Author: News Desk

ഇന്നലെ ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനാണ് നീക്കമെങ്കില്‍ ഇറാന്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. ആണവകരാര്‍ ഒപ്പുവയ്ക്കാന്‍ ഇറാന് 60 ദിവസം സമയം അനുവദിച്ചിരുന്നുവെന്നും ഇറാന്റെ ആണവപ്ലാന്റുകള്‍ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഇറാനിലെ ഭരണമാറ്റം ആയിരുന്നില്ല ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ധരാത്രി നടത്തിയ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. (Pentagon chief Pete Hegseth on Operation Midnight Hammer) ഇറാന്റെ ആണവ നീക്കങ്ങളെ തടയുക മാത്രമായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറാനിയന്‍ സൈനികര്‍ക്കോ പൗരന്മാര്‍ക്കോ എതിരെയുള്ള ആക്രമണം അമേരിക്ക പദ്ധതിയിട്ടിരുന്നില്ല. ആണവ കേന്ദ്രങ്ങള്‍ കൃത്യമായി തന്നെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവനിലയങ്ങള്‍ നശിപ്പിക്കാന്‍ 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും രണ്ട് ബി ടു ബോംബര്‍ വിമാനങ്ങളുമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍…

Read More

താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ( election in AMMA soon after mohanlal clarifys his stand) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ യോഗത്തില്‍ എത്തിയിരുന്നില്ല. മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനിന്നു. സീനിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

Read More

മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ബഹ്റൈന്‍ പൗരര്‍ ജാഗ്രത പാലിക്കണമെന്നും ശക്തമായ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അഭ്യര്‍ത്ഥിച്ചു.ദേശീയ ഐക്യത്തിന്റെയും സാമൂഹിക സ്ഥിരതയുടെയും പ്രാധാന്യം കൗണ്‍സില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചിന്താപൂര്‍വ്വമായ പെരുമാറ്റവും പൊതു ക്രമം സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിബദ്ധതയുമുണ്ടാകണം. ഭിന്നതയ്ക്ക് കാരണമാകുന്നതോ പൊതു സമാധാനം തകര്‍ക്കുന്നതോ ആയ കിംവദന്തികളിലേക്കോ ആഹ്വാനങ്ങളിലേക്കോ വലിച്ചിഴക്കപ്പെടുന്ന് ദേശീയ ഐക്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയാകും. അപ്രതീക്ഷിത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതോ ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്നതോ ആയ പ്രതിലോമകരമായ പെരുമാറ്റത്തില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം.ഈ നിര്‍ണായക സമയത്ത് ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പര ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും സജീവമായ പങ്ക് വഹിക്കാന്‍ മതനേതാക്കളോടും പ്രസംഗകരോടും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

Read More

മനാമ: പ്രശസ്ത സ്ഥാപനങ്ങളുടെ പേരില്‍ ടെന്‍ഡറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാജ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ബഹ്‌റൈനിലെ കമ്പനികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.’റീഫണ്ടബിള്‍ രജിസ്‌ട്രേഷന്‍ ഫീസ്’ എന്ന പേരില്‍ പണം കൈമാറാന്‍ ആവശ്യപ്പെട്ട് വഞ്ചിക്കുന്ന വ്യാജ സന്ദേശങ്ങളാണ് ഇതിലധികവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സൈബര്‍ ക്രൈം യൂണിറ്റ് വ്യക്തമാക്കി.വലിയ തോതിലുള്ള ടെന്‍ഡറുകള്‍ നടക്കുന്നുണ്ടെന്ന് സ്വീകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഏറെ ശ്രദ്ധാപൂര്‍വം തയാറാക്കുന്ന സന്ദേശങ്ങളാണ് ഇവയെന്ന് സൈബര്‍ ക്രൈം യൂണിറ്റ് അറിയിച്ചു.

Read More

മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന്റെ ഒരു ഭാഗത്തും ബഹ്‌റൈന്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി.നമുക്കു ചുറ്റും നടക്കുന്ന യുദ്ധത്തില്‍ ബഹ്‌റൈന്‍ ഭാഗമല്ലെന്നും ഈ സംഘര്‍ഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ അനുവദിക്കില്ലെന്നും ഒരു ഉന്നതതല യോഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യം കെട്ടിപ്പടുത്ത സമാധാനം, സ്ഥിരത, ഐക്യം എന്നിവ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശൂറ കൗണ്‍സിലിലെയും പ്രതിനിധി സഭയിലെയും അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റു വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Read More

