- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
ലോകത്തെ ഞെട്ടിച്ച് ട്രംപ്, ‘ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും’, സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പ്രവർത്തനം നിലച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഈ പാത തുറക്കുന്നതിനായി യു കെ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സൈനിക സഹായം ട്രംപ് അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുമെന്നും, ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നുമാണ് ട്രംപിന്റെ ആഹ്വാനം. ഹോർമൂസ് പിടിച്ചെടുക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങളോടും യുദ്ധകപ്പലുകൾ അയക്കാൻ ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരമടക്കം നിലച്ച മട്ടിലാണ്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം എൽ പി ജി, എണ്ണ ആശങ്കയിലാണ്. അതിനിടയിലുള്ള ട്രംപിന്‍റെ പുതിയ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. വീഡിയോ അടക്കം പുറത്തുവിട്ടുകൊണ്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ്ജ സംവിധാനങ്ങൾക്ക്…
എൽപിജി ക്ഷാമത്തിനിടെ ആശ്വാസ വാർത്ത! ഹോർമുസ് കടലിടുക്ക് കടന്ന് ശിവാലിക് നന്ദാദേവിയും ഇന്ത്യൻ തീരത്തേക്ക് വരുന്നുവെന്ന് റിപ്പോർട്ട്
ദില്ലി: ഹോർമുസ് കടലിടുക്ക് കടന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) രണ്ട് ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷം പാചക വാചക വിതരണത്തെ തടസ്സപ്പെടുത്തിയതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയും ഇറാനും സംസാരിച്ചതിന് പിന്നാലെസ രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചാർട്ടർ ചെയ്ത ശിവാലിക്, നന്ദാദേവി എന്നീ ടാങ്കറുകളാണ് അടുത്ത ആഴ്ച ഇന്ത്യയിലെത്തുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലുകൾ.അതേസമയം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മറുപടി നൽകിയിട്ടില്ല. കപ്പലുകൾ തങ്ങളുടെ സ്ഥാനം അറിയാൻ ഉപയോഗിക്കുന്ന എഐഎസ് സംവിധാനങ്ങൾ വഴി, ഹോർമുസ് കടന്ന രണ്ട് കപ്പലുകളും ഇന്ത്യയുടേതാണെന്ന സൂചനയുണ്ട്. ശിവാലിക് കടലിടുക്ക് ഇതിനകം കടന്നുപോയതായി കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. നന്ദാദേവി കടലിടുക്ക് കടക്കുകയാണ്. രണ്ടും ഖത്തറിലെ റാസ് ലഫാനിൽ…
ശബരിമല യുവതി പ്രവേശനം: വ്യക്തമായ നിലപാട് പറയാതെ കേരളം, സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ
ദില്ലി: ശബരിമല യുവതിപ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യുവതി പ്രവേശനം അനുവദിക്കണോ എന്നതിൽ വ്യക്തമായ നിലപാടില്ലാതെയാണ് കേരളം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. മതപരമായ കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും മുൻകാല അനുഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പുറത്തുള്ളവർക്ക് മതാചാരത്തെ പൊതു താത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ല. വിഷയം പഠിക്കാൻ സമിതി വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്.
തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം; മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും ഷെഡ്യൂൾ
ദില്ലി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിൽ കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസമിലും പശ്ചിമ ബംഗാളിലും വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുകയാണ്. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 8 ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബംഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂർത്തിയാക്കണമെന്നാണ് രാഷട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്.
2025 ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവും പുരസ്‌കാരം 2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്‌കാരം കൂടിയാണിത്. അതേസമയം 2018 ൽ ഗായിക ചിന്മയി ശ്രീപദ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിക്കുകയായിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്. ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ മാറ്റമില്ലാത്തതിനാൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും അടഞ്ഞ നിലയിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. വിമാനത്താവളം തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.
