Trending
- തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
- ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ വയനാട് സ്വദേശി ഹൈനസ് ബലാത്സംഗം ചെയ്തു
- വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്
- പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, തീരുമാനം പുനപരിശോധനക്കില്ല: എം വി ഗോവിന്ദന്
- വടകരയില്‍ നിന്ന് കാണാതായ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി
- ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
- മുന്‍ ഡിജിപി എ ഹേമചന്ദ്രന് പൊലീസ് ഉപദേഷ്ടാവ്
- മനുഷ്യക്കടത്തു നടത്തിയ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ദിനാർ പിഴയും
Author: News Desk
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച് നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ
By News Desk
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ. ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. നാളെ ജി സുധാകരൻ വാർത്ത സമ്മേളനം വിളിച്ചതിന് പിന്നാലെയായിരുന്നു അനുനയ നീക്കം. എന്നാല്‍ സിപിഎം നടത്തിയ തിരക്കിട്ട നീക്കം ഫലം കണ്ടില്ലെന്നാണ് വിവരം. നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന.സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം. വാർത്ത സമ്മേളനം ഉപേക്ഷിക്കാൻ സുധാകരനെ സമ്മർദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. നിലപാട് മയപ്പെടുത്തണമെന്ന് ജില്ലാ നേതൃത്വം ജി സുധാകരനോട് ആവശ്യപ്പെട്ടു. എന്നാല്‍, നിലപാടിൽ മാറ്റമില്ലെന്ന് ജി സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന. സാധാരണ കൂടിക്കാഴ്ച്ച മാത്രമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള നേതാക്കളുടെ വിശദീകരണം. വാർത്താസമ്മേളനം നടത്തുമെങ്കിൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരൻ പാർട്ടിക്കൊപ്പമെന്നും നേതാക്കൾ കൂട്ടിച്ചേര്‍ത്തു.
കർണാടകയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ വീട് പണിയുന്നതിനിടയിൽ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പ്രാദേശിക കുടുംബമാണ് തങ്ങളുടെ വീടിന്‍റെ തറ പണിയുന്നതിനായി കുഴിക്കുന്നതിനിടെ ഈ നിധി കണ്ടെത്തിയത്. യാതൊരു മടിയും കൂടാതെ അവർ കണ്ടെടുത്ത സ്വർണ്ണാഭരണങ്ങൾ അധികൃതർക്ക് കൈമാറി. അവരുടെ ഈ സത്യസന്ധതയെ മാനിച്ച് ജില്ലാ ഭരണകൂടം ആ കുടുംബത്തെ ആദരിച്ചു. ആ കുടുംബം കാണിച്ച അസാധാരണമായ സത്യസന്ധത ഏറെ പ്രശംസ പിടിച്ചുപറ്റി. ജനുവരി 10 -നാണ് ലക്കുണ്ടിയിലെ റിട്ടി കുടുംബത്തിന് തങ്ങളുടെ വീടിന്‍റെ തറ പുതുക്കി പണിയുന്നതിനിടെ ഈ നിധി ലഭിച്ചത്. വീടിന്‍റെ അടിത്തറയ്ക്കായി കുഴിച്ച കുഴി മൂടുന്നതിനിടയിൽ, 466 ഗ്രാമോളം സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ഒരു ചെമ്പ് പാത്രം അവർക്ക് ലഭിച്ചു. ഈ കണ്ടെത്തൽ പ്രദേശത്തുടനീളം വലിയ വാർത്തയായി മാറുകയും സർക്കാർ ഉദ്യോഗസ്ഥരുടെയും പുരാവസ്തു ഗവേഷകരുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. തികഞ്ഞ ഉത്തരവാദിത്തത്തോടെ റിട്ടി കുടുംബം സ്വർണ്ണാഭരണങ്ങൾ അധികൃതർക്ക് കൈമാറി. ഗദഗ് ജില്ലാ ഭരണകൂടം ഉടൻ തന്നെ…
ഇറാന്റെ എണ്ണ സംഭരണശാലകൾ ആക്രമിച്ച് ഇസ്രയേൽ, പിന്നാലെ കറുത്ത മഴ, വരുന്നത് ഗുരുതര പാരിസ്ഥിതിക വെല്ലുവിളികൾ
By News Desk
ടെഹ്റാൻ: ഇറാനിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ടെഹ്റാൻ കറുത്ത മഴ. ശനിയാഴ്ച രാത്രിയുണ്ടായ ഇസ്രയേൽ ആക്രണത്തിന് പിന്നാലെ തിങ്കളാഴ്ചയാണ് ടെഹ്റാൻ എണ്ണ കലർന്ന കറുത്ത മഴ പെയ്തത്. എണ്ണ ടാങ്കറുകൾ കത്തിയുണ്ടായ കനത്ത പുക ആകാശത്ത് തങ്ങിനിൽക്കുകയും തുടർന്നുണ്ടായ മഴവെള്ളത്തിൽ ഈ എണ്ണയുടെ അംശം കലരുകയും ചെയ്തതിന് പിന്നാലെയാണ് കറുത്ത മഴ പെയ്തത്. ഞായറാഴ്ച ടെഹ്റാന്റ് ആകാശത്തിൽ മുഴുവൻ കറുത്തിരുണ്ട മേഘങ്ങൾ നിറയുകയും തിങ്കളാഴ്ച കറുത്ത മഴ പെയ്യുകയുമായിരുന്നു. ഗുരുതര പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നതാണ് ഈ കറുത്ത മഴയെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഹൈഡ്രോകാർബൺ സംയുക്തങ്ങളും സൾഫർ, നൈട്രജൻ ഓക്സൈഡുകളും അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഈ മഴയിൽ വിഷലിപ്തമായിരിക്കുമെന്ന് ഇറാന്റെ റെഡ് ക്രെസന്റ് സൊസൈറ്റി നൽകുന്ന മുന്നറിയിപ്പ്.രാസവസ്തുക്കൾ നിറഞ്ഞ കറുത്ത മഴ ചർമ്മത്തിൽ പൊള്ളലിനും ശ്വസനതടസ്സത്തിനും കാരണമായേക്കാം. ഇറാനിയൻ സൈന്യത്തിന് ഇന്ധനം നൽകുന്ന മുപ്പതോളം സംഭരണ ടാങ്കുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന…
അഭ്യൂഹങ്ങൾ ശക്തം; നാളെ 11 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ
By News Desk