മനാമ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സി.ബി.ബി) ഉന്നത തസ്തികകളിലേക്ക് ഏഴു സ്ത്രീകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ഇതോടെ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ വനിതകളുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ അധികമായി.ഇവരടക്കം മൊത്തം 13 പേര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. സ്ഥാനക്കയറ്റങ്ങള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളില്‍ വനിതാ പ്രാധിനിധ്യം കുറവാണ്. ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമായ ഈ നിയമനം.ലിക്വിഡിറ്റിയും സോവറിന്‍ ക്രെഡിറ്റും കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന മോണിറ്ററി ഓപ്പറേഷന്‍സ് ആന്റ് ഗവണ്‍മെന്റ് ഡെബ്റ്റ് മാനേജ്‌മെന്റ് ഡയരക്ടറേറ്റിന്റെ മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയത് അഫാഫ് ഖലീഫ ഖല്‍ഫാനാണ്. ഫാത്തിമ ഹസന്‍ അക്തര്‍സാദ (ലൈസന്‍സിംഗ് ആന്റ് റെഗുലേറ്ററി വിഭാഗം), സാറ ഖാലിദ് ഖ്വായിദ് (ആന്റി ഫിനാന്‍ഷ്യല്‍ ക്രൈം ഡയറക്ടറേറ്റ്) തുടങ്ങിയ വനിതകളാണ് മറ്റുള്ളവര്‍.രാജ്യത്തെ പ്രതിഭകളെയും സ്ഥാപനത്തിന്റെ ശേഷിയെയും ശാക്തീകരിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമാണിതെന്ന് സി.ബി.ബി. ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ പറഞ്ഞു.

Read More

കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിനെ പേരാമ്പ്രയിലെ വാടക വീട്ടിൽനിന്ന് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലിചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരികയായിരുന്നുവെന്നാണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്. പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ്‌ ആയി ജോലിചെയ്തിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ സമഗ്ര സുരക്ഷാ മേല്‍നോട്ട നടപടികളുടെ ഭാഗമായി വ്യാവസായിക സ്ഥാപനങ്ങളിലെ രാസ സംഭരണ കേന്ദ്രങ്ങളുടെ പരിശോധന ജനറല്‍ ഡയറക്ടറേറ്റ് ശക്തമാക്കി.വെന്റിലേഷന്‍, അലാറങ്ങള്‍, അടിയന്തര പദ്ധതികള്‍ തുടങ്ങിയ ഉചിതമായ സുരക്ഷാ സംവിധാനങ്ങളുടെ സാന്നിധ്യമുള്‍പ്പെടെ അപകടകരമായ വസ്തുക്കളുടെ സംഭരണത്തിനായി ദേശീയ, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.എല്ലാ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് പരിശോധിക്കാന്‍ പരിശോധനാ സംഘങ്ങള്‍ ഓണ്‍-സൈറ്റ് പരിശോധനകള്‍ നടത്തുകയും ശരിയായ സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും അപകടകരമായ രാസവസ്തുക്കളുടെ ശരിയായ കൈകാര്യം ചെയ്യലിനെക്കുറിച്ചും ജീവനക്കാരെ ബോധവല്‍കരിക്കുകയും ചെയ്യുന്നുണ്ട്.

Read More

കോഴിക്കോട്: കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ട് ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാൽവേജ് സംഘം ഹെലികോപ്റ്ററിൽ തീപിടിച്ച കപ്പലിൽ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കോസ്റ്റ് ​ഗാർഡും ഷിപ്പിം​ഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും പരി​ഗണിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read More

വൈക്കം: കഴുത്തിലും കാലിലും ഇഷ്‌‌ടിക കെട്ടിയ നിലയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. തിങ്കളാഴ്‌ച മുതൽ കാണാതായ ഫിഷ് ഫാം ഉടമ ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ(54) മൃതദേഹമാണ് ദുരുഹസാഹചര്യത്തിൽ കണ്ടെത്തിയത്. വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപം കരിയാറിൻ തീരത്ത് ഫിഷ് ഫാം നടത്തുന്നയാളാണ് ഇദ്ദേഹം. ഇതിന് സമീപത്ത് കരിയാറ്റിൽ നിന്നാണ് ഇന്ന് വൈകിട്ട് മൂന്നോടെ മൃതദേഹം ലഭിച്ചത്. തിങ്കളാഴ്‌ച മുതലാണ് വിപിനെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. തിങ്കളാഴ്‌ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാൻ വരാമെന്ന് വിപിൻ വീട്ടുകാരോട് പറഞ്ഞിരുന്നു. തലേന്ന് ഫാമിലെ താൽക്കാലിക ഷെഡിൽ കിടക്ക വിരിച്ചാണ് വിപിൻ കിടന്നിരുന്നത് എന്നാണ് സൂചന. ഇവിടെ കിടക്ക മറിഞ്ഞുകിടന്ന നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഇവിടെത്തന്നെ കിടന്നിരുന്നു.പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഇവിടെ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇവ പ്രവർത്തനരഹിതമാണ് എന്നാണ് വിവരം. സംഭവദിവസം പറഞ്ഞസമയത്തും…

Read More