ നിന്നുള്ള ഒരു പ്രതികരണം പുറത്തുവരുന്നത്. സ്ഥാനാരോഹണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് മാധ്യമങ്ങളിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ആദ്യ സന്ദേശത്തിൽ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ, ഇറാന്‍റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന നിലപാട് വ്യക്തമാക്കി. ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊജ്താബ ഖമേനിയുടെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ അദ്ദേഹത്തിന്‍റെ കൈപ്പടയിലുള്ള ഒരു കുറിപ്പാണ് ആദ്യം പുറത്തുവന്നത്. ഇറാന്‍റെ ചരിത്രത്തിലെ പരമോന്നത…

Read More