Author: News Desk

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.ആഗോള മയക്കുമരുന്ന് വിരുദ്ധ നടപടികൾക്ക് രാജ്യത്തിന്റെ ശക്തമായ പിന്തുണയുമായുണ്ടെന്ന് ആഭ്യന്തര മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതി ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാർഗനിർദേശപ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ തുടർനടപടികൾ പ്രകാരവും മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള അന്താരാഷ്ട്ര നടപടികളിൽ ബഹ്‌റൈൻ സജീവമായ പങ്ക് വഹിക്കുന്നുണ്ട്.ദേശീയ നയത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിലെ 97% വിജയത്തെ അടിസ്ഥാനമാക്കി ബഹ്‌റൈൻ മയക്കുമരുന്ന് നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2025 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 700ലധികം കേസുകൾ അധികൃതർ രജിസ്റ്റർ ചെയ്യുകയും 182 കിലോഗ്രാമിൽ കൂടുതൽ നിയമവിരുദ്ധ മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സംഭാവന നൽകുന്ന എല്ലാ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിനും മന്ത്രി നന്ദി…

Read More

ബഹ്റൈൻ പ്രതിഭ മനാമ മേഖല കമ്മറ്റിക്ക് കീഴിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ ജൂൺ 27 വെള്ളിയാഴ്ച സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ നടക്കുന്ന മത്സരത്തിൽ ബഹ്റൈനിലെ പതിനൊന്ന് ടീമുകൾ മാറ്റുരക്കും. ഒപ്പം വനിത ടീമുകൾ അണിനിരക്കുന്ന സൗഹൃദ മത്സരവും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു. മുഴുവൻ കായിക പ്രേമികളെയും മത്സരങ്ങൾ വീക്ഷിക്കാൻ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read More

കാസർകോട്: മഞ്ചേശ്വരത്ത് യുവാവ് അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു.വോർക്കാട് നലങ്ങി സ്വദേശി ഹിൽഡയെയാണ് (60) മകൻ മെൽവിൻ കൊന്നത്. അയൽവാസി ലൊലിറ്റയെയും (30) ഇയാൾ കൊല്ലാൻ ശ്രമിച്ചു. മെൽവിൻ ഒളിവിലാണ്. ഇന്നു പുലർച്ചെയാണ് സംഭവം.ഹിൽഡയും മെൽവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന ഹിൽഡയുടെ മേൽ മെൽവിൻ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണ് മെൽവിൽ ലൊലിറ്റയെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ലൊലിറ്റയെയും പെട്രോളൊഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ലൊലിറ്റയെ ആശുപത്രിയിലെത്തിച്ചു. മെൽവിൻ ഓടി രക്ഷപ്പെട്ടു. ഇയാൾ ലഹരിക്കടിമയാണെന്ന് അറിയുന്നു.

Read More

കോഴിക്കോട്: സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ബെംഗളൂരുവിൽ.സാമൂതിരി സ്വരൂപത്തിലെ കോട്ടയ്ക്കൽ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്. സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ ഏപ്രിൽ 3ന് അന്തരിച്ചതിനെ തുടർന്നാണ് രാമചന്ദ്രൻ രാജ സ്ഥാനത്തേക്ക് വന്നത്. അനാരോഗ്യം കാരണം ട്രസ്റ്റി ഷിപ്പിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണം നടത്താൻ കോഴിക്കോട്ടേക്ക് വരാൻ സാധിച്ചിരുന്നില്ല.1932 ഏപ്രിൽ 27നാണ് ജനനം. കോട്ടക്കൽ കെ.പി. സ്കൂൾ, രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഉപരിപഠനം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലായിരുന്നു.മെറ്റൽ ബോക്സിൽ കമേഴ്സ്യൽ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം മുുംബൈയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുംബൈയിലെ ഗാർവരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ ആന്റ് ഡവലപ്‌മെന്റിന്റെ സ്ഥാപക…

Read More

ഷിംല∙ ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. കുളു ജില്ലയിൽ നിരവധി വീടുകളും വാഹനങ്ങളും‌ ഒലിച്ചുപോയി. സ്കൂൾ കെട്ടിടം, കടകൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.  കുളു ജില്ലയിലെ മണാലി, ബഞ്ചാർ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകർന്നു. വാഹനഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. “ഇതുവരെ 2 മൃതദേഹങ്ങൾ കണ്ടെടുത്തു. ബുധനാഴ്ച കാംഗ്രയിൽ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഒഴുക്കിൽപ്പെട്ടതു കാംഗ്രയിലെ ധർമ്മശാലയ്ക്കടുത്തുള്ള ഒരു ചെറിയ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്നവരായിരുന്നു. പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട കരാറുകാരനിൽനിന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്” – അധികൃതർ പറഞ്ഞു.

