Author: News Desk

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചു. സൈനികർ തിരിച്ചു വെടിയുതിർത്തു. വെടിവയ്പ്പ് തുടരുകയാണ്. ഇന്നു വൈകിട്ടാണു സംഭവം. പ്രദേശത്തുനിന്നും ഇതുവരെ മരണങ്ങളോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തുള്ള ഒരു കുന്നിൻപുറത്തുനിന്നും തീവ്രവാദികൾ രണ്ടു റൗണ്ട് വെടിയുതിർത്തെന്നാണു വിവരം. കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ പ്രദേശത്തു സൈനികർക്കു നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബർ 22നുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമ്യതു വരിച്ചിരുന്നു. പിർ പഞ്ചൽ മേഖല, രജൗറി, പൂഞ്ച് എന്നിവിടങ്ങള്‍ 2003 മുതൽ തീവ്രവാദമുക്ത മേഖലയായി മാറിയിരുന്നു. എന്നാൽ 2021 മുതൽ ഇവിടെ തീവ്രവാദി ആക്രമണങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 സൈനികർ ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 35ൽ അധികം സൈനികരാണു കൊല്ലപ്പെട്ടത്.

Read More

മനാമ: ബഹ്‌റൈനിലെ ആദ്യ നാടൻ പാട്ട് കൂട്ടായ്മയായ “ആരവം നാടൻപാട്ട് കൂട്ടം” അതിന്റെ പതിനാറാം വാർഷികവും കുടുംബ സംഗമവും ഹംലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. 2007 ൽ ഹരീഷ് മേനോൻറെയും ജഗദീഷ് ശിവന്റെയും നേതൃത്വത്തിൽ വളരെ കുറച്ചു അംഗങ്ങളുമായി ആരംഭിച്ച ഈ നാടൻ പാട്ടു കൂട്ടത്തിൽ ഇപ്പോൾ അൻപതിൽ പരം അംഗങ്ങളുണ്ട്. നാടൻ പാട്ടുകളെയും നാടൻ കലാരൂപങ്ങളെയും സ്നേഹിക്കുന്ന ഈ പാട്ടുകൂട്ടം ഇതിനോടകം ബഹ്‌റൈൻ സമൂഹത്തിലെ സാംസ്കാരിക സാമൂഹിക സംഘടനകളിലും മറ്റുമായി അറുനൂറിൽ പരം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ച് അതിന്റെ ജയ്ത്രയാത്ര തുടരുന്നു. ആരവത്തിന്റെ ചിറകിൽ നിന്നും 2022 ൽ ആരംഭിച്ച “ആരവം മരം ബാൻഡ് ഇൻസ്ട്രമെന്റൽ ഫ്യുഷൻ” സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിച്ചുകൊണ്ട് മുന്നേറുന്നു. പതിനാറാം വാർഷികം ആഘോഷിക്കുന്ന ഈ ഉത്സവവേളയിൽ വിശിഷ്ട അതിഥികളായി പ്രശസ്ത സാമൂഹിക പ്രവർത്തകരായ അജികുമാർ (സർവാൻ), മനോജ്‌കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പഴയ കാല ആരവം മെംബേഴ്സിനും നിലവിലെ ആരവം മെമ്പേഴ്സിനും മൊമെന്റോ നൽകി…

Read More

മനാമ: ബഹറിനിലെ കാലാ രംഗത്ത് നിറസാന്നിധ്യമായ കുടുംബ സൗഹൃദ വേദി യേശുദാസിന്റെ എൺപത്തിനാലത്തെ ജന്മദിന – ശതാഭിഷേകം ഗന്ധർവ്വനാദം ” എന്ന പേരിൽ വിപുലമായി ഇന്ത്യൻ ടാലന്റ് അക്കാദമി ആഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. ജോ.സെക്രട്ടറി : അബ്ദുൽ മൻഷീർ സ്വാഗതം പറഞ്ഞ വേദിയിൽ പ്രസിഡൻറ് സിബി കൈതാരത്ത് ഉത്ഘാടനം ചെയ്യ്തു .രക്ഷാധികാരി അജിത്ത് കണ്ണൂർ ഗാനഗന്ധർവ്വന്റെ ജീവചരിത്രം അനുസ്മരിച്ചു. ദിനേശ് ചോമ്പാല, സുനീഷ്, അൻവർ നിലമ്പൂർ മുബീന മൻഷീർ, വൃന്ദ ശ്രീജേഷ്, ഹേമന്ത് രത്നം,മനോജ് നമ്പ്യാർ, ബിജിത്ത്,രാജേഷ് ഇല്ലത്ത്, രജേഷ് പെരുംകുഴി, തുടങ്ങിയ കലാകാരൻമാർ യേശുദാസിന്റെ വിവിധ ഭാഷകളിലുള്ള സംഗീത വിരുന്നു നടത്തി. വനിതാവേദി രക്ഷാധികാരി മിനി റോയ് യുടേയും എക്സിക്യുട്ടീവ് അംഗം റോയിയുടേയും ഇരുപത്തി അഞ്ചു വർഷം പൂർത്തിയായ ദാമ്പത്യ ജീവിതത്തിന്റെ ഓർമ്മകൾ പങ്കിടുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്യ്തു. മുൻ പ്രസിഡൻറ് മാരായ വി.സി ഗോപാലൻ, ജേക്കബ് തേക്കും തോട് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടികൾ വൈ.പ്രസിഡൻറ്: അനിൽ…

