- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
മലപ്പുറം: ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്. അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ…
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം പത്താം തരവും പ്ലസ് ടു വും കഴിഞ്ഞ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങിൽ കെ എസ് സി എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെക്രട്ടറി അനിൽ കുമാർ പിള്ള , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ലേഡീസ് വിങ്ങ്, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിദ്യാഭ്യാസം നേടി സ്വന്തം നാടിനെ സേവിക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും കഴിയുമാറാകട്ടെ എന്ന് പ്രസിഡന്റും സെക്രട്ടറിയും ആശംസിച്ചു. പത്താം തരം ഉന്നത മാർക്കോടെ പാസായ മീര നായർ, കാർത്തിക് മഹേഷ്, സംവൃത് സതീഷ്, ശ്രേയ ഗോപകുമാർ, ദേവ ദർശ് സതീഷ് എന്നീ വിദ്യാർത്ഥികൾക്കും, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കൃഷ്ണ രാജീവ് നായർ, ശ്രീഹരി രാജീവ് നായർ, ആവണി സജിത് കുമാർ, ഗൗതം ഗോപകുമാർ നായർ, പ്രാർത്ഥന രാജ് എന്നീ വിദ്യാർത്ഥികൾക്കും…
കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018 ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കൺമുൻപിൽ ദുരനുഭവമായി നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. നിലവിൽ കേരളത്തിലെ ഡാമുകളിൽ റൂൾ കർവ് പ്രകാരം വേണ്ട ജലത്തിന്റെ മൂന്നിരട്ടി ജലമാണ് ഉള്ളത്. ഡാം മാനേജ്മെന്റിൽ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാനസ്ഥിതിയായിരുന്നു 2018 ലും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാലപൂർവ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ കേരളം വീഴ്ച വരുത്തിയതിൻ്റെ തെളിവാണ്…
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് വിവരം. ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് ഇതുവരെയും തിരിച്ചെത്താത്തത്. 3 വള്ളങ്ങളിലായിട്ടാണ് 9 പേർ ഇന്നലെ പോയത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
മഴയിൽ കനത്ത നാശനഷ്ടം: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴക്കെടുതികളും രൂക്ഷമാകുന്നു. മഴക്കെടുതികളില്‍ (Kerala witness Heavy rain) സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും ഒമ്പത് മരണങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഇടങ്ങളിലായി അഞ്ച് പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ 66 ക്യാമ്പുകളിലായി 1894 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകള്‍ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുവാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാന്‍ പാകത്തിന് 4000-ത്തോളം ക്യാമ്പുകള്‍ തുറക്കുവാന്‍ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകള്‍ പൂര്‍ണമായി തകരുകയും, 181 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. അനാവശ്യമായ യാത്രകള്‍, പ്രത്യേകിച്ച് മലയോരമേഖലകളിലൂടെയുള്ളവ…
ബംഗളുരു: കമൽഹാസന്റെ പുതിയ സിനിമ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നത് നിരോധിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവനയെ തുടർന്നാണ് നിരോധനം. വിഷയത്തിൽ 24 മണിക്കൂറിനകം ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് ഫിലിം ചേംബർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മാപ്പു പറയില്ലെന്നായിരുന്നു കമൽഹാസന്റെ നിലപാട്. ഇതിന് പിന്നാലെയാണ് റിലീസ് തടഞ്ഞത്. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദ്ദത്തെ തുടർന്നാണ് നടപടി.കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം ഉയർന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെയാണ് തമിഴിൽ നിന്നാണ് കന്നഡ ഭാഷ പിറന്നതെന്ന് കമൽ പറഞ്ഞത്. നടൻ ശിവരാജ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം. ശിവരാജ് കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ നിങ്ങളും എന്റെ കുടുംബത്തിൽ…
