- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ബാനറിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിൽ രണ്ടാം പെരുന്നാളിന് (ശനിയാഴ്ച 7-6-2025) നടത്താനുദ്ദേശിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ലോഗോ, ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ സി ഇ ഒ യും പ്രോഗ്രാം കമ്മറ്റി മുഖ്യ രക്ഷാധിധികാരിയുമായ ഹബീബ് റഹ്‌മാൻ നിർവഹിച്ചു. യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. എം ജെ പി എ ഇരുപതാം വാർഷിക ആഘോഷത്തിന്റെ മുഖ്യ ആകർഷണം മലയാളികളുടെ ഹൃദയം കവർന്ന പ്രശസ്ത യുവ ഗായകൻ ” പാട്ടോ ഹോളിക് ” എന്ന മുഹമ്മദ് ഇസ്മായിൽ തന്റെ ലൈവ് പ്രോഗ്രാം ആദ്യമായാണ് ബഹ്‌റൈനിൽ അവതരിപ്പിക്കുന്നത്. രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകിയ യോഗത്തിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. വേൾഡ് കെ എം സി സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഒ…
പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 16-മത് വാർഷികം ‘അമൃതോത്സവം -2025 ‘ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുൽ (ലേബർ, പ്രെസ്സ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ) മുഹമ്മദ് ഹാഷിം ഉത്ഘാടനം നിർവഹിച്ചു. പത്ര പ്രവർത്തകനായ ജാഫറലി പാലക്കോടിന് ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡും, രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം നൽകിവരുന്ന ഡോ:ഷിബു തിരുവനന്തപുരത്തിന് ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡും, ആർദ്ര അജയകുമാറിന് പിജെസ് എഡ്യൂക്കേഷൻ അവാർഡും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചു് പിജെസ് മെഡിക്കൽ വിങ്ങ് കൺവീനറായ സജി ജോർജ് കുറുങ്ങാടിനും, ബിജി സജിക്കും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ആദരവും, വിവിധ കലാ പരിപാടികൾ ചിട്ടപ്പെടുത്തിയവരെയും ആദരിച്ചു. വർണശബളമായ വിവിധ കലാപരിപാടികൾ നടക്കുകയുണ്ടായി. അജിത് നീർവിളാകന്റെ രചനയിൽ സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തിൽ പിജെസ് ഡ്രാമ ടീം അവതരിപ്പിച്ച…
മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റര് മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ രക്ഷാധികാരികളായ സ്വാഗത സംഘത്തിലെ മെമ്പർമാർ: വി.പി. അബ്ദു റസാഖ് (ചെയർമാൻ), അബ്ദുൽ ലത്തീഫ് സി.എം. (ജനറൽ കൺവീനർ), സാദിഖ് ബിൻ യഹ്‌യ (പ്രോഗ്രാം), അബ്ദുസ്സലാം ചങ്ങരം ചോല (വോളന്റീർ), ഹംസ അമേത്ത് (ലൈറ്റ് & സൗണ്ട്), സലിം പാടൂർ (ട്രാഫിക്), സമീർ അലി (സെക്യൂരിറ്റി) ), ഫഖ്‌റുദ്ദീൻ അലി അഹമദ് (റിഫ്രഷ്മെന്റ്), ഷബീർ ഉമ്മുൽ ഹസ്സം(ട്രാൻസ്‌പോർട്ട് ), അബ്ദുൽ വഹാബ് (വിഡിയോ കവറേജ്), റഷീദ് മാഹി (മീഡിയ), നഫ്സിൻ (ഐ.ടി.) സാഫിർ അഷ്‌റഫ് (പബ്ലിസിറ്റി), ഗഫൂർ അബ്ദുൽ റഹ്മാൻ (ടെക്നിക്കൽ സപ്പോർട്ട്). എന്നിവരാണ്. ഹൂറ, ഉമ്മുൽ ഹസ്സം, ഹിദ്ദ് എന്നീ ഭാഗങ്ങളിൽ ഈദ്…
പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്: തെളിവുകൾ കണ്ടെത്തി
ദില്ലി: പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി. ദില്ലി, മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ പശ്ചിമബംഗാൾ, അസം അടക്കം സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ജവാന്റെ അറസ്റ്റിന് പിന്നാലെ എടുത്ത കേസിലാണ് പരിശോധന. പാക് ഇൻറലിജൻസുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്‌ഡ് നടന്ന വീടുകളിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്താനിൽ നിന്നുള്ള ചാര സംഘാംഗങ്ങൾ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ടത്. പാകിസ്താനിലെ ചാര സംഘങ്ങളുമായി ബന്ധപ്പെടുകയും ചാരവൃത്തി പ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റുകയും ചെയ്തെന്ന കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഹൈദരാബാദ്: ലോകസുന്ദരി പട്ടം കരസ്ഥമാക്കി തായ്‌ലാന്‍ഡിന്റെ ഒപാല്‍ സുചാത ചുങ്സ്രി. മത്സരത്തില്‍ പങ്കെടുത്ത 108 സുന്ദരിമാരെ പിന്തള്ളിയാണ് സുചാത ലോകസുന്ദരിയുടെ കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാര്‍ട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യക്കാരിയായ നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ട് സ്ഥാനങ്ങളില്‍ എത്താനായില്ല. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയും മോഡലുമാണ് സുചാത.കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്‌കോവ, സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് വൈകുന്നേരം ആറരയോടെയാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കുന്നത്.മുന്‍ ലോകസുന്ദരി മാനുഷി ഛില്ലര്‍, നടന്‍ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഇഷാന്‍ ഖട്ടര്‍ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരില്‍ നിന്ന് യോഗ്യത നേടിയ നാല്‍പതു പേരാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.
