- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം, നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് ജി സുധാകരന്‍
ആലപ്പുഴ: പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരന്‍ രംഗത്ത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്. പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫി ന് വോട്ട് ചെയ്യില്ല താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും. അത് സ്വീകരിക്കുമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തുചേർത്തലയിൽ പി പ്രസാദിനെതിരെ പ്രചരണം നടത്തുമെന്നും ജി സുധാകരന്‍ പറഞ്ഞു. പ്രസാദ് തനിക്കെതിരെ പ്രസ്താവന നടത്തി. ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും. പി പ്രസാദ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കുന്നു. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ തനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ കേവലം ആറായിരത്തോളം വോട്ടിനാണ് അയാൾ ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും ജി സുധാകരന്‍ ചോദിച്ചു. മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേ? ആരിഫ്…
ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ
ഹൈഫ: ഇസ്രയേലിലെ വടക്കൻ മേഖലയായ ഹൈഫയിലെ ഓയിൽ റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ തിരിച്ചടിയായി നടത്തിയ മിസൈൽ ആക്രമണത്തിലാണ് സംഭവം. ഇസ്രയേലിലെ 130ലേറെ ലക്ഷ്യ സ്ഥാനത്തേക്ക് ഇറാൻ മിസൈൽ വർഷിച്ചതായാണ് റിപ്പോർട്ട്. ക്ലസ്റ്റർ ബോംബുകളാണ് ഇറാൻ ഇസ്രയേലിലെ വിവിധ മേഖലകളിലേക്ക് വർഷിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് മിസൈലുകൾ ഇറാൻ പ്രയോഗിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ മേഖലയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായാണ് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കൊഹൻ വ്യാഴാഴ്ച പ്രസ്താവനയിൽ വിശദമാക്കിയത്. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെന്നും ഇസ്രയേൽ വിശദമാക്കി. പവർ ഗ്രിഡിനുണ്ടായ കേടുപാടുകൾ സാരമുള്ളതല്ലെന്നും എലി കൊഹൻ കൂട്ടിച്ചേർത്തു. ഹൈഫയിലെ റിഫൈനറിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ പവർ ഗ്രിഡുകളിലൊന്ന് സ്ഥിതി ചെയ്യുന്ന മേഖലയാണ് ഹൈഫ. ഇന്ധനവും…
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സ്ത്രീ പ്രാതിനിധ്യം, ശബരിമല സ്വര്‍ണക്കൊള്ള… നിലപാട് വ്യക്തമാക്കി പിണറായി
കണ്ണൂര്‍: നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ടതുണ്ട്. ആവശ്യമായ നൈപുണ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നിൽക്കാൻ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.ഇപ്പോള്‍ കേരളം നല്ല നിലയിൽ വികസിച്ചു. എല്ലാ മേഖലയിലുമുള്ള സര്‍വതല സ്പര്‍ശിയായ വികസനമാണ്…
വഴങ്ങാതെ ഹൈക്കമാൻഡ്, കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട പട്ടികയിൽ വനിത സ്ഥാനാര്‍ത്ഥികളുമില്ല
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ സുധാകരനും കോന്നി അടൂര്‍ പ്രകാശിനും സീറ്റ് ഇല്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ട 9 സ്ത്രീകൾ മാത്രമാണ് കോണ്‍ഗ്രസിന്‍റെ വനിത സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്.തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ സുധാകരനും കോന്നി അടൂര്‍ പ്രകാശിനും സീറ്റ് ഇല്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ…
ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ; സ്ഥിരീകരിച്ച് വിമാനക്കമ്പനി
ചെന്നൈ: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ബോയിംഗ് 737 മാക്സ് വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ചെന്നൈയിൽ സുരക്ഷിതമായി ഇറക്കിയ വിമാനം സാങ്കേതിക പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്ന് ആകാശ എയർ വ്യക്തമാക്കി. വിമാനയാത്രയിൽ ഇടിമിന്നലുകൾ സംഭവിക്കാറുള്ളതാണെന്നും അവയെ പ്രതിരോധിക്കാനുള്ള ശേഷി വിമാനങ്ങൾക്കുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു. പൈലറ്റുമാരും ക്രൂ അംഗങ്ങളും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എൻജിനീയറിങ് വിഭാഗം വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. അതേസമയം വിമാനത്തിലുണ്ടായിരുന്ന…