ആഞ്ഞടിച്ച് ബെയര്‍സ്റ്റോ, കത്തിക്കയറി രോഹിത്; ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് മുംബൈ
ഓപ്പണറായി ടീമിലെത്തിയ ജോണി ബെയര്‍സ്റ്റോ മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചു. മൊഹാലി: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ് എന്ന നിലയിലാണ്. ജോണി ബെയര്‍സ്റ്റോയും (44) രോഹിത് ശര്‍മ്മയുമാണ് (33) ക്രീസിൽ. മുഹമ്മദ് സിറാജാണ് ഗുജറാത്തിന് വേണ്ടി ആദ്യം പന്തെറിയാനെത്തിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജിനെതിരെ ആദ്യ ഓവറിൽ ബൗണ്ടറി കണ്ടെത്താൻ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ-ജോണി ബെയര്‍സ്റ്റോ സഖ്യത്തിനായില്ല. 6 റൺസ് മാത്രമാണ് മുംബൈയ്ക്ക് ആദ്യ ഓവറിൽ നേടാനായത്. ടൂര്‍ണമെന്റിലെ പര്‍പ്പിൾ ക്യാപ്പ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള പ്രസിദ്ധ് കൃഷ്ണയാണ് രണ്ടാം ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി ജോണി ബെയര്‍സ്റ്റോ പ്രസിദ്ധിനെ സമ്മര്‍ദ്ദത്തിലാക്കി. അഞ്ചാം പന്തിൽ രോഹിത് ശര്‍മ്മയുടെ ക്യാച്ച് ജെറാൾഡ് കോര്‍ട്സിയ പാഴാക്കി. 12 റൺസാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്. മൂന്നാം ഓവറിൽ വീണ്ടും മുഹമ്മദ് സിറാജിനെ ഗിൽ പന്തേൽപ്പിച്ചു. ആദ്യ…
ലണ്ടന്‍: 2026 നവംബര്‍ 18 മുതല്‍ 20 വരെ സാഖിര്‍ എയര്‍ ബേസില്‍ നടക്കുന്ന ബഹ്‌റൈന്‍ എയര്‍ഷോയുടെ എട്ടാം പതിപ്പിനുള്ള പ്രധാന തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ ലണ്ടനില്‍ ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണലുമായി സഹകരിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും റോയല്‍ ബഹ്‌റൈന്‍ വ്യോമസേനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.വ്യോമയാന വ്യവസായത്തിലെ ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമെന്ന നിലയിലും സാങ്കേതിക കണ്ടുപിടിത്തങ്ങള്‍, നിക്ഷേപ അവസരങ്ങള്‍, അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദിയെന്ന നിലയിലും ബഹ്‌റൈന്റെ സ്ഥാനം ഈ പരിപാടി അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈന്‍ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫീസ് ഐക്യരാഷ്ട്രസഭ വികസന പരിപാടി (യു.എന്‍.ഡി.പി), ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം), യു.എന്‍. മൈഗ്രേഷന്‍ ഏജന്‍സി എന്നിവയുമായി സഹകരിച്ച് പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും ദേശീയ സ്ഥാപനങ്ങളില്‍നിന്നുമുള്ള 80ലധികം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.പ്രവര്‍ത്തന സന്നദ്ധത, അടിയന്തര ആസൂത്രണവും പ്രവര്‍ത്തനങ്ങളും, കമ്മ്യൂണിറ്റി തയ്യാറെടുപ്പ്, ബഹ്‌റൈന്റെ ദേശീയ റിസ്‌ക് രജിസ്റ്റര്‍ എന്നിവ സംബന്ധിച്ചായിരുന്നു പരിശീലനം.
തൃശൂർ: കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജു വധക്കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. പ്രതികളായ ജയേഷ്, സുമേഷ്, ജോൺസൺ, സെബാസ്റ്റ്യൻ, ബിജു, രവി,സതീഷ്, സനീഷ്, സുനീഷ്, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2010 മെയ് 16നാണ് ബിജു കൊല്ലപ്പെട്ടത്.
