- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: കോണ്‍ഗ്രസിന്‍റെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചുവെന്നും ദീപാ ദാസ് മുൻഷി പട്ടിക അയച്ചു തന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം അൽപ്പസമയത്തിനം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചില നിര്‍ദേശങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കൂടി അഭിപ്രായം അറിയാൻ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അദ്ദേഹം പറവൂരിൽ റോഡ് ഷോയിലാണ്. പേരാവൂരിൽ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ പിന്തുണക്കുമെന്നും റോഡ് ഷോയിലെ ജനപങ്കാളിത്തം അതാണ് തെളിയിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് എം എൽ എ മാത്രമാകില്ലെന്നും രള സർക്കാരിനെ നയിക്കുന്ന ഒരാളാകുമെന്നും റോഡ് ഷോയ്ക്കെത്തിയ ഷാഫി പറമ്പിൽ പ്രതികരിച്ചു.പേരാവൂരിൽ ടീച്ചർ അല്ല വക്കീലായിരിക്കും ജയിക്കുക.വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് പ്രചാരണം നടത്തി.അത്തരം പ്രചരണം പേരാവൂരിൽ നടത്തിയാൽ കനത്ത തിരിച്ചടിയുണ്ടാകും.എംപി മാർ മത്സരിക്കാണോ എന്ന് കെ പി സി സിക്ക്…
പെരുമ്പാവൂരിൽ വീണ്ടും ട്വിസ്റ്റ്; ലക്ഷ്മിപ്രിയയെ മാറ്റി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി
കൊച്ചി: പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാർഥിയെ തീരുമാനിച്ച് എൻഡിഎ. കോൺഗ്രസ് മുൻ നേതാവ് ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയാകും. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ ആണ് പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥി. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാർത്ഥിത്വം. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്.വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം 6 പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം പേര് ചേർക്കാൻ കഴിയുമോ എന്ന സംശയമുള്ളതിനാലാണ് ലക്ഷ്മിപ്രിയയെ മാറ്റിയത്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ…
കെ സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പുനരാലോചനയില്ല; പട്ടികയിലുള്ളത് മോഹനൻ്റെ പേര്, കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി സുധാകരൻ
ദില്ലി: കോൺഗ്രസിന്‍റെ കണ്ണൂര്‍ സീറ്റില്‍ സസ്പെൻസ് തുടരുന്നു. കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന തീരുമാനത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകീട്ട് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഇതുവരെ പുനരാലോചനയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കണ്ണൂരിൽ മത്സരിപ്പിക്കുന്നതിൽ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ ഇനിയും ചർച്ച നടന്നിട്ടില്ല. നിലവിൽ കണ്ണൂരിലെ പട്ടികയിലുള്ളത് ടി ഒ മോഹനൻ്റെ പേര് തന്നെയാണ്. സുധാകരൻ ദില്ലിയിൽ തുടരുന്നത് സ്വന്തം താല്പര്യപ്രകാരമെന്നും സൂചന.നാമനിർദേശ പത്രിക നൽകാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ കോൺഗ്രസിന്റെ രണ്ടാം പട്ടിക ഇനിയും വന്നിട്ടില്ല. അഞ്ചിലേറെ സീറ്റുകളിൽ രൂക്ഷമായ ഭിന്നത തുടരുകയാണ്. കണ്ണൂർ സീറ്റ് വേണമെന്ന കെ സുധാകരന്റെ പിടിവാശി കണക്കിലെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഇന്നലെ രാത്രി കോൺഗ്രസ് നേതാക്കൾ പിരിഞ്ഞത്. മുൻ മേയർ ടി ഒ മോഹനനെ കണ്ണൂരിൽ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയും ചെയ്തു. അടൂർ പ്രകാശ് കണ്ണുവെച്ചിരുന്ന കോന്നിയിൽ സതീഷ്…
‘വരുന്ന വാർത്തകൾ അഭ്യൂഹം മാത്രം, കോൺഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല’; രാജ്മോഹൻ ഉണ്ണിത്താൻ
ദില്ലി: കണ്ണൂരിൽ കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യൂഹം മാത്രമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, ഇനി അത് മാറാൻ സാധ്യതയില്ല. പാസാക്കിയ ലിസ്റ്റിൽ മാറ്റം വരുത്താൻ നേതാക്കൾ മടങ്ങിയ സാഹചര്യത്തിൽ സാധ്യത ഇല്ല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ.
