- പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്
- സമുദായം അല്ല ജനാധിപത്യം, ആരു മുഖ്യമന്ത്രിയായാലും പ്രശ്നമില്ല: ജി സുകുമാരന്‍ നായര്‍
- വൻവരവേൽപ്പ്: ‘മുഖ്യമന്ത്രി സതീശാ..’ കൊച്ചിയിൽ പ്രവർത്തകർ വി ഡി സതീശനെ തോളിലേറ്റി
- ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
- ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
- എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി രമേശ് ചെന്നിത്തല
- ഔദ്യോഗിക വാഹനവും, അകമ്പടിയുമില്ലാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്
- പിണറായിയെ തുടക്കം മുതൽ മുൾമുനയിൽ നിർത്തിയ വിപി അബ്ദുൽ റഷീദ് പൊരുതി തോറ്റു
Author: News Desk
അയയാതെ കെസി വേണുഗോപാലും വിഡി സതീശനും, നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷം; കടുത്ത അതൃപ്തിയിൽ രാഹുൽ ഗാന്ധി
ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി തുടരുന്നത്. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്‍റെയും അടൂര്‍ പ്രകാശിന്‍റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി…
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; നിർണ്ണായക യോഗം തുടരുന്നു, രണ്ടാം പട്ടിക നാളെ
ദില്ലി : കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവശേഷിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനായി പാർട്ടി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡൽഹിയിൽ യോഗം നടക്കുന്നത്. കേരളത്തിൽ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി. സദാനന്ദൻ എംപി, കേരളത്തിന്റെ ചുമതലയുള്ള മറ്റ് കേന്ദ്ര നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ കേന്ദ്ര നേതൃത്വം വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി ബിജെപിയുടെ രണ്ടാം ഘട്ട പട്ടിക നാളെ പുറത്തിറക്കിയേക്കും എന്നാണ് സൂചന. ആദ്യഘട്ട പട്ടികയെ ചൊല്ലി…
സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലെ കാര്യം നാളെ അറിയാം
റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. ഒമാനിലും മുസ്ലിം കലണ്ടർ പ്രകാരം 29-ാം രാവായ നാളെ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ. കേരളത്തിലെ കാര്യത്തിലും നാളെയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല, ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി ട്വന്‍റി നേതൃത്വം അവകാശപ്പെട്ടു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ…
മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
മലപ്പുറം: മലപ്പുറത്തു എൽഡിഎഫ് സീറ്റുകളിൽ മാറ്റം. മന്ത്രി അബ്ദുറഹിമാൻ താനൂരിൽ നിന്ന് മാറി തിരൂരിൽ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനിൽക്കുകയാണെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കുമെന്നാണ് സൂചന. തിരൂരങ്ങാടിയിൽ ആണ് കൂടുതൽ സാധ്യത എന്ന് വിലയിരുത്തിയാണ് രണ്ടത്താണി ആ സീറ്റിൽ മത്സരിക്കാൻ താല്പര്യമറിയിച്ചത്. നിർദ്ദേശങ്ങൾ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. മന്ത്രി അബ്ദുറഹ്മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാൽ തിരൂരങ്ങാടിയിൽ മത്സരിക്കാനുള്ള താത്പര്യമാണ് രണ്ടത്താണി അറിയിച്ചത്. എന്നാൽ തിരൂരങ്ങാടി സിപിഐയുടെ സീറ്റാണ്. സിപിഐ അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ചർച്ച നടത്തും. ആ സീറ്റ് സിപിഐ വിട്ടുകൊടുത്താൽ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം. അഥവാ സിപിഐ വഴങ്ങിയില്ലെങ്കിൽ വള്ളിക്കുന്ന് സീറ്റിലായിരിക്കും രണ്ടത്താണി മത്സരിക്കുക. താനൂരിൽ മുസ്തഫ വടശ്ശേരിയായിരിക്കും സ്ഥാനാർത്ഥി.
