- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം. ഏഴുയാത്രക്കാരുമായി പോയ കാർ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശിലെ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയാണ് ബെന-സെപ്പ റൂട്ട്. മണ്‍സൂണ്‍ കാലത്താണ് ഇവിടം കൂടുതല്‍ അപകടകരമാകുന്നത്. അരുണാചല്‍ പ്രദേശ് ആഭ്യന്തരമന്ത്രിയും പ്രദേശത്തെ എംഎല്‍എയുമായ മാമ നാതുങ്, കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുമുണ്ട്. അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ…
ഇടിമിന്നലോടെ ഇന്ന് മഴയ്ക്ക് സാധ്യത, കേരള തീരത്തടക്കം മത്സ്യബന്ധനത്തിന് വിലക്ക്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകലിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ…
മനാമ: ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ നിയമ-നീതി, പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനെ ബഹ്‌റൈന്‍ നിയമകാര്യ മന്ത്രി യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ് സ്വീകരിച്ചു.ബഹ്റൈന്‍ കിംഗ്ഡം ഓഫ് ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പോള്‍സണും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തവും വളര്‍ന്നുവരുന്നതുമായ ബന്ധങ്ങളെക്കുറിച്ച് മന്ത്രി ഖലഫ് പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വര്‍ദ്ധിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.പരസ്പര താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ചും നിയമപരമായ കാര്യങ്ങളിലും ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങളിലും ഉഭയകക്ഷി സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയെ മേഘ്വാള്‍ അഭിനന്ദിച്ചു. പരസ്പര സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈന്‍ മാധ്യമ സമൂഹം ബഹ്റൈന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്റെ (ബി.ജെ.എ) രജതജൂബിലി ആഘോഷിക്കുന്നു.ബഹ്റൈന്‍ പത്രപ്രവര്‍ത്തന മേഖല കൈവരിച്ച പുരോഗതിയിലും ആദ്യകാല വഴികാട്ടികള്‍ മുതല്‍ ഇന്നത്തെ ഡിജിറ്റല്‍ മീഡിയ വരെയുള്ള മേഖലയിലെ പത്രപ്രവര്‍ത്തകരുടെയും ചിന്തകരുടെയും തലമുറകളെ അവബോധത്തിലേക്കും പ്രചോദനത്തിലേക്കും വളര്‍ത്തുന്നതിലുമുള്ള സംഘടനയുടെ ചരിത്രപരമായ പങ്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ആഘോഷം.25ാം വാര്‍ഷികാഘോഷത്തിനു മുന്നോടിയായി ഏപ്രിലില്‍ സംഘടന രജതജൂബിലി ലോഗോ പുറത്തിറക്കിയിരുന്നു.അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും നിയമപ്രകാരം (1989ലെ ഡിക്രി നിയമം നമ്പര്‍ 21) സ്ഥാപിതമായ സംഘടന 1991ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍ അദ്ധ്യക്ഷനായ ആദ്യ ബോര്‍ഡ് 2000ല്‍ രൂപീകരിച്ചു. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ സയാനി വൈസ് ചെയര്‍മാനായിരുന്നു. അതിനുശേഷം നിരവധി പ്രമുഖ പത്രപ്രവര്‍ത്തകരും എഡിറ്റര്‍മാരും ബി.ജെ.എയെ നയിച്ചു. രണ്ടു വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. നിലവിലെ (202- 32025) അദ്ധ്യക്ഷന്‍ അല്‍ അയം പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ഇസ അല്‍ ഷായ്ജിയാണ്.
