- പിണറായിയെ തുടക്കം മുതൽ മുൾമുനയിൽ നിർത്തിയ വിപി അബ്ദുൽ റഷീദ് പൊരുതി തോറ്റു
- യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം കെഎംസിസി ബഹ്റൈൻ :
- റെക്കോര്‍ഡ് ഭൂരിപക്ഷം: 85,000 കടന്ന് പികെ കുഞ്ഞാലിക്കുട്ടി
- പയ്യന്നൂരില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകി വി കുഞ്ഞികൃഷ്ണന്
- മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; നേതാക്കള്‍ ഡല്‍ഹിയിലേക്ക്
- ധര്‍മ്മടത്ത് പിണറായി വിജയനെ പിന്നിലാക്കി അബ്ദുള്‍ റഷീദ്
- മനുഷ്യസേവനം ദൈവസേവനമാണ്; നവ് ഭാരത് മേയ് ദിനാഘോഷം
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
Author: News Desk
‘സർവ്വം ദീപ്തം’; കൊച്ചി സീറ്റിനായി കോൺഗ്രസിൽ പോര്, പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ് ക്യാമ്പ്
കൊച്ചി: കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെ കൊച്ചിയിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങി ദീപ്തി മേരി വർഗീസ് ക്യാമ്പ്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. കൊച്ചി സ്ഥാനാർത്ഥി ആരെന്ന അഭിമുഖങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിനെ പോസ്റ്റർ അടിച്ചു തുടങ്ങിയത്. കൊച്ചിയിൽ ഷിയാസിനെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് അഭ്യങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിനായി പോസ്റ്റർ പ്രിന്റ് തുടങ്ങിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകി.അവശേഷിക്കുന്ന സീറ്റുകളില്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കാള്‍ പറയുമ്പോഴും കോൺഗ്രസില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നു. കൊച്ചിയിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് വി ഡി സതീശൻ്റെ വാദം. എന്നാൽ ദീപ്തി മേരി വർഗീസിനെ കൊച്ചിയിൽ പരിഗണിക്കണമെന്നാണ് കെ സി വേണുഗോപാലിൻ്റെ നിലപാട്. കോൺഗ്രസ് സമ്പൂർണ്ണ വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ,…
പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ നിർണായക ഫോൺ കോൾ; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി, പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി
അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും മേഖലയിലെ സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, മേഖലയിലെ സ്ഥിരതയെയും സമുദ്ര സുരക്ഷയെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.‘എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും മുൻകൂട്ടി ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു,’ എന്ന് മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ സംഭാഷണം. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം…
മലപ്പുറത്ത് ലീഗിന് തിരിച്ചടി; പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി, തിരൂരിലും താനൂരിലും പരിഗണിക്കാൻ സിപിഎം
മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുൻ എംഎൽഎയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ തിരൂരിൽ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. വി അബ്ദുറഹിമാൻ മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ താനൂരിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സിപിഎം അടിയന്തര യോഗം ചേരും. തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിനോട് ഇടഞ്ഞത്.സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികൾ അറിയാതെ എടുത്ത തീരുമാനമാണെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രണ്ടത്താണി രംഗത്തെത്തിയത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചു. ‘സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക്…
ബിജെപി ക്യാമ്പിലും പുകച്ചിൽ, പ്രമുഖർ ‘വെയിറ്റിംഗ് ലിസ്റ്റിൽ’; കുമ്മനം, ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല. കൊടുങ്ങല്ലൂർ മണ്ഡലം ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ബി ഗോപാലകൃഷ്ണന് അതൃപ്‌തിയുണ്ടെന്നും എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തത് മൂലമെന്നുമാണ് സൂചന.ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതാക്കൾ അതൃപ്തിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകർ പരാതിപ്പെടുന്നത്. പി എസ് ശ്രീധരന്‍ പിളളയോ ജില്ലാ പ്രസിഡന്‍റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ, സ്ഥാനാര്‍ത്ഥിയായി ഗോപകുമാറിനെ പ്രഖ്യാപിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോലും തോറ്റുപോയ ആളെ നിയമസഭയില്‍ മത്സരിപ്പിക്കുന്നത് സിപിഎമ്മുമായുളള അഡ്ജസ്റ്റ്മെന്‍റാണെന്ന് പോലുമുള്ള വിമർശനം ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. അതേസമയം, കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യ…
മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യമെന്ന് രമേശ് പിഷാരടി; ‘സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല’
കൊച്ചി: പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. തൻ്റെ കംഫർട്ടിന് പ്രാധാന്യമില്ലെന്നും സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല താനെന്നും രമേശ് പിഷാരടി പറഞ്ഞു. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യം. രാഹുലിനെതിരെ ഉള്ള ആരോപണങ്ങൾ പരാതികൾ എല്ലാം കോടതിയുടെ പരിഗണനയിലാണ്. അതിലെ കോടതി തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും രാഹുൽ അതിനെ നേരിടുകയാണ് വേണ്ടതെന്നും രമേശ് പിഷാരടി പറഞ്ഞു.ഇപ്പോഴത്തെ എംഎൽഎ എന്ന നിലയിൽ താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു. പൊലീസിൽ പോലും പരാതി എത്തും മുമ്പ് രാഹുലിനെ പാർട്ടി പുറത്താക്കിയതാണ്. വേറെ ഏതു പാർട്ടി അങ്ങനെ ചെയ്തിട്ടുണ്ട്. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നത് എന്നാണ് താൻ കരുതുന്നത്. മുഖ്യ എതിരാളി ബിജെപിയാണ്. ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാകും താൻ പ്രാധാന്യം നൽകുക. മമ്മൂട്ടിയെ വിളിച്ചു സംസാരിച്ചിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടു വരില്ലെന്നും…
ആൻ്റണി രാജുവിന് പകരമാര്? തിരുവനന്തപുരം സീറ്റ് സിപിഎം എടുക്കില്ല, സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനാധിപത്യ കേരളാ കോൺഗ്രസിന് നിർദ്ദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് സിപിഎം എടുക്കില്ല. ആൻ്റണി രാജുവിന് പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനാധിപത്യ കേരളാ കോൺഗ്രസിന് നിർദ്ദേശം. പൊതുസ്വതന്ത്രനും ആലോചനയിലുണ്ട്. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നത്.ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ജനാധിപത്യ കേരളാ കോൺഗ്രസിന് അനുവദിച്ച സീറ്റ് ഏറ്റെടുക്കില്ലെന്നാണ് സിപിഎം നിലപാട്. മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആന്റണി രാജുവിന് കൂടി സമ്മതനായ ഒരു സ്ഥാനാർത്ഥിയാകും തിരുവനന്തപുരത്ത് വരിക. പൊതുസ്വീകാര്യർ അടക്കം പരിഗണനയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലെ ആശയ വിനിമയത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ ധാരണ ഉണ്ടാകും. അതിനിടെ, തിരുവനന്തപുരം സീറ്റിനായി വീണ്ടും കേരള കോൺഗ്രസ് (എം) സമ്മർദ്ദം ശക്തമാക്കി. 13-ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എൽഡിഎഫില്‍ ആവശ്യപ്പെട്ടത്. മുൻപ് നടന്ന സീറ്റ്…
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കാന്‍ സാധ്യത. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. അതേസമയം, ഇരുവരുടെയും സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിൻ്റെ ആലോചനയിലുണ്ടെന്നാണ് സൂചന. എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്.
‘ഇറാൻ പ്രശ്നമുണ്ടാക്കിയില്ല’; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
‘ഇറാന്റെ നേതാക്കളെ വധിക്കാൻ ഉത്തരവിടുന്ന നെതന്യാഹു’, പുതിയ ചിത്രവും വ്യാജൻ, പഴയ ചിത്രം പുതിയ അടിക്കുറിപ്പുമായി പുറത്ത് വിട്ട് ഇസ്രയേൽ
ടെൽ അവീവ്: ഇറാന്റെ മുതിർന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നൽകുന്ന ചിത്രമെന്ന പേരിൽ ഇസ്രയേൽ പുറത്തുവിട്ട ചിത്രവും വ്യാജൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചാരണങ്ങൾ ശക്തമാവുന്നതിനിടെയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നെതന്യാഹുവിന്റെ ചിത്രം പുറത്ത് വിട്ടത്. ‘ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പുറത്ത് വിട്ടത്. എന്നാൽ ഈ ചിത്രവും തട്ടിപ്പാണെന്ന് സ്ഥിരീകരണം. ഫെബ്രുവരി നാലിന് പ്രസിദ്ധീകരിച്ച ചിത്രമാണ് വീണ്ടും ഇസ്രയേൽ പുറത്ത് വിട്ടത്. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് നൽകിയ അതേ ചിത്രമാണ് നിലവിൽ പുറത്ത് വിട്ട ചിത്രമെന്ന് എഐ ടൂളായ ഗ്രോക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രം പുനരുപയോഗിച്ചതാണെന്നാണ് ഗ്രോക്ക് വ്യക്തമാക്കുന്നത്.ഇറാൻ നടത്തിയ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ അധികൃതരും സ്വതന്ത്ര ഫാക്ട് ചെക്കർമാരും ഈ വാർത്തകൾ നേരത്തെ തന്നെ…
ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ലായ അലി ലാരിജാനിയെ വധിച്ചെന്ന് അവകാശവാദം, ഇസ്രയേൽ പുലർച്ചെ നടത്തിയ ആക്രമണം സുരക്ഷാ മേധാവിയെ ലക്ഷ്യമിട്ട്!
ടെൽ അവീവ്: ഇറാന്‍റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ആവകാശവാദം. ഇറാനിലെ ശക്തനായ ഉദ്യോഗസ്ഥനായ ലാരിജാനിയെ ഇസ്രായേല്‍ ലക്ഷ്യമിട്ടെന്ന് റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.ചൊവ്വാഴ്ച ഉച്ചവരെ, ഇറാനിയൻ സ്റ്റേറ്റ് മീഡിയ ലാരിജാനിയുടെ നിലയെക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയാണ് ലാരിജാനി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാരിജാനായുടെ കൈകളിലായിരുന്നു. സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്,…
