Author: News Desk

പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്രാവശ്യം നടക്കുന്നത്. പാലക്കാട് ജില്ലിൽ 12 നിയമസഭ മണ്ഡലങ്ങളാണുള്ളത്. പികെ ശശിയുടെ വിമത നീക്കവും പാലക്കാട് ഡീൽ ആരോപണവുമെല്ലാം ജില്ലിയലെ നിയമസഭ മണ്ഡലങ്ങളിൽ ചർച്ചയാകും. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മേൽക്കൈയുള്ള ജില്ലയാണ് പാലക്കാട്. പരമ്പരാ​ഗതമായി ഭൂരിഭാ​ഗം മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് വിജയിച്ചുവരുന്നത്. 2011- ൽ 12 മണ്ഡലങ്ങളിൽ എൽ ഡി എഫ് ഏഴിടത്ത് ജയിച്ചപ്പോൾ 2016- എണ്ണം കൂട്ടി, ഒമ്പത് മണ്ഡലങ്ങളായി. 2021-ൽ 10 സീറ്റിലാണ് എൽഡിഎഫ് ജയിച്ചത്.പാലക്കാട് ജില്ലയിലെ വിമത നീക്കം സിപിഎമ്മിന് ചെറിയ തോതിലെങ്കിലും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ സംഘടിപ്പിച്ച് ഇലക്ഷനിൽ സജീവമാകാനുള്ള നീക്കത്തിലാണ് ശശി പികെ ശശി എന്നാണ് പുറത്തുവരുന്നത്. പികെ ശശിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ചാണ് സിപിഎം ഇതി​നെ നേരിടുന്നത്. മാത്രമല്ല, യുഡിഎഫുമായി സഹകരിക്കാനുള്ള ശശിയുടെ നീക്കത്തിന്, ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളവർക്ക് ഭിന്നതയുണ്ടെന്നുള്ള തരത്തിലുളള പ്രചാരണവും ജില്ലയിൽ നടക്കുന്നുണ്ട്. പാലക്കാട് രാഹുൽ ഫാക്ടറും യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലൈ​ഗികാധിക്രമ…

Read More

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായതിന് പിന്നാലെ ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നു. പ്രമുഖ അലുമിനിയം ഉല്‍പ്പാദക രാജ്യങ്ങളായ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ ശാലകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതാണ് വിപണിയെ ഉലച്ചത്. ഇതോടെ അലുമിനിയം വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിന് അരികിലെത്തി. ഇതോടെ ഇന്ത്യന്‍ അലുമിനിയം കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം നേടാനായി. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ), വേദാന്ത എന്നിവയുടെ ഓഹരികള്‍ 2.5% മുതല്‍ 5.5% വരെ നേട്ടമുണ്ടാക്കി. ആഗോളതലത്തില്‍ അലുമിനിയം വിതരണത്തില്‍ തടസ്സം നേരിടുന്നത് ഇന്ത്യയിലെ പ്രാഥമിക ഉല്‍പ്പാദകര്‍ക്ക് ഗുണകരമാകുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉല്‍പ്പാദകരായ എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം , അലുമിനിയം ബഹ്റൈന്‍ എന്നിവയുടെ പ്ലാന്റുകള്‍ക്ക് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. അബുദാബിയിലെ തങ്ങളുടെ പ്ലാന്റിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി എമിറേറ്റ്സ് ഗ്ലോബല്‍ അറിയിച്ചു. ആഗോള അലുമിനിയം ഉല്‍പ്പാദനത്തിന്റെ 9 ശതമാനത്തോളം ഈ…

Read More

കോട്ടയം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളിയിലെ പ്രസംഗം രാഹുൽ തുടങ്ങിയത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഉമ്മൻചാണ്ടിയുടെ ജനസ്വീകാര്യത അദ്ദേഹത്തിന്‍റെ വിലാപയാത്രയിലൂടെ ലോകം കണ്ടതാണ്. 10 വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത് സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാൽ യു ഡി എഫ് സർക്കാർ കൈക്കൊള്ളുന്ന ആദ്യ തീരുമാനം ഇതായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. റബർ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും പിണറായി സർക്കാരിനെയും രാഹുൽ കടന്നാക്രമിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യൻ കർഷകരെ…