‘കൈ’വിടാതെ കെ സുധാകരൻ! ‘പാര്‍ട്ടിയില്‍ തുടരും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ല, അനുനയിപ്പിച്ച് ഖർഗെ
ദില്ലി: കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ സുധാകരൻ. പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സുധാകരനെ വിളിച്ച് അനുനയിപ്പിച്ചു എന്നാണ് വിവരം. എംപിമാരിൽ ഒരാൾക്ക് ഇളവ് നല്‍കിയാൽ കൂടുതൽ പേർക്ക് നല്‍ണ്ടി വരുമെന്നാണ് ഖർഗെ സുധാകരനെ അറിയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്റെയും കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. കൈകളില്‍ മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും നാളത്തെ ദിവസം വിശ്വാസികള്‍ സമ്പന്നമാക്കും. നാളെ പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. നമസ്കാരത്തിന് പണ്ഡിതന്‍മാരും ഇമാമുമാരും നേതൃത്വം നല്‍കും. ശേഷം പെരുന്നാള്‍…
“ആരും പിന്നിലാക്കപ്പെടുന്നില്ല” എന്ന ആപ്ത വാക്യത്തിന്റെ കാവലാളാകാനുളള എളിയ പരിശ്രമമായിരുന്നു എ. കെ.സി.സി.വനിതാവേദി സംഘടിപ്പിച്ച പുതിയ വസ്ത്രങ്ങളുടെയും, ഭക്ഷ്യ കിറ്റുകളുടെയും വിതരണം. സാമൂഹ്യനീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് എ കെ സി സി വനിതാ വേദി പ്രവർത്തകർ ചെയ്തതെന്ന് വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. സ്മിത ജെൻസൺ പറഞ്ഞു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കാൻ ബഹറിൻ എ.കെ.സി.സി യുടെ വനിതാ വേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നല്ലവരായ എല്ലാവരുടെയും സഹകരണം എപ്പോഴും ഉണ്ടാകുമെന്നുംILA പ്രസിഡണ്ട് പറഞ്ഞു. സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിന്നുകൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മനുഷ്യ സ്നേഹത്തിന്റെ പ്രയോഗവൽക്കരണമാണ് ഈ പരിപാടി എന്ന് ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ബാബു തങ്ങളത്ത് അഭിപ്രായപ്പെട്ടു. കാലം സങ്കീർണമാണെന്ന് തിരിച്ചറിഞ്ഞിട്ടും, മനുഷ്യ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നതായുംWMC പ്രസിഡണ്ട് പറഞ്ഞു. എ. കെ.…
കെ സുധാകരനെ ഗൗനിക്കാതെ ഹൈക്കമാന്‍ഡ്; പട്ടികയില്‍ ടി ഒ മോഹനന് തന്നെ, കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരന്‍
ദില്ലി/ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലില്ലെന്ന സൂചന നൽകി നേതാക്കള്‍. കണ്ണൂരില്‍ ടി ഒ മോഹനൻ തന്നെ സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. രാഹുൽ ഗാന്ധിയാണ് സുധാകരനുമായി അനുനയം വേണ്ടെന്ന നിലപാട് എടുത്തത്. സി ഇസി യോഗത്തിൽ മല്ലികാർജുൻ ഖർഗെക്കൊപ്പം രാഹുൽ ഗാന്ധിയും ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ മത്സരിക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് കെ സുധാകരന്‍. കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്‍റെ തീരുമാനം എന്നാണ് സൂചന. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു.
ദമാമിൽ നിന്നും സർവീസ് നടത്തുന്ന ഗൾഫ് എയർ വിമാനങ്ങൾ കേരളത്തിലേക്കും സർവീസ് ആരംഭിക്കുക : ബഹ്‌റൈൻ പ്രതിഭ
മനാമ : പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കാരണം ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ബഹ്‌റൈനിൽ ഉള്ള പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് നടങ്ങാൻ നിലവിൽ ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ മാത്രമാണ് ആശ്രയം. ദമാമിൽ നിന്നും ഗൾഫ് എയർ വിമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചപ്പോൾ കേരളത്തിലേക്ക് ഒരു സർവീസ് പോലും നടത്താത്ത സാഹചര്യമാണ് ഉള്ളത്. നൂറുകണക്കിന് പേർ ദിനംപ്രതി യാത്രചെയ്യുന്ന കേരളത്തിലെ ഗൾഫ് എയർ സാധാരണ സർവീസ് നടത്താറുള്ള കൊച്ചി , തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് നിലവിലെ സാഹചര്യത്തിൽ സർവീസുകൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ ഗൾഫ് എയർ അധികൃതരോടും ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയോടും ഇ മെയിൽ വഴി അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് മലയാളികൾക്ക് സഹായകമാകുന്ന ഈ ആവശ്യം അധികൃതർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡണ്ട് കെ വി മഹേഷും അറിയിച്ചു.
