- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
Author: News Desk
ശബരിമല യുവതീപ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാട് നാടകം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനുള്ള കുതന്ത്രമാണ് ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് മാറ്റമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇത് ആത്മാര്‍ത്ഥയില്ലാത്ത മലക്കം മറിച്ചിലാണ്. ശബരമലിയില്‍ സ്വര്‍ണ്ണക്കൊള്ളയും ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കൊള്ളയും നടത്തിയവര്‍ മറിമായം നടത്തി മറ്റൊരു തട്ടിപ്പിന് വേദിയുണ്ടാകുമോയെന്നാണ് ഇതിലൂടെ നോക്കുന്നത്. യുവതീ പ്രവേശനത്തിന് ആളുകളെ നിര്‍ബന്ധിപ്പിച്ച് പോലീസ് സംരക്ഷണയില്‍ കൊണ്ടുപോയവരാണ്. അതിന്റെ പേരില്‍ വനിതാ മതിലും നവോത്ഥാന സദസ്സും സമതിയും തീര്‍ത്തു. ഇപ്പോള്‍ വീണ്ടും ചില അഭ്യാസങ്ങളും നാടകങ്ങളും നടത്തുന്നു. സിപിഎമ്മിന് നയമില്ലാത്തതിന്റെ പ്രകടമായ രൂപമാണ് ഇപ്പോഴത്തെ നടപടി. ഇതുവരെയുള്ള സിപിഎമ്മിന്റെ നയങ്ങള്‍ തെറ്റായിരുന്നുവെന്ന് പരസ്യമായി പറയാന്‍ തയ്യാറാകണം. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ കോടികളുടെ ദുര്‍ചെലവ് ആരില്‍ നിന്ന് ഈടാക്കുമെന്നത് വ്യക്തമാക്കണം. നവോത്ഥാനത്തിന്റെ പേരില്‍ രൂപീകരിച്ച സമിതിയെ പിരിച്ചുവിടണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ നജ്മ നവാസ് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണിൽ നിന്നും മുറി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു. കാൻസർ കെയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകരായ നജ്മയും ഭർത്താവ് നവാസും കോഴിക്കോട് ജില്ലയിലെ ചെരണ്ടത്തൂർ സ്വദേശികളാണ്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ചൊവ്വാഴ്ച മധ്യസ്ഥത ചർച്ചക്ക് നിർദേശം; ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ല
തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ മധ്യസ്ഥത ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. ചൊവ്വാഴ്ച്ച മധ്യസ്ഥ ചർച്ച നടത്താമെന്നാണ് കോടതിയുടെ നിർദേശം. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നത് വരെ സമരം പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്നും മധ്യസ്ഥനെ നിയോഗിക്കുമെന്നും അറിയിച്ചു.ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം മുന്നോട്ട് പോകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്. ആശുപത്രികളിൽ നഴ്സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. ആശുപത്രികൾക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാവൂ എന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് സർക്കാരിന്‍റെ നടപടി. ഉത്തരവിന് കാരണമായ ഹര്‍ജി നല്‍കിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെ അപ്രധാന വകുപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. സൈനിക ക്ഷേമം, സ്പോർട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് അശോകിനെ സ്ഥലം മാറ്റിയത്. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ അല്ലാത്തവരെ നിയമിച്ചത് ചോദ്യം ചെയ്താണ് ഐഎഎസ് ഓഫീസേഴ്സ് അസോസിയഷനും ബി അശോകും കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചത്. കേഡർ തസ്തികകളിൽ നിലവിൽ തുടരുന്ന ഐഎഎസ് ഇല്ലാത്തവർ സ്ഥാനമൊഴിയണമെന്നും ട്രിബ്യൂണലിന്‍റെ ഉത്തരവിലുണ്ട്. ഇതോടെയാണ് എം ആർ അജിത് കുമാറിന് സ്ഥാനം നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക്…
രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി, നഗരങ്ങളിൽ കടുത്ത പ്രതിസന്ധി
ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി. നഗരങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് പിന്നാലെ ഹോസ്റ്റലുകളും പിജി താമസ സൗകര്യങ്ങളിലും പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു തുടങ്ങി. വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ മണ്ണെണ്ണ വിഹിതം ഉയർത്തുമെന്നും ജി ആര്‍ അനിൽ നമസ്തേ കേരളത്തിൽ അറിയിച്ചു. വിഷയത്തില്‍ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. മോദിജീ എൽപിജി എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പാർലമെന്റിന് മുന്നിൽ സിലിണ്ടർ ചിത്രങ്ങളുമായും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. സാഹചര്യം വിശദീകരിക്കാൻ നാല് മണിക്ക് കേന്ദ്രം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം, എൽപിജി സിലണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ വിവിധ സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങി. മഹാരാഷ്ട്രയും യുപിയും…
ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ; ‘ആചാരം സംരക്ഷിക്കണം’, സുപ്രീംകോടതിയിൽ നിലപാട് തിരുത്തും
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. മുൻ നിലപാടിൽ സുപ്രീംകോടതിയിൽ സർക്കാർ തിരുത്തും.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് സര്‍ക്കാരിന്‍റെ മലക്കം മറിച്ചിൽ. 2018 സെപ്തംബർ എട്ടിന് യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്. കോടതിയെ നാളെ നിലപാട് അറിയിക്കും. അതിനിടെ, യുവതി പ്രവേശനത്തില്‍ ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർത്തവത്തിൻ്റെ പേരിൽ മാറ്റിനിർത്തിൽ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാൽപര്യഹർജിയിലൂടെ മത…
ദില്ലി: വയനാട് തുരങ്ക പാത നിര്‍മാണ വിഷയത്തിൽ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ. കേസിൽ സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കും. നിർമ്മാണ നടപടികൾ തടയരുതെന്നും നിർമ്മാണ നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതിലാണ് സംസ്ഥാന സർക്കാരിന്റെ തടസ്സ ഹർജി.ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്‍റെ സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. തുടർന്ന് അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക്…
വഴങ്ങുമോ? കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം; ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി, തിങ്കളാഴ്ച കൂടിക്കാഴ്ച
ദില്ലി: കണ്ണൂരിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചയ്ക്കായി കെ സുധാകരനെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച കെ സുധാകരൻ ദില്ലിയിലേക്ക് പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ സുധാകരൻ നാട്ടിലേക്ക് മടങ്ങി. പിന്നാലെ കണ്ണൂർ തന്റെ ഹൃദയരക്തമെന്ന് കുറിച്ച് എഫ്ബിയിൽ വൈകാരിക കുറിപ്പും പങ്കിട്ടു. പാർട്ടിക്ക് വേണ്ടി താൻ സഹിച്ച ത്യാഗങ്ങൾ അടക്കം എണ്ണിപ്പറഞ്ഞായിരുന്നു സുധാകരന്റെ കുറിപ്പ്. കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് മറക്കാനായേക്കാം, തനിക്ക് ആകില്ലെന്ന് സുധാകരൻ കുറിപ്പിൽ പറഞ്ഞു. തൊട്ടുപിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂരിലെ വീട്ടിലേക്കെത്തി. കെ സുധാകരൻ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ സുധാകരൻ…
സ്ത്രീകളെ ആരും ജോലിക്ക് എടുക്കാതെ വരും, സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം; നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി തീർപ്പാക്കി
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി ഏർപ്പെടുത്തുന്നത് അവർക്ക് തൊഴിൽ വിപണിയിൽ വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെയുള്ള തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തിൽ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആർത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ ഇത് കാരണമാകും. “തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല, ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കും,” എന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി. ബോധവൽക്കരണവും നിയമപരമായ നിർബന്ധവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി. ആർത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹർജിക്കാരന്‍റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.കേരള സർക്കാർ 2013ൽ…
ചങ്കൂറ്റം കാണിക്കൂ, പേടിക്കാൻ ഒന്നുമില്ലെന്ന് എണ്ണ കപ്പൽ ജീവനക്കാരോട് ട്രംപ്; ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കണമെന്നും യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, എണ്ണക്കപ്പൽ ജീവനക്കാർക്ക് നേരെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ സഞ്ചരിക്കണമെന്നും ടാങ്കർ ജീവനക്കാർ അൽപ്പം ‘ധൈര്യം കാണിക്കണമെന്നുമാണ്’ ട്രംപ് ആവശ്യപ്പെട്ടത്. ഇറാന്‍റെ നാവികസേനയെ തങ്ങൾ തകർത്തുകഴിഞ്ഞെന്നും പേടിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, യുഎസ് നാവികസേനയുടെ സംരക്ഷണം ടാങ്കറുകൾക്ക് നൽകണമെന്ന ഷിപ്പിംഗ് കമ്പനികളുടെ ആവശ്യം അപകടസാധ്യത മുൻനിർത്തി പെന്‍റഗൺ തള്ളിയിരിക്കുകയാണ്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു. ആഗോള എണ്ണ വിപണിയിൽ ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ടാങ്കറുകൾ അയക്കാൻ കമ്പനികൾക്ക് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ കടലിടുക്കിലൂടെയുള്ള യാത്ര ആത്മഹത്യാപരമാണെന്നാണ് കമ്പനികളുടെ നിലപാട്. അതേസമയം, ഇറാൻ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ…
