- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
കണ്ണൂർ: രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിന് ശേഷം പിടിയിൽ. ചറുവത്തൂർ കെഎംകെ തീയേറ്ററിന് സമീപം രാഗി മന്ദിരം ഹൗസിൽ എംപി രാകേഷ് (40) ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. 2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പോണ്ടിച്ചേരി കോട്ടക്കുപ്പത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ 2 പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തല്‍. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാർക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകൾ, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവ പരിശോധിച്ചപ്പോൾ പ്രതിദിനം പണം അക്കൗണ്ടുകളിൽ എത്തിയതായി സൂചന ലഭിച്ചു. ഇതു വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാർ അനാശാസ്യ കേന്ദ്രത്തിൽ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. തനിക്ക് ക്ഷയരോഗമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയിൽ പറഞ്ഞത്. ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും ഉത്തരവുവന്നശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിലേക്ക് കോടതി കടന്നില്ല. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി ലീന മരിയ പോളിനെ 2021ൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ…
ഏക സാക്ഷിയും മൊഴിമാറ്റി; ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കാൻ പൊലീസ്
തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നടന്മാർക്കെതിരെ കേസുകളിൽ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക അന്വേഷണസംഘം ഉടൻ തീരുമാനിക്കും. 2008ൽ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയൻപിള്ള രാജുവുമടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയായിരുന്നു പരാതിക്കാരി. സെക്രട്ടേറിയേറ്റിലെ ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരാതിയിൽ പറയുന്ന ദിവസം സെക്രട്ടറിയേറ്റ് വളപ്പിൽ ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖ.പീഡനം നടന്നതായി പറയുന്ന ടോയ്ലറ്റ് ഇടിച്ച് പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസാക്കി മാറ്റി. അതിനാൽ പരാതിക്കാരി പോലും കൃത്യമായ സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിയോ…
കോഴിക്കോട് നിന്ന് വഴിയാത്രക്കാരന്റെ ഫോൺ തട്ടിപ്പറിച്ചു, കേസിൽ നിന്ന് രക്ഷപ്പെടാൻ ലോറി ഡ്രൈവറായി, ഒടുവില്‍ പിടിയിൽ
കോഴിക്കോട്: കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് പനമരം സ്വദേശി ഗണപതികൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍(38) ആണ് പിടിയിലായത്. വയനാട്ടില്‍ നിന്ന് തന്നെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു കുറ്റകൃത്യം നടന്നത്. രാത്രി ഒന്‍പതുമണിയോടെ മാവൂര്‍ റോഡ് രാജാജി ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പാലക്കാട് സ്വദേശി വികെ വിബീഷാണ് മോഷണത്തിന് ഇരയായത്. വിബീഷിന്റെ മൊബൈല്‍ ഫോണ്‍ കൃഷ്ണമോഹന്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ബസിലും ലോറിയിലും ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കൃഷ്ണമോഹന്‍. പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇയാൾ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറികളില്‍ ഡ്രൈവറായി ജോലിക്ക് കയറി. വയനാട് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയില്‍ ഹാജരാക്കിയ കൃഷ്ണമോഹനെ കോടതി റിമാന്റ് ചെയ്തു.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം സംഘടിപ്പിച്ച സമന്വയം 2025 വേദിയിൽ മുഖ്യാതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ്, ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ അനിൽ. P ക്ക് നൽകി പ്രകാശനം ചെയ്തു. സൊസൈറ്റിയിൽ ഈ ദിവസങ്ങളിൽ വൈകിട്ട് 7.00 മണിമുതൽ നവരാത്രി പ്രാർത്ഥനയും വിവിധ വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 4. 30 മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പ്രമുഖ IAS ഓഫീസറും ജന മനസ്സുകളിൽ കളക്ടർ ബ്രോ എന്നറിയപ്പെടുന്ന കുട്ടികൾക്ക് പ്രിയങ്കരനായ പ്രശാന്ത് നായർ IAS കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു . കൂടുതൽ…
‘എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചു’; ചെന്നിത്തല നവോദയ വിദ്യാലയത്തിൽ റാഗിങ് പരാതി
ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് റാഗിങ്ങെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചുവെന്നാണ് പരാതി. എന്നാൽ റാഗിങ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വിശദീകരിക്കുന്നത്. കുട്ടികൾ തമ്മിൽ ഉണ്ടായ പ്രശ്ങ്ങളുടെ തുടർച്ചയാണ് മർദ്ദനമുണ്ടായതെന്നും റാഗിങ്ങല്ലെന്നും പ്രിൻസിപ്പൽ പറയുന്നു. ഹോസ്റ്റലിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച 6 പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു.
കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികൾ മരണപ്പെട്ടതായാണ് വിവരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാഗങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കാനാകുമെന്നും അപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങളും നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും അവർ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മലയാളി അസോസിയേഷന്‍, ലോകകേരളസഭാ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും ), +91-8802012345 (മിസ്ഡ് കോൾ,…
വാട്‌സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍, സഹോദരന്‍ സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബഷീറിന്റെ വീട്ടില്‍വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ബഷീര്‍ നാസറിനെയും സലീമിനെയും മോശമായി പരാമര്‍ശിച്ചത് ചോദിക്കാനാണ് ഇരുവരും ബഷീറിന്റെ വീട്ടിലെത്തിയത്. ഇതിനിടെയാണ് ബഷീര്‍ രണ്ടുപേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നാസറിന്റെ വയറിനും സലീമിന്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുന്നുണ്ട്.
കാസർകോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദർ പോൾ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയിരിക്കുകയാണ്. 2024-മേയ് 15 മുതൽ ഓഗസ്റ്റ് 13-വരെയുള്ള കാലയളവിൽ വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.