Read More

ന്യൂഡ‍ൽഹി: ലോക്സഭാ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ച മൂന്നു കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. കെ.ജയകുമാർ, അബ്ദുൽ ഖാലിക്, വിജയ് വസന്ത് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരുടെ ഖേദപ്രകടനം ലോക്സഭാ പ്രിവിലേജ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാർലമെന്റിലുണ്ടായ പുകയാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഡിസംബർ 18നു സസ്പെൻഡ് ചെയ്ത 33 എംപിമാരിൽ ഉൾപ്പെട്ടവരാണ് മൂവരും. അസമിലെ ബാർപേട്ടയിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് 52 വയസ്സുകാരനായ അബ്ദുൽ ഖാലിഖ്. വിജയ് വസന്ത് (40) കന്യാകുമാരിയിൽനിന്നുള്ള കോൺഗ്രസ് എംപിയും കെ.ജയകുമാർ (73) തമിഴ്‌നാട്ടിലെ നാമക്കലിൽനിന്നുള്ള കോൺഗ്രസ് എംപിയുമാണ്.

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ ഒരാളെകൂടി അറസ്റ്റ് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്. യൂത്ത് കോൺഗ്രസ് നേതാവിന്റേതാണ് സെന്ററെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രതികളെ ആപ് ഉപയോഗിച്ച് കാർഡ് നിർമിക്കാൻ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. സിആർ കാർഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Read More

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണമുണ്ട്. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മുടിയില്‍ ചവിട്ടി നില്‍ക്കുന്നുവെന്നും വസ്ത്രം കീറിയെന്നും പ്രവര്‍ത്തക വിളിച്ച് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ല. അതിരൂക്ഷമായ വിമര്‍ശനമാണ് പോലീസിനെതിരെ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പ്രവര്‍ത്തകയെ അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെയാണ് ഇവരുടെ വസ്ത്രം കീറിയത്. ഇതിനിടെ വനിതാ പോലീസ് പ്രവര്‍ത്തകയുടെ മുടിയിലും വസ്ത്രത്തിലും ചവിട്ടി പിടിച്ചു. കൈക്ക് പരിക്കേറ്റ് പ്രവര്‍ത്തക ഏറെ നേരം റോഡില്‍ കിടന്നു. വേദനിക്കുന്നുണ്ടെന്നും മുടിയില്‍ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാന്‍ പോലീസ് തയ്യാറായില്ല. വലിയ പോലീസ് സന്നാഹം തന്നെ കളക്ട്രേറ്റിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. കളക്ട്രേറ്റിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പോലീസ് രണ്ടു തവണ പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മകരപ്പൊങ്കൽ പ്രമാണിച്ച് 15ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്നാട്ടിനു ചേർന്നുള്ള ജില്ലകൾക്കാണ് അവധി.

Read More

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീർത്ഥാടകരെ നിയന്ത്രിക്കാൻ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാർക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോർഡ് നിയോഗിച്ചു. മകരജ്യോതി ദർശിക്കാൻ എത്തിയവർ സന്നിധാനത്ത് ടെന്റുകൾ കെട്ടി താമസം തുടങ്ങി. സന്നിധാനത്ത് തുടരുന്നവരെ നിർബന്ധപൂർവ്വം തിരിച്ചയയ്‌ക്കേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ തുടങ്ങും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി മസ്ജിദിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. രണ്ടുമണിയോടെ പേട്ടതുള്ളൽ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. യോഗം പെരിയോൻ അമ്പാടത്ത്…

Read More

പിണറായി വിജയൻ ജനപിന്തുണയുള്ള നേതാവെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ട് എംടി യുടെ പരാമർശത്തെ തിരിച്ചുവിടുന്നു. എംടി തന്നെ ഇക്കാര്യം നിഷേധിച്ചു. എംടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു എന്നും സജി ചെറിയാൻ പറഞ്ഞു. ഇ.എം.എസ് അങ്ങനെയല്ല, പിണറായി വിജയനും അങ്ങനെയല്ല. സർക്കാരിന്റെ ജന പിന്തുണ ഇടിച്ചുതാഴ്ത്താൻ ബോധപൂർവം നടത്തുന്ന പ്രചരണമാണ് ഇന്നലെ എം ടിയുടെ വാക്കുകളിലൂടെ കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. എംടി തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല എംടി അങ്ങനെ ഉദ്ദേശിക്കേണ്ട കാര്യവുമില്ല. കാരണം, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ജനനേതാവാണ്. അപ്പോൾ എംടി അങ്ങനെ ഒരിക്കലും ഉദ്ദേശിക്കില്ല. അദ്ദേഹം ഒരു പ്രസംഗത്തിൽ ഒരു പരാമർശം നടത്തി. അത് ആരെ പറ്റി വേണമെങ്കിലും ആർക്കുവേണമെങ്കിലും എടുക്കാം. പക്ഷേ, അത് കേരളത്തിലെ മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ഒരുപറ്റം മാധ്യമങ്ങളുടെ പരിശ്രമമായി മാത്രമേ താൻ കാണൂ എന്നും സജി ചെറിയാൻ പറയുന്നു. കോഴിക്കോട്…

Read More

തൃശ്ശൂർ: തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപതാക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്. രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More