- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
- മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിന് ജൂൺ 16 വരെ തടഞ്ഞ് ഹൈക്കോടതി
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
Author: News Desk
തിരുവന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആര്‍ എന്നിവയില്‍ എഴ് ശതമാനം വര്‍ദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡു ഡിഎ, ഡിആര്‍ അനുവദിക്കുന്നത്.
തിരുവനതപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് മധ്യസ്ഥ ചര്‍ച്ച.ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ സമരം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്‌സുമാര്‍ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. സമരം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടരുതെന്ന് കോടതി നിര്‍ദേശിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നാണ് കോടതി വ്യക്തമാക്കിയത്. ആശുപത്രികളിലേക്കുള്ള പ്രവേശനകവാടം ഉപരോധിക്കരുതെന്നും കോടതി അറിയിച്ചിരുന്നു.
‘വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകള്‍’; വിവാദ പരാമർശവുമായി കേരള സര്‍വകലാശാല വി സി മോഹനൻ കുന്നുമ്മൽ.
തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്ന് ആയിരുന്നു കേരള സർവകലാശാല വി സിയുടെ പരാമർശം. വിദ്യാർത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നു. പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു. വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളും ആണ് സംഘടനകളിൽ ഉള്ളത്. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞതിനെ കുറിച്ചും വി സി പറഞ്ഞു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത് എന്നും തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച വികസിത് ഭാരത് യൂത്തിൻ്റെ സംസ്ഥാന പാർലമെൻ്റിനിടെയാണ് വൈസ് ചാൻസലറുടെ വിവാദ പ്രസ്താവന.
കെ ബി ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. എൻഎസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ഗണേഷ്കുമാർ. ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അംഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിൽ 10 പേർ രാജി വെച്ചു. പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി വെച്ചത്. ഇതിനുപിന്നാലെ രജിസ്ട്രാർ ആണ് ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അംഗങ്ങളുടെ വിമർശനം. എന്നാൽ, താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം. എൻ്റെ അച്ഛൻ്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.
ഐസിസിന്റെ ലൈംഗിക അടിമകള്‍ക്കായി പോരാടി, ഇറാഖി ഫെമിനിസ്റ്റ് യാനാര്‍ മുഹമ്മദിനെ വെടിവെച്ചുകൊന്നു
ഇറാഖില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് അവര്‍ സഹസ്ഥാപകയായ ‘ഓര്‍ഗനൈസേഷന്‍ ഓഫ് വിമന്‍സ് ഫ്രീഡം ഇന്‍ ഇറാഖ്’ പ്രസ്താവനയിലൂടെ അറിയിച്ചു. യാനാര്‍ മുഹമ്മദിനെതിരെ നിരന്തരം വധഭീഷണികള്‍ ഉണ്ടായിരുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ ഇറാഖ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുള്‍ അമീര്‍ അല്‍ ഷമ്മരി പറഞ്ഞു.
ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ. മൂന്ന് പേരാണ് പിടിയിലായത്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.
ഒമാനിൽ ഡ്രോൺ ആക്രമണം: രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടു; പത്ത് ഇന്ത്യാക്കാർക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം
ദില്ലി: ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യാക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു. ഈ ഡ്രോൺ ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റു, ഇതിൽ 10 പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റവരിൽ അഞ്ചുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്. ഇറാഖിലെ ബസ്രയ്ക്ക് സമീപം ആക്രമിക്കപ്പെട്ട ‘സേഫ്‌സീ വിഷ്ണു’ എന്ന കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. ഈ കപ്പലിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ജീവനക്കാരന്റെ മൃതദേഹം…
ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം; കണ്ടെത്തിയത് സംസ്ഥാന ഓഡിറ്റ് വിഭാഗം
കൊച്ചി: ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രമക്കേടുകളെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം വില്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപെട്ട കേന്ദ്രങ്ങളിലാണ് കൂടുതൽ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. കണക്കുകൾ സൂക്ഷിച്ചിരിക്കുന്നത് നാല് സ്കൂൾ നോട്ടുബുക്കുകളിലായിട്ടാണെന്നും അതിൽ മുഴുവൻ വെട്ടലും തിരുത്തലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആടിയ നെയ്യ് ശിഷ്ടം വില്പന സുതാര്യത ഉറപ്പ് വരുത്താൻ ഓഡിറ്റ് വിഭാഗം 9 നിർദേശങ്ങളും കോടതിയിൽ സമർപ്പിച്ചു.
ജോലിഭാരമല്ല, ഭർത്താവിൻ്റെ പീഡനമാണ് ശരണ്യയുടെ മരണകാരണമെന്ന് പൊലീസ്; നെയ്യാർ അണക്കെട്ടിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ കാണാതായ ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറിൽ ചാടിയത്. സ്ഥലം മാറ്റം ലഭിക്കാത്തിലുള്ള മനോവിഷമമാണ് കാരണമെന്നാണ് ഭർത്താവ് സിരിലിന്റെ മൊഴി. അതേസമയം, ശരണ്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ഭർത്താവിനെതിരെ ശരണ്യ പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.അതേസമയം, ശരണ്യയുടെ മരണം ഭർത്താവിന്റെ പീഡനം മൂലമാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചു എത്തുന്ന ഭർത്താവ് നിരന്തരം മർദിക്കുമെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ജോലി സമ്മർദ്ദം മൂലമാണ് മരിച്ചതെന്നാണ് ഇന്നലെ ഭർത്താവ് പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരം തമ്പാനൂർ ആർടിഒ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു ശരണ്യ. 11 മാസം മുമ്പാണ് ശരണ്യക്ക് സർക്കാർ ജോലി ലഭിച്ചത്.
വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; ഉദ്ഘാടനം 16-ന് മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് ഇതിന്റെ നിർമ്മാണ കമ്പനി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്ലഡ് ലൈറ്റ് കോൺട്രാക്ടർ.ബി.സി.സി.ഐയുടെ ലൈറ്റിങ് കൺസൾട്ടന്റായ ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്.പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.…