പാലക്കാട് : പാലക്കാട് കോങ്ങാട് നടന്ന ലഹരിവേട്ടയിൽ ഒന്നര കിലോ വരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ. കെ.എസ്. സരിത എന്നിവരെയാണ് കോങ്ങാട് പൊലീസ് പിടികൂടിയത്. ഇവർ നടത്തിയിരുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിവില്പന. ബംഗളുരുവിൽ നിന്ന് പാലക്കാട്ടും തൃശൂരും ചില്ലറ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായുള്ള സൗഹൃദം സരിത തുടർന്നു പോന്നു. ഒരു വർഷം മുമ്പാണ് ഇരുവരും കോങ്ങാട് ടൗണിൽ കാറ്ററിംഗ് സ്ഥാപനം ആരംഭിച്ചത്. ഇതിന്റെ മറവിൽ ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിൽ ഒന്നിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിൽ വിൽക്കുകയായിരുന്നു ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം ഇവർ ബംഗളുരുവിലേക്ക് പോയ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇന്ന് വൈകിട്ട് ഇവർ വാഹനത്തിൽ…
ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് “സമന്വയം 2025” എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും ജൂൺ 5 വ്യാഴാഴ്ച വൈകിട്ട് ആറുമണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്നു. ഇടുക്കി പാർലമെൻറ് അംഗം ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായK. G ബാബുരാജൻ വിശിഷ്ടാഥിയായും പങ്കെടുക്കുന്ന ചടങ്ങിൽ സൊസൈറ്റിയുടെ 2025 – 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും, കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി “മൈലാഞ്ചി രാവ്” എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിന് പോയി കടലിൽ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. ഇവരിൽ നാല് പേരെ കോസ്റ്റ് ഗാർഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ നാല് പേരെ നാളെ പുലർച്ചെ വിഴിഞ്ഞത്ത് എത്തിക്കും. മൂന്ന് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിഴിഞ്ഞത്ത് ആശ്വാസത്തിന്റെ സായാഹ്നം. കാണാതായതിൽ നാല് മത്സ്യത്തൊഴിലാളികളാണ് സുരക്ഷിതരായി തിരികെയെത്തിയത്. ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയായത്. കടൽ ശാന്തമായപ്പോൾ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീർന്നതോടെ നടുക്കടലിൽ കുടുങ്ങി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാർഡെത്തിയാണ് ഇവരെ രക്ഷിച്ചത്. ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളിൽ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്‌ഐ
ലഖ്‌നൗ: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗക്കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിതാ എസ്‌ഐ. ഉത്തര്‍പ്രദേശ് പോലീസിലെ എസ്‌ഐയായ സാക്കിന ഖാന്‍ ആണ് പോക്‌സോ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ മദേയ്ഗഞ്ചിലായിരുന്നു സംഭവം. നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കമല്‍ കിഷോറിനെയാണ് സാക്കിന ഖാന്‍ അതിസാഹസികമായി പിടികൂടിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന കിഷോര്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സാക്കിന ഖാന്‍ അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി ഒളിവില്‍കഴിയുന്ന സ്ഥലത്തെത്തി. എന്നാല്‍, പോലീസിനെ കണ്ടതോടെ വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെയാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാന്‍ പ്രതിയെ വെടിവെച്ച് വീഴ്ത്തിയത്. വെടിയേറ്റ് പരിക്കേറ്റ പ്രതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് കൗണ്‍സലിങ് നല്‍കാനും സാക്കിന ഖാന്‍ ഉണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. പ്രതിയായ കിഷോര്‍ നേരത്തേ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി
ന്യൂഡൽഹി: ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ തള്ളി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെയുള്ള സംഘർഷത്തിൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. എന്നാൽ ഇത് പാകിസ്ഥാൻ വെടിവെച്ചിട്ടുവെന്നത് പൂർണമായും തെറ്രാണെന്നാണ് ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമായ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ സേനയുടെ തന്ത്രപരമായ നീക്കങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് മനസ്സിലാക്കാനും, പരിഹരിക്കാനും, തിരുത്താനും, അത് വീണ്ടും നടപ്പിലാക്കാനും, ദീർഘദൂരം ലക്ഷ്യമാക്കി എല്ലാ ജെറ്റുകളും വീണ്ടും പറത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമല്ല ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുന്നത്. സിവിലിയൻ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കി പാകിസ്ഥാന്റെ ഭീകര ക്യാമ്പുകളും സൈനിക താവളങ്ങളും മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് എയർ മാർഷൽ എ കെ ഭാരതി നേരത്തെ പറഞ്ഞിരുന്നു. ആ ദൗത്യം പൂർത്തിയായ ഉടൻ യുദ്ധവിമാനങ്ങൾ…