Read More

വാഷിങ്ടൻ∙ ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ–ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു ഗാസയെപറ്റിയുള്ള ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചു വരികയാണെന്നു ട്രംപ് പറഞ്ഞു. ഏതാണ്ട് 21 മാസത്തിലധികമായി മേഖല സംഘർഷഭരിതമാണ്.  ‘‘ഗാസയിൽ പുരോഗതി കൈവരിക്കുന്നുണ്ട്. നല്ല വാർത്ത ലഭിക്കുമെന്നാണു കരുതുന്നത്. വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണ് ഗാസയെന്നാണ് എന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞത്’’– ട്രംപ് പറഞ്ഞു. വെടിനിർത്തലിനുള്ള പുതിയ നീക്കങ്ങൾ ആരംഭിക്കുമെന്നു ഖത്തർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിനായി ചർച്ചകൾ ഊർജിതമാക്കിയതായി അടുത്ത ദിവസം ഹമാസും പ്രതികരിച്ചു. അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യത്തിന്റെ കവചിതവാഹനം സ്ഫോടനത്തിൽ തകർന്ന് 7 സൈനികർ കൊല്ലപ്പെട്ടു. വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

Read More

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) കേരളത്തില്‍ 950 ആളുകളുടെ ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയെ അറിയിച്ചു.വിവിധ കേസുകളില്‍ പിടിയിലായ പി.എഫ്.ഐ. പ്രവര്‍ത്തകരില്‍നിന്നാണ് ഹിറ്റ്‌ലിസ്റ്റിന്റെ വിവരങ്ങള്‍ ലഭിച്ചതതെന്നും എന്‍.ഐ.എ. വ്യക്തമാക്കി. ജില്ലാ ജഡ്ജിയും ചില രാഷ്ട്രീയ നേതാക്കളും ഹിറ്റ്‌ലിസ്റ്റിലുണ്ട്.എന്‍.ഐ.എ. റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി പരിഗണിക്കുമ്പോഴാണ് ഹിറ്റ്‌ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പി.എഫ്.ഐ. തയാറാക്കിയത്. അവരെ ഇല്ലാതാക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായും എന്‍.ഐ.എ. കോടതിയെ അറിയിച്ചു.എന്‍.ഐ.എ. അറസ്റ്റു ചെയ്ത സിറാജുദ്ദീനില്‍നിന്ന് 240 പേരുടെ പട്ടികയും ഇപ്പോള്‍ ഒളിവിലുള്ള അബ്ദുല്‍ വഹദില്‍നിന്ന് 5 പേരുടെയും മറ്റൊരാളില്‍നിന്ന് 232 പേരുടെയും അയൂബിന്റെ പക്കല്‍നിന്ന് 500 പേരുടെയും പട്ടികയും ലഭിച്ചു. ആലുവയിലെ പെരിയാര്‍വാലി കാമ്പസിലാണ് പി.എഫ്.ഐ. ആയുധപരിശീലനം നടത്തിയിരുന്നതെന്നും എന്‍.ഐ.എ. അറിയിച്ചു. ഈ കേന്ദ്രം സര്‍ക്കാര്‍ പൂട്ടിയിരുന്നു.ജാമ്യഹര്‍ജി നല്‍കിയ 4 പി.എഫ്.ഐ. പ്രവര്‍ത്തകരും തങ്ങള്‍ നിരപരാധികളാണെന്ന് വാദിച്ചു. ഈ…

Read More

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ പരാമർശത്തിൽ നടപടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് താക്കീത് ചെയ്തു. ഇരു നേതാക്കളുടെയും മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്.  ബോധപൂർവം പാർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു. പാർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം ക്ഷുഭിതനായി സംസാരിച്ചതായാണ് വിവരം. ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതര തെറ്റാണ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് എക്സിക്യൂട്ടീവും വിലയിരുത്തി. അതേസമയം, സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ നേതാക്കൾ പറഞ്ഞില്ല. കമല സാദനന്ദനും കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോർന്നിരുന്നത്. ഇതിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയെ ഫോണിൽ വിളിച്ചു നേതാക്കൾ ഖേദം അറിയിച്ചിരുന്നു.

Read More

തിരുവനന്തപുരം: ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ – കാറ്റഗറി എ) ലൈസന്‍സ് കരസ്ഥമാക്കി കെഫോണ്‍. ഇതോടെ കേരളത്തിന്‍റെ സ്വന്തം നെറ്റ്‍വര്‍ക്കായ കെഫോണിലൂടെ രാജ്യത്തെവിടെയും ഇന്‍റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും. ദില്ലിയിൽ നടന്ന ചടന്ന ചടങ്ങില്‍ ഡിഒടി എഎസ് ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി ദിലീപ് സിങ്ങ് സങ്ഗാര്‍ കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. കെഫോണ്‍ സിടിഒ മുരളി കിഷോര്‍, സിഎസ്ഒ ബില്‍സ്റ്റിന്‍ ഡി ജിയോ, സിഎഫ്ഒ പ്രേം കുമാര്‍ ജി, മാനേജര്‍ സൂരജ് എ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റ്‍വര്‍ക്ക് സംവിധാനത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നെറ്റ്‍വർക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി സഹകരിച്ചും കെഫോണ്‍ രാജ്യവ്യാപകമായി ഇന്‍റര്‍നെറ്റ് സേവനം നല്‍കും ഐഎസ്പി – എ ലൈസന്‍സ് നേട്ടം കെഫോണിന്‍റെ ജൈത്രയാത്രയിലെ ഒരു നാഴികക്കല്ലാണെന്നും കൂടുതല്‍ മികച്ച രീതിയില്‍ സേവനം നല്‍കാന്‍ ഈ നേട്ടം ഊര്‍ജ്ജം പകരുമെന്നും കെഫോണ്‍…

Read More

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്ന് തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം. സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം വിജയിച്ചതിനേക്കുറിച്ച് താന്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അതെന്ന് തരൂർ പറഞ്ഞു. ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ഊര്‍ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്.…

Read More