Author: News Desk

ന്യൂഡൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ചെന്ന് അറിയിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി). യഥാർത്ഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി ഇന്ത്യാ സഖ്യം വിടുന്നത്. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും എഎപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള 16 പ്രതിപക്ഷ പാർട്ടികൾ നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ആം ആദ്മിയുടെ പ്രസ്താവന പുറത്തുവന്നത്. ആം ആദ്മി ഇതേ ആവശ്യം പ്രത്യേകമാണ് ഉന്നയിച്ചത്.’യഥാർത്ഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ, വെെദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ ഇരുവർക്കും താൽപര്യമില്ല’- എഎപി നേതാവ് അനുരാഗ്…

Read More

മനാമ: ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ജൂൺ ആറ് (ഒന്നാം പെരുന്നാൾ ദിവസം ) വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും. ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്‌ന, കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ,ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോയും പ്രശസ്ത ഡാൻസ് ടീം ഒരുക്കുന്ന ഡാൻസ് പ്രോഗ്രാമും തികച്ചും സൗജന്യമായാണ് സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈനിലെ എല്ലാ കലാസ്വാധകരെയും ജൂൺ ആറ് വെള്ളിയാഴ്ച്ച (ഒന്നാം പെരുന്നാൾ ദിവസം) വൈകീട്ട് 6:30ന്ന്‌ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിലേക്ക് ക്ഷണിക്കുന്നതായ് സെവൻ ആർട്സ് കൾച്ചറൽ ഫോറം ചെയർമാൻ മനോജ്‌ മയ്യന്നൂർ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം,പ്രോഗ്രാം കമ്മറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ,പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ…

Read More

കണ്ണൂർ: പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പൊലീസിൻ്റെ പിടിയിലായി. പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന മൂന്ന് പേരാണ് പിടിയിലായത്. ഇല്ലത്ത് താഴയിലെ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരിൽ നിന്ന് കണ്ടെത്തിയ ലഹരി വസ്തുക്കളുടെ അളവ് പൊലീസ് പുറത്തുവിട്ടിട്ടില്ല. വാടക വീട്ടിൽ പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തിയത്. പ്രിൻസിപ്പൽ എസ്.ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പൊലീസ് എത്തിയതറി‍ഞ്ഞ് നാട്ടുകാരും വീടിന് മുന്നിൽ തടിച്ചുകൂടി. പ്രതികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നു. പിടിയിലായ പ്രതി റനിലിനെതിരെ തലശേരി പൊലീസും നേരത്തെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇല്ലത്ത് താഴയിലെ വീട്ടിൽ പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ റനിൽ അന്ന് ഓടി രക്ഷപ്പെട്ടിരുന്നു. തലശേരി പൊലീസ് അന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയിരുന്നു.

Read More

കോഴിക്കോട്: കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്കായാണ് പൊലീസ് അജ്മലിനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചത്. ശുചിമുറിയില്‍ പോകണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അനുവദിച്ചു. ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് നഗര പരിധിയില്‍ തന്നെ ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അജ്മല്‍. മോഷണം അടക്കമുള്ള കേസുകളിലാണ് അജ്മല്‍…

Read More

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സാധാരണക്കാരുടെ ജീവിതത്തെ കെസി വേണുഗോപാല്‍ അപഹസിക്കുകയാണ്. തിരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണം. പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ കെസി വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Read More

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂൺ 4) അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷ മുൻനിർത്തി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി. അതേസമയം, കാലവർഷ കെടുതി മൂലം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയായിരിക്കും. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ആലപ്പുഴ ജില്ലയില്‍ അവധിയുള്ളത്. ആലപ്പുഴ ജില്ലകളിലെ അവധി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂൺ 4) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും കാർത്തികപള്ളി താലൂക്കിലെ പള്ളിപ്പാട് വില്ലേജിലെ തെക്കേകര ഗവ.…

Read More

കൊച്ചി: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പത്ത് കോടിയിലേറെ രൂപയാണ് അനുവദിച്ചത്. കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകും. 78,498 മത്സ്യത്തൊഴിലാളികൾക്കും 27020 അനുബന്ധ തൊഴിലാളികൾക്കുമാണ് സഹായം ലഭിക്കുക.

Read More

തൃശൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്റെ(Poomala dam) ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ജലനിരപ്പ് 28 അടിയായാല്‍ ഷട്ടറുകള്‍ അടിയന്തരമായി തുറന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. പൂമല ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോള്‍ മലവായ് തോട്, പുഴയ്ക്കല്‍ തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും തോട്ടില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയില്‍ മത്സ്യ ബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണം. അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ സ്വീകരിക്കണം. പൂമല ഡാമിലെ…

Read More

കണ്ണൂർ: കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് ലഹരി വസ്തുക്കളും ആയുധങ്ങളും. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദ് അഫ്നാന്റെ, കണ്ണൂർ മണലിലെ ക്വാർട്ടേഴ്സിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ അന്വേഷിച്ചെത്തിയത്. പൊലീസ് എത്തിയെങ്കിലും റഹീമിനെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ മാതാവായ സീനത്ത് കയ്യിൽ എന്തോ ഒളിപ്പിച്ചു പിടിക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോളാണ് മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് കണ്ടെത്തിയത്. 1.40 ഗ്രാം എംഡിഎംഎയാണ് സീനത്തിൽനിന്നു പിടിച്ചെടുത്തത്. തുടർന്ന് ക്വാർട്ടേഴ്സിൽ നടത്തിയ വിശദമായ പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് ക്വാർട്ടേഴ്സിന് സമീപം എത്തിയ ഷാഹിദിനേയും പിടികൂടി. ഇയാളിൽനിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനുരൂപ്, വിനീത്, എസ്‌സിപിഒ സുജിത്ത്, സിപിഒമാരായ മിനി, സൗമ്യ അഫസീർ, അഖിൽ, മഹേഷ്‌,…

Read More

നിലമ്പൂർ: ഒമ്പതു വർഷം കേരളം ഭരിച്ചു മുടിച്ച സർക്കാരിനെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് തിരഞ്ഞെടുപ്പിനെ കാണേണ്ടതെന്നും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയമത്സരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടു കൂടി പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമായി തുടരും. ഒരു ഭരണമാറ്റത്തിന്റെ കേളി കൊട്ടാണ് നിലമ്പൂരിൽ ആരംഭിക്കുന്നത്. ആര്യാടൻ മുഹമ്മദ് മന്ത്രിയും എംഎൽഎയും ആയിരിക്കുമ്പോൾ ഉണ്ടാക്കിയ വികസനമല്ലാതെ ഒരു വികസനവും നിലമ്പൂരിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ ജനവിരുദ്ധമായ ഒരു സർക്കാരിനെതിരെ നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതാൻ പോകുകയാണ്. മലയോര മേഖലയിലെ ജനങ്ങൾ ഇത്ര കഷ്ടതയനുഭവിക്കുന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല. എല്ലാ ദിവസവും ഒരാളെയെങ്കിലും ആന ചവിട്ടി കൊല്ലുകയാണ്. വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഇതുവരെ കേന്ദ്രത്തെ സമീപിക്കാൻ തയാറാകാതിരുന്ന സർക്കാർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ പെട്ടെന്ന് കാബിനറ്റ് കൂടി കേന്ദ്രത്തെ സമീപിക്കാൻ പോകുന്നു. ഇതിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും. മലപ്പുറത്തുകാരെ…

Read More