മനാമ: പ്രവാസി ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമലയിൽ വെച്ച് നടന്നത്.ഹമല ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്‌ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഭാഗമായി. മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ് വിജയൻ ടി പി യുടെ അധ്യക്ഷതയിൽ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉത്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, എക്സിക്യൂട്ടീവ് അംഗം അൻസാർ…
ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തോടടുത്തതായി കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനം കേരളമാണ്, തൊട്ടുപിന്നിലായി മഹാരാഷ്ട്രയും ഡൽഹിയുമുണ്ട്. നാല് ദിവസത്തിനിടെ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേയ് 30ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 2710 ആണ്. 1147 കേസുകളാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര-424, ഡൽഹി-294, ഗുജറാത്ത്-223, കർണാടക-148, തമിഴ്‌നാട്-148, പശ്ചിമ ബംഗാൾ-116 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ രണ്ട്, ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങളുണ്ടായത്. ഇക്കൊല്ലം അഞ്ചുമാസത്തിനിടെ 22 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും പ്രായാധിക്യമുള്ളവരായിരുന്നുവെന്നും ഇവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു. അതേസമയം, കേരളത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ…
കണ്ണൂർ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ,അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ പത്ത്,പന്ത്രണ്ട് ക്ലാസ്സ് വിജയികൾക്കായുള്ള അനുമോദനവും സ്നേഹോപഹാര വിതരണ ചടങ്ങും നടത്തി.കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഉയർന്ന വിദ്യാഭ്യാസ മേഖല കണ്ടെത്തുന്നതിനു രക്ഷിതാക്കളുടെ താല്പര്യം കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ അവരുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് കൊടുക്കേണ്ടതിനെ കുറിച്ചും, ഉയർന്നു വരുന്ന ലഹരി ഉപയോഗത്തെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും കുട്ടികളെ ബോധവത്കരിക്കുന്നതിലും നമുക്കുള്ള പങ്കിനെയും ഉത്തരവാദിത്തക്കുറിച്ചും അദ്ദേഹം സംസാരിച്ചു.കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.ദീനുൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി സി സമീർ ,അധ്യാപകനും എഴുത്തുക്കാരനുമായ ഒ അബൂട്ടി,അറക്കൽ ഡിവിഷൻ കൗൺസിലർ അഷ്‌റഫ് ചിറ്റുള്ളി, സാമൂഹ്യ പ്രവർത്തകൻ ടി എം റഷീദ്,സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ അബു അൽമാസ്,അബ്ദുൽ ഖല്ലാഖ്, മുനീർ അബ്ദുള്ള എന്നിവർ സംസാരിച്ചു.വിജയികൾക്കുള്ള ഉപഹാര വിതരണം മേയർ നിർവഹിച്ചു.കൂട്ടായ്മയുടെ ആദരം എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് മേയർക്ക് നൽകി.കണ്ണൂർ…
മനാമ: ഇന്ത്യൻ സ്‌കൂളിൽ വിവിധ പരിപാടികളോടെ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു. ഇസാ ടൗൺ കാമ്പസിൽ നടന്ന വാർഷിക ടെക്‌നോഫെസ്റ്റിൽ 4 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. ഇന്ത്യൻ ദേശീയ ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച് സയൻസ് വിഭാഗമാണ് വിദ്യാർത്ഥികളെ ശാസ്ത്ര പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിപുലമായ മത്സരങ്ങൾ സംഘടിപ്പിച്ചത്. ശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മോഡൽ നിർമ്മാണം, പോസ്റ്റർ രൂപകൽപ്പന, ഡിസ്പ്ലേ ബോർഡ് അവതരണങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. നാലാം ക്ലാസിനായി പാഴ് വസ്തുക്കളിൽ നിന്നുള്ള മോഡൽ നിർമ്മാണ മത്സരമാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ അബിഗെയ്ൽ അരുൺ (4-Z), ഡെബോറ സാഷ എഡ്വിൻ (4-T), യൂസിഫ് ഖമിസ് സാദ് (4-M) എന്നിവർ ജേതാക്കളായി. നല്ല നാളേക്കുവേണ്ടി മണ്ണ് സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഹീർ ദീപക് ഭായ് കകാദിയ (5-H), സെറ കിഷോർ (5-J), പ്രത്യുഷ…
ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രിയും പാർലമെന്റ് കാര്യ സഹമന്ത്രിയുമായ അർജുൻ റാം മേഘ്വാൾ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ഗുദൈബിയ കൊട്ടാരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വിലയിരുത്തുകയും ചെയ്തു. നിയമം, നിക്ഷേപം, വാണിജ്യ മധ്യസ്ഥത എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. ബഹ്റൈന്റെ സമഗ്ര വികസനത്തിന് ഇന്ത്യൻ പ്രവാസികൾ നൽകുന്ന പിന്തുണക്ക് കിരീടാവകാശി അഭിനന്ദനം അറിയിച്ചു.
മനാമ: ദുൽഹിജ്ജയിലെ പുണ്യദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അൽ ഫുർഖാൻ സെന്റർ ഉദ്ബോധിപ്പിച്ചു. ആരാധനാ കർമ്മങ്ങളും പ്രാർത്ഥനകളും ദിക്‌റുകൾ തുടങ്ങിയവകൊണ്ട് വരും ദിനങ്ങളെ സമൃധമാക്കണമെന്ന് അബ്ദുൽ ലത്വീഫ് അഹ്‌മദ് ഉണർത്തി. അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ദുഹിജ്ജയുടെ സന്ദേശം എന്ന ശീർഷകത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്‌ലിയ അൽ ഫുർഖാൻ സെന്ററിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ അൽ ഫുർഖാൻ മലയാളം വിഭാഗം വൈസ് പ്രസിഡന്റ് മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുസ്സലാം ബേപൂർ നന്ദിയും പറഞ്ഞു.