Read More

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌ സി ആർ എ) പുതിയ ഭേദഗതി വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിലും മതസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നാൽ പോലും സ്ഥാപനങ്ങളുടെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിക്ക് കൈവശപ്പെടുത്താമെന്ന പുതിയ വ്യവസ്ഥ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ നിയമം തന്നെ ദുരുപയോഗം തടയാൻ പര്യാപ്തമാണെന്നും, ആരാധനാലയങ്ങൾക്കും മറ്റുമെതിരെ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം കരിനിയമങ്ങൾ കൊണ്ടുവരുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ്…

Read More

മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് JEE പ്രവേശന പരീക്ഷ എഴുതാൻ ഉള്ള അവസരമുണ്ടായത് നൂറുകണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമെന്ന് ബഹ്‌റൈൻ പ്രതിഭ.ഗൾഫ് മേഖലയിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കാരണം JEE പ്രവേശന പരീക്ഷ എഴുതുവാൻ ബഹ്‌റൈനിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം ഇല്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന പ്രധാന പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ നൂറുകണക്കിന് കുട്ടികളുടെ ഒരു വർഷം നഷ്ട്ടപ്പെടുകയും , അവരുടെ തയാറെടുപ്പുകൾ പാഴായി പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഇടപെടണമെന്ന ബഹ്‌റൈൻ പ്രതിഭയുടെ അഭ്യർത്ഥനയിൽ ഇടപെട്ട് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ വഴി പരിഹാരം കണ്ടെത്താൻ ഇടപെട്ട കേരള മുഖ്യമന്ത്രിയുടെ ഓഫീസിനും ഡോ : ജോൺ ബ്രിട്ടാസ് എം പിക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രതിഭ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read More

പത്തനംതിട്ട: കേരളത്തിലെ എൽഢിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യുഡിഎഫിന്‍റെ എതിര്‍ഭാഗത്തുള്ളത് ബിജെപി-എൽഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് അവര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്.ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി-സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.ബിജെപി അവരെ എതിർക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവുമില്ലെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് തടയുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കും. എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന…

Read More

പത്തനംതിട്ട: കേരളത്തിലെ എൽഢിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യുഡിഎഫിന്‍റെ എതിര്‍ഭാഗത്തുള്ളത് ബിജെപി-എൽഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് അവര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി-സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറിൽ അടൂരിലെത്തിയ രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. അടൂരിലെ പരിപാടിക്ക് മുൻപായി കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന എംജി കണ്ണന്‍റെ കുടുംബത്തെ കണ്ടു.യുഡിഎഫ് ക്യാംപിന് ആവേശമായാണ് പ്രചാരണത്തിനായി…

Read More

ദില്ലി: എഫ്‍സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു പറഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ടിഎംസി അതിക്രമം വ്യാപകമെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം. ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധമാണ്. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്.ഇതുകൊണ്ട് മാത്രമാണ് ചില നടപടികൾ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

Read More

മലപ്പുറം: താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മറ്റിക്ക് 25000 രൂപയാണ് മുസ്ലിംലീഗ് നേതാവ് കെ എൻ മുത്തുക്കോയ തങ്ങള്‍ വാഗ്ദാനം ചെയ്തത്. ലീഡ് നേടികൊടുക്കുന്നതിൽ രണ്ടാം സ്ഥാനം നേടുന്ന ബൂത്ത് കമ്മിറ്റിക്ക് 15,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 10,000 രൂപയുമാണ് വാഗ്ദാനം. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് തുക നൽകുകയെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു.പ്രവർത്തകർക്ക് പ്രോത്സാഹനം എന്ന രീതിയിലാണ് പ്രഖ്യാപനമെന്നും സംഘടനയ്ക്കകത്ത് സംസാരിച്ച കാര്യമാണെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വാഗ്ദാനം വോട്ടർമാർക്ക് അല്ലെന്നും ബൂത്ത് കമ്മിറ്റിക്ക് ആണെന്നും പൊതുവേദിയിൽ നടത്തിയ പ്രഖ്യാപനവും അല്ലെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പ്രഖ്യാപനത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു. തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സിപി ബാവ ഹാജിക്കെതിരെ…

Read More

കൊല്ലം: കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തി മറുപടി നൽകി. കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയശേഷമാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ചോദ്യം ചെയ്തു. ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാര്‍ത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതോടെ തിരികെ പോയ മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി കസേരിയിലിരുന്നശേഷം മറുപടി നൽകുകയായിരുന്നു. ചോദ്യങ്ങള്‍ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മറുപടി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി…

Read More