ജീവരക്തം നൽകി പവിഴദ്വീപിനെ നെഞ്ചോട് ചേർന്ന് കെഎംസിസി; യുദ്ധസാഹചര്യത്തിലെ അടിയന്തര രക്ത ആവശ്യത്തിന് പിന്തുണയായി വൻ ജനപങ്കാളിത്തം
മനാമ: പശ്ചിമേഷ്യ യി യുദ്ധസാഹചര്യങ്ങൾ കാരണം രക്തത്തിന്റെ ആവശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, മനുഷ്യജീവൻ രക്ഷിക്കാൻ ബഹ്‌റൈൻ കെഎംസിസി സംഘടിപ്പിച്ച എമർജൻസി സമൂഹ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. വ്രത വിശുദ്ധിയുടെ നിറവിലുംബഹ്‌റൈൻ കെഎംസിസി നേതൃത്വത്തിൽ നടന്ന ജീവസ്പർശംസമൂഹ രക്തദാന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.മൂന്നു ദിവസങ്ങളിലായി മനാമയിലെ സൽമാനിയ്യ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം നൂറുക്കണക്കിന് പേർ രക്തദാനം നടത്തി. രക്തം ദാനം ചെയ്യാൻ എത്തിയിരുന്ന പലർക്കും സമയപരിധി കാരണം മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായതും ശ്രദ്ധേയമായി. “രക്തദാനം മനുഷ്യസ്നേഹത്തിന്റെ അടയാളമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുദ്ധസാഹചര്യങ്ങൾ ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ക്യാമ്പുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ക്യാമ്പിന്റെ ഭാഗമായി കെഎംസിസി ദേശീയ വോളണ്ടിയർ വിംഗിലെ അനേകം പ്രവർത്തകർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തതും സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ശ്രദ്ധേയമായി. ക്യാമ്പിന്റെ മികച്ച സംഘാടനത്തെ ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അധികൃതർ അഭിനന്ദിച്ചു. മനുഷ്യജീവൻ…
മനാമ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് നവ ഭാരത് യാത്രാസൗകര്യമൊരുക്കുന്നു.മാര്‍ച്ച് 19ന് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനത്തില്‍ പോകേണ്ട യാത്രക്കാര്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നവ ഭാരത് ഓഫീസ് സന്ദര്‍ശിച്ച് ടിക്കറ്റ് എടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ടിക്കറ്റുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 39135389 (പ്രദീപ്), 33122622 (ഗംഗാധര്‍), 33604210 (ഗോപാല്‍ കിണി), 35991747 (ബാലാജി).
‘സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്’; ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകും. എംപിമാർ മത്സരിക്കേണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവർത്തിച്ചു. എംഎൽഎ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് എം പിമാർക്ക് ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് ബാലി കേറാ മലയെന്നു പറയുന്ന മണ്ഡലങ്ങളിൽ പോലും ഇത്തവണ ജയിച്ചു കയറും. 117 സീറ്റുകളിൽ ഇത്തവണ യു ഡി എഫ് ജയിച്ചു കയറും.കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കൊഴിഞ്ഞിപോക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ സിലിണ്ടർ വിതരണ പ്രതിസന്ധി: കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടുന്നു; സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി. കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും ഗ്യാസ് ക്ഷാമത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓൺലൈൻ ഭക്ഷണ വിതരണത്തിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ നിലവില്‍ കാര്യമായ പ്രതിസന്ധിയില്ലെങ്കിലും ബുക്കിംഗില്‍ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്.പശ്ചമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഉടലെടുത്ത പാചക വാതക പ്രതിസന്ധി പരിഹരിക്കാനായി ഹോട്ടലുകള്‍ക്കുള്‍പ്പെടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഭൂരിഭാഗം ഹോട്ടലുകളും ഇതിനോടകം അടച്ചു പൂട്ടുകയോ പ്രവര്‍ത്തനം പേരു മാത്രമാക്കി ചരുക്കുകയോ ചെയ്തുകഴിഞ്ഞു. കൊച്ചി നഗരത്തില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടിയതായാണ് കണക്ക്. ഓൺലൈൻ ഭക്ഷണ വിതരണം അവതാളത്തിലായത് ഐടി ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞതായാണ് കണക്ക്. ലഭ്യമായ…