ആലപ്പുഴ: പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ വാർത്ത സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നാളെ രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വച്ചാണ് മാധ്യമങ്ങളെ കാണുക. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനം ഉണ്ടായേക്കും. ഇന്നലെ ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ് ഗ്രൂപ്പും തുടങ്ങി. മത്സരിക്കാനുള്ള നിലമൊരുക്കലിന്‍റെ ഭാഗമായാണ് വാട്സ്ആപ്പ് ഗ്രൂപ്പ് എന്നാണ് സൂചന. വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക സിപിഎം പ്രവർത്തകരുമായും സുധാകരൻ ഫോണിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്. എന്നാൽ സിപിഎം നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങളോട് മുഖംതിരിഞ്ഞ് നിൽക്കുകയാണ് സുധാകരൻ. കഴിഞ്ഞ ദിവസം പാർട്ടി അംഗ്വത്വം പുതുക്കില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് ശേഷം സുധാകരൻ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ജി സുധാകരന്‍റെ വാർത്താസമ്മേളനത്തിന് ശേഷമായിരിക്കും യുഡിഎഫും അമ്പലപ്പുഴയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ; ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ലക്ഷങ്ങൾ; നിക്ഷേപത്തിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി
By News Desk
കൊച്ചി: ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്. 1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു. എസ്.ബി.ഐ സന്നിധാനം ശാഖയിൽ…
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1.44 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജാസ്മിന്‍ ഷായ്ക്കും ഭാര്യക്കുമെതിരായ ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. ജാസ്മിൻഷ യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കെ, 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്, നേരത്തെ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എടുത്ത കേസില്‍ ഇഡി ഇടപെടുകയായിരുന്നു.
കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി; ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയെന്ന് പോറ്റി
By News Desk
കൊച്ചി: കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി. ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം. കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നുവെന്നും പോറ്റി വെളിപ്പെടുത്തി. തന്നെ കുരുക്കാനും വിവാദങ്ങൾ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി ആരോപിക്കുന്നു.
കേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു?, നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, എയിംസ് അനുവദിക്കുന്നതിന്റെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് നിര്‍ദേശം
By News Desk
കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നൽകി. കേരളത്തിൽ എയിംസ് വേമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. കേരളത്തിൽ എയിംസിന്‍റെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് കേരളത്തിൽ എയിംസ് വൈകുന്നുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും കേന്ദ്രം മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നൽകി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു. കേന്ദ്ര സർക്കാർ നയപരമായ തീരുമാനമെടുത്തെങ്കിൽ മാത്രമേ സാധ്യതാ പഠനം നടത്താനാകൂവെന്നും സത്യവാങ്മൂലം നൽകി. എയിംസിനായി സംസ്ഥാന സർക്കാർ 10 വർഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷക വാദിച്ചു. 2016 ൽ കേന്ദ്രം പദ്ധതി മുന്നോട്ട് വെച്ചുവെന്നും എന്നാൽ, അതിനുശേഷം നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും കേന്ദ്രം വാദിച്ചു. അതേസമയം, കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം കണ്ടെത്തി നൽകിയിരുന്നുവെന്നും…
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
By News Desk
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. അതേ സമയം, ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ രാഹുലിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആവുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ മത്സരിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിക്കാർ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.
കേരളത്തിന് മോദിയുടെ ഗ്യാരന്റി, ‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’; എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
By News Desk
കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹർത്താൽ മാഫിയയെയും എൻഡിഎ അധികാരത്തിലെത്തിയാൽ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു. ജയ് കേരളം, ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. യു ഡി എഫും എൽഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. കേരളത്തിന്‍റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് കേരളം എന്ന പേര്. തൃശൂർ ജനതയും തിരുവനന്തപുരം ജനതയും എൻഡിഎയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവൻ കേരളവും എൻ ഡി എ…