‘എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം, നുണകള്‍ ഒരോന്നും പൊളിക്കണം’; ധര്‍മടം മണ്ഡലം എൽഡിഎഫ് കണ്‍വെൻഷനിൽ പിണറായി വിജയൻ
കണ്ണൂര്‍: എതിരാളികള്‍ നേരിയും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയിൽ എൽഡിഎഫിനെ എതിര്‍ക്കാൻ അവര്‍ക്ക് പറ്റുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മമ്പറത്ത് നടക്കുന്ന ധര്‍മടം മണ്ഡലത്തിലെ എൽഡിഎഫ് കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്‍വെൻഷനിൽ പങ്കെടുക്കുന്നുണ്ട്. എതിരാളികള്‍ എൽഡിഎഫിനെതിരെ നുണകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളിൽ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗീബൽസിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നത്. കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല. ഞാൻ കേരളത്തിന്‍റെ സന്തതി ആണ് എന്നാണത്.അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ല. എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം. നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണം. ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കണ്‍വെൻഷനിലൽ വെച്ച് പത്തനാപുരം ഗാന്ധി…
പി സരിൻ പുറത്ത്, പാലക്കാട് തീപാറുന്ന പോരാട്ടത്തിന് എൽഡിഎഫിന് എൻഎംആർ റസാഖ്, പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി; കൊടുവള്ളിയിൽ സലിം മടവൂർ
പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണരംഗത്ത് സജീവമായി. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.യുഡിഎഫ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി വലിയ ആത്മവിശ്വാസത്തിലാണ്. എന്റെ കംഫർട്ടിനേക്കാൾ പാർട്ടി ഏൽപ്പിച്ച ദൗത്യത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യം എന്ന്…
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാർ നേട്ടങ്ങൾ വിവരിച്ച് പരസ്യം, പെരുമാറ്റ ചട്ടലംഘനമെന്ന് സതീശൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു
തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഇത് പെരുമാറ്റ ചട്ടലംഘനം എന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന മാർഗനിർദ്ദേശങ്ങളുടെ ലംഘനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിവിരിച്ചു. പരസ്യങ്ങൾ ഉടൻ നീക്കി ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച് പികെ ശശി; നാളെ മണ്ഡലത്തിൽ റോഡ് ഷോ, സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തിൽ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തിൽ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടി വിട്ടത്.
ദില്ലി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്ക് പുറപ്പെട്ട ടാങ്കർ കപ്പലിന് തെക്കൻ ചൈനാ കടലിൽ വച്ച് ദിശാമാറ്റം. മോസ്കോയിൽ നിന്നുള്ള ഓയിൽ വാങ്ങൽ ഇന്ത്യ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യ കപ്പൽ ചൈനയിലേക്ക് പോകാതെ യുടേൺ എടുത്തത്. ദി അക്വാ ടൈറ്റൻ എന്ന ടാങ്കറാണ് ചൈനയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് എത്തുന്നത്. മാർച്ച് 21ന് ദി അക്വാ ടൈറ്റൻ ന്യൂ മാംഗളൂരിലേക്ക് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി മാസത്തിൽ ബാൾട്ടിക് കടലിൽ നിന്ന് ചരക്ക് നിറച്ച് പുറപ്പെട്ടതാണ് ദി അക്വാ ടൈറ്റൻ എന്നാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വിശദമാക്കുന്നത്. ചൈനീസ് തുറമുഖമായ റിസ്ഹോയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ ടാങ്കർ കപ്പൽ. ചൈനീസ് തുറമുഖത്തേക്ക് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കപ്പൽ യുടേൺ എടുത്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് പച്ചക്കൊടി കാണിച്ചതിന് പിന്നാലെ റഷ്യൻ ഓയിലിന് ഇന്ത്യ അധികമായി വാങ്ങാൻ ആരംഭിച്ചിരുന്നു. ഇന്ത്യൻ റിഫൈനറികൾ 30 ദശലക്ഷം ബാരൽ എണ്ണയാണ്…