‘എന്റെ ധാർമ്മികതയുമായി ഒത്തുപോകുന്നില്ല, വേർപിരിയേണ്ട സമയമായി’; എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ രാജിവെച്ചു
ദില്ലി: രാജ്യത്തെ ഏറ്റവും പ്രധാന സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ പാർട്ട് ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവർത്തി രാജിവെച്ചു. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ എന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാർമ്മികതയോടും പൊരുത്തപ്പെടുന്നില്ലെന്നും അതുകൊണ്ട് രാജിവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് മറ്റ് കാരണങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2021 മെയിലാണ് അതാനു ചക്രവർത്തി ബാങ്കിന്റെ ബോർഡിൽ അംഗമായത്. എന്റെ കാലാവധിയിൽ ബാങ്ക് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ലയിച്ചത് പോലുള്ള സുപ്രധാന സംഭവങ്ങൾ ഉണ്ടായി. ഇത് ബാങ്കിന് കീഴിൽ ഒരു കൂട്ടായ്മ സൃഷ്ടിച്ചു. ഈ തന്ത്രപരമായ സംരംഭം ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാക്കി മാറ്റി. എന്നാൽ, ലയനത്തിന്റെ ഗുണങ്ങൾ ഇതുവരെ പൂർണ്ണമായി ഫലവത്തായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക് ഞാൻ അഞ്ച് വർഷമായി വളർത്തിയ ഒരു സ്ഥാപനമാണ്. ബാങ്കിലെ ഒരു തെറ്റും ഞാൻ ചൂണ്ടിക്കാണിക്കുന്നില്ല. എന്റെ പ്രത്യയശാസ്ത്രങ്ങൾ സംഘടനയുമായി പൊരുത്തപ്പെടുന്നില്ല, അതിനാൽ വേർപിരിയേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തിനും പിന്തുണയ്ക്കും ബോർഡിനും മുതിർന്ന മാനേജ്‌മെന്റിനും…
കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 21ന്. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷാവിധി മാറ്റിവെച്ചതായി കോടതി അറിയിച്ചത്. മാർച്ച് 21ന് ശിക്ഷാവിധി പ്രഖ്യാപിക്കും.പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 2023 മെയ് 10 ന് പുലർച്ചെയാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസിനെ സന്ദീപ് ആക്രമിച്ചു. ആശുപത്രിയിലെ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഒട്ടേറെ തവണ കുത്തി. മറ്റ് ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30 യോടെ മരിച്ചു. അരുംകൊലയിൽ കേരളം ഞെട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം…
ജോയ് കെ. മാത്യു സംവിധാനം ചെയ്ത ‘കരുണയും കാവലും’ ഗുഡ് നെസ്സ് ടി വി യിൽ ഇന്ന് റിലീസ് ചെയ്യും.
കൊച്ചി: ‘പിതൃ ഹൃദയത്തോടെ ‘ എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ “കരുണയും കാവലും”.ഇന്ന് വൈകീട്ട് 5 മണിക്ക് ഗുഡ്സ്സ് ടി വി സംപ്രേക്ഷണം ചെയ്യും. 2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ എഴുതിയ പ്രാര്‍ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി
റിയാദ്: അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ തങ്ങളുടെ മുന്നിലുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. റിയാദിൽ നടന്ന അറബ്–ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തങ്ങൾ കാണിക്കുന്ന ക്ഷമ പരിധികളില്ലാത്തതല്ല, അത് ഒരു ദിവസമോ, രണ്ട് ദിവസമോ, ഒരു ആഴ്ചയോ ആകാമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിവന്നാൽ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെയുണ്ടായ ചെറിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ പൂർണ്ണമായും തകർന്നു. ആക്രമണം തുടർന്നാൽ ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28 മുതൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ…
ഹൈക്കമാൻഡിനെ മുട്ടുകുത്തിച്ച് സ്റ്റാറായി കെഎസ്, സുധാകരന് വമ്പൻ സ്വീകരണം ഒരുക്കാൻ അനുയായികൾ; എയർപോർട്ട് മുതൽ റോഡ് ഷോ
കണ്ണൂർ: കെ സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ. ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിൽ എത്തുന്ന സുധാകരന് വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ ആയി സ്വീകരിക്കാനാണ് ആലോചന. ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നത്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം.കടുത്ത അതൃപ്തിയിൽ തുടരുകയായിരുന്ന സുധാകരൻ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങിയിരുന്നില്ല. ഒടുവിൽ കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. കെ സുധാകരൻ്റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. എകെ ആൻ്റണിയുടെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിനൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നതിൽ തീരുമാനമായത്. സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ…
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും; വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ബോർഡിലേക്ക് താൽക്കാലിക പ്രതിനിധികളായി ആരെയും നിർദ്ദേശിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് അപ്പീൽ പരിഗണിക്കുന്നതിനിടെ വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.മാർച്ച് 16നാണ് എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീൽ ഉടൻ പരിഗണിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. എന്നാൽ അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിൽ സംസ്ഥാന…
