- വൻവരവേൽപ്പ്: ‘മുഖ്യമന്ത്രി സതീശാ..’ കൊച്ചിയിൽ പ്രവർത്തകർ വി ഡി സതീശനെ തോളിലേറ്റി
- ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
- ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
- എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി രമേശ് ചെന്നിത്തല
- ഔദ്യോഗിക വാഹനവും, അകമ്പടിയുമില്ലാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്
- പിണറായിയെ തുടക്കം മുതൽ മുൾമുനയിൽ നിർത്തിയ വിപി അബ്ദുൽ റഷീദ് പൊരുതി തോറ്റു
- യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം കെഎംസിസി ബഹ്റൈൻ :
- റെക്കോര്‍ഡ് ഭൂരിപക്ഷം: 85,000 കടന്ന് പികെ കുഞ്ഞാലിക്കുട്ടി
Author: News Desk
ബഹ്‌റൈനില്‍ പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മൂന്നു മാസത്തേക്ക് വായ്പാ തിരിച്ചടവ് നിര്‍ത്തിവെക്കണമെന്നും ഇതിന് പിന്നീട് പലിശ ഈടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
എംപിമാർ ഇല്ല, കോൺഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; പാലക്കാട് രമേശ് പിഷാരടി, തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് പട്ടിക
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ. ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍ 1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ് 2. ധർമ്മടം – അബ്ദുൽ റഷീദ് 3. തലശ്ശേരി – കെ.പി. സാജു 4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ് 5. മാനന്തവാടി (ST) – ഉഷ വിജയൻ 6.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി ഫറാഷിനെ മാറ്റി. നിലവിൽ തൃശൂർ റെയിഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ പുതിയ പൊലീസ് മേധാവി നിയമിച്ചു. തൃശൂരിൽ തോംസൺ ജോസിനെ ഡിഐജിയായി നിയമിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആലപ്പുഴ ജില്ല കലക്ടറായി ഇമ്പശേഖറിനെയും നിയമിച്ചു. തളിപ്പറമ്പ് ആർഡിഓയായി എസ് വന്ദനെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെ നിയമിച്ചും കമ്മീഷൻ ഉത്തരവിട്ടു. പശ്ചിമബംഗാളിൽ 13 ജില്ലാ പൊലീസ് മേധാവിമാരെയും രണ്ട് ഐജിമാരെയും നാല് കമ്മീഷണർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു.
പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്
ദില്ലി: പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരാണ് പരിഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതേ സമയം മനോജ് മൂത്തേടന് വേണ്ടി സിറോ മലബാര്‍ സഭ രംഗത്തെത്തിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് മനോജ് മൂത്തേടൻ.പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തിയിരുന്നു. എൽദോസും ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്. എന്നാൽ ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കോൺഗ്രസ് നേതാവ് എൻ…
പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് കെകെ രാഗേഷ്; ടി കെ ഗോവിന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി
കണ്ണൂർ: പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാഗേഷ്. പാർട്ടി വിട്ട ടികെ ഗോവിന്ദന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ രാഗേഷ്. സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെകെ രാഗേഷ് കൂട്ടിച്ചേർത്തു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടികെ ഗോവിന്ദന്റെ പേര് നിർദേശിച്ചത് ടികെ ഗോവിന്ദൻ തന്നെയാണെന്നും ടികെ ഗോവിന്ദന് പാർലമെന്ററി ദുരയാണെന്നും കെ കെ രാഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു.
കണ്ണൂരിൽ മത്സരിച്ചേ പറ്റൂ, പിന്നോട്ടില്ലെന്ന് കെ സുധാകരൻ; ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്
ദില്ലി: എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം വന്നിട്ടും അയയാതെ കെ സുധാകരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിക്കും. ദില്ലി യാത്രക്ക് മുൻപ് സുധാകരനുമായി മല്ലികാർജുൻ ഖർഗെ സംസാരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപര്യം പ്രകടിപ്പിക്കുകയാണ് കെ സുധാകരൻ. ഇന്ന് അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും.അതേസമയം, കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ കെ സുധാകരന് വേണ്ടി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. `പിണറായി സർക്കാറിനെ താഴെ ഇറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ കെ സുധാകരൻ എത്തുന്നു’ എന്നാണ് ഫ്ലക്സിൽ പറയുന്നത്. കണ്ണൂരിൻ്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിൽ കുറിച്ചിട്ടുണ്ട്. കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് തുടരുന്ന കെ സുധാകരൻ്റെ നിലപാടിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻ്റിന് കത്തയച്ചിരുന്നു. കോൺഗ്രസിൽ എംപിമാർ മത്സരിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം…
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ മാറ്റി, തീ നിയന്ത്രണ വിധേയമെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയതെന്നാണ് വിവരം. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. വെൻ്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ആയി പുക ഉയരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികൾക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവിൽ ഒഴിപ്പിച്ച രോഗികൾക്ക് വിശദ പരിശോധന നടത്തിവരികയാണ്. അതിനിടെ, മേയർ വിവി രാജേഷ് മെഡിക്കൽ കോളേജിലെത്തി. വെന്റിലേറ്ററിൻ്റെ ഉള്ളിൽ നിന്നാണ് തീ കത്തിയതെന്നും ഉടൻ തന്നെ ഓക്സിജൻ കട്ട് ചെയ്തത് വലിയ അപകടം ഒഴിവാക്കിയെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പുക പരന്നതോടെ മുഴുവൻ രോഗികളേയും മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ആർക്കും…
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി, എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു.തന്ത്രി 41ാം ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ എസ്ഐടി അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. എസ്ഐടിയുടെ വാദങ്ങൾ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞിരുന്നത്. എന്നാൽ, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ട്.…
കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ വിധിക്കും. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. 2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. ഡോക്ടർ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.
തിരുവനന്തപുരം ജില്ലയിൽ 440 പുതിയ പോളിംഗ് ബൂത്തുകൾ, ആകെ ബൂത്തുകൾ 3173 , തലസ്ഥാനത്ത് കിടപ്പുരോഗികളായ 24,000 വോട്ടർമാർ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ജില്ലയിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന് എല്ലാ പൗരന്മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ 440 പുതിയ ബൂത്തുകൾ ഉൾപ്പെടെ ആകെ 3173 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ബൂത്തുകളിൽ വോട്ടർമാർക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും കിടപ്പ് രോഗികൾക്കും ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും. മൊബൈൽ പോളിംഗ് ടീമിന്‍റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് സാധ്യമാക്കുന്നത്. കിടപ്പുരോഗികളായ 24,000 പേരാണ് വോട്ടേഴ്സ് ലിസ്റ്റിലുള്ളത്. അഞ്ച് സംയോജിത ബോർഡർ ചെക്ക് പോസ്റ്റുകൾ ഇലക്ഷന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ സിസിടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. എക്സൈസ്, കേരള പൊലീസ്, തമിഴ്നാട് പൊലീസ്, ആർടിഒ ഉൾപ്പെടെയുള്ളവരുടെ സേവനം ചെക്ക്പോസ്റ്റിൽ ഉണ്ടാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് ഫ്ലയിംഗ് സ്ക്വാഡ് ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോഗ്രാഫേഴ്സ്, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ…
